മന്ദസ്മിതത്തോടെ വന്നടുത്ത്ത നാള്‍..
കുളിര്‍ കാറ്റുകള്‍ പുളകങ്ങള്‍ തന്നപ്പോള്‍ ..
നാടീ നരംപുകള്‍ വലിഞ്ഞു മുറുകിയപ്പോള്‍..
ഭാവമാറ്റങ്ങള്‍ ഞാനറിയാതെ എന്റെ
കണ്ണുകളെ തൊട്ടു തലോടുമ്പോള്‍ .
എന്റെ ചലനങ്ങളില്‍ മഴ മാറി നില്‍ക്കവേ..
എന്റെ കാലുകള്‍ മണ്ണില്‍ തീര്‍ത്ത പാടുകളില്‍ ;
ചുംബിക്കവേ ...
അവള്‍ തന്‍ മിഴിനീര്‍ ചൊരിയവേ..
മണ്ണും മഴയും നനഞ്ഞ പൂക്കള്‍ വിതറവെ ...
Sunday, December 26, 2010
ഉച്ചയുറക്കം
എന്റെ മുന്നിലെ കിടക്കയില്‍..
ഒക്കെയും മറന്നുകൊണ്ട് ഒന്നുമറിയാതെ
വളഞ്ഞു കിടന്നു ദീര്‍ഘമായ് ഉറങ്ങുന്നവള്‍...
ഒരു തുള്ളി ചായം ഒരു പാത്രം തെളിഞ്ഞ വെള്ളത്തില്‍ വീണിഴയും പോലെ..
-----------------------------
About one of my room mate....she was sleeping after her lunch in our hostel room...
Dated : 2/5/2008

മുരടിച്ച്ചുപോയ്..(My diary :24/12/2007)
ഉം ..മുരടിച്ച്ചുപോയ്പ്പോയ്..ഇനി ഒരു മരുന്നും ഏല്‍ക്കാത്ത വിധം .ഇനി തളിര്‍ക്കില്ല..വളരില്ല ..പൂക്കില്ല.. കായ്ക്കില്ല ..ഒന്നുമില്ല..അടച്ചുപൂട്ടിയ ഫാക്ടറി യിലെ ഒരു തുരുമ്പിച്ച യന്ത്രം പോലെ ....ചുരുണ്ടുകൂടി ആ പുരുഷ ജന്മം കിടക്കുന്നത് കണ്ടപ്പോള്‍ എനിക്കങ്ങേനെ തോന്നി..
ഒന്നും ചെയ്വാനില്ലാതെ വെറുതേ ജീവിച്ചു തീര്‍ക്കുന്നു..ബാല്യം, കൌമാരം, യൌവനം, ഒന്നും അറിഞ്ഞിരുന്നില്ലേ ആവോ ...എനിക്കറിയില്ല...
സ്നേഹം ,വാത്സല്യം,സൌഹൃദം, സംതൃപ്തി , ഇതറിഞ്ഞിട്ടുണ്ടാവുമോ??..അതും അറിയില്ല..
സ്വപ്‌നങ്ങള്‍ , വികാരങ്ങള്‍..ഇവ??...അറിയില്ല..
ഇന്ന് ആ ജന്മം ഒരു ബാദ്യതയാണ്...എല്ലാവരും ശാസിക്കുന്നത് കേള്‍ക്കുന്നു.കല്‍പ്പിക്കുന്നത് ചെയുന്നു.
കണ്ണടക്കുന്നതിനെ ഉറക്കം എന്നും..ചിരിയെ സ്നേഹമെന്നും ശാസനത്തെ പേടിയെന്നും അറിയാം. പാത്രത്തില്‍ മുന്നില്‍ കൊടുക്കുന്നത് തിന്നുന്നു....വെള്ളം കുടിക്കുന്നു.
കുളിക്കാനും വസ്ത്രം മാറാനും മടിയാണ്...നിര്‍ബന്ധനയിലൂടെയും നിബന്ധനയിലൂടെയും
ചെയ്യുന്നു..
എല്ലാം തുറിച്ച കണ്ണുകളോടെ വീക്ഷിക്കുന്നു..വികാരങ്ങള്‍ ഇല്ലാതെ...വിചാരങ്ങള്‍ ഇല്ലാതെ..എന്ത് ചെയ്യണം എപ്പോള്‍ ചെയ്യണം എന്നറിയാതെ...
എല്ലാവരുടെയും മുന്നില്‍ വെറും പോട്ടനാണ്..പൊട്ടന്‍ !!!
എല്ലാവരെയും പോലെ ഈശ്വരന്‍ സൃഷ്ട്ടിച്ച്ച്ച മജ്ജയും മാംസവും ഉള്ള മനുഷ്യനല്ലേ. എന്താനാരും മനസിലാക്കാത്തത്..ഭാഗ്യമേതു നിര്ഭാഗ്യമേതു എന്ന് അറിയാതെ മറ്റുള്ളവരുടെ ചരടുവലിയില്‍ ആടുന്ന ഒരു കളിപ്പാവയാണ്... അതെ , അത് തന്നെയാണ് ..
ഇനി ജീവിതാന്ത്യം വരെ ആ പുരുഷായുസ്സു അങ്ങെനെ തന്നെ ആവും..മറ്റുള്ളവര്‍ക്കൊരു പഴകിയ കളിപ്പാവയായി... ഇപ്പോള്‍ വാര്‍ധക്യം ഇരുണ്ടു കയറി തുടങ്ങിയിരിക്കുന്നു.....ഇനിയീ യാത്ര ദൂരെ ഒരു വാതില്‍ കാണും വരെ...അനുഭവങ്ങളുടെ ലോകത്തേക്ക് കടന്നു വന്ന ആ വാതില്‍.. അതുവരെ ഈ മുരടിച്ച ജീവിതം തുടരണം..ആര്‍ക്കും പകരം വെക്കുവാനാവാതെ തുടരണം..ശാസന കെട്ടും ആജ്ഞകള്‍ അനുസരിച്ചും ചിരിച്ചും വേദനിച്ചും ചങ്ങലകുള്ളിലെ ബന്ധനം പോലെ കണ്ണടച്ചിരുട്ടാക്കി അറിയാതെ കാത്തിരിക്കുന്നു.. ആ വാതില്‍ തുറന്നു കിട്ടും വരെ..ഒന്നുമറിയാതെ പ്രാര്‍ഥന ഇല്ലാതെ മുരടിച്ചു മുരടിച്ചു..വാതില്‍ കാണും വരെ...
-----------------------------------
എന്റെ വീട്ടില്‍ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ ജീവിതമായിരുന്നു ഇത്...ഒക്ടോബര്‍ 2010 ആ വാതില്‍ തുരക്കപ്പെടുകയുണ്ടായി...ചിരിക്കുന്ന മുഖവുമായി കുറെ കണ്ണീരു സാക്ഷി നിര്‍ത്തി യാത്രയായി...

Thursday, December 23, 2010
ഒരു രാത്രി..
ഓടിന്റെ ചെരുവിലൂടെ തോര്‍ച്ചക്ക് ശേഷമുള്ള ബാക്കി മഴ തുള്ളികള്‍ ഇറ്റു വീണ്കൊട്നിരിക്കുന്നു..കറുത്ത ജനാല കമ്പികളിലൂടെ ദൂരെക്കുള്ള നോട്ടത്തില്‍ തെങ്ങോല മറച്ച്ചും പിടിച്ചും കൊണ്ട് പൂര്‍ണ ചന്ദ്രന്‍, കാര്‍ മേഘത്തില്‍ നീന്തിയും ഉയര്‍ന്നും സൌമ്യതയോടെ..
ഉറക്കം കണ്പോലകളില്‍ വന്നും പോയും നില്‍ക്കുന്നു...നിശബ്ധത ഒറ്റയ്ക്ക് അലയുന്ന രാത്രിയുടെ പേടിപ്പിക്കുന്ന നേരങ്ങളില്‍...ഇതുപോലെ നിന്റെ ഈ മുറുകിയ കൈകള്‍ക്കുള്ളില്‍ ഒന്നിനെയും പേടിക്കാതെ...ദൂരേക്ക് നോക്കി വെറുതെയി കിടന്നു അറിയാതെ ഉറങ്ങാന്‍ ....ഒരു സുഖം തന്നെ...
Tuesday, December 21, 2010
അളക്കാന്‍ ആവാത്തത്..
അച്ചന്‍ മരിച്ച്ചിട്ടെത്ര വര്‍ഷം...ഏഴോ എട്ടോ ...ഓര്‍മയില്ല..
അച്ചന്‍ മരിച്ചപ്പോള്‍ അമ്മക്ക് ജോലികിട്ടി ഞങ്ങള്‍ വീടുമാറിയത് ഓര്‍ക്കുന്നുണ്ട്...
വീട് മാറിയതിനെക്കാള്‍ ഓര്‍ക്കുന്നത് സ്കൂള്‍ മാറിയതാണ്.. തലേന്നത്തെ ഹോം വര്‍ക്ക് ചെയ്യണ്ടാത്ത്ത ആ ദിവസം എനിക്കിഷ്ടമായിരുന്നു...അമ്മയും ഞാനും അനിയനും കൂടി അച്ചന്റെ വീട്ടില്‍ നിന്നും ഞങ്ങളുടേതായ പുതിയ വീട്ടിലേക്കു..ആ ഒറ്റമുറി വീട്ടിലെ ആദ്യത്തെ അത്താഴം ഇന്നും ഓര്‍ക്കുന്നു...സണ്ണി അങ്കിളും വല്യമ്മച്ചിയും ഉണ്ടാരുന്നു അന്ന് അത്താഴത്തിനു ഒപ്പം..
അമ്മ ഒരു അവാര്‍ഡ് സിനിമ ആണ്.. വര്‍ത്തമാനങ്ങള്‍ കുറവാണ്..നോട്ടവും ഭാവവും കൂടുതലും.. ദേഷ്യം ശെരിക്കും വരും അമ്മക്കൊപ്പം കുറെ നേരം ഇരുന്നാല്‍...
ബോര്‍ഡിംഗ് ഇല്‍ നില്ക്കാന്‍ എനിക്ക് ഇഷ്ടമാരുന്നു.. ഈ ഒരു അറിപ്പത്തരം ലൈഫ് ഇല്‍ നിന്നും ഒന്ന് മാറി നില്‍ക്കാമല്ലോ..പക്ഷെ അതൊന്നും നടന്നില്ല...അമ്മ തന്നെ കാരണം...
റിജു എന്റെ അനിയന്‍ ..മന്ദബുധിയാണ്...ജനിച്ച്ചപോള്‍ മുതലോ എന്തോ.. എന്റെ ഓര്‍മയില്‍ എന്നും അവന്‍ ഊറി ചിരിച്ച്ചുംകൊണ്ടിരിക്കുന്ന ഒരു റിജു ആണ് എന്നും ..
അവന്‍ ചിരിച്ചും കൊണ്ടിരികുംപോള്‍ ബുദ്ധി പോയതാവും എന്നൊക്കെ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. അല്ലെങ്ങില്‍ അവന്‍ എപ്പോളും ഇങ്ങെനെ തന്നെ ഇരിക്കുമോ..മഴയും വെയിലും എല്ലാം അവനു ഒരുപോലെ.. ആര് വീട്ടില്‍ വന്നാലും അവന്‍ ഊരിച്ച്ചിരിച്ചും കൊണ്ട് ഉമ്മറത്ത് എത്തും...കൂട്ടുകാരൊക്കെ വരുമ്പോള്‍ ചിലപ്പോള്‍ എനിക്ക് എന്തോ പോലെയാണ്...പക്ഷെ ഞാന്‍ ഒന്നും പറയാറില്ല...അവന്‍ ഇപ്പളും അമ്മക്കൊപ്പമാണ് കിടക്കുന്നത്...ചിരിവരും ചിലപ്പോള്‍ ചേഷ്ടകള്‍ കണ്ടാല്‍.. ചിലപ്പോള്‍ വല്ലാണ്ട് ദേഷ്യവും..പക്ഷെ എന്നോട് അമ്മ കാണിക്കുന്ന ഈ ദേഷ്യം ഒന്നും ഇതുവരെ അവനോടു കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..അവനോടാണോ അമ്മക്ക് സ്നേഹം ഉണ്ടെങ്കില്‍ തന്നെ അത് കൂടുതല്‍ എന്ന് എനിക്ക് തോന്നാറുണ്ട്..
അമ്മ ഒരിക്കലും എന്റെ ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല..സ്കൂളില്‍ ഞാന്‍ കൂടി കളിച്ചു റിഹിഴ്സല്‍ ചെയ്ത കുറെ ഡാന്‍സ് ഇനങ്ങള്‍ അമ്മ കാരണം എനിക്ക് സ്റ്റേജ് ഇല്‍ കളിയ്ക്കാന്‍ പറ്റിയില്ല..
എന്നോട് അമ്മ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് "പഠിത്തം" എന്നാ വക്കാവണം...
എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ എങ്കിലും ഒന്ന് വീട്ടില്‍ നിന്നും മാറി ഹോസ്റ്റല്‍ ഇല്‍ നിന്നു പഠിക്കണം എന്ന് കരുതിയതാ..അതും നടന്നില്ല... അമ്മ പള്ളീടെ സഭക്കാരുടെ കാലു പിടിച്ചു പള്ളിയുടെ കോളേജില്‍ തന്നെ കിട്ടി...അതും വീടിനടുത്ത്.. അപ്പ പള്ളീലെ വലിയ ആളൊക്കെ ആരുന്നു അതാണ് കിട്ടിയത് എന്ന് വല്യമ്മ ഇടക്കൊക്കെ എന്നോട് പറയും ..
ഒരു സൈക്കിള്‍..ഒരു വാര്‍ത്ത വീട്.. ടി.വി. ..കുറച്ചു സ്റ്റൈല്‍ ഡ്രസ്സ് ഇതൊക്കെ എന്റെ ആഗ്രഹങ്ങളാരുന്നു... ഒന്നുപോലും അമ്മ കേട്ട ഭാവം കൂടി നടിച്ചിട്ടില്ല..
എഞ്ചിനീയറിംഗ് കഴിഞ്ഞു പഠിച്ച കോളേജില്‍ തന്നെ ഗെസ്റ്റ് ലെക്ചര്‍ ആയി പണികിട്ടി..അതും അപ്പയുടെ പഴയ നിലയും അമ്മയുടെ കണ്ണീരും അപേക്ഷയും കൊണ്ട്...അല്ലെങ്ങില്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ ഇലോ മറ്റോ പോകാരുന്നു..വല്ല ഐ.ടി കമ്പനിയിലും നല്ല ശമ്പളത്തില്‍ ജോലി എടുക്കരുന്നു എന്നൊക്കെ വിചാരിച്ചിട്ടുണ്ട്..
ഇടവകയിലെ തന്നെ ഒരു കുടുംബക്കാരില്‍ നിന്നും എനിക്കൊരു ആലോചന വന്നു..ചെക്കന്‍ ഗെവേര്‍ന്മാന്റ്റ് എഞ്ചിനീയര്‍ ആണ്... ഒറ്റമകന്‍...അടുത്തായകൊണ്ടും..അയാളുടെ പ്രായമുള്ള അമ്മച്ചി വീട്ടില്‍ ഒറ്റക്കായതു കൊണ്ടും നോക്കാന്‍ ഒരാളെ വേണ്ടതുകൊണ്ടുമാവം ഞങ്ങളുടെ വീടിലേക്ക് പെണ്ണ് ചോദിച്ചു വന്നത്..
വന്നവരെ ക്ഷണിച്ചിരുത്തി വല്യമ്മച്ചിയും സണ്ണി അങ്കിളും ഉമ്മറത്തിരുന്നു വര്‍ത്തമാനം തുടങ്ങി...അമ്മ അടുക്കളയില്‍ ഒരു വേറിട്ട ഭാവത്തില്‍ ചായ ഇടുന്നു...അന്ന് എന്നോട് ഒരു ഭാവ മാറ്റവുമില്ലരുന്നു..പതിവില്ലാത്ത ഒരു സ്നേഹം വിളമ്പലിലും മറ്റും കണ്ടു...പെണ്ണുകാണല്‍ മുന്നോടി ആണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഞാന്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല...
വന്നവര്‍ക്കെന്നെ ഇഷ്ടമായി എന്ന് തോന്നി.. അവര്‍ കാര്യത്തിലേക്ക് കടന്നു.. അമ്മ അതുവരെ അടുക്കളയില്‍ ഓരോന്ന് തിന്നാന്‍ കൊടുത്തും ഒക്കെ നിര്‍ത്തിയിരുന്ന റിജു ഒരു കുഴലപ്പം പിടിച്ചും കൊണ്ട് ഉമ്മറത്തേക്ക് പോവുന്നു.. വിളിക്കണം എന്നുണ്ട്.. പക്ഷെ പറ്റിയില്ല... അവന്‍ ഉമ്മരതെതി എന്ന് മനസിലായി.. എല്ലാവരുടെയും സംസാരം നിന്നു..
അവര്‍ ചിരി മുഖത്ത് വരച്ചു കാട്ടി ഇറങ്ങി..കൂടെ സണ്ണി അങ്കിളും..
അമ്മ ഒരു പരിഭ്രമത്തോടെ അകത്തേക്ക് കയറി.. കൂടെ റിജുവും...അമ്മ അവനെ തല്ലും എന്നെനിക്കു ഉറപ്പാരുന്നു ...
അമ്മ അവിടെ ഇരുന്ന പാത്രം എടുത്തു അതിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു അതുവച്ച്ചു അവന്റെ തോളിലും പുറത്തുമായി തല്ലി...
എങ്ങലടിച്ച്ചു കരഞ്ഞും കൊണ്ട് അവന്‍ അമ്മയുടെ തോളില്‍ തന്നെ വന്നു കിടന്നു..
" ഒരു സമാധാനവുമില്ലാത്ത ജീവിതം " എന്നും പറഞ്ഞു അമ്മ രണ്ടു കയ്യും തലയില്‍ വച്ചുകൊണ്ട് നീറി കരയാന്‍ തുടങ്ങി...
അവരിറങ്ങിയ വഴികളിലെ മരങ്ങളുടെ നിഴല്‍ വീണു വാടിയ മുറ്റത്തേക്ക് നോക്കി നില്‍ക്കവേ ഞാന്‍ ആലോച്ചിച്ചു.. എന്നോടാണോ റിജുവിനോടണോ അമ്മക്ക് സ്നേഹക്കൂടുതല്‍..അമ്മയോടാണോ അവനോടാണോ എനിക്ക് കൂടുതല്‍... ആരോടാവും അവനു... അളക്കാന്‍ പറ്റാത്ത... അളന്നാലും തെറ്റുപ റ്റാവുന്ന ഒന്നാണ് സ്നേഹം എന്ന് ഒരു നിമിഷം അന്നൊരിക്കല്‍ എന്നെ പഠിപ്പിച്ചു..

Sunday, December 19, 2010
തിരിച്ച്ചുപോക്കില്ലാതെ.
ഇതുപോലെ ഉള്ള ഒരു മഴക്കലത്താരുന്നു ഞങ്ങളുടെ കല്യാണം..
കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ജോലിയില്ലാതെ നടന്ന മുറചിറക്കനുമായുള്ള ചുറ്റിക്കളി അറിഞ്ഞ അച്ചന്‍ സ്വന്തം ഇഷ്ടത്തിനു എന്റെ അനുവാദം ഇല്ലാതെ നടത്തിയ കണ്ണീരിന്റെയും കാലത്തിന്റെയും മഴയത്തുള്ള ഒരു കല്യാണം.
കല്യാണത്തിനു ശേഷം ഒരുപാട് പ്രാവശ്യം തോന്നിയിരുന്നു ഒക്കെത്തിനും മുന്പ് ആ മുറചിറക്കന്റെ ഒപ്പം എങ്ങോട്ടെങ്കിലും അങ്ങ് ഓടി പോയാല്‍ മതിയാരുന്നു എന്നൊക്കെ ...
ഒരു മൂകതയുടെ ലോകമാരുനു എന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം.
കല്‍ക്കട്ടയിലേക്ക് ഒരു ഭാര്യയായി മാറിയ ഞാന്‍ കടന്നു ചെന്നത് പുതിയ ഒട്ടും സുഖകരമല്ലാത്ത ഒരു അന്തരീക്ഷത്തിലേക്ക്...
കാവും കുളവും ചെറൂവഴികളും പാടവും വരമ്പും കിളികളും നാട്ട് വര്‍ത്തമാനവും മാത്രമായി നടന്ന ഞാന്‍.. അധികം അങ്ങെനെ വെളിച്ചത്തിനു പോലും അനുവാദമില്ലാത്ത ഒരു വലിയ വീടിലേക്ക്...വണ്ടികളുടെയും തിരക്കിന്റെയും ഒച്ചയും അറിയാത്ത ഭാഷയും വേഷവും...അവിടുത്തെ പുറം ലോകം എനിക്ക് രസിക്കാത്തതായിരുന്നു...അദ്ദേഹത്തിനും....
വല്ലപ്പോഴും നാടില്കേക്ക് വരുമ്പോള്‍..നാട് കാണുമ്പോള്‍...സന്തോഷത്ത്തിനപ്പുരം സഹിക്കാനാവാത്ത ഒരു വേദനയായിരുന്നു.. തിരികെ പോവാനയുള്ള ഒരു വരവാനെന്നുള്ള ബോധം ഉള്ളത് കൊണ്ട്...
നാടിനെ കുറിച്ചു കേള്‍ക്കണോ അറിയാനോ.. ഒന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല..അതെനിക്ക് എന്നെന്നേക്കുമായി നഷ്ടമായ ഒന്നെന്നു ഞാന്‍ എന്നെ തന്നെ പറഞ്ഞു ഫലിപ്പിച്ചിരുന്നു.
ആ വലിയ വീടിന്റെ പൂര്‍ണ ഉത്തരവാദിത്വം .... നീണ്ട ഷെല്ഫ്കളില്‍ അടുക്കി വച്ചിരുന്ന നൂറായിരം പുസ്തകങ്ങള്‍ പൊടി തട്ടി വയ്ക്കുക ...അത് തന്നേയ് ഒരു വലിയ പണിയായിരുന്നു..
മിക്കപോഴും അദ്ദേഹം വരുമ്പോള്‍ ഓരോ പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നു..
വായനയുടെ ലോകം ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല....ആ പുസ്തകങ്ങളുടെ പേര് പോലും ഞാന്‍ വായികുമായിരുന്നില്ല..
ചിലച്ചു നടന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും മൌനം പഠിച്ചെടുത്ത ഒരു ഭാര്യയിലേക്കും ശാന്തമായി വീട് നോക്കുന്ന ഒരു അമ്മയിലെക്കും കാലങ്ങളിലൂടെ നടന്നു...
പക്വതയില്ലാത്ത എന്റെ പാചകതെയോ പ്രതികരണങ്ങള്‍ ഇല്ലാത്ത എന്റെ വികാരത്തെയോ അദ്ദേഹം ഒരിക്കല്‍ പോലും മുഷിച്ച്ചു നോക്കുകയോ കുറ്റം പറയുകയോ ചെയ്തിട്ടില്ല...മറിച്ചു എല്ലാത്തിനും ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു...
മൌനത്തിന്റെ കൂടെയുള്ള ജീവിതം വളരെ വളരെ ദുസ്സഹമായിരുന്നു...
ജീവിതത്തിലേക്ക് മോള് കടന്നു വരും വരെ വിഷാദം മാത്രമായിരുന്നു എന്നിലെ ഭാവം...
ജീവിതത്തിറെയും തിരക്കിന്റെയും വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഒക്കെയും നിസംഗ ഭാവത്തോടെ കാണുന്ന ഒരു മനുഷ്യന്‍ ...അതൊരു ഭര്‍ത്താവ് എന്നതിലപ്പുറം എനിക്കറിയാവുന്ന എന്നെ സംരക്ഷിക്കുന്ന ഒരാള്‍ എന്നെ തോന്നിയിരുന്നുള്ളൂ..
ഒരു സ്വയം ഹത്യ മനോഭാവം ഒരുപാട് തവണ തോന്നിയിരുന്നെങ്ങിലും അയാള്‍ എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ട് ഒരിക്കലും അതിനു പറ്റിയിരുന്നില്ല..
ആഖോഷങ്ങളില്ലതേ ഒക്കെയും മൌനത്തോടെ അല്ലെങ്ങില്‍ ഒരു പുഞ്ചിരിയോടെ കണ്ടു തീര്‍ക്കുന്ന ഒരു ജീവിതമാരുന്നു എനിക്ക്...
മോളുമായുള്ള എന്റെ നിലപാടും മൌനത്തിന്റെ ഒരു പരുധിവിട്ടിരുന്നില്ല...
അവളും അച്ചനെ പോലെ ...പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്ത് പറന്നു അകന്നുകൊണ്ടിരുന്നു എന്നില്‍ നിന്നും...
എന്റെ ഏകാന്തതയുടെ വേദനയും മുരടിപ്പും ഞാന്‍ തനിയെ മാറ്റിയെടുത്തുകൊള്ളും എന്ന് അവര്‍ കരുതിക്കാണും...
നീണ്ട നിരയിലെ പുസ്തകങ്ങളും തുറന്ന പുസ്തകങ്ങളിലെ നിരന്ന അക്ഷരങ്ങളും..നിറയെ എഴുതിക്കൂടിയ കടലാസ് കഷ്ണങ്ങളും മൂകമായി എനിക്കാവീടില്‍ കൂട്ടായി നിന്നു...
വര്‍ഷങ്ങള്‍ എനിക്കുവേണ്ടി എങ്ങും കാത്തു നിന്നിരുന്നില്ല...
നാട്ടില്‍ മഞ്ഞും മഴയും ഓണവും വൃശ്ചികവും മകരവും കൊയ്തും വിഷുവും ഒക്കെ നിറങ്ങളോടെ പോകുമ്പോള്‍... ഏകാന്തതയുടെ ചട്ടക്കുള്ളില്‍ എന്റെ ശ്വാസത്തിന്റെ സബ്ദം മാത്രം കേട്ടുകൊണ്ട്..ജനാലകള്‍ മുറിച്ചു കടക്കനാവത്ത്ത വെളിച്ചത്തിന്റെ
പരാചയ രശ്മികളില്‍ പകലറിഞ്ഞും.. അവയുടെ മേല്ലെയുള്ള വിടവാങ്ങളില്‍ ഇരുള്‍ അറിഞ്ഞ്ഞും നീണ്ട കുറെ വര്‍ഷങ്ങള്‍..
ഞാന്‍ എന്തെ മാറാത്ത്തത് എന്ന് എന്നെ പോലെ എന്റെ ഭര്‍ത്താവും മകളും പലവട്ടം ചിന്തിച്ചിരിക്കാം..എന്നെ പോലെ അവര്‍ക്കും അതിനു ഉത്തരം കിട്ടിയിരുന്നുമുണ്ടാവില്ല...
മുന്‍ ജനാലയിലൂടെ വെളിച്ചം കടന്നു വന്നു പിന്‍ ജനാലയിലൂടെ അസ്തമിക്കുമ്പോള്‍ ഓരോ ദിവസങ്ങള്‍ പോയിരുന്നത് ഞാന്‍ അറിഞ്ഞിരുന്നു..
അച്ച്ചനൊപ്പം എത്തിയ മകള്‍ സ്വന്തം വര വരച്ചു ഒറ്റയ്ക്ക് ഒരു ജീവിതം ഉണ്ടാക്കി നടന്നു പോവുമ്പോള്‍ എനിക്ക് കരയാന്‍ കഴിഞ്ഞിരുന്നില്ല..എന്റെ ഒപ്പം നിന്നിരുന്ന അവളുടെ അച്ചന്‍ അതില്‍ സംതൃപ്തനായി അവളെ അനുഗ്രഹിക്കുമ്പോള്‍...വീണ്ടും വിഷാദം കളം വരച്ച മുഖവുമായി ഒരു അമ്മ ബിംബത്തെ പോലെ നിന്നു ഞാനും.
അസുഖം ബാധിച്ചു അദ്ദേഹം തളര്‍ന്നു വീഴുമ്പോള്‍..ആസ്പത്രി മുറിയുടെ ഉയര്‍ന്ന വെളുത്ത ചുവരുകളിലേക്ക് കയറിയിട്ടും എത്താത്ത ഒരു ഗൌളിയെ പോലെ നിസ്സഹായായി നില്‍ക്കവേ ....മരണം അവിടേക്ക് കയറിപ്പോവുന്നതും പലരും തിരികെ ഇറങ്ങുന്നതും ഒക്കെ ഒരു അമ്പരപ്പോടെ കണ്ടുനിന്നു..
ഒരു നീണ്ട കാലങ്ങള്‍ക്ക് ശേഷം ഞാന്‍ മൌനം മുറിച്ചു കരഞ്ഞ നിമിഷം...
നാടിലേക്ക് ഒരു യാത്ര...വേദനയില്ലാത്ത ഒരു യാത്ര...
നരച്ച മുടിയും... ചുളിവീണ തൊലിയുമായി ഒരു തിരിച്ചുവരവ്...
അപ്പോളും സ്വീകരിക്കാന്‍ തണുപ്പുള്ള കുളിര്‍മയുള്ള ഒരു സമാധാനത്തിന്റെ ഗ്രാമം ഉണ്ടായിരുന്നു...
നാടിലെ അദ്ദേഹത്തിന്റെ തറവാട്ടുവീടിന്റെ മുകളിലത്തെ വലിയ മുറിയില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കി വച്ചു തുടങ്ങി... മകളും ഭര്‍ത്താവുമാണ് ഒക്കെയും ചെയ്യ്തത്... അച്ചന്റെ കയ്യൊപ്പുള്ള ഓരോ പുസ്തകവും സ്നേഹത്തോടെ അവള്‍ എടുക്കുമ്പോള്‍... ഒരിക്കല്‍ പോലും പേരുനോക്കാതെ പരിലാളിച്ച്ച എനിക്ക് ആ പുസ്തകങ്ങളോട് ഒരു വല്ലാത്ത അടുപ്പം തോന്നി.. ജീവനില്ലാത്തതു എങ്കിലും എന്തോ ഒരു വല്ലാത്ത പരിചിതത്വം..ഈ വര്‍ഷങ്ങള്‍ അത്രയും എന്റെ പകലുകളില്‍ എനിക്കൊപ്പം ഇരുന്നു മൌനം ഭജിച്ച്ചവര്‍ .
വാര്ധക്യത്ത്തിലെ ഒറ്റപെടല്‍ എന്നാ വികാരത്തോട് ഇഴുകിചേരാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.. യൌവനത്തില്‍ തന്നെ ഒരു രീതിയില്‍ അല്ലെങ്ങില്‍ മറ്റൊരു രീതിയില്‍ ഒറ്റപ്പെട്ട...ഞാനായിട്ട് ഒറ്റപെടുത്തിയ ഞാന്‍ ...
പക്ഷെ എനിക്കൊരു സ്വാതന്ത്ര്യത്തിന്റെ....അടഞ്ഞു മുറുകിപ്പോയിട്ടു കാലത്തിനു ശേഷം ഒരു തുറന്നിട്ട ജനാലയുടെ സന്തോഷം ....എവിടേയോ വന്നതുപോലെ തോന്നി .
സമയം എനിക്കൊരുപാട് ഉള്ളതുപോലെ...എന്തൊക്കെയോ നഷ്ടപ്പെട്ടു എങ്കിലും കളഞ്ഞു പോയ ...കിട്ടില്ല എന്ന് കരുതിയ ചിലതെല്ലാം തിരികെ കിട്ടിയപോലെ....
ഉച്ചയുറക്കം ഇല്ലാത്ത ഒരു നേരത്ത് ഞാന്‍ ആ വലിയ മുറിയിലെ നീണ്ട പുസ്തക നിരകളില്‍ എന്തിനെത്തിയോ എന്തോ ...
എന്റെ മകള്‍ ബഹുമാനത്തോടെയും ആരാധനയോടെയും എടുതുവച്ച്ച പുസ്തകങ്ങളിലൂടെ എന്റെ വിരലുകളും എങ്ങെനെ പോയി എന്തോ..
പല ഭാഷാ പുസ്തകങ്ങളില്‍..ചിലത് അദ്ദേഹം ഞാന്‍ കല്‍ക്കട്ടയില്‍ എത്തിയപ്പോള്‍ എനിക്ക് വേണ്ടി വാങ്ങിയതാണ്... ഒറ്റയ്കിരുന്നു മുഷിയേണ്ട വായിക്കുക എന്നും പറഞ്ഞു...അങ്ങെനെ ഒരു ശീലം എനിക്കില്ല എന്നും...എനിക്കതൊന്നും ഇഷ്ടമല്ല എന്നറിയാതെ...അതിലോരോന്നെടുകുമ്പോള്‍.. പറയാതെ പറഞ്ഞ..പറയാന്‍ ശ്രമിച്ച.. പറയാന്‍ ആഗ്രഹിച്ച പ്രണയത്തിനും അപ്പുറത്തുള്ള ഒരു സ്നേഹത്തിന്റെ മണം ഉണ്ടായിരുന്നു...ഞാന്‍ അറിഞ്ഞിരുന്നു എങ്കിലും അറിഞ്ഞിരുന്നു എന്ന് തുറന്നരിയിക്കുവാന്‍ എനിക്കായിരുന്നില്ല...
ആ പുസ്തകങ്ങളോട് ഒരു നീറുന്ന വേദനയോടെ എന്റെ വിരലുകളും..പിന്നീട് അതിലെ നിശബ്ദം ഇക്കാലമത്രയും എന്നെ കാത്തിരുന്ന കുറെ അക്ഷരങ്ങളിലൂടെ എന്നെ കണ്ണുകളും പോയപ്പോള്‍ ....ഒരു കുറ്റബോധാമോ ..പറഞ്ഞറിയിക്കാന്‍ ആവാത്ത എന്തോ ഒരു നോവ് ...
ആ പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ ... ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയുമ്പോലെ ...പതിഞ്ഞ സ്വരത്തില്‍ ...ഇവിടെ ഒറ്റക്കിരിക്കുന്ന എന്നെ വായനയുടെ ലോകത്തേക്ക് വീണ്ടും വിളിക്കുമ്പോലെ ...അദ്ദേഹവും എന്റെ മകളും ഒപ്പം ഇരുന്നിരുന്ന ഒരു വിശാലമായ ലോകത്തേക്ക് ...
ഓരോന്ന് വായിക്കുമ്പോളും അതിലെ ചിലത് എനിക്ക് ..അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്ങില്‍ ഇതിനെ കുറിച്ചു പറയാമായിരുന്നു ചോദിക്കമാരുന്നു എന്നൊക്കെ തോന്നി.... എന്ന് തോന്നുപ്പിക്കുന്ന ഒരുപാട് ഒരുപാട്,...
നീണ്ട ഇക്കാലം അത്രയും വെറുതേ മുഖംതിരിച്ചു ഞാന്‍ ഇരുന്ന ആ പുസ്തകങ്ങളെ ഓരോന്നായി ഞാന്‍ അഭിമുഖീകരിക്കുമ്പോള്‍ .. എന്തെ എനിക്കിത് നേരെത്തെ തോന്നിയില്ല ..ഇത് വായിച്ചു തീര്‍ക്കാനുള്ള ആയുസ്സ് എനിക്കുണ്ടാവുമോ എന്നാ ഒരു ദൃതിയോടെ ഞാന്‍ എന്റെ പകലുകളിലെ തെളിഞ്ഞ സമയം ആ വലിയ മുറിയിലെ കൂടികിടക്കുന്ന അക്ഷരങ്ങള്‍ക്കൊപ്പം പങ്കിട്ടു ,...പങ്കിട്ടും കൊണ്ടേ ഇരിക്കുന്നു....ഒരു തപസ്സെന്നപോലെ ....
ഇനിയും വായിച്ചു തീര്‍ന്നിട്ടില്ല ആ സ്നേഹത്തിന്റെ ലോകം...... ഒരുപാട് പുസ്തകങ്ങള്‍ ബാക്കി ഉണ്ട് ....എന്റെ യാത്ര അവസാനിക്കും മുന്പ് ഞാന്‍ കാണാതെ പോയ ..കണ്ടിട്ടും അറിയാതെ പോയ ഈ വാക്കുകളിലെ മൌനത്തിന്റെ പിന്നിലെ കഥകള്‍ ...ആവുന്നത്ര തൊട്ടറിയാന്‍ ....
മഴ നിര്‍ത്താതെ പെയ്യുന്നു ... മേഘത്തില്‍ നിന്നും ഭൂമിയില്‍ എത്തി മണ്ണില്‍ പതിക്കുന്നതോടെ കഴിഞ്ഞു മഴ ...തിരിച്ചുപോക്കില്ലാത്ത ഒരു യാത്ര,,,
Wednesday, December 15, 2010
.ശൈശവം...
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത എന്നാല്‍ പലരുടെയും ഓര്‍മയിലൂടെ കേള്‍ക്കുന്ന ഒരു കാലം ....ശൈശവ കാലം ..
തുണി തൊട്ടിലിന്റെ അരികു ചേര്‍ന്ന് വെടിപ്പാക്കിയ വെള്ളത്തുണി പുതച്ച്ചുറങ്ങിയതും..
കടന്നു പോവുന്നവര്‍ ഒന്ന് ചിരിക്കതെയോ തലോടാതെയോ ചെയ്യാതെ പോവാത്ത ഒരു സുഖമുള്ള കാലം...
കാലത്തെ കണ്ണുതുറക്കുമ്പോള്‍ സ്നേഹത്തിന്റെ മുഖവും വാത്സല്യത്തിന്റെ വിളിയുമായി ഒരു തുടക്കം...
വെയിലും കിളികളും പൂകളും കൌതുകങ്ങലാകുന്ന ചുറ്റുവട്ടം
കമുകിന്‍ പാളയില്‍ തേങ്ങാ പാല് ഉരുക്കി എടുത്ത എണ്ണയും ,മഞ്ഞളും തെച്ച്ചുള്ള കിടതതം...
കുഞ്ഞിക്കാലു വളരാനും കുഞ്ഞി കൈ വളരാനും പാട്ടുപാടി തടവുന്ന അമ്മയുടെ കൈകള്‍...
തുളസിയും പനിക്കൂര്‍ക്കയും ഇട്ടുള്ള ചെറു ചൂട് വെള്ളം...ഇന്ച്ചയിട്ടു ബേബി സോപില്‍ പതഞ്ഞു കുളികുമ്പോള്‍ കരയുന്ന നീട്ടമുള്ള കരച്ചില്‍...
കുളികഴിഞ്ഞു തിരു നെറ്റിയുടെ വശത്ത് തൊടുന്ന കണ്മഴി പൊട്ടു ....
പവ്ടറിന്റെയും വൃത്തിയുടെയും മണമുള്ള നിറമുള്ള കുഞ്ഞുടുപ്പു...
ഉയര്‍ത്തുന്ന കുഞ്ഞിക്കൈകളില്‍ ഉമ്മ തന്നും കൊണ്ട് അമ്മ തരുന്ന അമ്മിഞ്ഞ്ഞ്ഞപ്പാല് ...
പാലുകുടിച്ചു ചിരിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടു ഒന്നും അറിയാതെ ഉറങ്ങുന്ന കാലം...
പണ്ടെപ്പോഴോ കഴിഞ്ഞുവെന് മാത്രം അറിയാവുന്ന ഓര്‍ത്തെടുക്കാന്‍ കഴിയാത്ത കാലം...
സുഖമുള്ള കാലം.

Sunday, November 28, 2010
ഗ്രഹാതുരത്വങ്ങള്‍
വീട്ടില്‍ നിന്നും ബാഗുമായി ഇറങ്ങി...പുതിയ ഒരു വാതിലിനു മുന്നില്‍ നിര്‍ത്തിയിട്ടു,.. സ്വന്തമായി നിയന്ത്രിക്കണം ഇനി എല്ലാം എന്ന് അമ്മ പറഞ്ഞു മടങ്ങി പോവുമ്പോള്‍..
വീടിലെക്കെത്തന്‍ ഒരു നീണ്ട കാത്തിരിപ്പ് തുടങ്ങുമ്പോള്‍..
രാത്രിയില്‍ വീടിനു മുകളിലെ ശ്രദ്ധിക്കാത്ത നക്ഷത്രങ്ങളെ പുതിയ അന്തരീക്ഷത്തില്‍ പുതിയ ഒരു ബന്ധുത്വം കൊടുത്തു ശ്രദ്ധിക്കുമ്പോള്‍..
അത്താഴം കഴിക്കാന്‍ അമ്മയുടെ മണവും നിഴലും കൂട്ടും ഇല്ലാതാവുമ്പോള്‍..
ഉണര്ന്നെനീക്കുമ്പോള്‍.. കണികാണാന്‍ വീടിന്റെ മുറ്റത്തെ കുളിര്‍മയും നിറങ്ങളും കിട്ടാതെ ആവുമ്പോള്‍...
ജീവിതം എല്ലാം അടുക്കി കൂടി എഴുതിയതിലൂടെ മുന്നോട് പോവുമ്പോള്‍..
ഒറ്റകാവുമ്പോള്‍... വീട്ടില്‍ ചെയ്തുതീര്‍ക്കാന്‍ സമയം ഇല്ലാത്ത കുറുമ്പും കൂട്ടുകളും ഒര്കുമ്പോള്‍ ..
വികരമില്ലാതെ പെയ്യുന്ന മഴ കാണുമ്പോള്‍
..തടി അഴിക്കിടയിലൂടെ തണുത്തു പെയ്തിറങ്ങിയ പച്ച നിറമുള്ള മഴ ഓര്‍ക്കുമ്പോള്‍.....
..തടി അഴിക്കിടയിലൂടെ തണുത്തു പെയ്തിറങ്ങിയ പച്ച നിറമുള്ള മഴ ഓര്‍ക്കുമ്പോള്‍.....
കാലത്തേ ഉറക്കച്ചടവോടെ സ്കൂള്‍ ബസിനു കാത്തിരിക്കുന്ന പൊതിഞ്ഞു കെട്ടിയ കുട്ടികളെ കാണുമ്പോള്‍..; വെയില്‍ വന്നു പൊട്ടിച്ചിരിക്കും വരെ കിടന്നുറങ്ങി ..തണുത്ത വെള്ളത്തില്‍ കുളിച്ചു.. ചൂടോടെ പ്രാതല്‍ കഴിച്ചിട്ട് കുറി തൊട്ടു എന്നും ഓടി പഠിക്കാന്‍ പോയ കാലം എവിടെയോ കാണുമ്പോള്‍...
ചെരുപ്പില്ലാതെ അലഞ്ഞ പൊടിപിടിച്ച വരണ്ട കുട്ടികാലത്തെ പാദങ്ങള്‍ ...
മുഷിഞ്ഞ ഉടുപ്പില്‍ ഇരുളും വരെ കളിച്ചു മതിയാവാത്ത എല്ലാ ദിവസങ്ങളും..
വളപ്പൊട്ടും, മഞ്ചാടിയും , കുന്നിക്കുരുവും, കാക്കപ്പോന്നും, അക്കും,ചിരട്ടയും, കുപ്പിയും, ഇഷ്ടിക മുറികളും...
ഓണവും കാര്‍ത്തികയും തിരുവാതിരയും..
സിനിമയും ...നാടകവും.അമ്പലവും..ഉത്സവങ്ങളും..
സിനിമയും ...നാടകവും.അമ്പലവും..ഉത്സവങ്ങളും..
ഓടി നടന്ന പുല്ലു തേഞ്ഞ ഇടുങ്ങിയ നാട്ടു വഴികളും..വെറുതെ പറിച്ചു കളഞ്ഞ നെയ്യാമ്പല്‍ പൂവുകളും..
എന്നെ പെടിച്ച്ചോടിയോളിച്ച്ച്ച മാനത്തുകണ്ണിയും വാല്‍ മാക്രി കുഞ്ഞുങ്ങളും...
കുപ്പിയിലിട്ടടച്ച പുഴമീനുകളും പായലുകളും...
തീപ്പട്ടികൂടില്‍ ഒളിപ്പിച്ച കുഴിയാനകളും..
പഴയ ബുക്കുകളിലെ ഒഴിഞ്ഞ പേപ്പറുകളിലെ വിലയേറിയ സ്റ്റാമ്പ്‌കളും
വഴിയോരം പരതി പെരുക്കിയെടുതോരാ തീപ്പെട്ടി പടങ്ങളുടെ വലിയ നിക്ഷേപങ്ങളും..
മൈനയും പൊന്മാനും ചെമ്പോത്തും മറന്നിട്ടു പോയ തൂവല്‍ ശകലങ്ങളും ..
കുരുവിയും ഓലേഞ്ഞാലിയും ഇട്ടോഴിഞ്ഞു പോയ കൂടുകളും..
പുതിയ നിറവും വരയും നിറഞ്ഞ ചിരിക്കുന്ന പടങ്ങളും...
തോര്‍ത്ത് മുണ്ട് ചുറ്റി കുഞ്ഞിനു പാലൂട്ടി അമ്മയാവാന്‍ കൊതിച്ച മരിക്കാത്ത നിമിഷങ്ങളും..
ചിരിച്ചുകൊണ്ട് ഉണര്‍ന്നതും... ചിരിച്ചുകൊണ്ട് തന്നെ ഉറങ്ങിയതുമായ ഒരുപാട് പിന്നിലെന്ന് തോന്നിക്കുന്ന നിറം മങ്ങാത്ത സ്വന്തമായ ഓര്‍മ്മകള്‍...
ഒക്കെയും ഒന്നിച്ചു കൂട്ടി ഒരു അടികുറിപ്പ് .. ഗ്രഹാതുരത്വങ്ങള്‍ ....Saturday, November 27, 2010
അവസാന നോക്ക്..
ചിതറിയ നിന്റെ ചുരുണ്ട മുടിയിഴകള്‍..
അകന്ന കാലിലെ തരിച്ച്ച വിരലുകള്‍..
ഇനിയും എന്നെ പിന്തുടാരാന്‍ ആവാത്ത തുറിച്ച ഉയര്‍ന്ന കണ്ണുകള്‍..
രോമങ്ങള്‍ ക്ഷീനീച്ച് ഉറങ്ങുന്ന മരവിച്ച നിന്റെ വളയില്ലത്ത്ത കൈകള്‍...
ഇനിയോരുത്തര്‍ക്കും അടിയറവു വക്കനാവാത്ത നിര്‍ജീവമായ ഉടല്‍..
മൂകതയും നിസബ്ധതയും മത്സരിക്കുന്ന നിമിഷങ്ങള്‍..
വിട പറയുന്നു ഞാന്‍...
ഇനിയും ഏകാന്തനായ ഞാന്‍...
മരണ ഹേതുവായ ഞാന്‍
നിശബ്ദനായ ഞാന്‍...
പുലര്‍ച്ചയും വെയിലും സായാഹ്നവും സന്ധ്യയും ഇരുളും നിലാവും എന്നെ കാട്ടി തന്ന നീ....
ഇതാനെനിക്ക് നിനക്കായി അവസാനമായി തരാനുള്ളത്...
വികാരങ്ങളില്ലാത്ത എന്റെ ഈ അവാസാന നോക്ക്...

Friday, November 26, 2010
ഒറ്റയ്ക്ക്
ചിന്തകള്‍ക്ക് ..പറന്നിരിക്കാനൊരു ഇടമില്ലാതെ വെറുതെയി ഇങ്ങെനെ പറക്കാന്‍ നേരമുള്ളപ്പോള്‍...
എനിക്കൊപ്പം എന്റെ നിഴല്‍ മാത്രം ഉറങ്ങാതെ കൂട്ടിരിക്കുംപോള്‍.
നിസബ്ധതയില്‍ എന്റെ നിശ്വാസം അലഞ്ഞു തിരികെ എത്തുമ്പോള്‍..
മിഴിപ്പോലകള്‍ ഒന്നിക്കാതെ വിടര്ന്നിരിക്കുംപോള്‍..
നനവ് ഉണങ്ങി ചുണ്ടുകള്‍ വരള്മ്പോള്‍..
പെട്ടെന്നൊരു വിളിയില്‍ ഒരു പാട് നടന്ന ദൂരം ഒരു ഞെട്ടലോടെ ഒരു നിമിഷത്തില്‍ മടങ്ങി എത്തുമ്പോള്‍..
ഞാനറിയുന്നു... ഞാന്‍ ഒറ്റക്കായിരുന്നു എന്ന്...
Thursday, November 25, 2010
ഞാന്‍
എന്നിലെ എന്നെ ഞാന്‍ തിരിച്ച്ചരിഞ്ഞിട്ടും ഞാന്‍
ഞാനെന്നോരാളായി പെരുമാരുമ്പോലാണ് ഞാന്‍ ഞാനാവുന്നത്..
എന്റെ ആഗ്രഹങ്ങള്‍... ഒരു നീര്കുമിലയനെന്നും... അതിലെ അലിഞ്ഞില്ലണ്ടാവുന്ന
കാറ്റിന്‍ കണങ്ങള്‍ മാത്രമാണ് സ്വപ്നമെന്നും തിരിച്ചറിയുംപോലാണ് ഞാന്‍ ഞാനാവുന്നത്.
അര്‍ത്ഥങ്ങള്‍ക്കപ്പുരം അനര്തങ്ങള്‍ക്ക് കണ്ണടക്കുന്ന നിരര്തമായ നിമിഷങ്ങള്‍ ജീവിച്ചു തീരുമ്പോള്‍...
ആശകള്‍ മറയിട്ട നിരാശകളുടെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയ നിമിഷങ്ങള്‍ ..
കയം അറിയാതെ നീന്തിയടുത്ത തീരങ്ങള്‍.
വിഷമറിയാതെ നുകര്‍ന്ന സ്നേഹങ്ങള്‍.
അറ്റം കാണാതെ നടന്നെത്തിയ കാതങ്ങള്‍..
ചുരുണ്ട് കിടന്ന ജീവിതം ചുരുളഴിഞ്ഞു തീര്‍ന്നപ്പോള്‍ ...
എന്നെ ഞാന്‍ തിരിച്ച്ചരിയുന്നതിപ്പോലാണ് ..
കൊഴിയാറയപ്പോള്‍ ..അടര്‍ന്നു വീഴുമ്പോള്‍...
എന്നിലെ എന്നെ...
നിന്നിലെ നിന്നെ നീ കണ്ടത് പോലെ...
നിങ്ങളിലെ നിങ്ങളെ നിങ്ങള്‍ കാണാന്‍ ഇരിക്കും പോലെ...

Sunday, November 21, 2010
ദൂരെ എവിടെയോ
തുലാവര്ഷങ്ങളും ഇടവപ്പാതിയും പലതും പല വര്‍ഷങ്ങളിലായി കടന്നു പൊയ് ..
ഇന്നും പല മഴകളും എനിക്ക് തരുന്നതില്‍ ഒന്ന് അവളെ കുറിച്ചുള്ള ഓര്‍മകളാണ് .
മണ്ണിന്റെ നിറമുള്ള അവള്‍.. മഴയുടെ തണുപ്പുള്ള അവള്‍..മഞ്ഞിന്റെ മനസ്സുള്ള അവള്‍..
പഠിച്ചുകൊണ്ടിരിക്കെ മഴപെയ്യുമ്പോള്‍ പുസ്തകം അടച്ചു കുളിരോടെ ജനാലയുടെ പുറത്തേക്ക് നോക്കി ഇരുന്നിരുന്ന അവള്‍.. മാങ്ങാ പോട്ടികുവനും മുള്ളിങ്കായ പറിക്ക്കുവാനും സ്വതന്ത്രമായി എനിക്കൊപ്പം നടന്നവള്‍... സായാഹ്നങ്ങളില്‍ ഒഴിഞ്ഞ പാടങ്ങളിലെയും പറമ്പ് കളിലെയും വെയില്‍ വീണു നിറം മാറിയ പുല്ലിലൂടെ വെറുതേ ഓരോന്ന് പറഞ്ഞുകൊണ്ട് നടക്കാന്‍...കുളക്കടവിലെ തെളിഞ്ഞ പാറക്കല്ലില്‍ സൂര്യന്‍ അസ്തമിക്കും വരെ ഇരിക്കാന്‍. ഉറക്കമില്ലാത്ത എന്റെ നിലാവുമോത്ത്ള്ള രാത്രികളില്‍ എനിക്ക് സ്വപ്നം കാണാന്‍..
ഒരു വര്‍ഷാവസാനം പുതുവര്‍ഷ കലണ്ടര്‍ സമ്മാനിച്ചു അതില്‍ എന്റെയും അവളുടെയും ജന്മദിനത്തിനു ചുറ്റും വട്ടം വരച്ചിട്ടു ചിരിച്ചുകൊണ്ടിറങ്ങി പോയവള്‍... പുതുവര്‍ഷത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു അതില്‍ കുറെ എനിക്ക് സമ്മാനിച്ച് എന്റെ കരവലയത്തില്‍ നിന്നും അകന്നു പോയവള്‍..
എന്റെ വിരലുകളില്‍ കോര്‍ക്കാന്‍ ഇനിയൊരു നനുത്ത വിരലില്ലാതെ...എന്റെ സ്വപ്നങ്ങളില്‍ കാര്‍മേഘങ്ങള്‍ക്കപ്പുറം ഒരു മഴയുടെ നനവുപോലുമില്ലാതെ.. ഉള്ളിലെവിടെയോ നിര്‍ത്താതെ ഇടിവെട്ടിപെയ്യുന്ന ഒരു തോരാ മഴപോലെ ഓര്‍മകളില്‍ അവളിന്നും...
Saturday, November 20, 2010
കൂടെ
കാലത്തെ ഉണരുമ്പോള്‍ .. ചാറ്റല്‍ മഴ ഉണ്ടായിരുന്നു ..
ചിമ്മി തുറക്കുന്ന കണ്ണുകള്‍ കണ്ടു പുഞ്ചിരിച്ചു നിന്ന മഴ....
ഉച്ച്ചവേയിലത്തൊരു വേനല്‍ മഴയും...
വെയിലത്ത് തളര്ത്താതെ കുളിര്‍പ്പികനെന്നോണം...
ഇളംവെയില്‍ നേരത്ത് വിശ്രമിച്ച മഴ....
രാത്രിയില്‍ ഉറഞ്ഞു തുള്ളി ആര്‍ത്തു പെയ്യുനുണ്ടായിരുന്നു...
ഞാന്‍ ഉറങ്ങുവോളം...
ഇനിയും ഒരു കാത്തിരിപ്പ് കൂടി മാത്രം..
ദൂരം ഈ വിദൂരം അത്രയും ..
നിന്‍ നീണ്ട പാദങ്ങള്‍ പിന്തുടര്‍ന്നിതുവരെക്കെത്തി ഞാന്‍ .
കാവുകള്‍ കുളങ്ങള്‍ കടവുകള്‍ തീരങ്ങള്‍ താണ്ടി നിനക്കൊപ്പം,
കരഞ്ഞും കരയിച്ച്ചും ചിരിച്ചും ചിരിപ്പിച്ചും പിന്നിലെത്ര നിമിഷങ്ങള്‍...
കാത്തുവച്ച്ചോരീ അണയാത്ത മിഴികളില്‍.. പ്രതീക്ഷകള്‍ സ്വപ്‌നങ്ങള്‍ ദിനരാത്രങ്ങള്‍ അത്രയും,
ചലിച്ച്ചിരുന്നോരീ ചുണ്ടുകള്‍ ഇടാരാതെ ചിരിയായും വാക്കാലും
മറക്കാതെ കാത്തുവച്ച്ചോരോന്നീ മനസ്സിത്രനാലും..
ഓടിയെത്തിയിരുന്നീ ഞാന്‍ എന്നും നിന്നിലെക്കായി.
കരിന്തിരി കത്ത്തുന്നോരീ കണ്ണ്കള്‍ക്കിനി
ചിരിക്കാത്തോരീ ചുണ്ടുകള്‍ക്കിനി...
കത്ത്തുവക്കുവാന്‍ ഒന്നുമില്ലത്തോരീ മനസ്സിനിനി..
ഒരൊറ്റ കാത്തിരിപ്പ് കൂടി മാത്രം ..
Tuesday, November 9, 2010
തിരികെ വീണ്ടും,..
പച്ചപ്പ് തീര്ത്തോരാ നാടുവഴിയിലൂടെ ,
ഉറവകളും ഉരഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന
കരിയില മൂടിയ മണ്ണിലൂടെ ,
നടന്നു നടന്നു...
പായല്‍ പുതച്ച വലിയ മതില്കെട്ടിനുള്ളിലെ
മഞ്ഞില്‍ കുളിച്ചു സൂര്യ നമസ്കാരം ചെയ്യുന്ന
മനസ്സുള്ള അത്മാവുള്ള ജീവനുള്ള എന്റെ വീട്ടിലേക്കെത്തുവാന്‍..
ഓര്‍മകളുടെ കലവറയിലെ ,
വരിന്ഞ്ഞും മുറുകിയും കിടക്കുന്ന ആത്മാക്കളെ
മാറാല മാറ്റി പുറം വെയില്‍ കാട്ടുവാന്‍.
എനിക്ക് കൂട്ടിരുത്തുവാന്‍..
ചിതലുകള്‍ ഉണ്ടു തീര്‍ക്കാരായ മുറിവീണ ചുവരിന് ചുറ്റും
ഇടറുന്നോരീ കാലാല്‍ വലം വക്കുവാന്‍..
Sunday, November 7, 2010
വീണ്ടും മറന്നത് ..
പുറത്ത് നനായി മഴ പെയ്യുന്നുണ്ട്..
കോട്ടയത്തെക്കുള്ള എന്റെ യാത്രയില്‍ ഞാന്‍ വളരെ യാദ്രിശ്യമായി അവളെ കണ്ടു മുട്ടി...
അവള്‍ ഇന്നും അന്നത്തെ പോലെ തന്നെയാണോ എന്നെനിക്കു തോന്നി..ചിരിക്കാത്ത ചുണ്ടുകളും..ക്രൂരത ഇല്ലാത്ത കണ്ണുകളും... നീണ്ട ഈ എട്ടു ഒന്‍പതു വര്‍ഷങ്ങള്‍ക് ശേഷവും വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാത്ത പോലെ...
ജനറല്‍ കംപര്‍ത്മെന്റ്റ് ന്റെ വാതില്‍ സൈഡ് ഇല്‍ നില്‍കുന്ന അവളെ ഒന്ന് നേരെ നോക്കുവാനോ പൊയ് ഒന്ന് പരിചയം പുതുക്കുവാനോ ഉള്ള ധൈര്യം എനിക്ക് വന്നില്ല.
നേരം കഴിയവേ അവള്കിരിക്കുവാന്‍ എന്റെ സീറ്റിന്റെ ഏകദേശം അടുത്ത സീറ്റ് തെന്നെ കിട്ടി.. എന്റെ മനസ്സില്‍ അവളോട് മിണ്ടാത്ത്തിന്റെ വിങ്ങല്‍ കൂടികൊന്ടെയ് ഇരുന്നു...അവള്‍ എന്നെ തിരിച്ചറിഞ്ഞാല്‍..ഞാന്‍ പരിചയം പുതുക്കിയില്ല എന്ന് മനസിലാക്കിയാല്‍ വീണ്ടും ഒരു തോല്‍വി കൂടെ...ഒരിക്കലും അവള്‍ക് മുന്നില്‍ വര്‍ഷങ്ങള്‍ക്കു മുന്പ് തോറ്റതിന്റെ അത്ര വരില്ല; എന്നിരുന്നാലും.. ....ഈ ഒരു അവസ്ഥ തന്നെയാണ് എന്റെ ജീവതത്തിലെ പല അനുഭവങ്ങളും എനിക്ക് നീറുന്നതാക്കി മാറ്റിയത്.
വീട്ടില്‍ നിന്നും വന്ന ഭാര്യയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു സംസാരിക്കാന്‍ എനിക്കായില്ല.. എന്റെ ഉള്ളില്‍ നിന്നും സബ്ദം പുറത്തുവരാന്‍ മടിക്കും പോലെ.ഫോണ്‍ കട്ട് ചെയ്തു , സൈലന്റ് ഇല്‍ ഇട്ടു തിരികെ വച്ചു.
നാടിന്റെയും വീടിന്റെയും പരിധി വിട്ടു പഠിക്കാന്‍ വന്ന കാലം.. പഠിത്തം കഴിയാന്‍ മാസങ്ങള്‍ ബാക്കി നില്‍കെ ഒരു നിയോഗം പോലെ അവളെ പരിച്ചയപെട്ടത്...
അമ്മ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ സങ്കടത്തോടെയും എന്ത് ചെയ്യണം എന്നറിയതെയും ഞാന്‍ തിരക്ക് കൂട്ടുമ്പോള്‍...ടിക്കറ്റ് ശരിയാവാതെ കൂടുകാര്‍ പലേടത്തും അലയുമ്പോള്‍ റെയില്‍വേ ഇലെ ഉദ്യോഗസ്ഥന്റെ മകളായ ഇവളെ കൂട്ടുകാരില്‍ കൂടെ ഉള്ള ഒരുവന്‍ വിളിച്ചു കാര്യം പറഞ്ഞു ടിക്കറ്റ് ശരിയാക്കിയത് ... ആരോടും അധികം അത്ര അടുക്കാത്ത പ്രക്രിതക്കാരി... അടുത്താല്‍ തന്നെ അവളോട് ഒരു ബഹുമാനത്ത്തിനപ്പുറം ഒരു ബന്ധത്തിലേക്ക് വീഴുവാന്‍ ഒരിക്കലും തോന്നുകയുമില്ല..
പഠിക്കുവാന്‍ മിടുക്കിയായിരുന്നു ഞങ്ങളുടെ കോളേജില്‍ ...
അമ്മയുടെ അടക്കം കഴിഞ്ഞു വീട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ സഹതാപം കൊണ്ടോ എന്തോ ഒരു പുഞ്ചിരി ഞാന്‍ പ്രതീക്ഷിക്കാതേ അവളില്‍ നിന്നും കിട്ടി.. നിമിത്തങ്ങള്‍ പോലെ ഒരേ പ്രൊജക്റ്റ് ഇല്‍.. മിണ്ടാനും കൂടെ നടക്കാനും അവളെ കൂടുതല്‍ അറിയുവാനും കഴിഞ്ഞു...അവളുടെ വ്യത്യസ്തമായ ആശയങ്ങള്‍..ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട്.. ആരാധനാ തനെയായിരുന്നു ആ സ്ത്രീ രൂപത്തോട്..പടിത്തലും പരീക്ഷയിലും ഒക്കെ അവളുടെ കൂട്ട് ഒരുപാട് ഒരുപാട് രക്ഷയായി..അതിലുപരി പരീക്ഷാ സമയത്ത് അമ്മ മരിച്ച ഒരു കുട്ടിയോട് വേണ്ടതിലധികം കരുണയും സഹതാപവും അവള്‍ എന്നോട് കാട്ടിയിരുന്നോ എന്നും എനിക്ക് തോന്നാറുണ്ട്..നന്ദി പരയവുന്നതിലപ്പുരം അവള്‍ എനിക്കൊരു ഉപകാരി ആയിരുന്നു... അവളെ പ്രേമിക്കണം എന്നുണ്ടെങ്കിലും മറ്റുള്ളവരെ പോലെ തന്നെ അതിനു എനിക്കും ധൈര്യം കിട്ടിയില്ല.
ഒരിക്കലും അവളോട് ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല...അവളുടെ നാട്ടില്‍ പഠിക്കാന്‍ മാത്രമായി വന്ന ഞാന്‍.. ഒക്കെ കഴിഞ്ഞു നാട് വിടുമ്പോള്‍ കൂടെ അവള്‍ ഉണ്ടാവണം എന്ന് ഒരുപാട് ആഗ്രഹിച്ചു.. അവളുമൊത്തുള്ള ജീവിതം സ്വപ്നത്തിന്റെ മുഴുനീള നേരവും കയ്യടക്കിയിരുന്നു..
പൂരത്തിന്റെ നാട്ടില്‍ നിന്നും അനന്തപുരിയിലേക്കുള്ള എന്റെ യാത്ര...വേര്‍പാടുകളും വിരഹവുമായി എല്ലാവരും നേരെത്തെ പിരിഞ്ഞിരുന്നു...പതിവില്ലാതെ പേയ്ത ആ മഴ ..ഇന്നും മഴ പെയ്യുമ്പോള്‍...മഴയത്ത് ഒറ്റക്കിരിക്കുമ്പോള്‍..എന്നെ ആ ഓര്‍മ്മകള്‍ വേട്ടയാടി മുറിവേല്‍പ്പിക്കുന്നുന്ദ് ..
അന്ന് എന്റെ കണ്ണില്‍ നിന്നും വായിച്ചറിഞ്ഞുവോ എന്തോ അവള്‍ എന്നെ ഇഷ്ടപെടാന്‍ തുടങ്ങി എന്നെനിക്കു തോന്നിത്തുടങ്ങി... കോളേജ് ജീവിതം അവസാനിക്കാന്‍ ഒരു രാത്രി മാത്രം ബാക്കി നില്‍ക്കവേ...ചുവക്കുന്ന ഒരു സന്ധ്യയില്‍ നീണ്ട ഒരു വഴിത്താരയില്‍ വച്ചു ഞാന്‍ എന്നിലെ എന്നെ കുറിച്ചു ... എന്നിലെ സ്വപ്നത്തെ... ഒരു കഥപോലെ അവളോട് പറഞ്ഞുകൊണ്ട് യാത്ര ചോദിക്കവേ ...അപ്രതീക്ഷിതമായ ഒരു മറുപടിയായിരുന്നു...എന്റെ കണ്ണുകളിലേക്കു നോക്കി അവള്‍ പറഞ്ഞത്... " ഞാന്‍ വരാം"...
ഇത്ര പറഞ്ഞു ചിരിയോടെ അവള്‍ മടങ്ങി...
അന്നെനിക്ക് ഒട്ടും ഉറങ്ങാന്‍ പറ്റിയില്ല...പിറ്റേന്നത്തെ ഉച്ചയ്ക്കുള്ള ട്രെയിന്‍...
അവള്‍ വീടും വീടുകരേം ഉപേക്ഷിച്ചു എന്റെ ഒപ്പം...വന്നാല്‍ നാട്ടില്‍ അമ്മയില്ലാത്ത വീട്ടിലേക്ക് ...ഒരു ജോലി ആവാതെ പഠിക്കാന്‍ പോയ ഞാന്‍ ഒരു പെണ്‍കുട്ടിയുമായി തിരികെ എത്തുമ്പോള്‍ ..വീടുകാരുടെ പ്രതികരണം ..സ്വപ്‌നങ്ങള്‍ ഉണ്ടായില്ല അന്ന് രാത്രിയില്‍ ..വീടുകരോടും അവളുടെ അച്ച്ചനോടും അമ്മയോടും ഉള്ള അവളുടെ ബന്ധം എനിക്ക് നന്നായി അറിയുമായിരുന്നു... എന്നോടും പറഞ്ഞിട്ടുണ്ട് അവള്‍ ..' ഈ വറ്ഷം അത്രയും എന്നെ കത്ത് വളര്തിയവരെ വിട്ടിട്ടു ഇന്നലെ വന്ന ഒരുവന്റെ കൂടെ എന്റെ ഇഷ്ടത്തിനു ഇറങ്ങി പോയാല്‍ ഞാന്‍ ജീവിതത്തില്‍ ഇതു നിമിഷവും ഇതിലും വലിയ ചതി ചെയ്തേക്കാം എന്നതിന് ഒരു വലിയ തെളിവാണ് 'എന്ന് ...നാളെ റെയില്‍വേ സ്റ്റേഷന്‍ ഇല്‍ അവള്‍ ബാഗ് ഉമായി വന്നിരിക്കുനുണ്ടാവും...
മനസമാധാനം കിട്ടാതെ ഇരുട്ടത്ത് ഞാന്‍ വെറുതേ നടത്തമായി.. അവളോട് വരേണ്ട എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല... എന്റെ മനസ്സില്‍ ഒരു തീരുമാനവും വന്നിരുന്നില്ല ... ഈ രാത്രി തന്നേയ് ആരും അറിയാതെ നാട്ടിലേക്ക് യാത്രയായാലോ എന്ന് കരുതി....നാളെ അവളെ അഭിമുഖീകരിക്കുവനുള്ള ചങ്കൂറ്റം എന്നിലില്ലയിരുന്നു.
നേരം വെളുത്തു...
സമയത്ത് തന്നേയ് റെയില്‍വേ സ്റ്റേഷന്‍ ഇല്‍ എത്തി..അന്ന് വല്ലാണ്ട് മഴ പെയ്യുനുണ്ടാരുന്നു...തോരാത്ത മഴ... ഓരോ ട്രെയിന്‍ വന്നുപോകുന്ന ഒച്ചയും തിരക്കും എന്റെ മനസ്സുപോലെ അടക്കമില്ലാത്തതായിരുന്നു .ഓരോ നിമിഷവും എന്റെ മുന്നിലേക്ക്; ജീവിതത്തിലേക്ക് വരുന്ന അവളുടെ കാലടികള്‍ ഓര്‍ത്തു ഞാന്‍ നിന്നു...വരരുതേ എന്ന് ഉള്ളുതുറന്നു ഞാന്‍ പ്രാര്‍ത്തിച്ചു....അവളിപ്പോള്‍ ഇത്രയും കാലം സ്നേഹിച്ച അവളുടെ അച്ചനെയും അമ്മയെയും ഉപേക്ഷിച്ചു എന്നെ വിശ്വസിച്ചു വരുമ്പോള്‍...അവളുടെ മനസ്സും ഇപ്പോള്‍ ഒരു വടം വലിയിലാകും...എന്നിലെക്കോടി വന്നാല്‍... ഞാന്‍ സ്വീകരിക്കാതിരുന്നാല്‍..
ട്രെയിന്‍ വരാറായി എന്ന് അന്നൊന്‍സ് ചെയ്തു...എത്രയും പെട്ടെന്ന് വന്നു ഈ സ്റ്റേഷന്‍ വിട്ടു ഞാന്‍ പൊയരുന്നെങ്ങില്‍ എന്ന് ഒരു ക്രൂരനെ പോലെ ഒരു നീചനെ പോലെ മനുഷ്യത്തമില്ലാതെ ഞാന്‍ ചിന്തിച്ചു..അറിഞ്ഞുകൊണ്ടുതന്നെ...കാരണം ഞാന്‍ അന്നും ഇന്നും സ്വാര്‍ധനാണ്...
എന്റെ ട്രെയിന്‍ എത്തി...
അവള്‍ വരില്ല എന്നെനിക്കു തോന്നി ... പക്ഷെ അവളുടെ വാക്ക് " ഞാന്‍ വരും.." അത് അത്ര ദ്രിടമായിരുന്നു...
മഴയുടെ നനവില്‍ മഴ കൊണ്ട് മങ്ങിയ ആ നേരത്ത് ദൂരെ നിന്നും അവള്‍ വരുന്നത് ഞാന്‍ കണ്ടു... നിസ്സഹായനായി എന്ത് പറയണം എന്നറിയാതെ ഞാന്‍ നില്‍ക്കവേ... അവള്‍ വന്നിട്ട് പറഞ്ഞു.. "ഭാഗ്യം കാണാന്‍ പറ്റും എന്ന് വിചാരിച്ചില്ല മധു .പെട്ടെന്ന് മഴ പെയ്തു അതാ വരാന്‍ ലേറ്റ് ആയതു..."
എന്റെ കയ്യില്‍ ഒരു ഡയറി സമ്മാനിച്ചു അവള്‍ പറഞ്ഞു " ഓള്‍ ദി ബെസ്റ്റ് ... യോഗമുന്ടെങ്ങില്‍ എന്നെങ്ങിലും എവിടെയെങ്കിലും വച്ചു ഇനിയും കണ്ടുമുട്ടാം.."...
അതുവരെ ഞാന്‍ അവളുടെ കൂടെ നിന്ന മനുഷ്യനെ ശ്രദ്ധിച്ചില്ല "...ഇതെന്റെ അച്ചനാണ്..." എന്നയാളെ അവള്‍ പരിചയപ്പെടുത്തി ...ആ ഭാഗ്യമുള്ള അച്ഛനോടും എനിക്ക് ബഹുമാനം തോന്നി...അവളുടെ അച്ചനെ നോക്കി നിര്‍വികാരനായി ചിരിച്ചും കൊണ്ട് " ശെരി വരെട്ടെ കാണാം" എന്നും പറഞ്ഞു ഞാന്‍ ട്രെയിനില്‍ കയറി...
ചിരിച്ചും കൊണ്ട് എന്നെ യാത്രയാക്കിയവള്‍ ദൂരേക്ക് മങ്ങി മങ്ങി തീരുമ്പോള്‍...എനിക്കെനോട് തന്നേയ് പുശ്ചം തോന്നിയിരുന്നു...
എന്റെ സീറ്റില്‍ ഇരുന്നുംകൊണ്ട് ഞാന്‍ ആ ഡയറി തുറക്കുമ്പോള്‍ അതില്‍ അവളുടെ കുറെ അക്ഷരങ്ങള്‍ ഉള്ള പേജുകള്‍ പ്രതീക്ഷിച്ചിരുന്നു .. എന്റെ ചിന്തകള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറം ...
ഞാന്‍ തുറന്നരിയിച്ച്ച്ച എന്റെ ഭീരുത്വം നിറഞ്ഞ പ്രണയം അവള്‍ തള്ളി കലഞ്ഞിരുന്നില്ല ...ആ ഡയറി ക്കുള്ളില്‍ അവളുടെ അക്ഷരങ്ങള്‍ എങ്ങും കണ്ടില്ല . മറിച്ചു ഒരു ചെറിയ കടലാസ്സില്‍ എനിക്കായി മാടിവച്ച്ച കുറെ സ്വകാര്യതകള്‍ ഉണ്ടായിരുന്നു അതിന്റെ അവസാനത്തെ ചട്ടയിക്കിപ്പുരത്ത്....
"
പ്രിയ മധുവിന്
ഞാന്‍ ചതിച്ചു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവും.. എന്നെ ശപിക്കാന്‍ വരട്ടെ.
ഞാന്‍ പറയാറുള്ളതുപോലെ എനിക്കെന്റെ വീട്ടുകാരെ വെറുപ്പിച്ചു ഓടിയിറങ്ങി പോരുവാന്‍ കഴിയില്ല..അതുപോലെ തന്നെ നിനക്കൊരു ബാധ്യത ആകുവാനും...ഞാന്‍ എന്നാ പ്രാരാബ്ധം കാരണം കിട്ടുന്ന ജോലിക്ക് കേറി ജീവിതം നശിപ്പിക്കരുത് എന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്....ഇഷ്ടമുള്ള നല്ല ഒരു ജോലി കണ്ടു പിടിക്കുക്ക.. ഞാനും അത് തന്നെയാണ് ചെയ്യാന്‍ പോവുന്നത്...അതിനു ശേഷം വീടുകാരെ പറഞ്ഞു സമ്മതിപ്പിക്കവുന്നതെയ് ഉള്ളു.
നാടിലെതിയിട്ടു എനിക്ക് കത്തെഴുതുക. പറ്റുമ്പോള്‍ ഇവിടേം വരെയൊക്കെ ഇടയ്ക്കു വന്നുപോകണം..ഒരു ജോലിയൊക്കെയായി കഴിയുമ്പോള്‍ വേറെ നല്ലൊരു പെണ്‍കുട്ടിയെ കിട്ടിയാല്‍ അവള്‍ക് പിന്നാലെ പോവില്ല എന്ന് എനിക്കുറപ്പുണ്ട്...ഒരുപാട് വര്‍ഷങ്ങള്‍ നമുക്കിടയില്‍ കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിച്ച്ചുംകൊണ്ട്ദ്
സ്വന്തം
സരിത
വര്‍ഷങ്ങള്‍ക്കിപുരം വീണ്ടും അവളെ കണ്ടുമുട്ടുമ്പോള്‍..അവള്‍ ഇപ്പോളും എന്നെ കാത്തിരിക്കുകയോ അതോ...ഞാന്‍ ചതിച്ച്ചുവോ... ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ ഇതിലും വലിയ ഒരു ചതിയനാവം എന്ന് എന്നെ തന്നെ ഒര്മിപ്പിക്കുംപോലെ..ഒന്ന് മിണ്ടുവാന്‍ കൂടിയുള്ള തന്റേടം എനിക്കില്ലാഞ്ഞതെന്തേ എന്ന് ഇപ്പോള്‍ ട്രെയിന്‍ ഇറങ്ങി ഞാന്‍ എന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ഓര്‍ക്കുന്നതല്ലാതെ മിണ്ടുവാന്‍ കഴിഞ്ഞല്ലോ...
23/7/2007
പാടത്തിന്റെ ഇടുങ്ങിയ വരമ്പിലൂടെ വഴുകിവീഴാതെ നടന്നകലുന്ന നിഴല്‍ രൂപങ്ങള്‍..
മഴത്തുള്ളിയോടു പൊരുതി ജയിച്ചു നില്‍ക്കുന്ന മേല്‍ക്കൂരകള്‍ ..
അവയ്ക്കരികില്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന അമ്മ...
അവരുടെ ചിറകില്‍ ഭയത്തോടെ ഉറക്കത്തെ കാത്തു കിടക്കുന്ന കുരുന്നുകള്‍.
മഴ കണ്ടുകൊണ്ടു ഉറങ്ങാതെ നില്‍ക്കുന്ന തൊഴുത്തിലെ പശുക്കള്‍ .
അവയുടെ കൊമ്പുകളില്‍ മുഷിപ്പിക്കനെത്തുന്ന ഈയാം പാറ്റകള്‍..അവയ്ക്ക് വഴികാട്ടുന്ന മിഞ്ഞാമിന്നികള്‍...
മുറ്റത്തെ നിറഞ്ഞ ചിരട്ടകളില്‍..മഴത്തുള്ളികള്‍ വീണ്ടും തത്തിക്കളിക്കുന്നു..മഴയെ കൈകൂപ്പി വരവേറ്റു നില്‍കുന്ന കുറ്റികാടുകളും മരച്ചില്ലകളും..
ഉറങ്ങി പോയ ഉറവകളെ തട്ടി ഉണര്‍ത്തി "വേഗം വേഗം" എന്ന് പറഞ്ഞു ഓടിപ്പോവുന്നു മഴ.. വര്‍ഷകാലത്ത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവനെത്തിയ ..കൂട്ടുകാരി...
ഇടവേളകളില്‍ എന്റെ ജനാലയില്‍ വന്നു ആഞ്ഞടിച്ചു ചിരിച്ചിട്ട് വീണ്ടും മറയുന്നവള്‍..
മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ചവിട്ടിയ എന്റെ കാല്‍പാദങ്ങളെ പകര്‍ത്തിയെടുത്ത് അതില്‍ വെള്ളം നിറച്ചു കളിയ്ക്കാന്‍ കാത്തിരിക്കുന്ന കളികൂട്ടുകാരി..
പുഴയില്‍ പൊന്തിവരുന്ന മീനുകള്‍ക്ക് ചുംബനം നല്‍കി അലിഞ്ഞിരങ്ങുന്നവള്‍..
മഞ്ഞിനും വെയില്‍നിനും വസന്തത്തിനും വന്നുപോകുവാന്‍ പ്രകൃതിയെ കഴുകി വെടിപ്പാക്കുന്നവള്‍...
23/June/2007
കുത്തുന്ന മഴയില്‍;
കുളിരുന്ന ഹൃദയ സ്പന്ദനങ്ങളില്‍..തുടിക്കുന്ന നെഞ്ചില്‍ ..
സൂചി മുനകള്‍ തറയ്ക്കുന്ന മഴത്തുള്ളികള്‍ .
വേദനിപ്പിച്ചു കുളിരുപകര്‍ന്നുകൊണ്ട് എങ്ങോട്ടോ ഓടി മറയുന്ന വര്‍ഷകാലം...
വരുമെന്ന് വാക്ക് പറഞ്ഞുകൊണ്ട് യാത്രയാവുന്ന മഴത്തുള്ളികള്‍..
ചീവിടുകളുടെ മാത്രം നീണ്ട കരച്ച്ചിലുള്ള ഭയപ്പെടുത്തുന്ന തണുത്ത രാത്രി...
ഇരുളിലെ മിന്നമിന്നികളുടെ നുറുങ്ങു വെട്ടം തട്ടി തെറിപ്പിച്ചു ഒച്ചയോടെ നിഷേധാര്ത്ധത്തില്‍ എത്തുന്ന കൊള്ളിമീനുകള്‍..
അവ പൊട്ടി മുളപ്പിക്കുന്ന മുട്ടകൂണുകള്‍...
അതിനടിയില്‍ ഇവയെല്ലാം പേടിച്ചു ഓടിയൊളിക്കുന്ന തവളക്കുട്ടന്മാര്‍...
നനഞ്ഞ മണ്ണിലും നനയാത്ത ഇലകളിലും വീണ്ടും വീണ്ടും തോരാതെ ഇതൊന്നും കാണാതെ മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു... ഇടവേളകള്‍ ഇല്ലാതെ...
Friday, November 5, 2010
ദീപാവലി !!!
ഒരു ദീപാവലി ദിവസത്തിനു പിറ്റേന്നു പുലര്‍ച്ചെ...
ലളിത. : ഈ തെരുവ് ഇന്ന് തൂത്തു തോത്ത് തീരില്ലാ..അത്രമാത്രം കമ്പികളും പടക്ക കടലാസുമാണ്.... ഈ മഴ പെയ്തതാണ് ഏറ്റവും നാശമായത് ..എത്ര തൂത്തിട്ടും ഇളകിവരുന്നില്ല...ഹോ ...വല്ലാത്ത ഒരു പണിതന്നേ...ഇന്നുച്ചക്ക് പണിതീര്‍ത്തു വീട്ടില്‍ പോവുമെന്ന് തോന്നുന്നില്ല...ഇത്രേം പടക്കവും സാധനങ്ങളും വാങ്ങിക്കാന്‍ ഈ മനുഷ്യര്‍ക്കൊകെ കാശേവിടുന്നാണോ ആവോ ..
ആനി : നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു എന്നത്തേയും പോലെ തന്നെ ക്ഷീണിച്ചാണ് എത്തിയത്,..ആരോട് പറയാനാ.. ചെവിക്കല്ല് പോട്ടിയില്ലന്നേ ഉള്ളു. ഒരു പോള കണ്ണടക്കാന്‍ പറ്റിയില്ല....ഇത്രേം പടക്കം പൊട്ടിക്കാനുണ്ടോ..ബാക്കി ഉള്ളവന്റെ ഉറക്കോം കളയാന്‍ ....ഇന്നെങ്ങിലും ഉറങ്ങാന്‍ പറ്റിയാല്‍ മതീരുന്നു ...കണ്പോള തൂങ്ങി വീഴുമെന്നു തോന്നുന്നു കര്‍ത്താവേ.. ഇന്നലെയോ വാര്‍ഡില്‍ നല്ല പണിയും ... ഒരു സെക്കണ്ട് പോലും ഒന്നിരുന്നില്ല ...ഇന്നുകൂടി ഉറങ്ങാന്‍ പറ്റിയില്ലെങ്ങില്‍ എനിക്ക് പ്രാന്ത് പിടിക്കും...
പൂവാലി: മിണ്ടാന്‍ കഴിയുമാരുന്നെഗില്‍ ഞാന്‍ ആരോടെന്നില്ലതേ ഒന്ന് ഉറക്കെ വിളിച്ചു പരെഞ്ഞെനെ "ഒന്ന് നിര്‍ത്തുന്നുണ്ടോ " എന്ന്...എന്റെ കുഞ്ഞും തൊഴുത്തിലെ ബാക്കി ഉള്ളതുങ്ങളും ഇന്നലെ പകലും രാത്രീം എന്തുമാത്രം പേടിച്ചു... കഴുത്തിലെ കുരുക്കിട്ട കയറിന്റെ നീളത്തിന്നപ്പുറ൦ നീങ്ങാന്‍ കഴിയാത്ത വര്‍ഗങ്ങള്‍ ആണല്ലോ ഞങ്ങള്‍...
പെരില്ലത്ത്തവര്‍ : ഞങ്ങള്‍ സ്വന്തമായി പെരില്ലാത്ത്തവര്‍ ...തെരുവ് നായ്ക്കള്‍ ....എവിടെയും കിടക്കാന്‍ പറ്റാത്ത സ്ഥിതി ആരുന്നു കഴിഞ്ഞ ഒരാഴ്ചയായി ... എവിടെ കിടന്നാലും ചങ്ക് പോട്ടുമാര് ഉച്ചത്തില്‍ ഒച്ചയും തീയും... കരഞ്ഞിടും കഥയില്ലാരുന്നു എല്ലാവര്ക്കും ഒരു തമാശയാണല്ലോ ബാക്കി ഉള്ളവനെ പേടിപ്പിച്ചു കളിക്കുക...
ഞങ്ങളെ പേടിപ്പിച്ച്ചോടിച്ച്ചു ചിരിച്ച നിങ്ങളുടെ പാപം നിങ്ങള്‍ എപ്പോള്‍ തീര്‍ത്തിട്ടു പോവും...നിങ്ങള്ക് തീര്‍കേണ്ടി വരില്ലാരിക്കും എന്തെന്നാല്‍ ഇത് ഞങ്ങള്‍ ചെയ്തുപോയ മുന്‍ജന്മ പാപത്തിന്റെ ശിക്ഷയാവും .....
പ്രതിഭ : ഈ പടക്കത്തിനും മത്തപ്പൂവിനും മറ്റും കളയുന്ന കാശ് വല്ല പാവങ്ങള്‍ക്ക് കൊടുത്താല്‍ അത്രേം ആവും... ഈ മനുഷ്യര്‍ എന്തിനാണോ ഈ കാസിങ്ങേനെ ധൂര്ത്തടിച്ച്ചു കളയുന്നത് ...നിങ്ങള്‍ ഒന്നുമില്ലെങ്ങിലും ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ അല്ലെ രഞ്ജിത്ത് ...നിങ്ങള്കിതിനൊക്കെ എതിരെ ഒന്ന് പ്രതികരിച്ച്ചാലെന്താ ???...
രഞ്ജിത്ത് : ഡീ ഈ വെടിമരുന്നു നിര്‍മാണ ശാലയിലെ ആള്‍കാരുടെ ഏക വരുമാനം നമ്മളായിട്ട് ഇല്ലണ്ടാക്കണോ... വര്‍ഷത്തില്‍ ഒരിക്കലല്ലേ ഉള്ളു ഇത്... ഇത് ഒരു വഴിക്ക് മനുഷ്യര്‍ പാവങ്ങളെ സഹായിക്കുക തനെയാ... മഹേഷ് ഇന്നലെ 1500 രൂപയ്ക്കാണ് ദീപാവലിക്ക് പടക്കവും പൂത്തിരിയും എല്ലാം കൂടെ വാങ്ങിച്ചത് ...വാങ്ങിക്കുമ്പോള്‍ ഇതൊന്നുമാവില്ല എന്നവന്‍ പറയുന്നുണ്ടാരുന്നു...അവന്‍ ഈ കാശുകൊണ്ട് പോയ് " ദീപാവലി അല്ലെ ജീവിച്ചോളൂ" എന്നൊന്നും പറഞ്ഞു ആര്‍ക്കും കൊടുക്കാന്‍ പോവുന്നില്ല...അതുപോലെ ആണ് എല്ലാവരും.. ഇങ്ങേനെയൊക്കെ കാശുക്കാര്‍ celebrate
ചെയ്താലേ ഇന്നത്തെ കാലത്ത് പാവങ്ങള്‍ക് ജീവിക്കാന്‍ കഴിയുള്ളൂ....ദേ പുത്രന്‍ വരുന്നുണ്ട് ...എന്തോ പിരിവിനാ...
ധ്യാന്‍ : അമ്മെ അച്ചാ ഇന്നത്തെ ദീവാലി celebration നുള്ള crackers എന്റെ വകയാ ..ആരേലും കയ്യൊഴിഞ്ഞു ഒന്ന് donate ചെയ്യ് plzzzz...ഇന്നലെ ആനന്ദ് ആരുന്നു..2300 നാണ് അവന്‍ വാങ്ങിച്ചത് ... വേഗം വേഗം...

Friday, October 29, 2010
ഇന്നും..
നാട് വിട്ടു എത്തിയപ്പോള്‍.. വലിയ ഒരു ഏകാന്തത എതിരേറ്റപ്പോള്‍.. അന്ന് ഒരുപാടുപേരുടെ ഒപ്പം അവനെയും കണ്ടുമുട്ടി... സൌഹൃദത്തിന്റെ അര്‍ഥങ്ങള്‍ വികസിപ്പിചെടുക്കുന്നതിനിടയില്‍ ഞങള്‍ ഞങ്ങളുടെ ഇടയിലെ സമാനതകള്‍ തിരച്ചറിഞ്ഞ നാളുകള്‍... എനിക്കവനോട് വല്ലാത്ത ഒരു അടുപ്പം തോന്നിത്തുടങ്ങി... ഇടവേളകളില്‍...ഒഴിവു നേരങ്ങളില്‍...ഞാന്‍ ആഗ്രഹിച്ച പോലെ അവന്റെ ഒപ്പം നടക്കുവാന്‍ കഴിഞ്ഞു...അവന്റെ വാക്ക്കളില്‍ ഒരു പ്രണയത്തിന്റെ നിഴല്‍ സ്പര്‍ശം പോലും ഞാന്‍ കണ്ടിട്ടില്ല...അതുകൊണ്ടോരിക്കലും എനികെന്റെ ഉള്ളില്‍ ഒഴുകി ഉറയുന്ന പ്രണയത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല..
അറ്റം അറ്റ റോഡുകളിലൂടെ നടന്നു നീങ്ങുമ്പോള്‍...കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടക്കുന്ന കടലിനു മുന്നില്‍ തിരയടിക്കുന്ന പ്രണയം അടക്കി ഞാന്‍ തീരത്ത് നില്‍ക്കുമ്പോള്‍ അവനറിഞ്ഞ്ഞിരുന്നില്ല എന്നെ...
നാടിനെകുറീച്ച്ചും വീടിനെ കുറിച്ചും പ്രാരബ്ധത്തെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും പറഞ്ഞു.. എന്നെ എന്റെ ഭാവിയെക്കുറിച്ച് ഒര്മിപ്പികുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചു ഒരു വിളി എനികായി വരുമെന്ന്,.പാറയില്‍ അടിച്ച്ചുകയറിയ തിര തിരികെ പോവുംപോലെ ഓരോ നേരവും നിരാശ മാത്രമായിരുന്നു എനിക്ക് സമ്മാനിച്ചത്...
ഓരോ രാത്രിയിലും നിറമില്ലാത്ത ആകാശത്തേക്കും ഭൂമിയിലേക്കും നോക്കി ഞാന്‍ ചായം കൊടുത്ത എന്റെ സ്വപ്നങ്ങള്‍ ...
അവന്‍ എന്നെ സ്നേഹിക്കുനുണ്ടോ എന്നെനിക്കറിയില്ല... പക്ഷെ ഞാന്‍ അവനെ സ്നേഹിക്കുന്നുണ്ട്...എന്റെ കടല്‍ പോലെ പരന്ന ആകാശം പോലെ ഉയര്‍ന്ന സ്നേഹത്തിനു പിന്തിര്ഞ്ഞു അവന്‍ വിടപറഞ്ഞു പോയി...തിരിച്ചുവരവില്ലാത്ത ഒരു യാത്രയിലേക്ക്... എനിക്ക് സമധാനിക്കുവാനോ സങ്കടപെടാനോ ഒരു വാക്ക് പോലും നല്‍കാതെ .... എന്റെ സ്വപ്നങ്ങളുടെ കാത്തിരിപ്പിന് മറുപടിപറയാതെ.....

Saturday, October 23, 2010
23-10-2010
ഇന്നും ഒരു മഴ ... അതും ഓര്‍ക്കാപ്പുറത്ത് ... പെട്ടെന്ന് ... കാറ്റ് വന് ജനലുകള്‍ കൊട്ടിയടച്ചുകൊണ്ട് പറഞ്ഞു പെയ്തു വരുന്നുണ്ട്....
മഴ കാണാതെ മഴയുടെ തണുപ്പില്‍ സ്വപ്നം കണ്ടിത്ര നേരം ഇരുന്നു...എന്തൊക്കെയോ പണികള്‍ ചെയ്തു തീരത്തു
മഴ മാറി... വിയര്തുകുളിച്ച ഒരു പനിയാലത്തിയെപ്പോലെ മുന്നിലെ ടാറിട്ട റോഡു വെള്ളം തോരാതെ നനവ് തട്ടി കിടക്കുന്നു... എവിടെയൊക്കെയോ ഇരുന്നു കിളികള്‍ വീണ്ടും ചിലച്ചു തുടങ്ങി... ചൊങ്ങി പോവുമെന്ന് കരുതിയ പൂവുകള്‍ " ഹാവൂ" എന്നും പറഞ്ഞു വീണ്ടും വിടര്ന്നുയരുന്നു... ഇലകള്‍ വെള്ളം കുടഞ്ഞു എണീക്കുന്നു...മണ്ണ് ഉറക്കം കഴിഞ്ഞ മടിപിടിച്ച്ച പെണ്ണിനെ പോലെ എണീക്കാന്‍ മടിച്ചു നനഞ്ഞൊട്ടി വെറുതേ കിടക്കുന്നു....മാനം വീണ്ടും തെളിഞ്ഞു പറക്കുന്നു...കാലത്തെ കോലം വരയ്ക്കാന്‍ കളം വെളുപ്പിക്കുംപോലെ....
തണുപ്പ് വിടചൊല്ലി മടങ്ങി പോകുവാന്‍ ഒരുങ്ങുന്നു....

Saturday, October 9, 2010
വാക മരങ്ങള്‍ കണ്ടത് ...
അന്ന് ചെറുതായി മഴ പോഴിയുന്നുണ്ടാരുന്നു...
ട്യുഷന്‍ കഴിഞ്ഞു നടന്നു വരുമ്പോള്‍ ചെരുപ്പ് പൊട്ടി... മഴ കടുക്കും മുന്‍പേ വീടെത്താന്‍ വേഗത്തില്‍ നടകുമ്പോലാണ്. ഇടത്ത് കൈ കൊണ്ട് പുസ്തകവും നോട്ട് ബുക്കും നെഞ്ചോടമര്‍ത്തി പിടിച്ചു മറു കൈ കൊണ്ട് പൊട്ടിയ ചെരുപ്പും പൊട്ടാത്തതും തൂകി പിടിച്ചു നനഞു തുടങ്ങിയ മണം പൊങ്ങുന്ന പൂഴിയിലൂടെ ഓടാന്‍ തുടങ്ങി...ഇനി 2 വളവുകൂടി ശേഷിക്കുന്നുണ്ട് ....വഴിയോരം നിറയെ വാക മരങ്ങളാണ് ...പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്ന വാക മരങ്ങള്‍ ....അതുകൊണ്ട് ഒരുവല്ലാത്ത കാറ്റും ..കാറ്റിനു ഭയങ്കര ശബ്ദവും ..വാകപ്പൂക്കള്‍ കുനു കുനെ പൊഴിയുന്നു .. അതിന്റെ നിഴലും തണലും കൊണ്ട് ഇരുട്ട് കൂടിയത് പോലെ ,,,..മഴ കടുത്തു..നനഞ്ഞു തുടങ്ങി... പുസ്തകം നനയാതെ വീണ്ടും അമര്‍ത്തിവേഗത്തില്‍ ഓടി .. ഓടുമ്പോള്‍ വീടിലെ എന്റെ പശുവിന്റെ ഞാന്‍ ഓമനിച്ചു വളര്‍ത്തി വന്ന മൂരിക്കുട്ടന്‍ കെട്ടഴിഞ്ഞു വഴി മാറി പോവുന്നു... ആരും കാണാതെ ഇറങ്ങിയതാണ്..മഴയത് തിരികെ എത്താന്‍ പറ്റാതെ പരിഭ്രമിച്ചു നില്‍ക്കുന്ന്നു... വീട്ടില്‍ പൊയ് വരാം എന്നോര്‍ത്ത് മുന്നോട്ടോടി.. അകെ ഒരു പ്രയാസം.. അതിനെ വല്ല ഇറച്ചിവെട്ടുകാരും പിടിച്ചുകൊണ്ടു പോയാലോ എന്നൊരു പേടി.. തിരച്ചു ഓടി ചെന്ന് അവന്റെ കയറില്‍ പിടിച്ചു... വാടാ വേഗം ....വരുന്നില്ല... എന്നെയും കൊണ്ട് വീണ്ടും ഓടാന്‍ തുടങ്ങി... വളവിലെ വാക മരത്തിന്റെ ചുവട്ടില്‍ എത്തി നിന്നൂ .കയ്യിലെ ചെരുപ്പ് വഴിയില്‍ തെറിച്ചു പോയി. വാക മരത്തിന്റെ വഴുക്കലുള്ള വലിയ വേരില്‍ തട്ടി വീഴാതെ നോക്കിയെങ്ങിലും നെഞ്ചാടിച്ച്ചു തന്നെ വീണു... പുസ്തകം വല്ലാണ്ട് നനഞ്ഞു മണ്ണും പിടിച്ചു.. നല്ല ഇടിയും മഴയും ക്ടാവും കുഞ്ഞിനോട് ദേഷ്യവും അമര്‍ഷവും കൂട്ടത്തില്‍ ആ ഇരുട്ടും വാകയുടെ നിഴലും കൂടെ കണ്ടപ്പോള്‍ പേടിയും തോന്നി.. ഇരുട്ടും മഴയും ഒന്നിച്ച്ചക്രമിക്കും പോലെ... കാലു നീരുന്നത് നോക്കുമ്പോള്‍ ചോര വരുന്നു...മൂരി ക്ടാവ് വീണ്ടും കയറും വലിച്ചു ദൂരെക്കോടി..നനഞ്ഞ ഉടുപ്പും പുസ്തകവും വിറയ്ക്കുന്ന മനസുമായി ഞാന്‍ വീട്ടിലേക്കും.. എന്നെ കാണാഞ്ഞിട്ട് അച്ചന്‍ കുടയുമെടുത്ത് നോക്കി വരുന്നുണ്ടാരുന്നു..
അച്ചനെ കണ്ട ഞാന്‍ ഓടി ചെന്നിട് പറഞ്ഞു ഞാന്‍ വീണു... കാലു മുറിഞ്ഞു...നല്ലായിട്ട് വേദനിക്കുനുന്ദ്...നമ്മുടെ ആ ക്ടാവ് വടക്കോട് ഓടി പോയച്ച്ചാ ..ഞാന്‍ പിടിച്ചിട്ടു വന്നില്ല...
എതു ക്ടാവ്..അതിനെ ഇന്ന് കാലത്തേ മൂരിക്കാര്‍ക്ക് കൊടുത്തല്ലോ...
അപ്പോള്‍ ഞാന്‍ കണ്ടതോ??
അത് വേറെ വല്ലോരുടെതുമാകും ..ഹോ കാലു മുരിഞ്ഞല്ലോ കുഞ്ഞേ. ...
വീടെത്തി അപ്പോളേക്കും...കറന്റ് ഇല്ലാരുന്നു... പുസ്തകം ഉണങ്ങാന്‍ അടുപ്പിന്റെ പോട്ടത്ത് വച്ചു .കാലില്‍ മുറിവിനു തിരശീല കീറി വച്ചു കെട്ടി തന്നു അമ്മ.
ഉണ്ടായതൊക്കെ ഒന്നുകൂടെ ആരോടും പറയാന്‍ തോന്നിയില്ല....അത് വേറെ ആരുടെതുമാവില്ല.. ഞാന്‍ കെട്ടിയ വെള്ള ശങ്ഖു അവന്റെ കഴുത്തില്‍ ഉണ്ടാരുന്നു അപ്പോളും ...

Thursday, October 7, 2010
ഇനിയും വരും...
വെളുത്ത വെളിച്ചം..ഇടക്കെവിടെയോ നേര്‍ത്ത പച്ച നിറങ്ങള്‍...ശലഭങ്ങലില്ല ...പൂക്കളില്ല വെള്ളമില്ല മഴയില്ല... ഒരു വരണ്ട വെളിച്ചം... ഉണങ്ങിയ മണ്ണ്.. ഞാന്‍ ഒറ്റക്കാണ്.. വേദനിക്കുന്നുണ്ട്...കാണാത്ത കുറെ സ്ഥലങ്ങള്‍...കാണാന്‍ ഒരു ഭംഗിയുമില്ലാത്ത കുറെ സ്ഥലങ്ങള്‍...വീടിന്റെ അടുക്കളയാണല്ലോ ഇപ്പോള്‍... അമ്മ തിരിഞ്ഞു നിന്ന് എന്തൊക്കെയോ ഉണ്ടാക്കുന്നു... രമണി ച്ചി തറയിലിരുന്നു എന്തൊകെയോ അരിയുന്നു....നിലം നിറയെ സാധനങ്ങള്‍.. പച്ചക്കറി തേങ്ങ...എന്തോക്കെയൊക്കെ.. ആരും എന്നെ നോക്കുനതേ ഇല്ല... അടുക്കള വാതിലിലൂടെ പുറത്തിറങ്ങി... അച്ചന്‍ കിണറിന്റെ തറ ബ്ലീച്ചിംഗ് പൌഡര്‍ ഇട്ടു ഒരച്ച്ചു കഴുകുന്നു... ആകെ വഴുക്കലാണ് എന്നും പറഞ്ഞു...മുറ്റത്താകെ മഴയാരുന്നല്ലോ... തൊഴുത്തിന്റെ അരികിലെ നാരകം ആത്ത മരം കാന്താരി കൊല്ലച്ച്ചെടി കറിവേപ്പ് ഒക്കെ പച്ച നിറം കൂടി ഇരിക്കും പോലെ..." അഛാ ഒരു അട്ട .." അച്ചന്‍ എന്നെ നോക്കി അതിനെ എടുത്തു കളയാന്‍ വരുന്നു... " അട്ട" ..."അട്ട".... "അട്ട".... ആ വല്ലാത്ത വേദന....ഉറക്കമാരുന്നോ... അപ്പൊ കണ്ടതൊക്കെ സ്വപ്നമാരുന്നോ .നന്നായി.. ഉണങ്ങിയ ആ സ്ഥലമോകെ സ്വപ്നമാരുന്നല്ലോ ഭാഗ്യം..ഓ കയ്യും കാലും ഉയര്‍ത്തി എനീക്കാനവുന്നില്ല.. ഒക്കെയും കട്ടിലിന്റെ പടിയില്‍ കെട്ടിയിട്ടിരിക്കുന്നത് പോലെ...ഓ അപ്പൊ വീണ്ടും അസുഖം വന്നതാ .. താക്കോല്‍ കൂട്ടം മേശപ്പുരതിരിക്കുന്നു ഞാന്‍ ഉറക്കത്തില്‍ പുലംബിയത് കെട്ടാവും അമ്മ വരുന്നു... എന്നത്തെയും പോലെ സങ്കടം തന്നേയ് മുഖത്ത്..പക്ഷെ ചിരിക്കുന്നുണ്ട് എനിക്കുവേണ്ടി ...കയ്യില്‍ ഗ്ലാസ്സില് വെള്ളമുണ്ട്..
"എന്റെ മുഖത്ത് നിറയെ തുപ്പലാണ്...കാലു നീര്‍ നുണ്ട് വലത്തേ കാലിന്റെ കണ പോട്ടീട്ടുന്ടെന്നു തോന്നുന്നു .."
" സാരമില്ല ഈ വെള്ളം അങ്ങ് കുടിക്ക്" എന്നും പറഞ്ഞു അമ്മ കൈ കൊണ്ട് എന്റെ മുഖം തുടച്ചു ...
" ഇന്നെവിടെയാ അമ്മെ ഞാന്‍ വീണത്"
"കിണറിന്റെ കരയില്‍.. അസുഖം കൊണ്ടല്ല കുഞ്ഞേ..വഴുക്കലുകൊണ്ടാ..."
:)
എനിക്കറിയാം ... വ്ഴുക്കലുകൊണ്ട് വീണാല്‍ എന്തിനാ തക്കൊല്കൂട്ടം, എങ്ങെനെയാ ഇതുപോലെ ബോധം കെട്ട് ഉറങ്ങി പോവുകാ ...ഇതാദ്യമായിറ്റൊന്നുമാല്ലല്ലോ ..!!!!...അവരങ്ങേനെ വെറുതെ വിശ്വസിച്ചോട്ടെ...എനിക്കറിയാം ഇനിയും വരും ഇതുപോലൊരു ദിവസം എന്ന് ...തീര്‍ച്ചയായും വരും...

Wednesday, October 6, 2010
പിന്നീട് ???
എനിക്കുറപ്പായിരുന്നു... കാലത്തെ മുതലെയി നല്ല തടസങ്ങള്‍.. എന്തിലെന്നല്ല എല്ലാത്തിലും... ഒക്കെയും എന്നിലേക് വരാന്‍ പേടിക്കുന്നതുപോലെയി.. വന്നത് ഇറങ്ങാനും..
പലരും വന്നു ചുറ്റും നില്‍ക്കുന്നു... കണ്മുന്നില്‍ തലകള്‍ കൊണ്ട് പൂക്കളം ഇട്ടപോലെ.. ഒക്കെയും വളരെ അവ്യക്തമായി കാണാം...നടുവില്‍ കറങ്ങുന്ന ഫാന്‍ കറുത്ത് വട്ടത്തില്‍... എനിക്ക് ചിരിയും പേടിയും വന്നു.. അമ്മ ഇടവിട്ട് ഇടവിട്ട് മോനേ മോളേ എന്നൊക്കെ എന്നെ തന്നെയാണ് വിളിക്കുനന്തു എന്നറിയാം.. പക്ഷെ എന്നാ ചെയ്യാനാ.. വിളികെല്‍ക്കാനുള്ള ത്രാണി ഇപ്പൊ ഇല്ല... ഒക്കെ അവ്യക്തമായിടനെങ്ങിലും എനിക്കെല്ലാം കാണാമാരുന്നു..ഇപ്പൊ അത് മങ്ങി മങ്ങി വരുന്നു... മഞ്ഞ കലര്‍ന്ന ഒരു വ്യക്തത ....ചുണ്ടങ്ങനേ ഉണങ്ങുന്നു... വരളുമ്പോള്‍ ആശ്വാസമായി ഒരു പഞ്ഞി തുണിയില്‍ വെള്ളം എത്തുന്നതും അറിയാം, അമ്മയാവും അത് തരുന്നത്.. അല്ലാണ്ടാര് തരാന്‍ ...ആകെ തണുക്കുന്നുണ്ട്എന്റെ കാല്‍ ആരോ തടവുന്നു....പലരും പറയുന്നത് എനിക്ക് കേള്‍ക്കാം... ഇടനാഴിയിലൂടെ മഴയത് നടക്കുമ്പോള്‍ ദൂരെ ആരോ പറയുന്നത് കേള്‍ക്കുംപോലെ, ഒരു മുഴങ്ങുന്ന അവ്യക്തത.. ഒന്നും അങ്ങോട്ട് ശ്രദ്ധിക്കാന്‍ തോന്നുന്നില്ല.... ശ്വാസം ഉള്ളിലേക്ക് കേറുന്നില്ല...തണുക്കുന്നു...വല്ലാണ്ട് തണുക്കുന്നു...ഉള്ളിലുള്ള വായൂ വിടചൊല്ലി ഇറങ്ങുന്നു... ആദ്യമായി...അതിന്റെ അവസാന വരവുപോക്കാന്നത്രേ .. ആരൊക്കെയോ തൊടുന്നത് എന്നെ വീണ്ടും വീണ്ടും തണുപ്പിക്കും പോലെ... കഴിഞ്ഞു....

Saturday, October 2, 2010
ഗുല്‍മോഹര്‍
ഗുല്‍മോഹര്‍ ... ഈ പേര് പണ്ടെവിടെയോ കേട്ടിടുണ്ട്... എവിടെ എന്നോര്‍മയില്ല... പക്ഷെ വളരെ കാലങ്ങള്‍ക് ശേഷം... ഇപ്പോള്‍ പറഞ്ഞാല്‍ കുറച്ചു കാലങ്ങള്‍ക് മുന്പ് ജയരാജ് ന്റെ "ഗുല്‍മോഹര്‍" എന്നാ സിനിമ ഇറങ്ങിയപ്പോള്‍ ഈ പേര് കുറച്ചുകൂടെ പരിചിതമായി... ഇന്ന് ആ സിനിമ കണ്ടു..അങ്ങേനെയാണ് വാകയാണ് ഈ പേരുകേട്ട ഗുല്‍മോഹര്‍ എന്ന് മനസിലായത്... ഞാന്‍ മാത്രമേ ശ്രധിചിരുന്നുള്ളൂ എന്ന് കരുതിയ വാകപ്പൂവുകള്‍ ഗുല്‍മോഹര്‍ എന്നാ പേരില്‍ ഗൂഗിളില്‍ നിറഞ്ഞു കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷവും പിന്നെ എന്റേത് മാത്രം ആയിരുന്നതിപ്പോള്‍ എന്നാ ഒരു possessiveness ഉം തോന്നി... ...
ഞാന്‍ ഡിഗ്രീ പഠിച്ച എന്റെ കോളേജ്... ഒരു കുന്നിന്റെ മുകളില്‍ പള്ളിയോടു ചേര്‍ന്ന ആ കോളേജ്... ഇരു വഴികളില്‍ നിറയെ ഈ ഗുല്‍മോഹര്‍ എന്ന വാക മരമായിരുന്നു...ഏപ്രില്‍- മെയ് മാസങ്ങളില്‍...പരീക്ഷയുടെ ചൂടും പ്രകൃതിയുടെ ചൂടും കൂടുമ്പോള്‍ എല്ലാം തണുപ്പിക്കാന്‍ പൂക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍..കുന്നു കയറി കോളേജ് ലേക്ക് നടന്നു പോവുമ്പോള്‍.. ചുവന്ന വാകപ്പോവിന്റെ ഇതളുകള്‍ നിലത്തു നിറയെ ഉണ്ടായിരുന്നു... പടവുകളിലും..മരത്തിന്റെ തറകളിലുമായി നിറയെ...5 ഇതളുകളില്‍...4 എണ്ണം ചുവപ്പും ഒന്ന് വെള്ളയില്‍ ചുവപ്പ് കുത്തുകള്‍ പതിഞ്ഞതും ...അതില്‍ ചവിട്ടി നടക്കുവാന്‍ പലപ്പോഴും ഒരു സങ്കടം തോനീട്ടുണ്ട്....ഇന്നും തോന്നാറുമുണ്ട്....
പഠിത്തത്തിന്റെ ഒരു ഞെരുങ്ങിയ കാലങ്ങളില്‍ അതോകെ നോക്കി ഒരു നിമിഷം നില്കുവനെ അന്ന് കഴിഞ്ഞിരുന്നുള്ളൂ...
ഇന്നിവിടെ ബാംഗ്ലൂരില്‍ .. റോഡിന്‍റെ ഇരു വശങ്ങളിലും ഈ പറയുന്ന വാക എന്നാ ഗുല്‍മോഹര്‍ പൂക്കുമ്പോള്‍ .... പൂക്കള്‍ പൊഴിഞ്ഞു വീഴുമ്പോള്‍....ഒറ്റപ്പെട്ട ആ ഇതല് കാണുമ്പോള്‍.... ഒരുപാട് ഓര്‍മ്മകള്‍... പ്രണയിച്ചു നടക്കാന്‍ സുഖമുള്ള ഒരു പൂവിരിച്ച തണലുകളിലൂടെ റഫീക്ക് അഹമ്മദിന്റെ 'മെയ് മാസമേ.. നിന്‍ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ"...കേട്ട് വെറുതെയി നടക്കുന്നു,..
ഇടവഴി
ഓരുപാടു കാല്പ്പാടുകള്‍ കണ്ട ഇടവഴികള്‍... തേഞ്ഞ കറുകപ്പുല്ലുകള്‍,കുന്നും കുഴിയും പൊടിയുമുള്ള വളഞ്ഞുപുളഞ്ഞ തണലുകളുള്ള വഴികള്‍.ചേരയും കീരിയും മൈനയും കരീലക്കിളികളും പിന്നെ ഒരുപാടു തരത്തിലുള്ള മണങ്ങളും, മുള്‍ച്ചെടികളും കുറ്റിക്കാടുകളും, പിന്നിടുന്ന വഴികള്‍...ചോലയും പുഴയും കുളങ്ങളും കണ്ടുപോകുന്ന ...കാര്യങങള്‍ പങ്കുവയ്ക്കുന്ന കഥകള്‍ കൈമാറുന്ന വഴികള്‍.. വഴുക്കലും വരള്‍ച്ചയും കുളിരും അനുഭവിക്കാറുള്ള നാട്ടുവഴികള്‍... സ്വകാര്യതകളും അടക്കം പറച്ചിലുകളും പരാതിയും പരിഭവവും ശണ്ടയും കുട്ടിക്കളികളും കേട്ടിട്ടുള്ള കേള്‍ക്കാറുള്ള വഴികള്‍...പച്ചപ്പുകള്‍ക്കു മേലെ മണ്ണില്‍ മനുഷ്യനറിയാതെ മനുഷ്യന്‍ തീറ്ക്കുന്ന ജീവനില്ലാത്ത ഒരാത്മാവ്..ഗ്രാമത്തിന്റെ നാടീനരന്‍പുകള്‍ പോലെ പ്രക്രിതിയുടെ രക്തധമനികള്‍ പോലെയുള്ള വഴികള്‍
Tuesday, September 28, 2010
സ്വപ്നങ്ങള്‍ക്ക് ഒരു കത്ത് ...
പ്രിയ സ്വപ്നങ്ങള്‍ക്ക്..
ഒരു നിമിഷത്തില്‍ തോന്നിയ എടുത്തു ചാട്ടമാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് നീ വിചാരിക്കരുത് ... രാവും പകലും നേരം നോക്കാതെ എന്റെ ഓടുന്ന മനസിനെ എറിഞ്ഞു കൊള്ളിച്ചിരുന്ന നിന്റെ കളികള്‍ എന്നെ പലപ്പോഴും നോവിപ്പിചിട്ടുണ്ട്....നിറത്തിന് നിറവും ചിറകിനു ചിറകും നല്‍കി നീ പറത്തിക്കളിച്ച എന്റെ ജീവിതത്തിലെ കുറെ നിമിഷങ്ങള്‍...പൊട്ടിപ്പോയ പട്ടം പോലെ അതില്‍ നിന്നും വിട്ടു കുറെ അകലെയായി ഞാന്‍ ഒറ്റയ്ക്ക് പൊട്ടി വീഴുമ്പോള്‍...ഒന്നുമാറിയാതെയെന്നപോലെ നീ മറ്റൊരിടത്തേക്ക് ചേക്കേറുന്നത് കണ്ടു നിസ്സഹായമായി നോക്കി നില്‍ക്കാനേ എനിക്കിന്നോളം കഴിഞ്ഞിട്ടുള്ളൂ... നാവിനു ബലം ഇല്ലഞ്ഞിട്ടോ.. ഉണ്ടായിട്ടും നാവു പറയഞ്ഞിട്ടോ എന്തോ എനിക്കിത് ഇതുവരെ തുറന്ന്നു പറയുവാന്‍ സാധിച്ചിട്ടില്ല...
ഇനി എന്റെ മനസിന്റെ പടിവാതില്കള്‍ പോലും വരരുത്... എന്റെ നിഴല്‍ പോലും നീ കല്ലെറിഞ്ഞു നോവിക്കരുത്... നിദ്രകളില്‍ ഇരുട്ടും പകലുകളില്‍ വെളിച്ചവും മാത്രം മതി ഇനി എന്റെ ബാക്കികള്‍ക്ക്...നിമിഷങ്ങള്‍ മാത്രം ജീവനുള്ള നിന്റെ ഈ അനര്‍ ധമായ ജീവനില്ലാത്ത നാടകം കളിയ്ക്കാന്‍ ഇനി എന്നിലെ കോമാളിക്ക് താല്പര്യമില്ല...
വിട...
ഇനിയുമൊരു കൂടികാഴ്ച ഇല്ല എന്ന് പ്രതീക്ഷിച്ചുകൊണ്ട്...അരങ്ങൊഴിയുന്നു...

Friday, September 24, 2010
അവരിപ്പോള്‍ എവിടെയാവും കിടക്കുക?
ഞാന്‍ എന്നും നടന്നു വീടെത്തുന്ന വഴിയില്‍ ഒരു തെരുവുണ്ട്.. ഒരു ചെറു തെരുവ്.. അവിടെ ഒറ്റ മുറി വീടുകളുടെ ഒരു ചേരി തന്നെയാണ്... കണക്കു പറയുവനറിയില്ലഎന്തായാലും ഒരുപാട്കുടുംബങ്ങള്‍ ഉണ്ടെന്നറിയാം.. എന്നും കാണുന്ന ആള്‍ക്കാര്‍.. കുട്ടികളെ ഒക്കത്തിരുത്തി വെറുതേ നടക്കുന്ന പെണ്ണുങ്ങള്‍...റോഡില്‍ സൊറ പറഞ്ഞിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും..ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് അവിടെ ഉള്ള ഒരു അമ്മൂമ്മ പലയിടങ്ങളിലും ഭിക്ഷയെടുക്കുന്നത് ....മുഷിഞ്ഞ വേഷതിലല്ലതേ അവിടെ ഞാന്‍ ആരെയും കണ്ടിട്ടില്ല..തമിഴ് ആണ് ഭാഷ.. ആണ്‍കുട്ടികളൊക്കെ വിജയ് യുടെ pokkiri സ്റ്റൈല്‍ ... പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കുതനേ ഒരു പേടി varum..എത്ര insecure ആണ് അവരുടെ ജീവിതം എന്ന്... കുറെ ആടുകള്‍ ,നായകള്‍, കോഴികള്‍, ഒക്കെ ഉണ്ടാവും അവിടെ...ആടുകള്‍ ഒക്കെയും ചുവരില്‍ ഒട്ടിച്ച സിനിമ പോസ്റ്ററുകള്‍ കീറി തിന്നു ജീവിക്കുവര്‍...
പകല്‍ പട്ടികളും രാത്രി മനുഷ്യരും ഉറങ്ങുന്ന ഇരുവശങ്ങളിലും കരിങ്കല്ല് പാകിയ അരികുകളുള്ള കരിങ്കല്ലിനടിയിലൂടെ കറുത്ത് കട്ടിയായി ഒഴുകുന്ന ഓടയുള്ള ...ചപ്പും ചവറും ചാണകവും എറിയപ്പെട്ട കടലാസും പ്ലാസ്ടിക്കും .. മലവും മൂത്രവും ഒക്കെയുള്ള ഒരു ചെരുതെരുവ്...ഭിക്ഷ എടുക്കുന്ന ആ സ്ത്രീയും അവരെപോലെ തന്നേയ് പ്രായമായ കുറെ സ്ത്രീകളും ആ തെരുവോരത്താണ് എന്നും ഉറക്കം..ഓഫീസു കഴിഞ്ഞു വരുമ്പോള്‍ കാണാം അവര്‍ കയ്യിലുള്ള പായും കമ്പിളിയും ഒക്കെ വിരിപാകി വക്കുന്നുണ്ടാവും..
ജീവിതത്തിന്റെ കീരപ്പെട്ട ഒരു പേജ് ആണ് അത്..അവിടെ കാണുമ്പോള്‍ എങ്കിലും ഞാന്‍ ഓര്‍ക്കട്ടെ ജീവിതത്തില്‍ ഒരുപാട് പേജ് ഉണ്ടെന്നും ...കീരപ്പെട്ടു പോയ പേജ് ഇങ്ങെനെ ആണെന്നും ...നായ്ക്കളും മനുഷ്യരും അണുക്കളും അഴുക്കും ഒന്നിച്ചുരങ്ങുന്ന തെരുവ്...
ബാംഗ്ലൂര്‍ ഇലെ നേരം തെറ്റി പെയ്യുന്ന മഴയിലും കുത്തുന്ന തണുപ്പിലും പോല്ള്ളി ക്കുന്ന വെയിലിലും അവര്‍ അങ്ങെനെ തന്നേയ്...പല തണുപ്പുള്ള രാത്രികളിലും സ്വേട്ടെരിനുള്ളില്‍ ഞാന്‍ വരുമ്പോള്‍ വിചാരിക്കരുന്ദ് ഇവരെങ്ങേനെ സഹിക്കുന്നു എന്ന്...
ഇപ്പോള്‍ ഇവിടെ തോരാതെ മഴ പെയ്യുന്നു.. ആ ഓട നിറഞ്ഞു പോങ്ങിയിട്ടുണ്ടാവും...ആ തെരുവോരത്തേ അമ്മൂമ്മമാര്‍ എവിടെയാവും കിടക്കുക...

മഴയത്ത്..
മഴയുടെ ശബ്ദം കേട്ട് വെറുതേ ഇങ്ങെനെ കിടക്കാന്‍ എനിക്കൊരു വല്ലാത്ത ഇഷ്ടമാണ് ... അതും ഉച്ച സമയങ്ങളില്‍.. ചോറുണ്ട് കഴിഞ്ഞുള്ള ഭാരമുള്ള നിമിഷങ്ങളില്‍...അടുത്ത് അമ്മ ഉറങ്ങി കേടാക്കുമ്പോള്‍... ചൂട് പറ്റി പുതപ്പിന് വെളിയില്‍ തല മാത്രം ഇട്ടു ജനലിലൂടെ ചുമന്ന ചെമ്പരത്തിയും തെച്ചിയും മഞ്ഞ കൊലാംബിപൂവും കഴുകി ഇറങ്ങി മഴ മണ്ണില്‍ ചേരുന്നതും നോക്കി...മനസിലൂടെ മഴപോലെ പെയ്തുപോഴിയുന്ന പല പല സ്വപ്നങ്ങളും...
ഇപ്പോള്‍ അതൊന്നുമില്ല ... ഇപ്പോളിവിടെ മഴ പെയ്യുന്നുണ്ട്... രാത്രിയുടെ നിറം കൊണ്ട് ഒന്നും കാണാന്‍ കഴിയുന്നില്ല... പക്ഷെ കേള്‍ക്കാം.. തോരാതെ പോഴിഞ്ഞിറങ്ങുന്ന മഴ...സ്വപ്നങ്ങളും അമ്മയും ജനലിലൂടെ ഉള്ള എന്റെ നാടന്‍ കാഴ്ചകളും ഒന്നുമില്ല... ഞാനും നാല് ചുമരും തുരനിട്ട ഒരു ജനലും മാത്രം...
ഉണ്ണിമേനോന്‍ പാടിയ ഒരു ചെമ്പനീര്‍ പൂവിറുത്തു ... കേട്ട് ഈ മഴയത്ത്.... ഒന്നും കാണില്ല എന്ന് അറിഞ്ഞിട്ടു കൂടിയും മാനം നോക്കി കിടക്കുമ്പോള്‍...ആകാശം മുരളുന്നു...അനുവാദം വാങ്ങാതെ ഈ രാത്രിയില്‍ ഇറങ്ങി പോയ മഴയെ ശകാരിക്കുകയവും..

Friday, August 13, 2010
പേടി
ഭാവി കാണുകയും ഭൂതകാലം മറക്കുകയും ചെയ്തുപോയ വര്‍ത്തമാനകാലം....ഭ്രാന്ത് ....
ചെയ്തു പോയത് ഓര്‍ത്തു സങ്കടപ്പെടുകയും അതിനൊരു പ്രയ്ചിതം കിട്ടാതെ വിങ്ങുകയും ചെയുന്നത് ഭ്രാന്ത്...
എന്ന്നിലെ എന്നെ ഞാനും നിങ്ങളും ഒരുപോലെ ഭയകുന്നഹ്ടും ഭ്രാന്ത്...
എന്നെ നിങ്ങളില്‍ നിന്നും വ്യത്യസ്തയാക്കിയതും ഭ്രാന്ത്,,,
എന്റെ മനസിന്റെ മഷി രേഖയില്‍ മഴ വീണു പടര്‍ന്നു മങ്ങിപോയത്...
എന്റെ മനസിന്റെ വഴി....
കണ്ണില്‍ എണ്ണ വീണ മങ്ങലോടെ കുറെ നടന്നു വന്നെതുതുമ്പോള്‍ എന്റെ വഴിമാറിയിരുന്നു
തിരിച്ചു പോകാന്‍ പേടി... വഴിയിലെവിടെയോ ആ അവ്യക്തമായി പട൪ന്ന വഴി ഉണ്ട്... ഭ്രാന്തിന്റെ വഴി....
നിഴല്‍ ഭയന്നോടിയ ഇരുട്ടുകളില്‍..
നിശ്വാസവും വിയര്‍പ്പും മാത്രം kootu കിടന്ന രാത്രികള്‍...
ഛെവിയില്‍ ചീവീടിന്റെ ഒച്ച മാത്രമുള്ള നൊമ്പരങ്ങലോടെ ഹൃദയം അലറി കരഞ്ഞ , പേശികള്‍ മരവിച്ചു നിന്ന ഭ്രാന്തിന്റെ പൊട്ടി ചിരിച്ച നിമിഷങ്ങള്‍...
തിരികെ പോകുവാന്‍ വയ്യ...
നിസബ്ധം ഞാനിവിടെ, നിന്റെ നിഴല്‍ ചേര്‍ന്ന് ...നിന്റെ കൈപാടകലേ ..തിരികെ പോകുവാന്‍ മാത്രം നീ പറയരുത്....

Saturday, July 24, 2010
പണ്ടത്തെ ഒരു ഓ൪മ്മ ..
എന്റെ വീടിന്റെ പിറകിലൂടെ പമ്പാആറുഒഴുകുന്നുണ്ട്...
മഴക്കാലത്ത്...വെള്ളം കലങ്ങി മറിഞ്ഞു വന്നിരുന്നു... ആ സമയത്തെ എന്റെ നാടിലുള്ളവര്‍ ഊത്ത സമയം എന്നും വിളിച്ചിരുന്നു... പണ്ട് എല്ലാ മഴക്കാലത്തും അത് നടന്നിരുന്നു..എപ്പോള്‍ എന്തുകൊണ്ട് എങ്ങെനെ അത് അന്യം നിന്ന് എന്നറിയില്ല...ആര്‍കും അറിയണം എന്നും ഇല്ല..
ഊത്ത എന്ന് പറഞ്ഞാല്‍ പുതുവെള്ളത്തില്‍ എവിടുന്നെക്കെയോ വരുന്നതും എങ്ങേനെയോകെയോ എത്തുന്നതുമായ മീനുകള്‍... ചാകരയാണ്..ഒരു തരത്തില്‍ പറഞ്ഞാല്‍... കടലല്ല നദിയാണ് എന്നുമാത്രം വ്യത്യാസം...
ആറിന്റെ തിട്ട വരെ പൊങ്ങി വെള്ളം കലങ്ങി നല്ല ഒഴുക്കില്‍ പോവുന്നുണ്ടാവും.. വക്കില്‍ നിരയായി നാട്ടിലെ പ്രഗല്‍ഭരായ മീന്‍ പിടുത്തക്കാര്‍.. എന്റെ അച്ചനും ഉണ്ടാവും അതില്‍... എല്ലാവര്ക്കും മീന്‍ വല ഉണ്ടാവും... അറ്റത് നിറയെ മണികള്‍ കോര്തുകെട്ടിയ വലകള് ....ഊത്ത കാലത്തിനു മുന്പായി എല്ലാവരുമ ത്തെടുത്തു അകന്നുപോയ കണ്ണികളും മണികളും ചേര്‍ത്ത് പിടിപ്പിച്ചു റെഡി ആകി വക്കും...
ആറിന്റെ വക്കത്തു നിരനിരയായി മതില്‍ കെട്ടിയ പോലെ നില്‍ക്കുന്ന നാടിലെ പുരുഷ രത്നങ്ങള്‍ എല്ലാവരും കൂടെ ആ റെഡി എന്ന് പറഞ്ഞിട്ട് ഒന്നിച്ചാണ് വല ഇടുന്നത്,... അത് ഒരു കാഴ്ച തനെയാണ്... ചിലര്‍ക്ക് നന്നായി മീന്‍ കിട്ടും ചിലര്‍ക്ക് വളരെ കുറവും... എന്നാലും ആര്‍കും കിട്ടാത്ത സ്ഥിതി ഉണ്ടാവില്ല...എല്ലാ വല വീശു കാരുടെയും കൂടെ ഒരു അനുയായിയും ഉണ്ടാവുംk..സഹായി....കുടയും പിടിച്ചു അച്ഛന്റെഒപ്പം എപ്പോളും ഞാനായിരുന്നു പോയിരുന്നത്..അച്ഛന്റെ തോര്‍ത്ത് മടക്കി വച്ച് കുടയും പിടിച്ചു മഴയത്ത് ....എന്റെ നാട്ടില്‍ മീന്‍ പിടിച്ചിടാന്‍ ഒരു ഈര സഞ്ചി ഉണ്ടായിരുന്നു .... പൂന്നി എന്ന് പറയും.. വായവട്ടം ഉള്ള , മേല്‍ഭാഗം ഒത്തുങ്ങി കീഴ്ഭാഗം കോട്ടപോലെ പരന്ന ഒരു മീന്‍ സഞ്ചി...മീന്‍ ചാടി വെളിയില്‍ പോവില്ല അതിലിട്ടല്‍..
പുഴയരികില്‍ നില്‍കുന്നവര്‍ ഏകദേശം 20-30 പേര്‍ വരും... എല്ലാവരും കൂടെ ഒന്നിച്ചു അവരവരുടെ വല കറങ്ങി ഇടും... ഒരേ പോലെ വലിച്ചടുപ്പികും... പള്ളത്തി, കയിപ്പു, മുള്ളി, തൂലി, വാല, കരിമീന്‍,കുരുവാ, ആരകാന്‍,കോലാ,മുതുക്കിലാ, ഇതൊക്കെയാവും മീനുകള്‍... ഏറ്റവും കൂടുതല്‍ കയിപ്പ് എന്ന് പറയുന്ന മീനാവും.. ...
മീനിന്റെ എല്ലാം വയറ്റില്‍ മുട്ടയുണ്ടാവും.. പരിഞ്ഞീല്‍ എന്നാണ് എന്റെ നാട്ടില്‍ അതിനു പറയുകാ.. ഈ മുട്ട ദോശ പോലെ ചുറ്റെടുത്താല്‍ ഒരു പ്രത്യേക രുചിയാണ്, അതും ചെറിയ ഉള്ളിയും തേങ്ങാപീരയും കാന്താരി മുളകും , കുരു മുളകും കറി വേപ്പിലയും ഒക്കെ ഇട്ടു , വിരകടുപ്പില്‍ ......veedinte ചുറ്റും എപ്പോളും ആള്‍കാര്‍ മീന്‍ പിടിക്കാനും pitikkunnathu കാണാനും പോവുനന്‍ ഒരു ഊത്തകാലം...

Saturday, June 26, 2010
ഞാന്‍ ഗന്ധര്‍വന്‍..

ഒരുപാട് നാളുകള്‍ക്കു ശേഷം ..ഒരുപ്പാട് നാളുകളായി കാണണം എന്നാഗ്രഹിച്ച ഒരു പതമരാജന്‍ മൂവി ..
ഗന്ധര്‍വ സങ്കല്പം ...ഒരു ഇന്ത്യന്‍ കോണ്‍സെപ്റ്റ് നു അപ്പുറം ..ഒരു ഹിന്ദു mythology ക്കും അപ്പുറം ..കേട്ടിരിക്കാന്‍ രസമുള്ള ഒരു മുത്തശ്ശി കഥയ്ക്കും അപ്പുറം ... വികാരങ്ങളെ ഉണര്‍ത്തുന്ന ....വൃണപ്പെടുത്തുന്ന ...പ്രണയവും , യാഥാര്‍ത്ഥ്യവും, അമാനുഷികത്വവും , വേര്‍പാടിന്റെ തീവ്ര വേദനയും , വിരഹത്തിന്റെ മുറിവുകളും ഒക്കെയാക്കി മാറ്റിയ പതമരാജന്‍ എന്നാ പ്രതിഭയുള്ള വ്യക്തിയുടെ കഴിവ് അല്ലെങ്കില്‍ നൈസര്‍ഗികമായ കല ഒന്ന് മാത്രമാണ് ....
Friday, June 11, 2010
വീട്ടില്‍ പോവണം..
വീണ്ടും ഒരിടവപ്പാതി കൂടി.. അതിന്റെ തുടക്കത്തിലാണ് 2 മാസം കൂടി നാട്ടിലേക് പോയത്...കണ്ടുകൊണ്ടിരുന്ന ഒരുപാട് കാര്യങ്ങള്‍ നാടിലേക്ക് പോവുമ്പോള്‍ അവിടെ നിന്നും വീടിലേക്കുള്ള വഴിയിലും കാണുമ്പോള്‍.. ഗ്രഹാതുരത്വം എന്ന ഫീല്‍. തെങ്ങും വാഴയും ജാതിയും പിന്നെ കമ്യുണിസ്റ്റ് കാടുകളും കറുകയും പടര്‍പ്പന്‍ പുല്ലും എല്ലാം നനഞ്ഞു തോര്‍ത്തി നില്‍ക്കുന്ന ഒരു കാഴ്ച.. സര്‍ക്കാര്‍ വഴികളിലെ ഗട്ടരുകളിലെചെളിവെള്ളവും അതുവിട്ടുള്ള ചെരുവഴികളിലെ കൊഴഞ്ഞ മണ്ണും...വെയില്‍ ഇല്ലാതെ മൂടിപുതച്ചു നില്‍ക്കുന്ന മാനവും... ഒരു രാത്രി ഫുള്‍ ട്രെയിന്‍ യാത്ര കഴിഞ്ഞു കുളികാതെയും പല്ലുതേക്കാതെയും പാറിപറന്ന മുടിയുമായി ക്ഷീണിച്ച ഒരു കൊലത്ത്തില്‍ വീടിന്റെ പടികയറുമ്പോള്‍ .... വല്ലാത്തഒരു .... എന്താ പറയുക..സ്വര്‍ഗം കിട്ടിയപോലെ... :)
പല്ലുതെക്കാതേ തന്നെ പലപ്പോഴും അമ്മ എനികായി ഉണ്ടാക്കി വയ്ക്കാറുള്ള ഇഡലിയും ചമ്മന്തിയും ചായയും സാപ്പിടും.. :)
മഴയുടെ ഒച്ച കേട്ട് ഉറങ്ങുന്ന രാത്രികളും.. മഴയുടെ പശ്ചാത്തല സംഗീതത്തില്‍ അമ്മയുടെ കഥ കേള്‍ക്കുന്ന പകല്‍ സമയത്തെ ഈ൪പ്പമ് വീണ വരാന്തയുടെ പടികളും ....കട്ടന്‍ കാപ്പിയും ചക്ക ,കായ മുതലായവ എനിക്കായി വറുത്തു വച്ച കൂട്ടുകളും....ഉച്ചയ്ക്കുള്ള പുത്തരി ചോറും..മീന്‍ വറുത്തതും..പുളിശ്ശേരിയും , നല്ല വെളിച്ചെണ്ണ ചൂടോടെ ഒഴിച്ച അവിയലും...ചമ്മന്തി പൊടിയും ....ചക്കകുരുവും ഉള്ളിയും ഇട്ട തീയലും..
ഓര്‍ക്കുമ്പോള്‍ കണ്ണ് നിരയ്കുനാ ഈ ഓര്‍മകളാണ് തിരികെ പോരുമ്പോള്‍ ഞാന്‍ മറക്കാതെ എടുക്കാര് ....മഴയില്‍ കുതിരാതേ ഞാന്‍ കാത്തുവയ്ക്കാര്..

ന്യായീകരണം
:)
നുണ ...പറഞ്ഞിട്ടുണ്ട് ...അറിഞ്ഞുകൊണ്ട് ഒരുപാടൊരുപാട് ...അറിയാതെ അതിലും അപ്പുറം....
നുണ ഇല്ലെങ്കില്‍ പിന്നെ സത്യത്തിനു എന്ത് വില... അല്ലെ.
നുണ ...പറഞ്ഞിട്ടുണ്ട് ...അറിഞ്ഞുകൊണ്ട് ഒരുപാടൊരുപാട് ...അറിയാതെ അതിലും അപ്പുറം....
നുണ ഇല്ലെങ്കില്‍ പിന്നെ സത്യത്തിനു എന്ത് വില... അല്ലെ.
Friday, May 28, 2010
മഴതോരുവോളം..
ഏകാന്തതയുടെ ചുവ മാത്രമുള്ള ദിവസങ്ങള്‍..പറയുവാനോ പറയുന്നത് കേള്‍ക്കുവനോ മറ്റൊരാളില്ലാത്ത നിമിഷങ്ങള്‍..വേദന അമര്‍ന്നു കണ്ണിലൂടെ ഒലിച്ചിറങ്ങിയ നിശബ്ധമായ നീറുന്ന നിമിഷങ്ങള്‍... പ്രതീക്ഷകള്‍ക്ക് നാളെ എന്നൊന്നില്ലാത്ത നിമിഷങ്ങള്‍...മഴ തോരുവോളം നാല് ചുവരുകള്‍ സാക്ഷി നിര്‍ത്തി തേങ്ങി കരഞ്ഞു.. ആരും കേള്‍ക്കാതെ കാണാതെ... എന്റെ വേദനയില്‍ തടവുവാന്‍ എനിക്ക് കരഞ്ഞു തീരുവാന്‍ തോരാതെ നിന്നു,.... കണ്ണീര്‍ പെയ്തോഴിയുവോളം,...മഴ..
എന്റെ വിരല്‍ തൊട്ട മഴത്തുള്ളികള്‍..
ഇരുമ്പഴി ജനാലയ്കരികില്‍ അകലങ്ങളിലേ മങ്ങിയ കാഴ്ചയില്‍ നിശാന്തമായി ശൂന്യമായ മനസ്സും നിറഞ്ഞ കണ്ണുകളുമായി നോക്കിയിരിക്കവേയ്..കരീലകള്‍ കാറിന്റെ കൂടെ എന്നില്‍ നിന്നകന്നു പോകവേ ...എന്നെ നോക്കി നെടുവീര്‍പ്പിട്ടു നിന്ന പൂക്കള്‍ എന്നെന്നേക്കുമായി കൊഴിഞ്ഞു വീഴവേ...നിസംബ്ധം തലതാഴ്ത്തി ഇരുന്ന കിളികള്‍ ഒരുവാകുപോലും പറയാതെ ധ്രിതിപ്പെട്ടു കൂടനയവേയ്
കാഹളം കൊട്ടി ചരിഞ്ഞും ചാഞ്ഞും കൊമാരമാടി മഴയനയവേയ്... ഉച്ചത്തിലെയ് ഇലകളില്‍ തട്ടി തെറിച്ചു പായല്‍ പരന്ന ഒട്ടു മേലില്‍ ഉരസ്സിഎന്റെ വിരല്കള്‍ തൊട്ടു താഴെക്കുതിരവേയ്...
കാഹളം കൊട്ടി ചരിഞ്ഞും ചാഞ്ഞും കൊമാരമാടി മഴയനയവേയ്... ഉച്ചത്തിലെയ് ഇലകളില്‍ തട്ടി തെറിച്ചു പായല്‍ പരന്ന ഒട്ടു മേലില്‍ ഉരസ്സിഎന്റെ വിരല്കള്‍ തൊട്ടു താഴെക്കുതിരവേയ്...
Friday, May 21, 2010
പ്രതീക്ഷ..
കാലങ്ങള്‍; കാഴ്ച കാണുവാനായി എനിലെക്കെത്തിയ നാളുകള്‍ ...
വാര്‍ധക്യം പുതച്ചു ഞാന്‍ എനിലെക്കൊതുങ്ങവേ..
ചുക്കി ചുളിഞ്ഞ എന്റെ കോശങ്ങള്‍.. മരച്ച്ചോരാ എല്ലിന്‍ കൂട് മൂടിവയ്ക്കവേ...
കണ്‍ തുറന്നു നോക്കിയാല്‍ കണ്‍ പീലികള്‍ക്കപ്പുരം ഒന്നുമേ ഇല്ലാത്ത കാഴ്ചകള്‍.
ഒന്നെനീക്കുവാന്‍ മൂന്നാമതൊരു കയ്യ് ഇല്ലാതെ വയ്യെന്നോരീ സ്വാതന്ത്ര്യം ...
പരസഹായത്താല്‍ നാളുകള്‍ കാണുന്നു...
പരസഹായത്താല്‍ കാലങ്ങള്‍ കേള്‍ക്കുന്നു..
ഉത്തരത്തില്‍ കിടയ്ക്കയ്കരികിലലായ് സഹായത്തിനായ് കുരുക്കുകള്‍ കൊരുത്ത കയറും..
ഒന്നോടുങ്ങിയിടോരീ മുറിവിട്ടു പോകുവാന്‍ കാത്തു കാത്തു നില്‍ക്കുന്നു പ്രായം ചെന്നോരീ കിടക്കയും..
നിഴല്‍ ചാരി ഒറ്റയ്ക്കേ നില്‍ക്കുന്നു ആട്ടും തുപ്പലും ഒട്ടുസഹിച്ച്ചോരീ വാല്യകാരിയാം കോളാമ്പി കിണ്ണവും...
നേര്ത്തോരീ പരുത്തിയില്‍ മൂടിയ നഗ്നത എണ്ണയില്‍ മുങ്ങി അലിഞ്ഞുതീരവേയ്...
അഴികളില്‍ എണ്ണകള്‍ , മരുന്നുകള്‍ ,ആര്‍ക്കും വെന്ദീടാത്ത ഒരുപാടു കുപ്പികള്‍,,
മുഖത്ത് സഹതാപം പൂശി കാണികള്‍ എത്താവേ. കയികളില്‍ തഴുകി യാത്ര പറയവേ...
ഇന്നുണ്ടാവും ഇല്ലെങ്കില്‍ നാളെ
പിന്നെയും നീലില്ലെന്ന പ്രതീക്ഷിയാല്‍ ഉറ്റവര്‍ നില്‍ക്കവേ..
ഒരു പിടി ചോറ് ഊട്ടുവാനുന്ദ് ഇന്നല്ല..നാളെ ബലിതര്‍പ്പണം നടത്ത്തുംബോലെന്നു കളി പറഞ്ജോടുന്ന
പേരക്കിടാങ്ങളും...
ഒക്കെയും കണ്ടുകണ്ണടയ്ക്കുമ്പോള്‍ ഓര്‍മകള്‍ക്ക് പിന്നിലെ യൌവനം മുന്നില്‍ പടര്‍ന്നു ഉയരുന്നു..
പാടവും, വരമ്പും, പച്ചയും , പച്ചപ്പും
കാവും കുളങ്ങളും നാടും നാട്ടാരും..
പടിപ്പുര ചെര്തോരാ വന്‍ മതില്ക്കെട്ടുകളും , കൊയ്തും കതിരും,ചെരുമികളും ,....
പാട്ടും പരിവാരങ്ങളും കളിയും കളിത്തട്ടുകളും..
തരവാടിന്‍ തലങ്ങളില്‍ കഴിഞ്ഞൊരാ ബാല്യത്തിന്‍ നിഷ്കളങ്കതയും...
പിച്ച്ചവച്ച ഉമ്മര തിന്നകളും..
ആദിയുറങ്ങിയ ആട്ടുതോട്ടിലുകളും..
ചൂട് പകര്‍നനു തന്നൊരാ മാരുകളും..
ഊറി കുടിച്ച്ചോരാ അമ്മതന്‍ അമൃതും
കേട്ടിരുന്ന നാമങ്ങളും ജപങ്ങളും...രാമായണ പുസ്തക താളുകള്‍ പോലെ മറിഞ്ഞു പോയ കാലങ്ങളും...
ശാട്യവും ദു൪ വാശിയും ആദ്യമയി കിട്ടിയ ഈര്‍ക്കിലില്‍ കഷായവും..
വിടര്‍ന്നു വന്‍ന കൌമാരവും..കേട്ട് പഠിച്ച പാട്ടും പാട്യങ്ങളും..
പൂത്തുലോന്ജോരാ യൌവന ഘട്ടവും അനുഭവിച്ച്ചാരധിച്ച്ച്ച അകത്തള ചിട്ടകളും..
ഓണവും വിഷുവും ശ്രാധവും ഊട്ടും .... നൂറും പാലും പാട്ടും ഹോമങ്ങളും..
കൈപിടിച്ച്ചടുത്ത്തതും... പിന്നെ അകന്നകന്നകന്നു പോയ ഹൃദയത്തിന്‍ ബന്ധങ്ങളും..
വെറ്റിലയും കതളിയും കുരുത്തോലയും കോര്‍ത്ത മംഗല്യ പന്തലും..
ജീവിതത്തിന്റെ രണ്ടാം ഘട്ടത്തെ കൊട്ടും കുരവയുമായി വരവെട്ടതും..
പിന്നെയും പ്രതീക്ഷകള്‍ ഒരുപ്പാട് നെയ്തു തീര്‍ത്തതും..
പട്ടുടുപ്പും വെള്ളികൊലുസും കുരിയനിഞ്ഞ കുട്ടികിടാങ്ങളിലൂടെ
പിന്നിട്ട കാലങ്ങള്‍ മുന്നില്‍ നിരക്കവേ..
പിന്‍ഗാമികള്‍ മുന്നിലാടവേയ്
തുടുത്ത ജീവിതം ക്ഷയിച്ചു വന്നതും
ആര്‍കകൊക്കെയോ വേണ്ടി ജീവിച്ച്ചുപോയതും..
ആര്‍ക്കൊകെയോ വേണ്ടി പക്ഷം പിടിച്ചതും
ആര്‍ക്കൊകെയോ വേണ്ടി പലതും സഹിച്ചതും
ഒക്കെയും ഉദരത്തിന്‍ കോശ ത്തിന്‍ എന്ന് മനസുരക്കെ പറഞ്ഞതും ...
ക്ഷമിച്ചു ക്ഷമിച്ചു ഉച്ചി ഉള്ളം കാലില്‍ തൊട്ടതും..
നട്ട കോടികള്‍ വളര്‍ന്നാകാസം മുട്ടിയതും ...
അവഗനയുടെ വേദന നിറഞ്ഞ നിമിഷങ്ങളും..
.
പലതും പ്രതീക്ഷിച്ചു ഇരുന്നോരാ ജിവിതം ഇനിയോന്നുമാത്രം പ്രതീക്ഷിച്ചു കിടക്കവേ.. കാത്തു കാത്തു..
.രണ്ടാമതൊരു വെളിയതോന്നുമേ
അരിപ്പൊടിയും മുരിത്തെങ്ങയും നനഞ്ഞു കത്തുന്ന തിരിയുമായി അലങ്കരിച്ച മണ്ഡപവും..
കൂട്ടകരച്ച്ചിലിന്‍ കുരവയുമായി ..വരവേല്‍പ്പും..
ഇനിയോന്നെ വേണ്ടൂ ...തെക്കേ വളപ്പിലെ ആറടി മണ്ണ്മാത്രം ..പെണ്‍ പണമായി..
നീരലോടെ വാര്‍ധക്യം പ്രതീക്ഷിച്ചു കിടക്കുന്നു....

മറഞ്ഞു പോയവള്‍ക്കുവേണ്ടി...
നിന്റെ കുഴിമാടത്തില്‍ ഞാന്‍ മനസ്സുകൊണ്ട് അര്‍പ്പിച്ച പൂക്കളേമന്നുതുരന്നു അത് നിന്നിലേക്ക് എത്തിച്ച നമ്മുടെ ഇടയിലെ മഴ ....ഒരുവഴിയിലെ രണ്ടു അരികിലൂടെ നടന്ന നമ്മുടെ ഇടയിലെ അന്തരം കുറച്ചു നമ്മളെ ഒരു കുടക്കുള്ളില്‍ എത്തിച്ചതും മഴ...നമ്മുടെ വാകുകളും ഇഷ്ടങ്ങളും പങ്കുവയ്ക്കുമ്പോള്‍ ആ നേരമാത്രെയും കൂടിരുന്നത് സാക്ഷിയായ മഴ മാത്രം..നമ്മുടെ മനസ്സുകള്‍ തുറന്നു അവിടെ കൊതുമ്പുവള്ളവും, ആമ്പല്‍ പൂകളും ,പരല്‍ മീനും മാനത്ത് കണ്ണിയും പായുന്ന തെളിഞ്ഞ വെള്ളമുള്ള കുളവും... കുളത്തിനു ചുറ്റും തുമ്പയും കറുകയും പുല്‍ച്ചാടിയും പൂക്കളും തന്നു ..പെയ്തു ഒഴിഞ്ഞ മഴയുടെ തണുത്ത നിമിഷങ്ങള്‍ തന്നതും ....അന്ന് എന്റെ കൂടെ എന്റെ വിരലില്‍ പിടിച്ചില്ല എന്നിരുന്നാലും എന്റെ നിഴല്‍ പോലെ എന്നോടൊപ്പം അന്ന് കൂടെ നടന്ന്നു എന്ന് സ്വപനത്തില്‍ എനിക്കൊപം എന്നും നടക്കുന്ന നീ.. നമ്മുടെ ഇടയില്‍ പെയ്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ ചിരിയുടെ മഴകള്‍...നമ്മള്‍...ഇന്ന് നീ ആണോ ഈ മഴയായി എന്നില്‍ പെയ്തിറങ്ങുന്നത് ,...
നീ പോയിട്ട് എത്ര കാലങ്ങള്‍... എനിക്കറിയില്ല ആ വര്‍ഷങ്ങളുടെ കണക്കുകള്‍ ഞാന്‍ അളന്നു നോക്കിയിട്ടില്ല .. മനസ്സില്‍ നിര്‍ത്താതെ പെയ്ത ഒരു കണ്ണീരിന്റെ മഴയുന്ടരുന്നു... ഞാന്‍ മാത്രം അനുഭവിച്ച, കണ്ടിരുന്ന ഒരു മഴ...ഒരു പക്ഷെ നീയും കണ്ടിരിക്കണം....നിസ്സഹായയായി..
.കാലങ്ങള്‍ക്ക് ശേഷം ഞാന്‍ മഴയെന്ന സങ്കല്പ്പങ്ങല്‍ക്കപുരതുള്ള ഈ പ്രതിഭാസത്തെ തിരിച്ചറിയുമ്പോള്‍ ....നീ മടങ്ങി വന്നതുപോലെ ...തൊടാനും പറയാനും കഴിയുന്ന ഒരു പ്രകൃതിയുടെ രണ്ടാം വരവ് പോലെ...
നമ്മുടെ, നമ്മള്‍ പരസ്പരം അറിഞ്ഞ ...ജീവിച്ചു തീര്‍ത്ത കൌമാരത്തിന്റെ ആമ്പല്‍ പൂവുകള്‍ വിടര്‍ന്ന പൊയ്കയില്‍ കൊതുമ്പു വള്ളത്തില്‍ ചാരുന്ന മഴയില്‍.. അന്ന് എന്റെ ഒപ്പം നീ ഉണ്ടായിരുന്നു... എന്ന് മഴയുണ്ട്.. നീയായിട്ട് ...
നമ്മുടെ സ്വപ്‌നങ്ങള്‍ പെയ്തിരക്കി ഞാന്‍ മാത്രം ഈ മഴയിലൂടെ നീങ്ങുന്നു... ജീവിതത്തിന്റെ മറുകരയിലേക്ക്.. നിനക്കീ ജീവിതത്തില്‍ നഷ്ടമായ ഒരിടത്തേക്ക്....ഞാന്‍ എത്തുമോ അവിടെ?? അതോ ഈ ചെറു മഴയില്‍ ഏതെങ്കിലും ചുഴികളില്‍ പെട്ട് നമ്മുടെ അറ്റ് പോയ സൌഹൃദത്തിന്റെ അഗാധതയിലേക് ഞാനും??? ഇന്ന് ഞാന്‍ ജീവിക്കുകയാണ്.. മറന്നുവെന്നു കരുതിയോ നീ??? മഴയുള്ളില്ടത്തോളം എന്നിലെ നിശ്വാസം നിലയ്ക്കുന്നിടത്തോളം എനിക്കതിനാവുമെന്നു കരുതുന്നില്ല...
എന്റെ ഓര്‍മയില്‍ നിശ്ചലമായ ആ ഫാന്‍ ഇല്ല.. നിന്റെ കഴുത്തില്‍ അമര്‍ന്ന ഒരു തുണ്ട് തുണികഷ്ണം ഇല്ല...പടര്‍ന്നു കിടന്ന നിന്റെ മുടിയില്ല..എനിക്ക് വേണ്ടാ ആ ഓര്‍മ്മകള്‍..പിരുപിരുത്തും അടക്കം പറഞ്ഞും കൂടി നിന്ന നാടുകാരില്ല...സ്പന്തിച്ചുകൊണ്ട് അടുത്ത് മാറി നിന്ന എന്റെ ആ നിമിഷങ്ങള്‍ ഇല്ല ...
അന്നത്തെ എന്റെ കണ്ണീര്‍ തുള്ളികള്‍ മഴയില്‍ അലിഞ്ഞു എവിടെക്കോ പോയി എന്നെന്നേക്കുമായി ....
ആ മഴ നനയാന്‍ എനിക്കിഷ്ടമാണ്..നമ്മുടെ സ്വപ്‌നങ്ങള്‍ പെയ്തിറങ്ങുന്ന മഴയില്‍ ഇന്ന് ഞാനും നിന്റെ ഓര്‍മകളും വിടര്‍ന്നു നില്കുന ആമ്പല്‍ പൂവുകളില്‍ എന്റെ കൈ തലോടി ആ കൊതുംപുവല്ലത്ത്തില്‍ ...

Tuesday, May 4, 2010
ഇന്നലത്തേ മഴ...
കണ്ണീരിന്റെ ഉപ്പില്ലാത്ത മഴ..
നെടുവീര്‍പ്പിന്‍ടെ തേങ്ങലിന്റെ ഹൃദയതാളങ്ങള്‍ഇല്ലാത്ത മഴ ..
ഒരുപാട് പറയനുണ്ടായിട്ടും ..
ഒന്നും പറയാതെ നിശംബ്ധമായി തിരികെ പോയ മഴ..
ഓര്‍ക്കുവാന്‍ ഒന്നും ബാക്കിവയ്ക്കാതെ എങ്ങോടെക്കോമറഞ്ഞു മാഞ്ഞ മഴ..
നെടുവീര്‍പ്പിന്‍ടെ തേങ്ങലിന്റെ ഹൃദയതാളങ്ങള്‍ഇല്ലാത്ത മഴ ..
ഒരുപാട് പറയനുണ്ടായിട്ടും ..
ഒന്നും പറയാതെ നിശംബ്ധമായി തിരികെ പോയ മഴ..
ഓര്‍ക്കുവാന്‍ ഒന്നും ബാക്കിവയ്ക്കാതെ എങ്ങോടെക്കോമറഞ്ഞു മാഞ്ഞ മഴ..
Friday, April 16, 2010
15-10-08
തുലാവര്‍ഷം തിമര്‍ക്കുന്നു... പണ്ട് ഒരു മഴവന്നാല്‍ വീട്ടിലാന്നെങ്ങിലും ഹോസ്റ്റലില്‍ ആണെങ്കിലും പെയ്തൊഴിയുവോളം മഴയെ നോക്കി ഇരിക്കാര്‍ഉണ്ടായിരുന്നു .... എത്ര പഠിക്കാനുന്ടെന്നാലും മഴ വന്നാല്‍ പെയ്തോഴിഞ്ഞുപോവുവോളം അത് കണ്ടിരിക്കുകയെ ഉള്ളൂ...എത്ര സമാധാനത്തോടെ വന്നാലും എത്ര ക്രൂരത കാട്ടിയാലും എന്റെ മുഖത്ത് എന്നും മഴയ്ക്ക് തെളിഞ്ഞ വാനിന്റെ സ്വീകാര്യതയുടെ ഭാവം മാത്രമായിരുന്നു....
ഇന്നും മഴ പെയ്തു....മഴത്തുള്ളി കോര്‍ത്ത നീണ്ട മഴമുത്ത് മാലകള്‍ നിലംതൊടാന്‍ മത്സരിക്കുന്നതും ഇലകള്‍ കഴുകിയിറങ്ങുന്ന്‍തും...പൂക്കള്‍ നുള്ളി എറിയുന്നതും ഒന്നും കാണാന്‍ എനിക്ക് തോന്നിയില്ല... അന്ന് ഞാന്‍ ഒറ്റയ്ക്ക് മഴനോക്കിയിരുന്നസ്വാദ്ഇക്കുമ്പോള്‍ എന്റെ ചുറ്റും പലരും മഴയുടെ സുഖം ഈട്ടുവാങ്ങി കിടന്നു ഉറന്ഗുന്നുണ്ടായിരുന്നു ..കൂട്ടുകാരും വീട്ടുകാരുമായ പലരും... മഴവരുമ്പോള്‍ പേടിച്ചോടുന്ന ചൂടുള്ള കാറ്റിനെ കണ്ടു ചിരിച്ചുംകൊണ്ട് തണുത്ത ഈര്പ്പ് ത്തിന്റെ കുളിരുകള്‍ പുതപ്പിനുള്ളിലാക്കി സ്വപ്നം കണ്ടുരങ്ങുന്നവര്‍...
ഇന്ന് ഞാനും അവരെപോലെ ഉറങ്ങി... മഴ വന്നു കുറെ മുട്ടി വിളിച്ചിട്ടും ഞാന്‍ കേട്ടില്ല ....ഉണര്‍ന്നപ്പോഴേക്കും മഴ പോയിരുന്നു... മുറ്റത്തും പറമ്പിലും ഒരുപാട് ബാക്കിപത്രങ്ങള്‍ വച്ചിട്ട്...

Tuesday, March 30, 2010
28-Dec-2007
സൂര്യന്‍ കൗമാരത്തില്‍...പൂത്തുനിന്ന ചാമ്പയുടെ ചുവട്ടില്‍ കരിയില ഇല്ലാത്ത മണ്ണില്‍...ചാമ്പപ്പൂവിന്റെ കൊഴിഞ്ഞുവീണ പൂവിന്റെ നാരുകള്‍ ചവിട്ടി...കരീലക്കിളികളെ എണ്ണിയും...ഓലേഞ്ഞാലിയെ കണ്ടും ചെറിപ്പഴം കൊത്താനെത്തിയ കുയിലിന്റെ കൂവല്‍ കേട്ടും...വാഴച്ചുവട്ടിലെ ചിതലിനെ ചൊറിഞ്ഞിളക്കിയും... കുറെ നേരം....
Saturday, February 27, 2010
ഓര്‍മ്മ
കാലത്തിന്റെ കാറ്റില്‍ മറഞ്‌ഞു പോയ ഓര്‍മ്മയുടെ കാല്പാടുകള്‍.....
ഒരിക്കലും എനിക്കതു കാണുവാനോ ആരേയും കാട്ടിത്തരുവാനോ കഴിയില്ല....
പക്ഷെ ഓര്‌ത്തെടുക്കുവാന്‍ കഴിയും...പറയുവാനും.....
ഒരിക്കലും എനിക്കതു കാണുവാനോ ആരേയും കാട്ടിത്തരുവാനോ കഴിയില്ല....
പക്ഷെ ഓര്‌ത്തെടുക്കുവാന്‍ കഴിയും...പറയുവാനും.....
കുറുവരികള്‍...
കാലത്തെ ഉണര്‍ന്നപ്പോള്‍ ചിമ്മിത്തുറന്ന മിഴികള്‍ സ്നേഹത്തോടെ ചോദിച്ചു കണ്‍പൂട്ടി ഞാന്‍ കാട്ടിത്തന്ന സ്വപ്നങ്ങള്‍ നിനക്കിഷ്ട്ട്മായിയോ....
Sunday, January 24, 2010
25-10-2008
മഴ... മഴയെ ഞാന്‍ ആദ്യമായി ശ്രദ്ദിച്ചു തുടങ്ങിയതു കൌമാരം കടന്നു കയറിയ രണ്ടു പേരുടെ ഇടയില്‍ തങ്ങുന്ന ഒരു നോട്ടം പോലെയായിരുന്നു... ഞാനാദ്യമായി മഴയെ ശ്രദ്ധിച്ചതന്നാണ്..ഒന്നും ആലോചിക്കാതെ ഒന്നും ചെയ്യാനില്ലാതെ മഴയത്ത് കോതമങഗലത്തേക്കുള്ള ഒരു ബസ്സ് യാത്രയില്‍ ... ചുവന്ന KSRTC super fast bus ന്റെ ചില്ലു ജനാലകള്‍ക്കപ്പുറം,പെയ്തൊഴിയാതെ കോരിച്ചൊരിയുന്ന മഴ എനിക്കൊരുപാടുന്ദായിട്ടുണ്ട്..പല തരത്തിലും ശബ്ദ്ത്തിലും ഭാവത്തിലുമുള്ള മഴകള്‍..പക്ഷെ അന്നു ഞാന്‍ കണ്ട മഴ, വലിയ തുള്ളികളുള്ള ഇടതൂര്‍ന്നു പെയ്യുന്ന ഒരു മഴയായിരുന്നു..എനിക്കും ആ മഴയ്ക്കും ഇടയിലെ ചില്ലില്‍ ഓരോ തുള്ളിയും എറിഞ്ഞു വീഴ്ത്തി എന്റെ കണ്ണുകളെ ഞാനറിയാതെ
ശ്രദ്ധിക്കപ്പെടുത്തിയ ആ മഴ ... വന്നു വീണ തുള്ളികള്‍ വലിഞ്ഞിറങ്ങി താഴേക്കു പോവുന്നതും അതിഴഞ്ഞുപോയ നേറ്ത്ത വെള്ളത്തിന്റെ ഞരന്പുപോലുള്ള പാടുകളും ഇന്നും കണ്ണിലുന്ട് ....ഇമകള്‍ ക്കിടയിലൂടെ ഇന്നും ...
ഇതിത്രയും എഴുതി ബുക്കടയ്ക്കുന്‍പോളും എഴുതാനിരുന്നപ്പോളും തുലാം കഴുകി വെളുപ്പിക്കാന്‍ എത്തിയ മഴ പെയ്യുന്നുണ്ടായിരുന്നു...
....
കണ്ണടച്ച് ഇരുട്ടു പരത്തിയിട്ടും സ്വപ്നങങള്‍ തല്ലിയൊടച്ചും കഴിച്ചുകൂട്ടിയ നാളുകള്‍... സ്വപ്നങങള്‍ക്ക് ജീവനുണ്ടെന്നും അത് എവിടെയെങ്കിലും ജനിക്കുമെന്നും.. ചിലപ്പോള്‍ വിധിയില്‍ അതു മുന്നില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടാമെന്നും മനസ്സിലാക്കിയ അനുഭവങങള്‍..
സ്വപ്നങ്ലില്‍ നിരാശപ്പെടരുതെന്നു കരുതി ഓടിയൊളിച്ചപ്പോള്‍ ഒലിത്താവളത്തില്‍ വച്ചു കണ്ടു ആ സ്വപ്നങ്ങളെ...കുമിളകളായിട്ടല്ല, ജീവനുള്ള നിമിഷങങളായിട്ട്...
അകല്‍ച്ച
ഒന്നിക്കാന്‍ കഴിയാത്ത സാധിപ്പിക്കാത്ത ഒരു അന്തരം നമുക്കിടയിലുണ്ട്... എനിക്കറിയാം... നിനക്കെന്നപോലെ അതെന്തിലാണെന്ന് എനിക്കും അറിയില്ല.
പക്ഷെ ഉണ്ട്..അത് സത്യമാണ് നമ്മേ അടുപ്പിച്ചു നിര്‍ത്തുന്ന അതേ തീഷ്ണതയുള്ള ഒരു അകല്‍ച്ച.
Subscribe to:
Comments (Atom)