Friday, November 5, 2010

ദീപാവലി !!!

ഒരു ദീപാവലി ദിവസത്തിനു  പിറ്റേന്നു പുലര്‍ച്ചെ...


ലളിത. : ഈ  തെരുവ്  ഇന്ന് തൂത്തു തോത്ത് തീരില്ലാ..അത്രമാത്രം കമ്പികളും പടക്ക കടലാസുമാണ്.... ഈ മഴ പെയ്തതാണ് ഏറ്റവും നാശമായത് ..എത്ര തൂത്തിട്ടും ഇളകിവരുന്നില്ല...ഹോ ...വല്ലാത്ത ഒരു പണിതന്നേ...ഇന്നുച്ചക്ക് പണിതീര്‍ത്തു വീട്ടില്‍ പോവുമെന്ന് തോന്നുന്നില്ല...ഇത്രേം പടക്കവും സാധനങ്ങളും  വാങ്ങിക്കാന്‍ ഈ മനുഷ്യര്‍ക്കൊകെ കാശേവിടുന്നാണോ ആവോ ..


ആനി : നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു എന്നത്തേയും പോലെ തന്നെ ക്ഷീണിച്ചാണ് എത്തിയത്,..ആരോട് പറയാനാ.. ചെവിക്കല്ല് പോട്ടിയില്ലന്നേ ഉള്ളു. ഒരു പോള കണ്ണടക്കാന്‍ പറ്റിയില്ല....ഇത്രേം പടക്കം പൊട്ടിക്കാനുണ്ടോ..ബാക്കി ഉള്ളവന്റെ ഉറക്കോം കളയാന്‍ ....ഇന്നെങ്ങിലും ഉറങ്ങാന്‍ പറ്റിയാല്‍ മതീരുന്നു ...കണ്പോള തൂങ്ങി വീഴുമെന്നു തോന്നുന്നു കര്‍ത്താവേ.. ഇന്നലെയോ വാര്‍ഡില്‍ നല്ല പണിയും ... ഒരു സെക്കണ്ട് പോലും  ഒന്നിരുന്നില്ല ...ഇന്നുകൂടി ഉറങ്ങാന്‍ പറ്റിയില്ലെങ്ങില്‍ എനിക്ക് പ്രാന്ത് പിടിക്കും...




പൂവാലി: മിണ്ടാന്‍ കഴിയുമാരുന്നെഗില്‍ ഞാന്‍  ആരോടെന്നില്ലതേ ഒന്ന് ഉറക്കെ വിളിച്ചു പരെഞ്ഞെനെ "ഒന്ന് നിര്‍ത്തുന്നുണ്ടോ " എന്ന്...എന്റെ കുഞ്ഞും തൊഴുത്തിലെ ബാക്കി  ഉള്ളതുങ്ങളും ഇന്നലെ പകലും രാത്രീം എന്തുമാത്രം പേടിച്ചു... കഴുത്തിലെ കുരുക്കിട്ട കയറിന്റെ നീളത്തിന്നപ്പുറ൦  നീങ്ങാന്‍ കഴിയാത്ത വര്‍ഗങ്ങള്‍ ആണല്ലോ ഞങ്ങള്‍...


   പെരില്ലത്ത്തവര്‍ :  ഞങ്ങള്‍ സ്വന്തമായി പെരില്ലാത്ത്തവര്‍ ...തെരുവ് നായ്ക്കള്‍ ....എവിടെയും കിടക്കാന്‍ പറ്റാത്ത സ്ഥിതി ആരുന്നു കഴിഞ്ഞ ഒരാഴ്ചയായി ... എവിടെ കിടന്നാലും ചങ്ക് പോട്ടുമാര് ഉച്ചത്തില്‍ ഒച്ചയും തീയും... കരഞ്ഞിടും കഥയില്ലാരുന്നു എല്ലാവര്ക്കും ഒരു തമാശയാണല്ലോ ബാക്കി ഉള്ളവനെ പേടിപ്പിച്ചു കളിക്കുക...
ഞങ്ങളെ പേടിപ്പിച്ച്ചോടിച്ച്ചു ചിരിച്ച നിങ്ങളുടെ പാപം നിങ്ങള്‍ എപ്പോള്‍ തീര്‍ത്തിട്ടു പോവും...നിങ്ങള്ക് തീര്‍കേണ്ടി വരില്ലാരിക്കും എന്തെന്നാല്‍ ഇത് ഞങ്ങള്‍ ചെയ്തുപോയ മുന്‍ജന്മ പാപത്തിന്റെ ശിക്ഷയാവും .....


പ്രതിഭ  : ഈ പടക്കത്തിനും മത്തപ്പൂവിനും മറ്റും കളയുന്ന കാശ് വല്ല പാവങ്ങള്‍ക്ക് കൊടുത്താല്‍ അത്രേം ആവും... ഈ മനുഷ്യര്‍ എന്തിനാണോ ഈ കാസിങ്ങേനെ ധൂര്ത്തടിച്ച്ചു കളയുന്നത് ...നിങ്ങള്‍ ഒന്നുമില്ലെങ്ങിലും ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ അല്ലെ  രഞ്ജിത്ത് ...നിങ്ങള്കിതിനൊക്കെ എതിരെ ഒന്ന് പ്രതികരിച്ച്ചാലെന്താ ???...


രഞ്ജിത്ത് : ഡീ ഈ വെടിമരുന്നു നിര്‍മാണ ശാലയിലെ ആള്‍കാരുടെ ഏക വരുമാനം നമ്മളായിട്ട് ഇല്ലണ്ടാക്കണോ... വര്‍ഷത്തില്‍ ഒരിക്കലല്ലേ ഉള്ളു ഇത്... ഇത് ഒരു വഴിക്ക് മനുഷ്യര്‍ പാവങ്ങളെ സഹായിക്കുക തനെയാ... മഹേഷ്‌ ഇന്നലെ 1500 രൂപയ്ക്കാണ് ദീപാവലിക്ക്  പടക്കവും പൂത്തിരിയും എല്ലാം കൂടെ വാങ്ങിച്ചത് ...വാങ്ങിക്കുമ്പോള്‍ ഇതൊന്നുമാവില്ല എന്നവന്‍  പറയുന്നുണ്ടാരുന്നു...അവന്‍ ഈ കാശുകൊണ്ട്  പോയ്‌ " ദീപാവലി അല്ലെ ജീവിച്ചോളൂ" എന്നൊന്നും പറഞ്ഞു ആര്‍ക്കും  കൊടുക്കാന്‍ പോവുന്നില്ല...അതുപോലെ ആണ് എല്ലാവരും.. ഇങ്ങേനെയൊക്കെ കാശുക്കാര്‍ celebrate 
ചെയ്താലേ ഇന്നത്തെ കാലത്ത് പാവങ്ങള്‍ക് ജീവിക്കാന്‍ കഴിയുള്ളൂ....ദേ പുത്രന്‍ വരുന്നുണ്ട് ...എന്തോ പിരിവിനാ...


ധ്യാന്‍ : അമ്മെ അച്ചാ ഇന്നത്തെ ദീവാലി celebration നുള്ള crackers  എന്റെ വകയാ ..ആരേലും കയ്യൊഴിഞ്ഞു ഒന്ന് donate ചെയ്യ്  plzzzz...ഇന്നലെ ആനന്ദ് ആരുന്നു..2300 നാണ് അവന്‍ വാങ്ങിച്ചത് ... വേഗം വേഗം...











4 comments:

  1. kalkkeetundu mashe....deepavali avide serikkum aghoshichu (anubhavichu) alle.....

    ReplyDelete
  2. mmm serikkum...chevikkallu adichu poittu maativakkan povaa.

    ReplyDelete
  3. chevikallu ini vangumbol chinese item vaangandu original brand thanne vangikolu ketto mashe.. ;)

    ReplyDelete