ഞാന്‍ എന്നും നടന്നു വീടെത്തുന്ന വഴിയില്‍ ഒരു തെരുവുണ്ട്.. ഒരു ചെറു തെരുവ്.. അവിടെ ഒറ്റ മുറി വീടുകളുടെ ഒരു ചേരി തന്നെയാണ്... കണക്കു പറയുവനറിയില്ലഎന്തായാലും ഒരുപാട്കുടുംബങ്ങള്‍ ഉണ്ടെന്നറിയാം.. എന്നും കാണുന്ന ആള്‍ക്കാര്‍.. കുട്ടികളെ ഒക്കത്തിരുത്തി വെറുതേ നടക്കുന്ന പെണ്ണുങ്ങള്‍...റോഡില്‍ സൊറ പറഞ്ഞിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും..ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് അവിടെ ഉള്ള ഒരു അമ്മൂമ്മ പലയിടങ്ങളിലും ഭിക്ഷയെടുക്കുന്നത് ....മുഷിഞ്ഞ വേഷതിലല്ലതേ അവിടെ ഞാന്‍ ആരെയും കണ്ടിട്ടില്ല..തമിഴ് ആണ് ഭാഷ.. ആണ്‍കുട്ടികളൊക്കെ വിജയ് യുടെ pokkiri സ്റ്റൈല്‍ ... പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കുതനേ ഒരു പേടി varum..എത്ര insecure ആണ് അവരുടെ ജീവിതം എന്ന്... കുറെ ആടുകള്‍ ,നായകള്‍, കോഴികള്‍, ഒക്കെ ഉണ്ടാവും അവിടെ...ആടുകള്‍ ഒക്കെയും ചുവരില്‍ ഒട്ടിച്ച സിനിമ പോസ്റ്ററുകള്‍ കീറി തിന്നു ജീവിക്കുവര്‍...
പകല്‍ പട്ടികളും രാത്രി മനുഷ്യരും ഉറങ്ങുന്ന ഇരുവശങ്ങളിലും കരിങ്കല്ല് പാകിയ അരികുകളുള്ള കരിങ്കല്ലിനടിയിലൂടെ കറുത്ത് കട്ടിയായി ഒഴുകുന്ന ഓടയുള്ള ...ചപ്പും ചവറും ചാണകവും എറിയപ്പെട്ട കടലാസും പ്ലാസ്ടിക്കും .. മലവും മൂത്രവും ഒക്കെയുള്ള ഒരു ചെരുതെരുവ്...ഭിക്ഷ എടുക്കുന്ന ആ സ്ത്രീയും അവരെപോലെ തന്നേയ് പ്രായമായ കുറെ സ്ത്രീകളും ആ തെരുവോരത്താണ് എന്നും ഉറക്കം..ഓഫീസു കഴിഞ്ഞു വരുമ്പോള്‍ കാണാം അവര്‍ കയ്യിലുള്ള പായും കമ്പിളിയും ഒക്കെ വിരിപാകി വക്കുന്നുണ്ടാവും..
ജീവിതത്തിന്റെ കീരപ്പെട്ട ഒരു പേജ് ആണ് അത്..അവിടെ കാണുമ്പോള്‍ എങ്കിലും ഞാന്‍ ഓര്‍ക്കട്ടെ ജീവിതത്തില്‍ ഒരുപാട് പേജ് ഉണ്ടെന്നും ...കീരപ്പെട്ടു പോയ പേജ് ഇങ്ങെനെ ആണെന്നും ...നായ്ക്കളും മനുഷ്യരും അണുക്കളും അഴുക്കും ഒന്നിച്ചുരങ്ങുന്ന തെരുവ്...
ബാംഗ്ലൂര്‍ ഇലെ നേരം തെറ്റി പെയ്യുന്ന മഴയിലും കുത്തുന്ന തണുപ്പിലും പോല്ള്ളി ക്കുന്ന വെയിലിലും അവര്‍ അങ്ങെനെ തന്നേയ്...പല തണുപ്പുള്ള രാത്രികളിലും സ്വേട്ടെരിനുള്ളില്‍ ഞാന്‍ വരുമ്പോള്‍ വിചാരിക്കരുന്ദ് ഇവരെങ്ങേനെ സഹിക്കുന്നു എന്ന്...
ഇപ്പോള്‍ ഇവിടെ തോരാതെ മഴ പെയ്യുന്നു.. ആ ഓട നിറഞ്ഞു പോങ്ങിയിട്ടുണ്ടാവും...ആ തെരുവോരത്തേ അമ്മൂമ്മമാര്‍ എവിടെയാവും കിടക്കുക...
No comments:
Post a Comment