പച്ചപ്പ് തീര്ത്തോരാ നാടുവഴിയിലൂടെ ,
ഉറവകളും ഉരഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന
കരിയില മൂടിയ മണ്ണിലൂടെ ,
നടന്നു നടന്നു...
പായല്‍ പുതച്ച വലിയ മതില്കെട്ടിനുള്ളിലെ
മഞ്ഞില്‍ കുളിച്ചു സൂര്യ നമസ്കാരം ചെയ്യുന്ന
മനസ്സുള്ള അത്മാവുള്ള ജീവനുള്ള എന്റെ വീട്ടിലേക്കെത്തുവാന്‍..
ഓര്‍മകളുടെ കലവറയിലെ ,
വരിന്ഞ്ഞും മുറുകിയും കിടക്കുന്ന ആത്മാക്കളെ
മാറാല മാറ്റി പുറം വെയില്‍ കാട്ടുവാന്‍.
എനിക്ക് കൂട്ടിരുത്തുവാന്‍..
ചിതലുകള്‍ ഉണ്ടു തീര്‍ക്കാരായ മുറിവീണ ചുവരിന് ചുറ്റും
ഇടറുന്നോരീ കാലാല്‍ വലം വക്കുവാന്‍..
No comments:
Post a Comment