ഓര്‍ത്തെടുക്കാന്‍ കഴിയാത്ത എന്നാല്‍ പലരുടെയും ഓര്‍മയിലൂടെ കേള്‍ക്കുന്ന ഒരു കാലം ....ശൈശവ കാലം ..
തുണി തൊട്ടിലിന്റെ അരികു ചേര്‍ന്ന് വെടിപ്പാക്കിയ വെള്ളത്തുണി പുതച്ച്ചുറങ്ങിയതും..
കടന്നു പോവുന്നവര്‍ ഒന്ന് ചിരിക്കതെയോ തലോടാതെയോ ചെയ്യാതെ പോവാത്ത ഒരു സുഖമുള്ള കാലം...
കാലത്തെ കണ്ണുതുറക്കുമ്പോള്‍ സ്നേഹത്തിന്റെ മുഖവും വാത്സല്യത്തിന്റെ വിളിയുമായി ഒരു തുടക്കം...
വെയിലും കിളികളും പൂകളും കൌതുകങ്ങലാകുന്ന ചുറ്റുവട്ടം
കമുകിന്‍ പാളയില്‍ തേങ്ങാ പാല് ഉരുക്കി എടുത്ത എണ്ണയും ,മഞ്ഞളും തെച്ച്ചുള്ള കിടതതം...
കുഞ്ഞിക്കാലു വളരാനും കുഞ്ഞി കൈ വളരാനും പാട്ടുപാടി തടവുന്ന അമ്മയുടെ കൈകള്‍...
തുളസിയും പനിക്കൂര്‍ക്കയും ഇട്ടുള്ള ചെറു ചൂട് വെള്ളം...ഇന്ച്ചയിട്ടു ബേബി സോപില്‍ പതഞ്ഞു കുളികുമ്പോള്‍ കരയുന്ന നീട്ടമുള്ള കരച്ചില്‍...
കുളികഴിഞ്ഞു തിരു നെറ്റിയുടെ വശത്ത് തൊടുന്ന കണ്മഴി പൊട്ടു ....
പവ്ടറിന്റെയും വൃത്തിയുടെയും മണമുള്ള നിറമുള്ള കുഞ്ഞുടുപ്പു...
ഉയര്‍ത്തുന്ന കുഞ്ഞിക്കൈകളില്‍ ഉമ്മ തന്നും കൊണ്ട് അമ്മ തരുന്ന അമ്മിഞ്ഞ്ഞ്ഞപ്പാല് ...
പാലുകുടിച്ചു ചിരിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടു ഒന്നും അറിയാതെ ഉറങ്ങുന്ന കാലം...
പണ്ടെപ്പോഴോ കഴിഞ്ഞുവെന് മാത്രം അറിയാവുന്ന ഓര്‍ത്തെടുക്കാന്‍ കഴിയാത്ത കാലം...
സുഖമുള്ള കാലം.
No comments:
Post a Comment