Friday, October 29, 2010

ഇന്നും..

നാട്  വിട്ടു എത്തിയപ്പോള്‍.. വലിയ ഒരു ഏകാന്തത എതിരേറ്റപ്പോള്‍.. അന്ന് ഒരുപാടുപേരുടെ ഒപ്പം അവനെയും കണ്ടുമുട്ടി... സൌഹൃദത്തിന്റെ അര്‍ഥങ്ങള്‍ വികസിപ്പിചെടുക്കുന്നതിനിടയില്‍ ഞങള്‍ ഞങ്ങളുടെ ഇടയിലെ സമാനതകള്‍ തിരച്ചറിഞ്ഞ നാളുകള്‍... എനിക്കവനോട് വല്ലാത്ത ഒരു അടുപ്പം തോന്നിത്തുടങ്ങി... ഇടവേളകളില്‍...ഒഴിവു നേരങ്ങളില്‍...ഞാന്‍ ആഗ്രഹിച്ച പോലെ അവന്റെ ഒപ്പം നടക്കുവാന്‍ കഴിഞ്ഞു...അവന്റെ വാക്ക്കളില്‍  ഒരു പ്രണയത്തിന്റെ നിഴല്‍ സ്പര്‍ശം പോലും ഞാന്‍ കണ്ടിട്ടില്ല...അതുകൊണ്ടോരിക്കലും എനികെന്റെ ഉള്ളില്‍ ഒഴുകി ഉറയുന്ന പ്രണയത്തെ സഹായിക്കാന്‍  കഴിഞ്ഞില്ല..
അറ്റം അറ്റ റോഡുകളിലൂടെ  നടന്നു നീങ്ങുമ്പോള്‍...കണ്ണെത്താത്ത  ദൂരത്തോളം പറന്നു കിടക്കുന്ന കടലിനു മുന്നില്‍ തിരയടിക്കുന്ന പ്രണയം അടക്കി ഞാന്‍ തീരത്ത് നില്‍ക്കുമ്പോള്‍ അവനറിഞ്ഞ്ഞിരുന്നില്ല എന്നെ...
നാടിനെകുറീച്ച്ചും വീടിനെ കുറിച്ചും പ്രാരബ്ധത്തെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും പറഞ്ഞു.. എന്നെ എന്റെ ഭാവിയെക്കുറിച്ച് ഒര്മിപ്പികുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചു ഒരു വിളി എനികായി വരുമെന്ന്,.പാറയില്‍ അടിച്ച്ചുകയറിയ തിര തിരികെ പോവുംപോലെ ഓരോ നേരവും നിരാശ മാത്രമായിരുന്നു എനിക്ക് സമ്മാനിച്ചത്‌...
ഓരോ രാത്രിയിലും നിറമില്ലാത്ത  ആകാശത്തേക്കും ഭൂമിയിലേക്കും നോക്കി ഞാന്‍ ചായം കൊടുത്ത എന്റെ സ്വപ്നങ്ങള്‍ ...
അവന്‍ എന്നെ സ്നേഹിക്കുനുണ്ടോ എന്നെനിക്കറിയില്ല... പക്ഷെ ഞാന്‍ അവനെ സ്നേഹിക്കുന്നുണ്ട്...എന്റെ  കടല്‍ പോലെ പരന്ന ആകാശം പോലെ ഉയര്‍ന്ന സ്നേഹത്തിനു പിന്തിര്ഞ്ഞു അവന്‍ വിടപറഞ്ഞു പോയി...തിരിച്ചുവരവില്ലാത്ത ഒരു യാത്രയിലേക്ക്... എനിക്ക് സമധാനിക്കുവാനോ  സങ്കടപെടാനോ ഒരു വാക്ക് പോലും നല്‍കാതെ .... എന്റെ സ്വപ്നങ്ങളുടെ കാത്തിരിപ്പിന്  മറുപടിപറയാതെ.....

4 comments:

  1. മുന്‍‌കൂര്‍ ജാമ്യം : This s not from my life !!! :)

    ReplyDelete
  2. ആ അവന്‍ ഇപ്പോള്‍ എവിടെയാണ് ?

    ReplyDelete
  3. ‘വണ്‍‌വേ‘ ഇന്നത്തെ അനിവാര്യതയാണ് !

    ReplyDelete