Saturday, October 2, 2010
ഇടവഴി
ഓരുപാടു കാല്പ്പാടുകള്‍ കണ്ട ഇടവഴികള്‍... തേഞ്ഞ കറുകപ്പുല്ലുകള്‍,കുന്നും കുഴിയും പൊടിയുമുള്ള വളഞ്ഞുപുളഞ്ഞ തണലുകളുള്ള വഴികള്‍.ചേരയും കീരിയും മൈനയും കരീലക്കിളികളും പിന്നെ ഒരുപാടു തരത്തിലുള്ള മണങ്ങളും, മുള്‍ച്ചെടികളും കുറ്റിക്കാടുകളും, പിന്നിടുന്ന വഴികള്‍...ചോലയും പുഴയും കുളങ്ങളും കണ്ടുപോകുന്ന ...കാര്യങങള്‍ പങ്കുവയ്ക്കുന്ന കഥകള്‍ കൈമാറുന്ന വഴികള്‍.. വഴുക്കലും വരള്‍ച്ചയും കുളിരും അനുഭവിക്കാറുള്ള നാട്ടുവഴികള്‍... സ്വകാര്യതകളും അടക്കം പറച്ചിലുകളും പരാതിയും പരിഭവവും ശണ്ടയും കുട്ടിക്കളികളും കേട്ടിട്ടുള്ള കേള്‍ക്കാറുള്ള വഴികള്‍...പച്ചപ്പുകള്‍ക്കു മേലെ മണ്ണില്‍ മനുഷ്യനറിയാതെ മനുഷ്യന്‍ തീറ്ക്കുന്ന ജീവനില്ലാത്ത ഒരാത്മാവ്..ഗ്രാമത്തിന്റെ നാടീനരന്‍പുകള്‍ പോലെ പ്രക്രിതിയുടെ രക്തധമനികള്‍ പോലെയുള്ള വഴികള്‍
Subscribe to:
Post Comments (Atom)

ഭംഗിയുള്ളത്
ReplyDelete