Saturday, October 2, 2010

ഗുല്‍മോഹര്‍


ഗുല്‍മോഹര്‍ ... ഈ പേര് പണ്ടെവിടെയോ കേട്ടിടുണ്ട്... എവിടെ എന്നോര്‍മയില്ല... പക്ഷെ വളരെ കാലങ്ങള്‍ക് ശേഷം... ഇപ്പോള്‍ പറഞ്ഞാല്‍ കുറച്ചു കാലങ്ങള്‍ക് മുന്പ് ജയരാജ്‌ ന്റെ "ഗുല്‍മോഹര്‍" എന്നാ സിനിമ ഇറങ്ങിയപ്പോള്‍ ഈ പേര് കുറച്ചുകൂടെ പരിചിതമായി... ഇന്ന് ആ സിനിമ കണ്ടു..അങ്ങേനെയാണ് വാകയാണ് ഈ പേരുകേട്ട ഗുല്‍മോഹര്‍ എന്ന് മനസിലായത്... ഞാന്‍ മാത്രമേ ശ്രധിചിരുന്നുള്ളൂ എന്ന് കരുതിയ വാകപ്പൂവുകള്‍ ഗുല്‍മോഹര്‍ എന്നാ പേരില്‍ ഗൂഗിളില്‍ നിറഞ്ഞു കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷവും പിന്നെ എന്റേത് മാത്രം ആയിരുന്നതിപ്പോള്‍ എന്നാ ഒരു possessiveness ഉം തോന്നി... ...

ഞാന്‍ ഡിഗ്രീ പഠിച്ച എന്റെ കോളേജ്... ഒരു കുന്നിന്റെ മുകളില്‍ പള്ളിയോടു ചേര്‍ന്ന ആ കോളേജ്... ഇരു വഴികളില്‍ നിറയെ ഈ ഗുല്‍മോഹര്‍ എന്ന വാക മരമായിരുന്നു...ഏപ്രില്‍- മെയ്‌ മാസങ്ങളില്‍...പരീക്ഷയുടെ ചൂടും പ്രകൃതിയുടെ ചൂടും കൂടുമ്പോള്‍ എല്ലാം തണുപ്പിക്കാന്‍ പൂക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍..കുന്നു കയറി കോളേജ് ലേക്ക് നടന്നു പോവുമ്പോള്‍.. ചുവന്ന വാകപ്പോവിന്റെ ഇതളുകള്‍ നിലത്തു നിറയെ ഉണ്ടായിരുന്നു... പടവുകളിലും..മരത്തിന്റെ തറകളിലുമായി നിറയെ...5 ഇതളുകളില്‍...4 എണ്ണം ചുവപ്പും ഒന്ന് വെള്ളയില്‍ ചുവപ്പ് കുത്തുകള്‍ പതിഞ്ഞതും ...അതില്‍ ചവിട്ടി നടക്കുവാന്‍ പലപ്പോഴും ഒരു സങ്കടം തോനീട്ടുണ്ട്....ഇന്നും തോന്നാറുമുണ്ട്....


പഠിത്തത്തിന്റെ ഒരു ഞെരുങ്ങിയ കാലങ്ങളില്‍ അതോകെ നോക്കി ഒരു നിമിഷം നില്കുവനെ അന്ന് കഴിഞ്ഞിരുന്നുള്ളൂ...
ഇന്നിവിടെ ബാംഗ്ലൂരില്‍ .. റോഡിന്‍റെ ഇരു വശങ്ങളിലും ഈ പറയുന്ന വാക എന്നാ ഗുല്‍മോഹര്‍ പൂക്കുമ്പോള്‍ .... പൂക്കള്‍ പൊഴിഞ്ഞു വീഴുമ്പോള്‍....ഒറ്റപ്പെട്ട ആ ഇതല് കാണുമ്പോള്‍.... ഒരുപാട് ഓര്‍മ്മകള്‍... പ്രണയിച്ചു നടക്കാന്‍ സുഖമുള്ള ഒരു പൂവിരിച്ച തണലുകളിലൂടെ റഫീക്ക് അഹമ്മദിന്റെ 'മെയ്‌ മാസമേ.. നിന്‍ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ"...കേട്ട് വെറുതെയി നടക്കുന്നു,..

1 comment:

  1. മെയ് മാസമേ,നിൻ നെഞ്ചിലേ....പൂവാക ചോക്കൂന്നതെന്തേ ? ഇലകൾ എല്ലാം പൊഴിത്ത് കഴിയുമ്പോൾ പൂവാക പൂക്കുന്ന ഒരു സമയം ഉണ്ട് നിറയെ ചുവന്ന പൂക്കൾ കൊണ്ട് ഓരോ മരചില്ലയും തുടുക്കുന്ന ഒരു സമയം.....

    ReplyDelete