Wednesday, October 6, 2010

പിന്നീട് ???

എനിക്കുറപ്പായിരുന്നു... കാലത്തെ മുതലെയി നല്ല തടസങ്ങള്‍.. എന്തിലെന്നല്ല എല്ലാത്തിലും... ഒക്കെയും എന്നിലേക് വരാന്‍ പേടിക്കുന്നതുപോലെയി.. വന്നത് ഇറങ്ങാനും..
പലരും വന്നു ചുറ്റും നില്‍ക്കുന്നു... കണ്മുന്നില്‍ തലകള്‍ കൊണ്ട് പൂക്കളം ഇട്ടപോലെ.. ഒക്കെയും വളരെ അവ്യക്തമായി കാണാം...നടുവില്‍ കറങ്ങുന്ന ഫാന്‍ കറുത്ത് വട്ടത്തില്‍... എനിക്ക് ചിരിയും പേടിയും വന്നു.. അമ്മ ഇടവിട്ട്‌ ഇടവിട്ട്‌ മോനേ മോളേ എന്നൊക്കെ എന്നെ തന്നെയാണ് വിളിക്കുനന്തു എന്നറിയാം.. പക്ഷെ എന്നാ ചെയ്യാനാ.. വിളികെല്‍ക്കാനുള്ള ത്രാണി ഇപ്പൊ ഇല്ല... ഒക്കെ അവ്യക്തമായിടനെങ്ങിലും എനിക്കെല്ലാം കാണാമാരുന്നു..ഇപ്പൊ അത് മങ്ങി മങ്ങി വരുന്നു... മഞ്ഞ കലര്‍ന്ന ഒരു വ്യക്തത ....ചുണ്ടങ്ങനേ ഉണങ്ങുന്നു... വരളുമ്പോള്‍ ആശ്വാസമായി ഒരു പഞ്ഞി തുണിയില്‍ വെള്ളം എത്തുന്നതും അറിയാം, അമ്മയാവും അത് തരുന്നത്.. അല്ലാണ്ടാര് തരാന്‍ ...ആകെ തണുക്കുന്നുണ്ട്എന്റെ കാല്‍ ആരോ തടവുന്നു....പലരും പറയുന്നത് എനിക്ക് കേള്‍ക്കാം... ഇടനാഴിയിലൂടെ മഴയത് നടക്കുമ്പോള്‍ ദൂരെ ആരോ പറയുന്നത് കേള്‍ക്കുംപോലെ, ഒരു മുഴങ്ങുന്ന അവ്യക്തത.. ഒന്നും അങ്ങോട്ട്‌ ശ്രദ്ധിക്കാന്‍ തോന്നുന്നില്ല.... ശ്വാസം ഉള്ളിലേക്ക് കേറുന്നില്ല...തണുക്കുന്നു...വല്ലാണ്ട് തണുക്കുന്നു...ഉള്ളിലുള്ള വായൂ വിടചൊല്ലി ഇറങ്ങുന്നു... ആദ്യമായി...അതിന്റെ അവസാന വരവുപോക്കാന്നത്രേ .. ആരൊക്കെയോ തൊടുന്നത് എന്നെ വീണ്ടും വീണ്ടും തണുപ്പിക്കും പോലെ... കഴിഞ്ഞു....

2 comments: