Thursday, October 7, 2010

ഇനിയും വരും...

വെളുത്ത വെളിച്ചം..ഇടക്കെവിടെയോ നേര്‍ത്ത പച്ച നിറങ്ങള്‍...ശലഭങ്ങലില്ല ...പൂക്കളില്ല വെള്ളമില്ല മഴയില്ല... ഒരു വരണ്ട വെളിച്ചം... ഉണങ്ങിയ മണ്ണ്.. ഞാന്‍ ഒറ്റക്കാണ്.. വേദനിക്കുന്നുണ്ട്...കാണാത്ത കുറെ സ്ഥലങ്ങള്‍...കാണാന്‍ ഒരു ഭംഗിയുമില്ലാത്ത കുറെ സ്ഥലങ്ങള്‍...വീടിന്റെ അടുക്കളയാണല്ലോ ഇപ്പോള്‍... അമ്മ തിരിഞ്ഞു നിന്ന് എന്തൊക്കെയോ ഉണ്ടാക്കുന്നു... രമണി ച്ചി തറയിലിരുന്നു എന്തൊകെയോ അരിയുന്നു....നിലം നിറയെ സാധനങ്ങള്‍.. പച്ചക്കറി തേങ്ങ...എന്തോക്കെയൊക്കെ.. ആരും എന്നെ നോക്കുനതേ ഇല്ല... അടുക്കള വാതിലിലൂടെ പുറത്തിറങ്ങി... അച്ചന്‍ കിണറിന്റെ തറ ബ്ലീച്ചിംഗ് പൌഡര്‍ ഇട്ടു ഒരച്ച്ചു കഴുകുന്നു... ആകെ വഴുക്കലാണ് എന്നും പറഞ്ഞു...മുറ്റത്താകെ മഴയാരുന്നല്ലോ... തൊഴുത്തിന്റെ അരികിലെ നാരകം ആത്ത മരം കാന്താരി കൊല്ലച്ച്ചെടി കറിവേപ്പ് ഒക്കെ പച്ച നിറം കൂടി ഇരിക്കും പോലെ..." അഛാ ഒരു അട്ട .." അച്ചന്‍ എന്നെ നോക്കി അതിനെ എടുത്തു കളയാന്‍ വരുന്നു... " അട്ട" ..."അട്ട".... "അട്ട".... ആ വല്ലാത്ത വേദന....ഉറക്കമാരുന്നോ... അപ്പൊ കണ്ടതൊക്കെ സ്വപ്നമാരുന്നോ .നന്നായി.. ഉണങ്ങിയ ആ സ്ഥലമോകെ സ്വപ്നമാരുന്നല്ലോ ഭാഗ്യം..ഓ കയ്യും കാലും ഉയര്‍ത്തി എനീക്കാനവുന്നില്ല.. ഒക്കെയും കട്ടിലിന്റെ പടിയില്‍ കെട്ടിയിട്ടിരിക്കുന്നത് പോലെ...ഓ അപ്പൊ വീണ്ടും അസുഖം വന്നതാ .. താക്കോല്‍ കൂട്ടം മേശപ്പുരതിരിക്കുന്നു ഞാന്‍ ഉറക്കത്തില്‍ പുലംബിയത് കെട്ടാവും അമ്മ വരുന്നു... എന്നത്തെയും പോലെ സങ്കടം തന്നേയ് മുഖത്ത്..പക്ഷെ ചിരിക്കുന്നുണ്ട് എനിക്കുവേണ്ടി ...കയ്യില്‍ ഗ്ലാസ്സില് വെള്ളമുണ്ട്..

"എന്റെ മുഖത്ത് നിറയെ തുപ്പലാണ്...കാലു നീര്‍ നുണ്ട് വലത്തേ കാലിന്റെ കണ പോട്ടീട്ടുന്ടെന്നു തോന്നുന്നു .."
" സാരമില്ല ഈ വെള്ളം അങ്ങ് കുടിക്ക്" എന്നും പറഞ്ഞു അമ്മ കൈ കൊണ്ട് എന്റെ മുഖം തുടച്ചു ...
" ഇന്നെവിടെയാ അമ്മെ ഞാന്‍ വീണത്‌"
"കിണറിന്റെ കരയില്‍.. അസുഖം കൊണ്ടല്ല കുഞ്ഞേ..വഴുക്കലുകൊണ്ടാ..."

:)
എനിക്കറിയാം ... വ്ഴുക്കലുകൊണ്ട് വീണാല്‍ എന്തിനാ തക്കൊല്കൂട്ടം, എങ്ങെനെയാ ഇതുപോലെ ബോധം കെട്ട് ഉറങ്ങി പോവുകാ ...ഇതാദ്യമായിറ്റൊന്നുമാല്ലല്ലോ ..!!!!...അവരങ്ങേനെ വെറുതെ വിശ്വസിച്ചോട്ടെ...എനിക്കറിയാം ഇനിയും വരും ഇതുപോലൊരു ദിവസം എന്ന് ...തീര്‍ച്ചയായും വരും...


No comments:

Post a Comment