Sunday, November 21, 2010

ദൂരെ എവിടെയോ


തുലാവര്ഷങ്ങളും ഇടവപ്പാതിയും പലതും പല വര്‍ഷങ്ങളിലായി  കടന്നു പൊയ് ..
ഇന്നും പല മഴകളും എനിക്ക് തരുന്നതില്‍ ഒന്ന് അവളെ കുറിച്ചുള്ള ഓര്‍മകളാണ് .
മണ്ണിന്റെ നിറമുള്ള അവള്‍.. മഴയുടെ തണുപ്പുള്ള അവള്‍..മഞ്ഞിന്റെ മനസ്സുള്ള അവള്‍..
പഠിച്ചുകൊണ്ടിരിക്കെ മഴപെയ്യുമ്പോള്‍ പുസ്തകം അടച്ചു കുളിരോടെ ജനാലയുടെ  പുറത്തേക്ക് നോക്കി ഇരുന്നിരുന്ന അവള്‍.. മാങ്ങാ പോട്ടികുവനും  മുള്ളിങ്കായ പറിക്ക്കുവാനും സ്വതന്ത്രമായി എനിക്കൊപ്പം നടന്നവള്‍... സായാഹ്നങ്ങളില്‍ ഒഴിഞ്ഞ പാടങ്ങളിലെയും പറമ്പ് കളിലെയും  വെയില്‍ വീണു നിറം മാറിയ പുല്ലിലൂടെ വെറുതേ ഓരോന്ന് പറഞ്ഞുകൊണ്ട് നടക്കാന്‍...കുളക്കടവിലെ തെളിഞ്ഞ പാറക്കല്ലില്‍ സൂര്യന്‍ അസ്തമിക്കും വരെ ഇരിക്കാന്‍. ഉറക്കമില്ലാത്ത എന്റെ നിലാവുമോത്ത്ള്ള  രാത്രികളില്‍ എനിക്ക് സ്വപ്നം കാണാന്‍..
ഒരു വര്‍ഷാവസാനം പുതുവര്‍ഷ കലണ്ടര്‍ സമ്മാനിച്ചു അതില്‍ എന്റെയും അവളുടെയും ജന്മദിനത്തിനു ചുറ്റും വട്ടം വരച്ചിട്ടു ചിരിച്ചുകൊണ്ടിറങ്ങി പോയവള്‍... പുതുവര്‍ഷത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു അതില്‍ കുറെ എനിക്ക് സമ്മാനിച്ച്‌ എന്റെ കരവലയത്തില്‍ നിന്നും അകന്നു പോയവള്‍..
എന്റെ വിരലുകളില്‍ കോര്‍ക്കാന്‍ ഇനിയൊരു നനുത്ത വിരലില്ലാതെ...എന്റെ സ്വപ്നങ്ങളില്‍  കാര്‍മേഘങ്ങള്‍ക്കപ്പുറം ഒരു മഴയുടെ നനവുപോലുമില്ലാതെ.. ഉള്ളിലെവിടെയോ നിര്‍ത്താതെ ഇടിവെട്ടിപെയ്യുന്ന ഒരു തോരാ മഴപോലെ  ഓര്‍മകളില്‍ അവളിന്നും...

No comments:

Post a Comment