Sunday, December 19, 2010

തിരിച്ച്ചുപോക്കില്ലാതെ.



ഇതുപോലെ ഉള്ള ഒരു മഴക്കലത്താരുന്നു ഞങ്ങളുടെ കല്യാണം..
കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ജോലിയില്ലാതെ നടന്ന മുറചിറക്കനുമായുള്ള ചുറ്റിക്കളി അറിഞ്ഞ അച്ചന്‍ സ്വന്തം ഇഷ്ടത്തിനു എന്റെ അനുവാദം ഇല്ലാതെ നടത്തിയ  കണ്ണീരിന്റെയും കാലത്തിന്റെയും മഴയത്തുള്ള ഒരു കല്യാണം.
കല്യാണത്തിനു ശേഷം ഒരുപാട് പ്രാവശ്യം തോന്നിയിരുന്നു ഒക്കെത്തിനും മുന്പ് ആ മുറചിറക്കന്റെ ഒപ്പം എങ്ങോട്ടെങ്കിലും അങ്ങ് ഓടി പോയാല്‍ മതിയാരുന്നു എന്നൊക്കെ ...

ഒരു മൂകതയുടെ ലോകമാരുനു എന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം.
കല്‍ക്കട്ടയിലേക്ക്  ഒരു ഭാര്യയായി മാറിയ ഞാന്‍ കടന്നു ചെന്നത്  പുതിയ ഒട്ടും സുഖകരമല്ലാത്ത ഒരു അന്തരീക്ഷത്തിലേക്ക്...

കാവും കുളവും ചെറൂവഴികളും പാടവും വരമ്പും കിളികളും നാട്ട് വര്‍ത്തമാനവും  മാത്രമായി നടന്ന ഞാന്‍.. അധികം അങ്ങെനെ വെളിച്ചത്തിനു പോലും അനുവാദമില്ലാത്ത ഒരു വലിയ വീടിലേക്ക്‌...വണ്ടികളുടെയും തിരക്കിന്റെയും  ഒച്ചയും അറിയാത്ത ഭാഷയും വേഷവും...അവിടുത്തെ പുറം ലോകം എനിക്ക് രസിക്കാത്തതായിരുന്നു...അദ്ദേഹത്തിനും....

വല്ലപ്പോഴും  നാടില്കേക്ക് വരുമ്പോള്‍..നാട് കാണുമ്പോള്‍...സന്തോഷത്ത്തിനപ്പുരം സഹിക്കാനാവാത്ത ഒരു വേദനയായിരുന്നു.. തിരികെ പോവാനയുള്ള ഒരു വരവാനെന്നുള്ള ബോധം ഉള്ളത് കൊണ്ട്...

നാടിനെ കുറിച്ചു കേള്‍ക്കണോ അറിയാനോ.. ഒന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല..അതെനിക്ക് എന്നെന്നേക്കുമായി നഷ്ടമായ ഒന്നെന്നു ഞാന്‍ എന്നെ തന്നെ പറഞ്ഞു ഫലിപ്പിച്ചിരുന്നു.

ആ വലിയ വീടിന്റെ പൂര്‍ണ ഉത്തരവാദിത്വം .... നീണ്ട ഷെല്ഫ്കളില്‍  അടുക്കി വച്ചിരുന്ന നൂറായിരം പുസ്തകങ്ങള്‍ പൊടി തട്ടി വയ്ക്കുക ...അത് തന്നേയ് ഒരു വലിയ പണിയായിരുന്നു..
മിക്കപോഴും അദ്ദേഹം  വരുമ്പോള്‍ ഓരോ പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നു..
വായനയുടെ ലോകം ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല....ആ പുസ്തകങ്ങളുടെ പേര് പോലും ഞാന്‍ വായികുമായിരുന്നില്ല..
ചിലച്ചു നടന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും മൌനം പഠിച്ചെടുത്ത ഒരു ഭാര്യയിലേക്കും ശാന്തമായി വീട് നോക്കുന്ന ഒരു അമ്മയിലെക്കും കാലങ്ങളിലൂടെ നടന്നു...

പക്വതയില്ലാത്ത എന്റെ പാചകതെയോ പ്രതികരണങ്ങള്‍  ഇല്ലാത്ത എന്റെ വികാരത്തെയോ അദ്ദേഹം ഒരിക്കല്‍ പോലും മുഷിച്ച്ചു നോക്കുകയോ കുറ്റം പറയുകയോ ചെയ്തിട്ടില്ല...മറിച്ചു എല്ലാത്തിനും ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു...

മൌനത്തിന്റെ കൂടെയുള്ള ജീവിതം വളരെ വളരെ ദുസ്സഹമായിരുന്നു...
ജീവിതത്തിലേക്ക് മോള് കടന്നു വരും വരെ വിഷാദം മാത്രമായിരുന്നു എന്നിലെ ഭാവം...
ജീവിതത്തിറെയും തിരക്കിന്റെയും വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഒക്കെയും നിസംഗ ഭാവത്തോടെ കാണുന്ന ഒരു മനുഷ്യന്‍ ...അതൊരു ഭര്‍ത്താവ് എന്നതിലപ്പുറം എനിക്കറിയാവുന്ന എന്നെ സംരക്ഷിക്കുന്ന ഒരാള്‍ എന്നെ തോന്നിയിരുന്നുള്ളൂ..

ഒരു സ്വയം ഹത്യ മനോഭാവം ഒരുപാട് തവണ തോന്നിയിരുന്നെങ്ങിലും അയാള്‍ എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ട് ഒരിക്കലും അതിനു പറ്റിയിരുന്നില്ല..
ആഖോഷങ്ങളില്ലതേ ഒക്കെയും മൌനത്തോടെ അല്ലെങ്ങില്‍ ഒരു പുഞ്ചിരിയോടെ കണ്ടു തീര്‍ക്കുന്ന ഒരു ജീവിതമാരുന്നു എനിക്ക്...
മോളുമായുള്ള  എന്റെ നിലപാടും മൌനത്തിന്റെ ഒരു പരുധിവിട്ടിരുന്നില്ല...
അവളും അച്ചനെ പോലെ ...പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്ത് പറന്നു അകന്നുകൊണ്ടിരുന്നു എന്നില്‍ നിന്നും...

എന്റെ ഏകാന്തതയുടെ  വേദനയും മുരടിപ്പും ഞാന്‍ തനിയെ മാറ്റിയെടുത്തുകൊള്ളും എന്ന് അവര്‍ കരുതിക്കാണും...
നീണ്ട നിരയിലെ പുസ്തകങ്ങളും തുറന്ന പുസ്തകങ്ങളിലെ നിരന്ന അക്ഷരങ്ങളും..നിറയെ എഴുതിക്കൂടിയ കടലാസ് കഷ്ണങ്ങളും  മൂകമായി എനിക്കാവീടില്‍ കൂട്ടായി നിന്നു...

വര്‍ഷങ്ങള്‍ എനിക്കുവേണ്ടി എങ്ങും കാത്തു നിന്നിരുന്നില്ല...
നാട്ടില്‍ മഞ്ഞും  മഴയും  ഓണവും വൃശ്ചികവും മകരവും കൊയ്തും വിഷുവും ഒക്കെ നിറങ്ങളോടെ പോകുമ്പോള്‍... ഏകാന്തതയുടെ ചട്ടക്കുള്ളില്‍ എന്റെ ശ്വാസത്തിന്റെ സബ്ദം മാത്രം കേട്ടുകൊണ്ട്..ജനാലകള്‍ മുറിച്ചു കടക്കനാവത്ത്ത  വെളിച്ചത്തിന്റെ
പരാചയ രശ്മികളില്‍ പകലറിഞ്ഞും.. അവയുടെ മേല്ലെയുള്ള വിടവാങ്ങളില്‍ ഇരുള്‍ അറിഞ്ഞ്ഞും  നീണ്ട കുറെ വര്‍ഷങ്ങള്‍..
ഞാന്‍ എന്തെ മാറാത്ത്തത് എന്ന് എന്നെ പോലെ എന്റെ ഭര്‍ത്താവും മകളും പലവട്ടം ചിന്തിച്ചിരിക്കാം..എന്നെ പോലെ അവര്‍ക്കും അതിനു ഉത്തരം കിട്ടിയിരുന്നുമുണ്ടാവില്ല...

മുന്‍ ജനാലയിലൂടെ വെളിച്ചം കടന്നു വന്നു പിന്‍ ജനാലയിലൂടെ അസ്തമിക്കുമ്പോള്‍ ഓരോ ദിവസങ്ങള്‍ പോയിരുന്നത് ഞാന്‍ അറിഞ്ഞിരുന്നു..
അച്ച്ചനൊപ്പം എത്തിയ മകള്‍ സ്വന്തം വര വരച്ചു ഒറ്റയ്ക്ക് ഒരു ജീവിതം ഉണ്ടാക്കി നടന്നു പോവുമ്പോള്‍ എനിക്ക് കരയാന്‍ കഴിഞ്ഞിരുന്നില്ല..എന്റെ ഒപ്പം നിന്നിരുന്ന അവളുടെ അച്ചന്‍ അതില്‍ സംതൃപ്തനായി അവളെ അനുഗ്രഹിക്കുമ്പോള്‍...വീണ്ടും വിഷാദം കളം വരച്ച മുഖവുമായി ഒരു അമ്മ ബിംബത്തെ പോലെ നിന്നു ഞാനും.

അസുഖം ബാധിച്ചു അദ്ദേഹം തളര്‍ന്നു വീഴുമ്പോള്‍..ആസ്പത്രി മുറിയുടെ ഉയര്‍ന്ന വെളുത്ത   ചുവരുകളിലേക്ക് കയറിയിട്ടും എത്താത്ത ഒരു ഗൌളിയെ പോലെ  നിസ്സഹായായി നില്‍ക്കവേ ....മരണം അവിടേക്ക് കയറിപ്പോവുന്നതും പലരും തിരികെ ഇറങ്ങുന്നതും ഒക്കെ  ഒരു അമ്പരപ്പോടെ കണ്ടുനിന്നു..
ഒരു നീണ്ട  കാലങ്ങള്‍ക്ക് ശേഷം ഞാന്‍ മൌനം മുറിച്ചു കരഞ്ഞ നിമിഷം...

നാടിലേക്ക് ഒരു യാത്ര...വേദനയില്ലാത്ത ഒരു യാത്ര...
നരച്ച മുടിയും... ചുളിവീണ തൊലിയുമായി ഒരു തിരിച്ചുവരവ്...
അപ്പോളും സ്വീകരിക്കാന്‍ തണുപ്പുള്ള കുളിര്‍മയുള്ള ഒരു സമാധാനത്തിന്റെ ഗ്രാമം ഉണ്ടായിരുന്നു...

നാടിലെ അദ്ദേഹത്തിന്റെ തറവാട്ടുവീടിന്റെ മുകളിലത്തെ വലിയ മുറിയില്‍ കൊണ്ടുവന്ന സാധനങ്ങള്‍  ഇറക്കി വച്ചു തുടങ്ങി... മകളും ഭര്‍ത്താവുമാണ് ഒക്കെയും ചെയ്യ്തത്... അച്ചന്റെ കയ്യൊപ്പുള്ള ഓരോ പുസ്തകവും സ്നേഹത്തോടെ അവള്‍ എടുക്കുമ്പോള്‍... ഒരിക്കല്‍ പോലും പേരുനോക്കാതെ പരിലാളിച്ച്ച എനിക്ക് ആ പുസ്തകങ്ങളോട് ഒരു വല്ലാത്ത അടുപ്പം തോന്നി.. ജീവനില്ലാത്തതു എങ്കിലും എന്തോ ഒരു വല്ലാത്ത പരിചിതത്വം..ഈ  വര്‍ഷങ്ങള്‍ അത്രയും  എന്റെ പകലുകളില്‍  എനിക്കൊപ്പം  ഇരുന്നു  മൌനം ഭജിച്ച്ചവര്‍ .

 വാര്ധക്യത്ത്തിലെ ഒറ്റപെടല്‍ എന്നാ വികാരത്തോട് ഇഴുകിചേരാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.. യൌവനത്തില്‍ തന്നെ ഒരു രീതിയില്‍ അല്ലെങ്ങില്‍ മറ്റൊരു രീതിയില്‍ ഒറ്റപ്പെട്ട...ഞാനായിട്ട്  ഒറ്റപെടുത്തിയ ഞാന്‍ ...
പക്ഷെ എനിക്കൊരു സ്വാതന്ത്ര്യത്തിന്റെ....അടഞ്ഞു മുറുകിപ്പോയിട്ടു കാലത്തിനു ശേഷം  ഒരു തുറന്നിട്ട ജനാലയുടെ സന്തോഷം ....എവിടേയോ വന്നതുപോലെ തോന്നി .


സമയം എനിക്കൊരുപാട് ഉള്ളതുപോലെ...എന്തൊക്കെയോ നഷ്ടപ്പെട്ടു എങ്കിലും  കളഞ്ഞു പോയ ...കിട്ടില്ല എന്ന് കരുതിയ ചിലതെല്ലാം തിരികെ കിട്ടിയപോലെ....

ഉച്ചയുറക്കം ഇല്ലാത്ത ഒരു നേരത്ത് ഞാന്‍ ആ വലിയ മുറിയിലെ നീണ്ട പുസ്തക  നിരകളില്‍ എന്തിനെത്തിയോ എന്തോ ...
എന്റെ മകള്‍ ബഹുമാനത്തോടെയും ആരാധനയോടെയും എടുതുവച്ച്ച പുസ്തകങ്ങളിലൂടെ എന്റെ വിരലുകളും എങ്ങെനെ പോയി എന്തോ..
പല ഭാഷാ പുസ്തകങ്ങളില്‍..ചിലത് അദ്ദേഹം ഞാന്‍ കല്‍ക്കട്ടയില്‍ എത്തിയപ്പോള്‍ എനിക്ക് വേണ്ടി വാങ്ങിയതാണ്... ഒറ്റയ്കിരുന്നു മുഷിയേണ്ട വായിക്കുക എന്നും പറഞ്ഞു...അങ്ങെനെ ഒരു ശീലം  എനിക്കില്ല  എന്നും...എനിക്കതൊന്നും ഇഷ്ടമല്ല എന്നറിയാതെ...അതിലോരോന്നെടുകുമ്പോള്‍.. പറയാതെ  പറഞ്ഞ..പറയാന്‍ ശ്രമിച്ച.. പറയാന്‍ ആഗ്രഹിച്ച  പ്രണയത്തിനും അപ്പുറത്തുള്ള ഒരു സ്നേഹത്തിന്റെ മണം ഉണ്ടായിരുന്നു...ഞാന്‍ അറിഞ്ഞിരുന്നു എങ്കിലും അറിഞ്ഞിരുന്നു എന്ന് തുറന്നരിയിക്കുവാന്‍ എനിക്കായിരുന്നില്ല...

ആ പുസ്തകങ്ങളോട് ഒരു നീറുന്ന വേദനയോടെ എന്റെ വിരലുകളും..പിന്നീട് അതിലെ നിശബ്ദം ഇക്കാലമത്രയും എന്നെ കാത്തിരുന്ന കുറെ അക്ഷരങ്ങളിലൂടെ എന്നെ കണ്ണുകളും പോയപ്പോള്‍ ....ഒരു കുറ്റബോധാമോ ..പറഞ്ഞറിയിക്കാന്‍    ആവാത്ത  എന്തോ ഒരു നോവ്‌ ...
ആ പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ ... ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയുമ്പോലെ  ...പതിഞ്ഞ  സ്വരത്തില്‍ ...ഇവിടെ ഒറ്റക്കിരിക്കുന്ന  എന്നെ വായനയുടെ ലോകത്തേക്ക് വീണ്ടും വിളിക്കുമ്പോലെ ...അദ്ദേഹവും  എന്റെ മകളും ഒപ്പം ഇരുന്നിരുന്ന  ഒരു വിശാലമായ  ലോകത്തേക്ക്  ...
ഓരോന്ന്  വായിക്കുമ്പോളും  അതിലെ ചിലത് എനിക്ക് ..അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്ങില്‍ ഇതിനെ കുറിച്ചു പറയാമായിരുന്നു ചോദിക്കമാരുന്നു എന്നൊക്കെ തോന്നി....   എന്ന് തോന്നുപ്പിക്കുന്ന  ഒരുപാട് ഒരുപാട്,...

നീണ്ട ഇക്കാലം അത്രയും  വെറുതേ  മുഖംതിരിച്ചു  ഞാന്‍ ഇരുന്ന  ആ പുസ്തകങ്ങളെ   ഓരോന്നായി  ഞാന്‍ അഭിമുഖീകരിക്കുമ്പോള്‍ .. എന്തെ എനിക്കിത്  നേരെത്തെ  തോന്നിയില്ല ..ഇത്  വായിച്ചു  തീര്‍ക്കാനുള്ള  ആയുസ്സ്  എനിക്കുണ്ടാവുമോ  എന്നാ ഒരു  ദൃതിയോടെ  ഞാന്‍ എന്റെ പകലുകളിലെ  തെളിഞ്ഞ  സമയം ആ വലിയ മുറിയിലെ കൂടികിടക്കുന്ന  അക്ഷരങ്ങള്‍ക്കൊപ്പം  പങ്കിട്ടു ,...പങ്കിട്ടും കൊണ്ടേ ഇരിക്കുന്നു....ഒരു തപസ്സെന്നപോലെ ....

ഇനിയും  വായിച്ചു  തീര്‍ന്നിട്ടില്ല ആ സ്നേഹത്തിന്റെ ലോകം...... ഒരുപാട് പുസ്തകങ്ങള്‍ ബാക്കി  ഉണ്ട് ....എന്റെ യാത്ര അവസാനിക്കും  മുന്പ് ഞാന്‍ കാണാതെ  പോയ ..കണ്ടിട്ടും  അറിയാതെ  പോയ ഈ  വാക്കുകളിലെ  മൌനത്തിന്റെ പിന്നിലെ   കഥകള്‍ ...ആവുന്നത്ര  തൊട്ടറിയാന്‍ ....
മഴ  നിര്‍ത്താതെ  പെയ്യുന്നു ... മേഘത്തില്‍   നിന്നും ഭൂമിയില്‍  എത്തി  മണ്ണില്‍   പതിക്കുന്നതോടെ  കഴിഞ്ഞു മഴ ...തിരിച്ചുപോക്കില്ലാത്ത  ഒരു യാത്ര,,,

1 comment: