Saturday, October 23, 2010

23-10-2010

ഇന്നും  ഒരു  മഴ ... അതും ഓര്‍ക്കാപ്പുറത്ത് ... പെട്ടെന്ന്  ... കാറ്റ് വന് ജനലുകള്‍ കൊട്ടിയടച്ചുകൊണ്ട് പറഞ്ഞു പെയ്തു വരുന്നുണ്ട്....
മഴ കാണാതെ മഴയുടെ തണുപ്പില്‍ സ്വപ്നം കണ്ടിത്ര നേരം ഇരുന്നു...എന്തൊക്കെയോ പണികള്‍ ചെയ്തു തീരത്തു
മഴ മാറി... വിയര്തുകുളിച്ച ഒരു പനിയാലത്തിയെപ്പോലെ  മുന്നിലെ ടാറിട്ട റോഡു വെള്ളം തോരാതെ നനവ്‌ തട്ടി  കിടക്കുന്നു... എവിടെയൊക്കെയോ ഇരുന്നു കിളികള്‍ വീണ്ടും ചിലച്ചു തുടങ്ങി... ചൊങ്ങി പോവുമെന്ന് കരുതിയ പൂവുകള്‍ " ഹാവൂ" എന്നും പറഞ്ഞു വീണ്ടും വിടര്ന്നുയരുന്നു...  ഇലകള്‍ വെള്ളം കുടഞ്ഞു എണീക്കുന്നു...മണ്ണ് ഉറക്കം കഴിഞ്ഞ മടിപിടിച്ച്ച പെണ്ണിനെ പോലെ എണീക്കാന്‍ മടിച്ചു  നനഞ്ഞൊട്ടി വെറുതേ കിടക്കുന്നു....മാനം വീണ്ടും തെളിഞ്ഞു പറക്കുന്നു...കാലത്തെ കോലം  വരയ്ക്കാന്‍ കളം വെളുപ്പിക്കുംപോലെ....
തണുപ്പ് വിടചൊല്ലി  മടങ്ങി പോകുവാന്‍ ഒരുങ്ങുന്നു....

No comments:

Post a Comment