Sunday, November 7, 2010

വീണ്ടും മറന്നത് ..



പുറത്ത് നനായി മഴ പെയ്യുന്നുണ്ട്..
കോട്ടയത്തെക്കുള്ള എന്റെ യാത്രയില്‍ ഞാന്‍ വളരെ യാദ്രിശ്യമായി അവളെ കണ്ടു മുട്ടി...
അവള്‍ ഇന്നും അന്നത്തെ പോലെ തന്നെയാണോ എന്നെനിക്കു തോന്നി..ചിരിക്കാത്ത ചുണ്ടുകളും..ക്രൂരത ഇല്ലാത്ത കണ്ണുകളും... നീണ്ട ഈ എട്ടു ഒന്‍പതു വര്‍ഷങ്ങള്‍ക് ശേഷവും വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാത്ത പോലെ... 
ജനറല്‍ കംപര്‍ത്മെന്റ്റ് ന്റെ വാതില്‍ സൈഡ് ഇല്‍ നില്‍കുന്ന അവളെ ഒന്ന് നേരെ നോക്കുവാനോ പൊയ് ഒന്ന് പരിചയം പുതുക്കുവാനോ ഉള്ള  ധൈര്യം എനിക്ക് വന്നില്ല.

നേരം കഴിയവേ അവള്കിരിക്കുവാന്‍ എന്റെ സീറ്റിന്റെ ഏകദേശം അടുത്ത സീറ്റ് തെന്നെ കിട്ടി.. എന്റെ മനസ്സില്‍ അവളോട്‌ മിണ്ടാത്ത്തിന്റെ വിങ്ങല്‍ കൂടികൊന്ടെയ് ഇരുന്നു...അവള്‍ എന്നെ തിരിച്ചറിഞ്ഞാല്‍..ഞാന്‍ പരിചയം പുതുക്കിയില്ല എന്ന് മനസിലാക്കിയാല്‍ വീണ്ടും ഒരു തോല്‍വി കൂടെ...ഒരിക്കലും അവള്‍ക് മുന്നില്‍ വര്‍ഷങ്ങള്‍ക്കു  മുന്പ് തോറ്റതിന്റെ അത്ര വരില്ല; എന്നിരുന്നാലും..  ....ഈ ഒരു അവസ്ഥ തന്നെയാണ് എന്റെ ജീവതത്തിലെ പല അനുഭവങ്ങളും എനിക്ക് നീറുന്നതാക്കി മാറ്റിയത്.

വീട്ടില്‍ നിന്നും വന്ന ഭാര്യയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു സംസാരിക്കാന്‍ എനിക്കായില്ല.. എന്റെ ഉള്ളില്‍ നിന്നും സബ്ദം പുറത്തുവരാന്‍ മടിക്കും പോലെ.ഫോണ്‍ കട്ട്‌ ചെയ്തു , സൈലന്റ് ഇല്‍ ഇട്ടു തിരികെ വച്ചു.

നാടിന്റെയും വീടിന്റെയും പരിധി വിട്ടു പഠിക്കാന്‍ വന്ന കാലം.. പഠിത്തം കഴിയാന്‍ മാസങ്ങള്‍ ബാക്കി നില്‍കെ  ഒരു നിയോഗം പോലെ അവളെ പരിച്ചയപെട്ടത്‌...
അമ്മ  മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക്  പോകാന്‍ സങ്കടത്തോടെയും എന്ത് ചെയ്യണം എന്നറിയതെയും ഞാന്‍  തിരക്ക് കൂട്ടുമ്പോള്‍...ടിക്കറ്റ്‌ ശരിയാവാതെ കൂടുകാര്‍ പലേടത്തും അലയുമ്പോള്‍ റെയില്‍വേ ഇലെ ഉദ്യോഗസ്ഥന്റെ മകളായ ഇവളെ കൂട്ടുകാരില്‍ കൂടെ ഉള്ള ഒരുവന്‍ വിളിച്ചു കാര്യം പറഞ്ഞു ടിക്കറ്റ്‌ ശരിയാക്കിയത് ... ആരോടും അധികം അത്ര  അടുക്കാത്ത പ്രക്രിതക്കാരി... അടുത്താല്‍ തന്നെ അവളോട്‌ ഒരു ബഹുമാനത്ത്തിനപ്പുറം ഒരു ബന്ധത്തിലേക്ക് വീഴുവാന്‍ ഒരിക്കലും തോന്നുകയുമില്ല.. 
പഠിക്കുവാന്‍ മിടുക്കിയായിരുന്നു ഞങ്ങളുടെ കോളേജില്‍ ...

അമ്മയുടെ അടക്കം കഴിഞ്ഞു വീട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ സഹതാപം കൊണ്ടോ എന്തോ ഒരു പുഞ്ചിരി ഞാന്‍ പ്രതീക്ഷിക്കാതേ അവളില്‍ നിന്നും കിട്ടി.. നിമിത്തങ്ങള്‍ പോലെ ഒരേ പ്രൊജക്റ്റ്‌ ഇല്‍.. മിണ്ടാനും കൂടെ നടക്കാനും അവളെ കൂടുതല്‍ അറിയുവാനും കഴിഞ്ഞു...അവളുടെ  വ്യത്യസ്തമായ ആശയങ്ങള്‍..ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട്.. ആരാധനാ തനെയായിരുന്നു ആ സ്ത്രീ രൂപത്തോട്..പടിത്തലും പരീക്ഷയിലും ഒക്കെ അവളുടെ കൂട്ട്  ഒരുപാട് ഒരുപാട് രക്ഷയായി..അതിലുപരി പരീക്ഷാ സമയത്ത് അമ്മ മരിച്ച ഒരു കുട്ടിയോട് വേണ്ടതിലധികം കരുണയും സഹതാപവും അവള്‍ എന്നോട്  കാട്ടിയിരുന്നോ  എന്നും എനിക്ക് തോന്നാറുണ്ട്..നന്ദി പരയവുന്നതിലപ്പുരം അവള്‍ എനിക്കൊരു ഉപകാരി ആയിരുന്നു... അവളെ പ്രേമിക്കണം എന്നുണ്ടെങ്കിലും മറ്റുള്ളവരെ പോലെ തന്നെ അതിനു എനിക്കും ധൈര്യം കിട്ടിയില്ല.

ഒരിക്കലും അവളോട്‌ ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല...അവളുടെ നാട്ടില്‍ പഠിക്കാന്‍ മാത്രമായി വന്ന ഞാന്‍.. ഒക്കെ കഴിഞ്ഞു നാട് വിടുമ്പോള്‍ കൂടെ അവള്‍ ഉണ്ടാവണം എന്ന് ഒരുപാട് ആഗ്രഹിച്ചു.. അവളുമൊത്തുള്ള ജീവിതം സ്വപ്നത്തിന്റെ മുഴുനീള നേരവും കയ്യടക്കിയിരുന്നു.. 

പൂരത്തിന്റെ നാട്ടില്‍ നിന്നും അനന്തപുരിയിലേക്കുള്ള എന്റെ യാത്ര...വേര്‍പാടുകളും വിരഹവുമായി എല്ലാവരും  നേരെത്തെ പിരിഞ്ഞിരുന്നു...പതിവില്ലാതെ പേയ്ത ആ മഴ ..ഇന്നും മഴ പെയ്യുമ്പോള്‍...മഴയത്ത് ഒറ്റക്കിരിക്കുമ്പോള്‍..എന്നെ ആ ഓര്‍മ്മകള്‍ വേട്ടയാടി മുറിവേല്‍പ്പിക്കുന്നുന്ദ്  ..

അന്ന് എന്റെ കണ്ണില്‍ നിന്നും വായിച്ചറിഞ്ഞുവോ എന്തോ അവള്‍ എന്നെ ഇഷ്ടപെടാന്‍ തുടങ്ങി എന്നെനിക്കു തോന്നിത്തുടങ്ങി... കോളേജ് ജീവിതം അവസാനിക്കാന്‍ ഒരു രാത്രി മാത്രം ബാക്കി നില്‍ക്കവേ...ചുവക്കുന്ന ഒരു സന്ധ്യയില്‍ നീണ്ട ഒരു വഴിത്താരയില്‍ വച്ചു  ഞാന്‍ എന്നിലെ എന്നെ കുറിച്ചു  ... എന്നിലെ സ്വപ്നത്തെ... ഒരു കഥപോലെ അവളോട്‌ പറഞ്ഞുകൊണ്ട്  യാത്ര ചോദിക്കവേ ...അപ്രതീക്ഷിതമായ ഒരു മറുപടിയായിരുന്നു...എന്റെ കണ്ണുകളിലേക്കു നോക്കി അവള്‍ പറഞ്ഞത്... " ഞാന്‍ വരാം"...
ഇത്ര പറഞ്ഞു ചിരിയോടെ അവള്‍ മടങ്ങി...

അന്നെനിക്ക് ഒട്ടും ഉറങ്ങാന്‍ പറ്റിയില്ല...പിറ്റേന്നത്തെ ഉച്ചയ്ക്കുള്ള ട്രെയിന്‍...
അവള്‍ വീടും വീടുകരേം ഉപേക്ഷിച്ചു എന്റെ ഒപ്പം...വന്നാല്‍ നാട്ടില്‍ അമ്മയില്ലാത്ത വീട്ടിലേക്ക് ...ഒരു ജോലി ആവാതെ പഠിക്കാന്‍ പോയ ഞാന്‍ ഒരു പെണ്‍കുട്ടിയുമായി തിരികെ എത്തുമ്പോള്‍ ..വീടുകാരുടെ പ്രതികരണം ..സ്വപ്‌നങ്ങള്‍ ഉണ്ടായില്ല അന്ന് രാത്രിയില്‍ ..വീടുകരോടും അവളുടെ അച്ച്ചനോടും  അമ്മയോടും ഉള്ള അവളുടെ ബന്ധം എനിക്ക് നന്നായി അറിയുമായിരുന്നു... എന്നോടും പറഞ്ഞിട്ടുണ്ട് അവള്‍ ..' ഈ വറ്ഷം അത്രയും എന്നെ കത്ത് വളര്തിയവരെ വിട്ടിട്ടു  ഇന്നലെ വന്ന ഒരുവന്റെ കൂടെ എന്റെ ഇഷ്ടത്തിനു ഇറങ്ങി  പോയാല്‍ ഞാന്‍ ജീവിതത്തില്‍ ഇതു നിമിഷവും ഇതിലും വലിയ ചതി ചെയ്തേക്കാം എന്നതിന് ഒരു വലിയ തെളിവാണ് 'എന്ന് ...നാളെ റെയില്‍വേ സ്റ്റേഷന്‍ ഇല്‍ അവള്‍ ബാഗ്‌ ഉമായി  വന്നിരിക്കുനുണ്ടാവും...

മനസമാധാനം കിട്ടാതെ ഇരുട്ടത്ത്‌ ഞാന്‍ വെറുതേ നടത്തമായി.. അവളോട്‌ വരേണ്ട എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല... എന്റെ മനസ്സില്‍ ഒരു തീരുമാനവും വന്നിരുന്നില്ല  ... ഈ രാത്രി തന്നേയ് ആരും അറിയാതെ നാട്ടിലേക്ക്  യാത്രയായാലോ എന്ന് കരുതി....നാളെ അവളെ അഭിമുഖീകരിക്കുവനുള്ള ചങ്കൂറ്റം എന്നിലില്ലയിരുന്നു.
നേരം വെളുത്തു...
സമയത്ത് തന്നേയ് റെയില്‍വേ സ്റ്റേഷന്‍ ഇല്‍ എത്തി..അന്ന് വല്ലാണ്ട് മഴ പെയ്യുനുണ്ടാരുന്നു...തോരാത്ത മഴ... ഓരോ ട്രെയിന്‍ വന്നുപോകുന്ന ഒച്ചയും തിരക്കും എന്റെ മനസ്സുപോലെ അടക്കമില്ലാത്തതായിരുന്നു .ഓരോ നിമിഷവും  എന്റെ മുന്നിലേക്ക്‌; ജീവിതത്തിലേക്ക് വരുന്ന അവളുടെ കാലടികള്‍ ഓര്‍ത്തു ഞാന്‍ നിന്നു...വരരുതേ എന്ന് ഉള്ളുതുറന്നു ഞാന്‍ പ്രാര്‍ത്തിച്ചു....അവളിപ്പോള്‍ ഇത്രയും കാലം സ്നേഹിച്ച അവളുടെ  അച്ചനെയും അമ്മയെയും ഉപേക്ഷിച്ചു എന്നെ വിശ്വസിച്ചു വരുമ്പോള്‍...അവളുടെ മനസ്സും ഇപ്പോള്‍ ഒരു വടം വലിയിലാകും...എന്നിലെക്കോടി വന്നാല്‍... ഞാന്‍ സ്വീകരിക്കാതിരുന്നാല്‍.. 
ട്രെയിന്‍ വരാറായി എന്ന് അന്നൊന്‍സ് ചെയ്തു...എത്രയും പെട്ടെന്ന് വന്നു ഈ സ്റ്റേഷന്‍ വിട്ടു ഞാന്‍ പൊയരുന്നെങ്ങില്‍ എന്ന് ഒരു ക്രൂരനെ പോലെ ഒരു നീചനെ പോലെ മനുഷ്യത്തമില്ലാതെ ഞാന്‍ ചിന്തിച്ചു..അറിഞ്ഞുകൊണ്ടുതന്നെ...കാരണം ഞാന്‍ അന്നും ഇന്നും സ്വാര്‍ധനാണ്...
എന്റെ ട്രെയിന്‍ എത്തി...
അവള്‍ വരില്ല എന്നെനിക്കു തോന്നി ... പക്ഷെ അവളുടെ വാക്ക് " ഞാന്‍ വരും.." അത് അത്ര ദ്രിടമായിരുന്നു...
മഴയുടെ നനവില്‍ മഴ കൊണ്ട് മങ്ങിയ ആ നേരത്ത് ദൂരെ നിന്നും അവള്‍ വരുന്നത് ഞാന്‍ കണ്ടു... നിസ്സഹായനായി എന്ത് പറയണം എന്നറിയാതെ ഞാന്‍ നില്‍ക്കവേ... അവള്‍ വന്നിട്ട് പറഞ്ഞു.. "ഭാഗ്യം കാണാന്‍ പറ്റും എന്ന് വിചാരിച്ചില്ല മധു .പെട്ടെന്ന് മഴ പെയ്തു അതാ വരാന്‍ ലേറ്റ് ആയതു..."
എന്റെ കയ്യില്‍ ഒരു ഡയറി സമ്മാനിച്ചു അവള്‍ പറഞ്ഞു " ഓള്‍ ദി ബെസ്റ്റ് ... യോഗമുന്ടെങ്ങില്‍ എന്നെങ്ങിലും എവിടെയെങ്കിലും വച്ചു ഇനിയും  കണ്ടുമുട്ടാം.."...
 അതുവരെ ഞാന്‍ അവളുടെ കൂടെ നിന്ന മനുഷ്യനെ ശ്രദ്ധിച്ചില്ല   "...ഇതെന്റെ അച്ചനാണ്..." എന്നയാളെ അവള്‍ പരിചയപ്പെടുത്തി ...ആ  ഭാഗ്യമുള്ള അച്ഛനോടും എനിക്ക് ബഹുമാനം തോന്നി...അവളുടെ അച്ചനെ നോക്കി നിര്‍വികാരനായി ചിരിച്ചും കൊണ്ട് " ശെരി  വരെട്ടെ കാണാം"  എന്നും പറഞ്ഞു ഞാന്‍ ട്രെയിനില്‍ കയറി...

ചിരിച്ചും കൊണ്ട് എന്നെ യാത്രയാക്കിയവള്‍ ദൂരേക്ക്‌ മങ്ങി മങ്ങി തീരുമ്പോള്‍...എനിക്കെനോട് തന്നേയ് പുശ്ചം തോന്നിയിരുന്നു...

എന്റെ സീറ്റില്‍  ഇരുന്നുംകൊണ്ട്  ഞാന്‍ ആ ഡയറി തുറക്കുമ്പോള്‍  അതില്‍  അവളുടെ കുറെ  അക്ഷരങ്ങള്‍  ഉള്ള പേജുകള്‍  പ്രതീക്ഷിച്ചിരുന്നു .. എന്റെ ചിന്തകള്‍ക്കും  പ്രതീക്ഷകള്‍ക്കും  അപ്പുറം ...
ഞാന്‍ തുറന്നരിയിച്ച്ച്ച  എന്റെ ഭീരുത്വം  നിറഞ്ഞ  പ്രണയം  അവള്‍ തള്ളി  കലഞ്ഞിരുന്നില്ല  ...ആ ഡയറി ക്കുള്ളില്‍  അവളുടെ അക്ഷരങ്ങള്‍  എങ്ങും  കണ്ടില്ല  . മറിച്ചു  ഒരു ചെറിയ  കടലാസ്സില്‍  എനിക്കായി  മാടിവച്ച്ച  കുറെ  സ്വകാര്യതകള്‍  ഉണ്ടായിരുന്നു അതിന്റെ അവസാനത്തെ ചട്ടയിക്കിപ്പുരത്ത്....
"
പ്രിയ  മധുവിന്
ഞാന്‍ ചതിച്ചു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവും.. എന്നെ ശപിക്കാന്‍ വരട്ടെ.
ഞാന്‍ പറയാറുള്ളതുപോലെ എനിക്കെന്റെ വീട്ടുകാരെ വെറുപ്പിച്ചു ഓടിയിറങ്ങി പോരുവാന്‍ കഴിയില്ല..അതുപോലെ തന്നെ നിനക്കൊരു ബാധ്യത ആകുവാനും...ഞാന്‍ എന്നാ പ്രാരാബ്ധം കാരണം കിട്ടുന്ന ജോലിക്ക് കേറി ജീവിതം നശിപ്പിക്കരുത് എന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്....ഇഷ്ടമുള്ള നല്ല ഒരു ജോലി കണ്ടു പിടിക്കുക്ക.. ഞാനും അത് തന്നെയാണ്  ചെയ്യാന്‍ പോവുന്നത്...അതിനു ശേഷം വീടുകാരെ പറഞ്ഞു സമ്മതിപ്പിക്കവുന്നതെയ് ഉള്ളു.
നാടിലെതിയിട്ടു എനിക്ക് കത്തെഴുതുക. പറ്റുമ്പോള്‍ ഇവിടേം വരെയൊക്കെ ഇടയ്ക്കു വന്നുപോകണം..ഒരു ജോലിയൊക്കെയായി കഴിയുമ്പോള്‍ വേറെ നല്ലൊരു പെണ്‍കുട്ടിയെ കിട്ടിയാല്‍ അവള്‍ക് പിന്നാലെ പോവില്ല എന്ന് എനിക്കുറപ്പുണ്ട്...ഒരുപാട് വര്‍ഷങ്ങള്‍ നമുക്കിടയില്‍ കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിച്ച്ചുംകൊണ്ട്ദ് 
സ്വന്തം
സരിത

വര്‍ഷങ്ങള്‍ക്കിപുരം വീണ്ടും അവളെ കണ്ടുമുട്ടുമ്പോള്‍..അവള്‍ ഇപ്പോളും എന്നെ കാത്തിരിക്കുകയോ അതോ...ഞാന്‍ ചതിച്ച്ചുവോ... ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍  ഇതിലും വലിയ ഒരു ചതിയനാവം എന്ന് എന്നെ തന്നെ ഒര്മിപ്പിക്കുംപോലെ..ഒന്ന് മിണ്ടുവാന്‍ കൂടിയുള്ള തന്റേടം എനിക്കില്ലാഞ്ഞതെന്തേ  എന്ന് ഇപ്പോള്‍ ട്രെയിന്‍ ഇറങ്ങി ഞാന്‍ എന്റെ വീട്ടിലേക്കുള്ള  യാത്രയില്‍ ഓര്‍ക്കുന്നതല്ലാതെ മിണ്ടുവാന്‍ കഴിഞ്ഞല്ലോ...







2 comments:

  1. കൊള്ളാം. പക്ഷെ എന്തോ ബാക്കി നില്‍ക്കുന്നത്പോലെ. ഒരു പക്ഷെ അതായിരിക്കാം ഈ കഥയുടെ സൌന്ദര്യവും!

    ReplyDelete