Saturday, November 20, 2010

ഇനിയും ഒരു കാത്തിരിപ്പ് കൂടി മാത്രം..














ദൂരം ഈ  വിദൂരം അത്രയും ..
നിന്‍  നീണ്ട   പാദങ്ങള്‍  പിന്തുടര്‍ന്നിതുവരെക്കെത്തി ഞാന്‍ .
കാവുകള്‍ കുളങ്ങള്‍ കടവുകള്‍ തീരങ്ങള്‍ താണ്ടി നിനക്കൊപ്പം,
കരഞ്ഞും കരയിച്ച്ചും ചിരിച്ചും ചിരിപ്പിച്ചും പിന്നിലെത്ര നിമിഷങ്ങള്‍...

കാത്തുവച്ച്ചോരീ അണയാത്ത മിഴികളില്‍.. പ്രതീക്ഷകള്‍ സ്വപ്‌നങ്ങള്‍ ദിനരാത്രങ്ങള്‍ അത്രയും,
ചലിച്ച്ചിരുന്നോരീ ചുണ്ടുകള്‍ ഇടാരാതെ ചിരിയായും വാക്കാലും
മറക്കാതെ കാത്തുവച്ച്ചോരോന്നീ  മനസ്സിത്രനാലും..
ഓടിയെത്തിയിരുന്നീ ഞാന്‍ എന്നും നിന്നിലെക്കായി.

കരിന്തിരി കത്ത്തുന്നോരീ കണ്ണ്കള്‍ക്കിനി 
ചിരിക്കാത്തോരീ ചുണ്ടുകള്‍ക്കിനി...
കത്ത്തുവക്കുവാന്‍ ഒന്നുമില്ലത്തോരീ മനസ്സിനിനി..
 ഒരൊറ്റ   കാത്തിരിപ്പ്   കൂടി  മാത്രം ..


No comments:

Post a Comment