തുലാവര്‍ഷം തിമര്‍ക്കുന്നു... പണ്ട് ഒരു മഴവന്നാല്‍ വീട്ടിലാന്നെങ്ങിലും ഹോസ്റ്റലില്‍ ആണെങ്കിലും പെയ്തൊഴിയുവോളം മഴയെ നോക്കി ഇരിക്കാര്‍ഉണ്ടായിരുന്നു .... എത്ര പഠിക്കാനുന്ടെന്നാലും മഴ വന്നാല്‍ പെയ്തോഴിഞ്ഞുപോവുവോളം അത് കണ്ടിരിക്കുകയെ ഉള്ളൂ...എത്ര സമാധാനത്തോടെ വന്നാലും എത്ര ക്രൂരത കാട്ടിയാലും എന്റെ മുഖത്ത് എന്നും മഴയ്ക്ക് തെളിഞ്ഞ വാനിന്റെ സ്വീകാര്യതയുടെ ഭാവം മാത്രമായിരുന്നു....
ഇന്നും മഴ പെയ്തു....മഴത്തുള്ളി കോര്‍ത്ത നീണ്ട മഴമുത്ത് മാലകള്‍ നിലംതൊടാന്‍ മത്സരിക്കുന്നതും ഇലകള്‍ കഴുകിയിറങ്ങുന്ന്‍തും...പൂക്കള്‍ നുള്ളി എറിയുന്നതും ഒന്നും കാണാന്‍ എനിക്ക് തോന്നിയില്ല... അന്ന് ഞാന്‍ ഒറ്റയ്ക്ക് മഴനോക്കിയിരുന്നസ്വാദ്ഇക്കുമ്പോള്‍ എന്റെ ചുറ്റും പലരും മഴയുടെ സുഖം ഈട്ടുവാങ്ങി കിടന്നു ഉറന്ഗുന്നുണ്ടായിരുന്നു ..കൂട്ടുകാരും വീട്ടുകാരുമായ പലരും... മഴവരുമ്പോള്‍ പേടിച്ചോടുന്ന ചൂടുള്ള കാറ്റിനെ കണ്ടു ചിരിച്ചുംകൊണ്ട് തണുത്ത ഈര്പ്പ് ത്തിന്റെ കുളിരുകള്‍ പുതപ്പിനുള്ളിലാക്കി സ്വപ്നം കണ്ടുരങ്ങുന്നവര്‍...
ഇന്ന് ഞാനും അവരെപോലെ ഉറങ്ങി... മഴ വന്നു കുറെ മുട്ടി വിളിച്ചിട്ടും ഞാന്‍ കേട്ടില്ല ....ഉണര്‍ന്നപ്പോഴേക്കും മഴ പോയിരുന്നു... മുറ്റത്തും പറമ്പിലും ഒരുപാട് ബാക്കിപത്രങ്ങള്‍ വച്ചിട്ട്...