Sunday, November 7, 2010

23/June/2007



കുത്തുന്ന മഴയില്‍;
കുളിരുന്ന ഹൃദയ സ്പന്ദനങ്ങളില്‍..തുടിക്കുന്ന നെഞ്ചില്‍ ..
സൂചി മുനകള്‍ തറയ്ക്കുന്ന മഴത്തുള്ളികള്‍ .
വേദനിപ്പിച്ചു കുളിരുപകര്‍ന്നുകൊണ്ട് എങ്ങോട്ടോ ഓടി മറയുന്ന വര്‍ഷകാലം...
വരുമെന്ന് വാക്ക് പറഞ്ഞുകൊണ്ട് യാത്രയാവുന്ന മഴത്തുള്ളികള്‍..
ചീവിടുകളുടെ മാത്രം നീണ്ട കരച്ച്ചിലുള്ള ഭയപ്പെടുത്തുന്ന തണുത്ത രാത്രി...
ഇരുളിലെ മിന്നമിന്നികളുടെ നുറുങ്ങു വെട്ടം തട്ടി തെറിപ്പിച്ചു ഒച്ചയോടെ നിഷേധാര്ത്ധത്തില്‍ എത്തുന്ന  കൊള്ളിമീനുകള്‍..
അവ പൊട്ടി മുളപ്പിക്കുന്ന മുട്ടകൂണുകള്‍...
അതിനടിയില്‍ ഇവയെല്ലാം  പേടിച്ചു ഓടിയൊളിക്കുന്ന തവളക്കുട്ടന്മാര്‍...
നനഞ്ഞ മണ്ണിലും നനയാത്ത ഇലകളിലും വീണ്ടും വീണ്ടും തോരാതെ ഇതൊന്നും കാണാതെ മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു... ഇടവേളകള്‍ ഇല്ലാതെ...

No comments:

Post a Comment