Tuesday, September 28, 2010

സ്വപ്നങ്ങള്‍ക്ക് ഒരു കത്ത് ...

പ്രിയ സ്വപ്നങ്ങള്‍ക്ക്..
ഒരു നിമിഷത്തില്‍ തോന്നിയ എടുത്തു ചാട്ടമാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് നീ വിചാരിക്കരുത് ... രാവും പകലും നേരം നോക്കാതെ എന്റെ ഓടുന്ന മനസിനെ എറിഞ്ഞു കൊള്ളിച്ചിരുന്ന നിന്റെ കളികള്‍ എന്നെ പലപ്പോഴും നോവിപ്പിചിട്ടുണ്ട്....നിറത്തിന് നിറവും ചിറകിനു ചിറകും നല്‍കി നീ പറത്തിക്കളിച്ച എന്റെ ജീവിതത്തിലെ കുറെ നിമിഷങ്ങള്‍...പൊട്ടിപ്പോയ പട്ടം പോലെ അതില്‍ നിന്നും വിട്ടു കുറെ അകലെയായി ഞാന്‍ ഒറ്റയ്ക്ക് പൊട്ടി വീഴുമ്പോള്‍...ഒന്നുമാറിയാതെയെന്നപോലെ നീ മറ്റൊരിടത്തേക്ക് ചേക്കേറുന്നത് കണ്ടു നിസ്സഹായമായി നോക്കി നില്‍ക്കാനേ എനിക്കിന്നോളം കഴിഞ്ഞിട്ടുള്ളൂ... നാവിനു ബലം ഇല്ലഞ്ഞിട്ടോ.. ഉണ്ടായിട്ടും നാവു പറയഞ്ഞിട്ടോ എന്തോ എനിക്കിത് ഇതുവരെ തുറന്ന്നു പറയുവാന്‍ സാധിച്ചിട്ടില്ല...
ഇനി എന്റെ മനസിന്റെ പടിവാതില്കള്‍ പോലും വരരുത്... എന്റെ നിഴല്‍ പോലും നീ കല്ലെറിഞ്ഞു നോവിക്കരുത്... നിദ്രകളില്‍ ഇരുട്ടും പകലുകളില്‍ വെളിച്ചവും മാത്രം മതി ഇനി എന്റെ ബാക്കികള്‍ക്ക്...നിമിഷങ്ങള്‍ മാത്രം ജീവനുള്ള നിന്റെ ഈ അനര്‍ ധമായ ജീവനില്ലാത്ത നാടകം കളിയ്ക്കാന്‍ ഇനി എന്നിലെ കോമാളിക്ക് താല്പര്യമില്ല...
വിട...
ഇനിയുമൊരു കൂടികാഴ്ച ഇല്ല എന്ന് പ്രതീക്ഷിച്ചുകൊണ്ട്...അരങ്ങൊഴിയുന്നു...

1 comment: