വീണ്ടും ഒരിടവപ്പാതി കൂടി.. അതിന്റെ തുടക്കത്തിലാണ് 2 മാസം കൂടി നാട്ടിലേക് പോയത്...കണ്ടുകൊണ്ടിരുന്ന ഒരുപാട് കാര്യങ്ങള്‍ നാടിലേക്ക് പോവുമ്പോള്‍ അവിടെ നിന്നും വീടിലേക്കുള്ള വഴിയിലും കാണുമ്പോള്‍.. ഗ്രഹാതുരത്വം എന്ന ഫീല്‍. തെങ്ങും വാഴയും ജാതിയും പിന്നെ കമ്യുണിസ്റ്റ് കാടുകളും കറുകയും പടര്‍പ്പന്‍ പുല്ലും എല്ലാം നനഞ്ഞു തോര്‍ത്തി നില്‍ക്കുന്ന ഒരു കാഴ്ച.. സര്‍ക്കാര്‍ വഴികളിലെ ഗട്ടരുകളിലെചെളിവെള്ളവും അതുവിട്ടുള്ള ചെരുവഴികളിലെ കൊഴഞ്ഞ മണ്ണും...വെയില്‍ ഇല്ലാതെ മൂടിപുതച്ചു നില്‍ക്കുന്ന മാനവും... ഒരു രാത്രി ഫുള്‍ ട്രെയിന്‍ യാത്ര കഴിഞ്ഞു കുളികാതെയും പല്ലുതേക്കാതെയും പാറിപറന്ന മുടിയുമായി ക്ഷീണിച്ച ഒരു കൊലത്ത്തില്‍ വീടിന്റെ പടികയറുമ്പോള്‍ .... വല്ലാത്തഒരു .... എന്താ പറയുക..സ്വര്‍ഗം കിട്ടിയപോലെ... :)
പല്ലുതെക്കാതേ തന്നെ പലപ്പോഴും അമ്മ എനികായി ഉണ്ടാക്കി വയ്ക്കാറുള്ള ഇഡലിയും ചമ്മന്തിയും ചായയും സാപ്പിടും.. :)
മഴയുടെ ഒച്ച കേട്ട് ഉറങ്ങുന്ന രാത്രികളും.. മഴയുടെ പശ്ചാത്തല സംഗീതത്തില്‍ അമ്മയുടെ കഥ കേള്‍ക്കുന്ന പകല്‍ സമയത്തെ ഈ൪പ്പമ് വീണ വരാന്തയുടെ പടികളും ....കട്ടന്‍ കാപ്പിയും ചക്ക ,കായ മുതലായവ എനിക്കായി വറുത്തു വച്ച കൂട്ടുകളും....ഉച്ചയ്ക്കുള്ള പുത്തരി ചോറും..മീന്‍ വറുത്തതും..പുളിശ്ശേരിയും , നല്ല വെളിച്ചെണ്ണ ചൂടോടെ ഒഴിച്ച അവിയലും...ചമ്മന്തി പൊടിയും ....ചക്കകുരുവും ഉള്ളിയും ഇട്ട തീയലും..
ഓര്‍ക്കുമ്പോള്‍ കണ്ണ് നിരയ്കുനാ ഈ ഓര്‍മകളാണ് തിരികെ പോരുമ്പോള്‍ ഞാന്‍ മറക്കാതെ എടുക്കാര് ....മഴയില്‍ കുതിരാതേ ഞാന്‍ കാത്തുവയ്ക്കാര്..
No comments:
Post a Comment