Sunday, November 28, 2010

ഗ്രഹാതുരത്വങ്ങള്‍

വീട്ടില്‍ നിന്നും ബാഗുമായി ഇറങ്ങി...പുതിയ ഒരു വാതിലിനു മുന്നില്‍ നിര്‍ത്തിയിട്ടു,.. സ്വന്തമായി നിയന്ത്രിക്കണം ഇനി എല്ലാം എന്ന് അമ്മ പറഞ്ഞു മടങ്ങി പോവുമ്പോള്‍..

വീടിലെക്കെത്തന്‍ ഒരു നീണ്ട കാത്തിരിപ്പ്‌ തുടങ്ങുമ്പോള്‍..
രാത്രിയില്‍ വീടിനു മുകളിലെ ശ്രദ്ധിക്കാത്ത നക്ഷത്രങ്ങളെ പുതിയ അന്തരീക്ഷത്തില്‍ പുതിയ ഒരു ബന്ധുത്വം കൊടുത്തു ശ്രദ്ധിക്കുമ്പോള്‍..
അത്താഴം കഴിക്കാന്‍ അമ്മയുടെ മണവും നിഴലും കൂട്ടും ഇല്ലാതാവുമ്പോള്‍..
ഉണര്ന്നെനീക്കുമ്പോള്‍.. കണികാണാന്‍ വീടിന്റെ മുറ്റത്തെ കുളിര്‍മയും നിറങ്ങളും കിട്ടാതെ ആവുമ്പോള്‍...
ജീവിതം എല്ലാം അടുക്കി കൂടി എഴുതിയതിലൂടെ മുന്നോട് പോവുമ്പോള്‍..

ഒറ്റകാവുമ്പോള്‍... വീട്ടില്‍ ചെയ്തുതീര്‍ക്കാന്‍ സമയം ഇല്ലാത്ത  കുറുമ്പും കൂട്ടുകളും  ഒര്കുമ്പോള്‍ ..
വികരമില്ലാതെ പെയ്യുന്ന മഴ കാണുമ്പോള്‍
..തടി അഴിക്കിടയിലൂടെ തണുത്തു പെയ്തിറങ്ങിയ പച്ച നിറമുള്ള മഴ ഓര്‍ക്കുമ്പോള്‍.....

കാലത്തേ ഉറക്കച്ചടവോടെ സ്കൂള്‍ ബസിനു കാത്തിരിക്കുന്ന പൊതിഞ്ഞു കെട്ടിയ കുട്ടികളെ കാണുമ്പോള്‍..; വെയില്‍ വന്നു പൊട്ടിച്ചിരിക്കും വരെ കിടന്നുറങ്ങി ..തണുത്ത വെള്ളത്തില്‍ കുളിച്ചു..  ചൂടോടെ പ്രാതല്‍ കഴിച്ചിട്ട് കുറി തൊട്ടു  എന്നും ഓടി പഠിക്കാന്‍ പോയ കാലം എവിടെയോ കാണുമ്പോള്‍...
ചെരുപ്പില്ലാതെ അലഞ്ഞ പൊടിപിടിച്ച വരണ്ട കുട്ടികാലത്തെ പാദങ്ങള്‍ ...
മുഷിഞ്ഞ ഉടുപ്പില്‍ ഇരുളും വരെ കളിച്ചു മതിയാവാത്ത എല്ലാ ദിവസങ്ങളും..
വളപ്പൊട്ടും, മഞ്ചാടിയും , കുന്നിക്കുരുവും, കാക്കപ്പോന്നും, അക്കും,ചിരട്ടയും, കുപ്പിയും, ഇഷ്ടിക മുറികളും...
ഓണവും കാര്‍ത്തികയും തിരുവാതിരയും..
സിനിമയും ...നാടകവും.അമ്പലവും..ഉത്സവങ്ങളും..
ഓടി നടന്ന പുല്ലു തേഞ്ഞ ഇടുങ്ങിയ നാട്ടു വഴികളും..വെറുതെ പറിച്ചു കളഞ്ഞ നെയ്യാമ്പല്‍ പൂവുകളും..
എന്നെ പെടിച്ച്ചോടിയോളിച്ച്ച്ച മാനത്തുകണ്ണിയും  വാല്‍ മാക്രി കുഞ്ഞുങ്ങളും...
കുപ്പിയിലിട്ടടച്ച  പുഴമീനുകളും പായലുകളും...
തീപ്പട്ടികൂടില്‍  ഒളിപ്പിച്ച  കുഴിയാനകളും..
പഴയ ബുക്കുകളിലെ  ഒഴിഞ്ഞ പേപ്പറുകളിലെ വിലയേറിയ സ്റ്റാമ്പ്‌കളും 
വഴിയോരം പരതി  പെരുക്കിയെടുതോരാ തീപ്പെട്ടി പടങ്ങളുടെ വലിയ നിക്ഷേപങ്ങളും..
മൈനയും പൊന്മാനും  ചെമ്പോത്തും മറന്നിട്ടു പോയ തൂവല്‍ ശകലങ്ങളും  ..  
കുരുവിയും ഓലേഞ്ഞാലിയും  ഇട്ടോഴിഞ്ഞു പോയ കൂടുകളും..
പുതിയ നിറവും വരയും നിറഞ്ഞ ചിരിക്കുന്ന പടങ്ങളും...
തോര്‍ത്ത് മുണ്ട് ചുറ്റി കുഞ്ഞിനു പാലൂട്ടി അമ്മയാവാന്‍ കൊതിച്ച മരിക്കാത്ത നിമിഷങ്ങളും..
ചിരിച്ചുകൊണ്ട് ഉണര്‍ന്നതും... ചിരിച്ചുകൊണ്ട് തന്നെ ഉറങ്ങിയതുമായ  ഒരുപാട് പിന്നിലെന്ന് തോന്നിക്കുന്ന നിറം മങ്ങാത്ത സ്വന്തമായ ഓര്‍മ്മകള്‍...
ഒക്കെയും ഒന്നിച്ചു കൂട്ടി  ഒരു അടികുറിപ്പ് ..  ഗ്രഹാതുരത്വങ്ങള്‍ ....











1 comment: