Sunday, December 26, 2010

മുരടിച്ച്ചുപോയ്..(My diary :24/12/2007)

ഉം ..മുരടിച്ച്ചുപോയ്പ്പോയ്..ഇനി ഒരു മരുന്നും ഏല്‍ക്കാത്ത വിധം .ഇനി തളിര്‍ക്കില്ല..വളരില്ല ..പൂക്കില്ല.. കായ്ക്കില്ല ..ഒന്നുമില്ല..അടച്ചുപൂട്ടിയ ഫാക്ടറി യിലെ ഒരു  തുരുമ്പിച്ച യന്ത്രം പോലെ ....ചുരുണ്ടുകൂടി ആ പുരുഷ ജന്മം കിടക്കുന്നത് കണ്ടപ്പോള്‍ എനിക്കങ്ങേനെ തോന്നി..

    ഒന്നും ചെയ്വാനില്ലാതെ വെറുതേ ജീവിച്ചു തീര്‍ക്കുന്നു..ബാല്യം, കൌമാരം, യൌവനം, ഒന്നും അറിഞ്ഞിരുന്നില്ലേ ആവോ ...എനിക്കറിയില്ല...
സ്നേഹം ,വാത്സല്യം,സൌഹൃദം, സംതൃപ്തി , ഇതറിഞ്ഞിട്ടുണ്ടാവുമോ??..അതും അറിയില്ല..
സ്വപ്‌നങ്ങള്‍ , വികാരങ്ങള്‍..ഇവ??...അറിയില്ല..

ഇന്ന് ആ ജന്മം  ഒരു ബാദ്യതയാണ്...എല്ലാവരും ശാസിക്കുന്നത് കേള്‍ക്കുന്നു.കല്‍പ്പിക്കുന്നത് ചെയുന്നു.
കണ്ണടക്കുന്നതിനെ ഉറക്കം എന്നും..ചിരിയെ സ്നേഹമെന്നും ശാസനത്തെ പേടിയെന്നും അറിയാം. പാത്രത്തില്‍ മുന്നില്‍ കൊടുക്കുന്നത് തിന്നുന്നു....വെള്ളം കുടിക്കുന്നു.

കുളിക്കാനും വസ്ത്രം മാറാനും മടിയാണ്...നിര്‍ബന്ധനയിലൂടെയും നിബന്ധനയിലൂടെയും
ചെയ്യുന്നു..
എല്ലാം തുറിച്ച കണ്ണുകളോടെ വീക്ഷിക്കുന്നു..വികാരങ്ങള്‍ ഇല്ലാതെ...വിചാരങ്ങള്‍ ഇല്ലാതെ..എന്ത് ചെയ്യണം എപ്പോള്‍ ചെയ്യണം എന്നറിയാതെ...

എല്ലാവരുടെയും മുന്നില്‍ വെറും പോട്ടനാണ്..പൊട്ടന്‍ !!!
എല്ലാവരെയും പോലെ ഈശ്വരന്‍ സൃഷ്ട്ടിച്ച്ച്ച മജ്ജയും മാംസവും ഉള്ള മനുഷ്യനല്ലേ. എന്താനാരും മനസിലാക്കാത്തത്‌..ഭാഗ്യമേതു നിര്ഭാഗ്യമേതു എന്ന് അറിയാതെ മറ്റുള്ളവരുടെ ചരടുവലിയില്‍ ആടുന്ന  ഒരു കളിപ്പാവയാണ്... അതെ , അത് തന്നെയാണ് ..

ഇനി ജീവിതാന്ത്യം വരെ ആ പുരുഷായുസ്സു അങ്ങെനെ തന്നെ ആവും..മറ്റുള്ളവര്‍ക്കൊരു  പഴകിയ കളിപ്പാവയായി... ഇപ്പോള്‍ വാര്‍ധക്യം ഇരുണ്ടു കയറി തുടങ്ങിയിരിക്കുന്നു.....ഇനിയീ യാത്ര ദൂരെ ഒരു വാതില്‍ കാണും വരെ...അനുഭവങ്ങളുടെ ലോകത്തേക്ക് കടന്നു വന്ന ആ വാതില്‍.. അതുവരെ ഈ മുരടിച്ച ജീവിതം തുടരണം..ആര്‍ക്കും പകരം വെക്കുവാനാവാതെ തുടരണം..ശാസന കെട്ടും ആജ്ഞകള്‍  അനുസരിച്ചും ചിരിച്ചും വേദനിച്ചും ചങ്ങലകുള്ളിലെ ബന്ധനം പോലെ  കണ്ണടച്ചിരുട്ടാക്കി  അറിയാതെ കാത്തിരിക്കുന്നു.. ആ വാതില്‍ തുറന്നു കിട്ടും വരെ..ഒന്നുമറിയാതെ പ്രാര്‍ഥന ഇല്ലാതെ മുരടിച്ചു മുരടിച്ചു..വാതില്‍ കാണും വരെ...



-----------------------------------

എന്റെ വീട്ടില്‍ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ ജീവിതമായിരുന്നു ഇത്...ഒക്ടോബര്‍ 2010 ആ വാതില്‍ തുരക്കപ്പെടുകയുണ്ടായി...ചിരിക്കുന്ന മുഖവുമായി കുറെ കണ്ണീരു സാക്ഷി നിര്‍ത്തി യാത്രയായി...

No comments:

Post a Comment