Tuesday, December 21, 2010

അളക്കാന്‍ ആവാത്തത്..

അച്ചന്‍ മരിച്ച്ചിട്ടെത്ര വര്‍ഷം...ഏഴോ എട്ടോ ...ഓര്‍മയില്ല..
അച്ചന്‍ മരിച്ചപ്പോള്‍ അമ്മക്ക് ജോലികിട്ടി ഞങ്ങള്‍ വീടുമാറിയത്‌ ഓര്‍ക്കുന്നുണ്ട്...
വീട് മാറിയതിനെക്കാള്‍ ഓര്‍ക്കുന്നത് സ്കൂള്‍ മാറിയതാണ്.. തലേന്നത്തെ ഹോം വര്‍ക്ക് ചെയ്യണ്ടാത്ത്ത ആ ദിവസം എനിക്കിഷ്ടമായിരുന്നു...അമ്മയും ഞാനും അനിയനും കൂടി അച്ചന്റെ വീട്ടില്‍ നിന്നും ഞങ്ങളുടേതായ പുതിയ വീട്ടിലേക്കു..ആ ഒറ്റമുറി വീട്ടിലെ ആദ്യത്തെ അത്താഴം ഇന്നും ഓര്‍ക്കുന്നു...സണ്ണി അങ്കിളും  വല്യമ്മച്ചിയും  ഉണ്ടാരുന്നു അന്ന് അത്താഴത്തിനു ഒപ്പം..

അമ്മ ഒരു അവാര്‍ഡ്‌ സിനിമ ആണ്.. വര്‍ത്തമാനങ്ങള്‍ കുറവാണ്..നോട്ടവും ഭാവവും കൂടുതലും.. ദേഷ്യം  ശെരിക്കും വരും അമ്മക്കൊപ്പം കുറെ നേരം ഇരുന്നാല്‍...
ബോര്‍ഡിംഗ് ഇല്‍ നില്ക്കാന്‍ എനിക്ക് ഇഷ്ടമാരുന്നു.. ഈ ഒരു അറിപ്പത്തരം ലൈഫ് ഇല്‍ നിന്നും ഒന്ന് മാറി നില്‍ക്കാമല്ലോ..പക്ഷെ അതൊന്നും നടന്നില്ല...അമ്മ തന്നെ കാരണം...

റിജു എന്റെ അനിയന്‍ ..മന്ദബുധിയാണ്...ജനിച്ച്ചപോള്‍ മുതലോ എന്തോ.. എന്റെ ഓര്‍മയില്‍ എന്നും അവന്‍ ഊറി ചിരിച്ച്ചുംകൊണ്ടിരിക്കുന്ന ഒരു റിജു ആണ് എന്നും ..
അവന്‍ ചിരിച്ചും കൊണ്ടിരികുംപോള്‍ ബുദ്ധി പോയതാവും എന്നൊക്കെ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. അല്ലെങ്ങില്‍ അവന്‍ എപ്പോളും ഇങ്ങെനെ തന്നെ ഇരിക്കുമോ..മഴയും വെയിലും എല്ലാം അവനു ഒരുപോലെ.. ആര് വീട്ടില്‍ വന്നാലും അവന്‍ ഊരിച്ച്ചിരിച്ചും കൊണ്ട് ഉമ്മറത്ത് എത്തും...കൂട്ടുകാരൊക്കെ വരുമ്പോള്‍ ചിലപ്പോള്‍ എനിക്ക് എന്തോ പോലെയാണ്...പക്ഷെ ഞാന്‍ ഒന്നും പറയാറില്ല...അവന്‍ ഇപ്പളും അമ്മക്കൊപ്പമാണ് കിടക്കുന്നത്...ചിരിവരും ചിലപ്പോള്‍ ചേഷ്ടകള്‍ കണ്ടാല്‍.. ചിലപ്പോള്‍ വല്ലാണ്ട് ദേഷ്യവും..പക്ഷെ എന്നോട് അമ്മ കാണിക്കുന്ന ഈ ദേഷ്യം ഒന്നും  ഇതുവരെ അവനോടു കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..അവനോടാണോ അമ്മക്ക് സ്നേഹം ഉണ്ടെങ്കില്‍ തന്നെ അത് കൂടുതല്‍ എന്ന് എനിക്ക് തോന്നാറുണ്ട്..

അമ്മ ഒരിക്കലും എന്റെ ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല..സ്കൂളില്‍ ഞാന്‍ കൂടി കളിച്ചു റിഹിഴ്സല്‍  ചെയ്ത കുറെ ഡാന്‍സ് ഇനങ്ങള്‍ അമ്മ കാരണം എനിക്ക് സ്റ്റേജ് ഇല്‍ കളിയ്ക്കാന്‍ പറ്റിയില്ല..
എന്നോട് അമ്മ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് "പഠിത്തം" എന്നാ വക്കാവണം...

എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ എങ്കിലും ഒന്ന് വീട്ടില്‍ നിന്നും മാറി ഹോസ്റ്റല്‍ ഇല്‍ നിന്നു പഠിക്കണം എന്ന് കരുതിയതാ..അതും നടന്നില്ല... അമ്മ പള്ളീടെ സഭക്കാരുടെ  കാലു പിടിച്ചു പള്ളിയുടെ കോളേജില്‍ തന്നെ കിട്ടി...അതും വീടിനടുത്ത്.. അപ്പ പള്ളീലെ വലിയ ആളൊക്കെ ആരുന്നു അതാണ്‌ കിട്ടിയത് എന്ന് വല്യമ്മ ഇടക്കൊക്കെ എന്നോട് പറയും ..

ഒരു സൈക്കിള്‍..ഒരു വാര്‍ത്ത വീട്.. ടി.വി. ..കുറച്ചു സ്റ്റൈല്‍ ഡ്രസ്സ്‌ ഇതൊക്കെ എന്റെ ആഗ്രഹങ്ങളാരുന്നു... ഒന്നുപോലും അമ്മ കേട്ട ഭാവം കൂടി നടിച്ചിട്ടില്ല..

എഞ്ചിനീയറിംഗ് കഴിഞ്ഞു പഠിച്ച കോളേജില്‍ തന്നെ ഗെസ്റ്റ് ലെക്ചര്‍ ആയി പണികിട്ടി..അതും അപ്പയുടെ പഴയ നിലയും അമ്മയുടെ കണ്ണീരും അപേക്ഷയും കൊണ്ട്...അല്ലെങ്ങില്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ ഇലോ മറ്റോ പോകാരുന്നു..വല്ല ഐ.ടി കമ്പനിയിലും നല്ല ശമ്പളത്തില്‍ ജോലി എടുക്കരുന്നു എന്നൊക്കെ വിചാരിച്ചിട്ടുണ്ട്..
ഇടവകയിലെ തന്നെ ഒരു കുടുംബക്കാരില്‍ നിന്നും എനിക്കൊരു ആലോചന വന്നു..ചെക്കന്‍ ഗെവേര്‍ന്മാന്റ്റ്  എഞ്ചിനീയര്‍ ആണ്... ഒറ്റമകന്‍...അടുത്തായകൊണ്ടും..അയാളുടെ പ്രായമുള്ള അമ്മച്ചി വീട്ടില്‍ ഒറ്റക്കായതു കൊണ്ടും നോക്കാന്‍ ഒരാളെ വേണ്ടതുകൊണ്ടുമാവം ഞങ്ങളുടെ വീടിലേക്ക്‌ പെണ്ണ് ചോദിച്ചു വന്നത്..

വന്നവരെ ക്ഷണിച്ചിരുത്തി വല്യമ്മച്ചിയും സണ്ണി അങ്കിളും ഉമ്മറത്തിരുന്നു വര്‍ത്തമാനം തുടങ്ങി...അമ്മ അടുക്കളയില്‍ ഒരു വേറിട്ട ഭാവത്തില്‍ ചായ ഇടുന്നു...അന്ന് എന്നോട് ഒരു ഭാവ മാറ്റവുമില്ലരുന്നു..പതിവില്ലാത്ത ഒരു സ്നേഹം വിളമ്പലിലും  മറ്റും കണ്ടു...പെണ്ണുകാണല്‍ മുന്നോടി ആണെന്ന് അറിയാവുന്നതുകൊണ്ട്‌ തന്നെ ഞാന്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല...

വന്നവര്‍ക്കെന്നെ ഇഷ്ടമായി എന്ന് തോന്നി.. അവര്‍ കാര്യത്തിലേക്ക് കടന്നു.. അമ്മ അതുവരെ അടുക്കളയില്‍ ഓരോന്ന് തിന്നാന്‍ കൊടുത്തും ഒക്കെ നിര്‍ത്തിയിരുന്ന റിജു ഒരു  കുഴലപ്പം പിടിച്ചും കൊണ്ട് ഉമ്മറത്തേക്ക് പോവുന്നു.. വിളിക്കണം എന്നുണ്ട്.. പക്ഷെ പറ്റിയില്ല... അവന്‍ ഉമ്മരതെതി എന്ന് മനസിലായി.. എല്ലാവരുടെയും സംസാരം നിന്നു..
അവര്‍ ചിരി മുഖത്ത് വരച്ചു കാട്ടി ഇറങ്ങി..കൂടെ സണ്ണി അങ്കിളും..

അമ്മ ഒരു പരിഭ്രമത്തോടെ അകത്തേക്ക് കയറി.. കൂടെ റിജുവും...അമ്മ അവനെ തല്ലും എന്നെനിക്കു ഉറപ്പാരുന്നു ...
അമ്മ അവിടെ ഇരുന്ന പാത്രം എടുത്തു അതിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു അതുവച്ച്ചു അവന്റെ തോളിലും പുറത്തുമായി തല്ലി...
എങ്ങലടിച്ച്ചു കരഞ്ഞും കൊണ്ട് അവന്‍ അമ്മയുടെ തോളില്‍ തന്നെ വന്നു കിടന്നു..

" ഒരു സമാധാനവുമില്ലാത്ത ജീവിതം " എന്നും പറഞ്ഞു അമ്മ രണ്ടു കയ്യും തലയില്‍ വച്ചുകൊണ്ട്  നീറി കരയാന്‍ തുടങ്ങി...

അവരിറങ്ങിയ വഴികളിലെ മരങ്ങളുടെ നിഴല്‍ വീണു വാടിയ മുറ്റത്തേക്ക്  നോക്കി നില്‍ക്കവേ ഞാന്‍ ആലോച്ചിച്ചു.. എന്നോടാണോ റിജുവിനോടണോ അമ്മക്ക് സ്നേഹക്കൂടുതല്‍..അമ്മയോടാണോ അവനോടാണോ എനിക്ക് കൂടുതല്‍... ആരോടാവും അവനു... അളക്കാന്‍ പറ്റാത്ത... അളന്നാലും തെറ്റുപ റ്റാവുന്ന ഒന്നാണ് സ്നേഹം എന്ന് ഒരു നിമിഷം അന്നൊരിക്കല്‍ എന്നെ പഠിപ്പിച്ചു..

No comments:

Post a Comment