Saturday, October 9, 2010

വാക മരങ്ങള്‍ കണ്ടത് ...

അന്ന് ചെറുതായി മഴ പോഴിയുന്നുണ്ടാരുന്നു...
ട്യുഷന്‍ കഴിഞ്ഞു നടന്നു വരുമ്പോള്‍ ചെരുപ്പ് പൊട്ടി... മഴ കടുക്കും മുന്‍പേ വീടെത്താന്‍ വേഗത്തില്‍ നടകുമ്പോലാണ്. ഇടത്ത് കൈ കൊണ്ട് പുസ്തകവും നോട്ട് ബുക്കും നെഞ്ചോടമര്‍ത്തി പിടിച്ചു മറു കൈ കൊണ്ട് പൊട്ടിയ ചെരുപ്പും പൊട്ടാത്തതും തൂകി പിടിച്ചു നനഞു തുടങ്ങിയ മണം പൊങ്ങുന്ന പൂഴിയിലൂടെ ഓടാന്‍ തുടങ്ങി...ഇനി 2 വളവുകൂടി ശേഷിക്കുന്നുണ്ട് ....വഴിയോരം നിറയെ വാക മരങ്ങളാണ് ...പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്ന വാക മരങ്ങള്‍ ....അതുകൊണ്ട് ഒരുവല്ലാത്ത കാറ്റും ..കാറ്റിനു ഭയങ്കര ശബ്ദവും ..വാകപ്പൂക്കള്‍ കുനു കുനെ പൊഴിയുന്നു .. അതിന്റെ നിഴലും തണലും കൊണ്ട് ഇരുട്ട് കൂടിയത് പോലെ ,,,..മഴ കടുത്തു..നനഞ്ഞു തുടങ്ങി... പുസ്തകം നനയാതെ വീണ്ടും അമര്‍ത്തിവേഗത്തില്‍ ഓടി .. ഓടുമ്പോള്‍ വീടിലെ എന്റെ പശുവിന്റെ ഞാന്‍ ഓമനിച്ചു വളര്‍ത്തി വന്ന മൂരിക്കുട്ടന്‍ കെട്ടഴിഞ്ഞു വഴി മാറി പോവുന്നു... ആരും കാണാതെ ഇറങ്ങിയതാണ്..മഴയത് തിരികെ എത്താന്‍ പറ്റാതെ പരിഭ്രമിച്ചു നില്‍ക്കുന്ന്നു... വീട്ടില്‍ പൊയ് വരാം എന്നോര്‍ത്ത് മുന്നോട്ടോടി.. അകെ ഒരു പ്രയാസം.. അതിനെ വല്ല ഇറച്ചിവെട്ടുകാരും പിടിച്ചുകൊണ്ടു പോയാലോ എന്നൊരു പേടി.. തിരച്ചു ഓടി ചെന്ന് അവന്റെ കയറില്‍ പിടിച്ചു... വാടാ വേഗം ....വരുന്നില്ല... എന്നെയും കൊണ്ട് വീണ്ടും ഓടാന്‍ തുടങ്ങി... വളവിലെ വാക മരത്തിന്റെ ചുവട്ടില്‍ എത്തി നിന്നൂ .കയ്യിലെ ചെരുപ്പ് വഴിയില്‍ തെറിച്ചു പോയി. വാക മരത്തിന്റെ വഴുക്കലുള്ള വലിയ വേരില്‍ തട്ടി വീഴാതെ നോക്കിയെങ്ങിലും നെഞ്ചാടിച്ച്ചു തന്നെ വീണു... പുസ്തകം വല്ലാണ്ട് നനഞ്ഞു മണ്ണും പിടിച്ചു.. നല്ല ഇടിയും മഴയും ക്ടാവും കുഞ്ഞിനോട് ദേഷ്യവും അമര്‍ഷവും കൂട്ടത്തില്‍ ആ ഇരുട്ടും വാകയുടെ നിഴലും കൂടെ കണ്ടപ്പോള്‍ പേടിയും തോന്നി.. ഇരുട്ടും മഴയും ഒന്നിച്ച്ചക്രമിക്കും പോലെ... കാലു നീരുന്നത് നോക്കുമ്പോള്‍ ചോര വരുന്നു...മൂരി ക്ടാവ് വീണ്ടും കയറും വലിച്ചു ദൂരെക്കോടി..നനഞ്ഞ ഉടുപ്പും പുസ്തകവും വിറയ്ക്കുന്ന മനസുമായി ഞാന്‍ വീട്ടിലേക്കും.. എന്നെ കാണാഞ്ഞിട്ട് അച്ചന്‍ കുടയുമെടുത്ത് നോക്കി വരുന്നുണ്ടാരുന്നു..

അച്ചനെ കണ്ട ഞാന്‍ ഓടി ചെന്നിട് പറഞ്ഞു ഞാന്‍ വീണു... കാലു മുറിഞ്ഞു...നല്ലായിട്ട് വേദനിക്കുനുന്ദ്...നമ്മുടെ ആ ക്ടാവ് വടക്കോട് ഓടി പോയച്ച്ചാ ..ഞാന്‍ പിടിച്ചിട്ടു വന്നില്ല...

എതു ക്ടാവ്..അതിനെ ഇന്ന് കാലത്തേ മൂരിക്കാര്‍ക്ക് കൊടുത്തല്ലോ...

അപ്പോള്‍ ഞാന്‍ കണ്ടതോ??

അത് വേറെ വല്ലോരുടെതുമാകും ..ഹോ കാലു മുരിഞ്ഞല്ലോ കുഞ്ഞേ. ...

വീടെത്തി അപ്പോളേക്കും...കറന്റ്‌ ഇല്ലാരുന്നു... പുസ്തകം ഉണങ്ങാന്‍ അടുപ്പിന്റെ പോട്ടത്ത് വച്ചു .കാലില്‍ മുറിവിനു തിരശീല കീറി വച്ചു കെട്ടി തന്നു അമ്മ.
ഉണ്ടായതൊക്കെ ഒന്നുകൂടെ ആരോടും പറയാന്‍ തോന്നിയില്ല....അത് വേറെ ആരുടെതുമാവില്ല.. ഞാന്‍ കെട്ടിയ വെള്ള ശങ്ഖു അവന്റെ കഴുത്തില്‍ ഉണ്ടാരുന്നു അപ്പോളും ...

2 comments:

  1. നല്ല ഒരു ഓർമ്മകുറിപ്പ്

    ReplyDelete
  2. ithente oru oramakurippukalilum pedilla..
    veruthey ezhuthiyatha... oru nerampokku....
    :)

    ReplyDelete