Saturday, November 27, 2010

അവസാന നോക്ക്..

ചിതറിയ നിന്റെ ചുരുണ്ട മുടിയിഴകള്‍..
അകന്ന കാലിലെ തരിച്ച്ച വിരലുകള്‍..
ഇനിയും എന്നെ പിന്തുടാരാന്‍ ആവാത്ത തുറിച്ച ഉയര്‍ന്ന കണ്ണുകള്‍..
 രോമങ്ങള്‍ ക്ഷീനീച്ച് ഉറങ്ങുന്ന  മരവിച്ച നിന്റെ വളയില്ലത്ത്ത കൈകള്‍...
ഇനിയോരുത്തര്‍ക്കും അടിയറവു വക്കനാവാത്ത   നിര്‍ജീവമായ ഉടല്‍..
മൂകതയും നിസബ്ധതയും മത്സരിക്കുന്ന  നിമിഷങ്ങള്‍..
വിട പറയുന്നു ഞാന്‍...
ഇനിയും ഏകാന്തനായ ഞാന്‍...
മരണ ഹേതുവായ ഞാന്‍
നിശബ്ദനായ ഞാന്‍...
പുലര്‍ച്ചയും വെയിലും സായാഹ്നവും സന്ധ്യയും ഇരുളും നിലാവും എന്നെ കാട്ടി തന്ന നീ....
ഇതാനെനിക്ക് നിനക്കായി അവസാനമായി തരാനുള്ളത്‌...
വികാരങ്ങളില്ലാത്ത എന്റെ ഈ അവാസാന നോക്ക്...

No comments:

Post a Comment