Sunday, November 7, 2010
23/7/2007
പാടത്തിന്റെ ഇടുങ്ങിയ വരമ്പിലൂടെ വഴുകിവീഴാതെ നടന്നകലുന്ന നിഴല്‍ രൂപങ്ങള്‍..
മഴത്തുള്ളിയോടു പൊരുതി ജയിച്ചു നില്‍ക്കുന്ന മേല്‍ക്കൂരകള്‍ ..
അവയ്ക്കരികില്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന അമ്മ...
അവരുടെ ചിറകില്‍ ഭയത്തോടെ ഉറക്കത്തെ കാത്തു കിടക്കുന്ന കുരുന്നുകള്‍.
മഴ കണ്ടുകൊണ്ടു ഉറങ്ങാതെ നില്‍ക്കുന്ന തൊഴുത്തിലെ പശുക്കള്‍ .
അവയുടെ കൊമ്പുകളില്‍ മുഷിപ്പിക്കനെത്തുന്ന ഈയാം പാറ്റകള്‍..അവയ്ക്ക് വഴികാട്ടുന്ന മിഞ്ഞാമിന്നികള്‍...
മുറ്റത്തെ നിറഞ്ഞ ചിരട്ടകളില്‍..മഴത്തുള്ളികള്‍ വീണ്ടും തത്തിക്കളിക്കുന്നു..മഴയെ കൈകൂപ്പി വരവേറ്റു നില്‍കുന്ന കുറ്റികാടുകളും മരച്ചില്ലകളും..
ഉറങ്ങി പോയ ഉറവകളെ തട്ടി ഉണര്‍ത്തി "വേഗം വേഗം" എന്ന് പറഞ്ഞു ഓടിപ്പോവുന്നു മഴ.. വര്‍ഷകാലത്ത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവനെത്തിയ ..കൂട്ടുകാരി...
ഇടവേളകളില്‍ എന്റെ ജനാലയില്‍ വന്നു ആഞ്ഞടിച്ചു ചിരിച്ചിട്ട് വീണ്ടും മറയുന്നവള്‍..
മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ചവിട്ടിയ എന്റെ കാല്‍പാദങ്ങളെ പകര്‍ത്തിയെടുത്ത് അതില്‍ വെള്ളം നിറച്ചു കളിയ്ക്കാന്‍ കാത്തിരിക്കുന്ന കളികൂട്ടുകാരി..
പുഴയില്‍ പൊന്തിവരുന്ന മീനുകള്‍ക്ക് ചുംബനം നല്‍കി അലിഞ്ഞിരങ്ങുന്നവള്‍..
മഞ്ഞിനും വെയില്‍നിനും വസന്തത്തിനും വന്നുപോകുവാന്‍ പ്രകൃതിയെ കഴുകി വെടിപ്പാക്കുന്നവള്‍...
Subscribe to:
Post Comments (Atom)


നന്നായിരിക്കുന്നു. ആശംസകള്‍
ReplyDelete