Sunday, June 12, 2011

12-JUNE-2011

മഴ  മന്ത്രിക്കുന്നു ,....
മൌനം  അടക്കി  കാത്തുവച്ച  പാട്ടിന്റെ      പാലഴികള്‍  ... അങ്ങ്   നിന്നും  ഇങ്ങു വരെ  നേര്‍പ്പിച്ചു  ചാലിച്ച്  നിറെയെ  പൊഴിച്ചും    കൊണ്ട് ... 
മഴ  മൌനം  മറന്നു  പാടുന്നു ....ഉറക്കെ ഉറക്കെ ഉറക്കെ....
ഇവിടെ   ...
സഭാകമ്പം  ഇല്ലാതെ ... പരിസരം  മറന്നു ....
നിര്‍ത്താതെ  .... 

Wednesday, April 13, 2011

ഇന്നും..

കരഞ്ഞുറങ്ങിയ രാത്രികളില്‍ സ്വപ്‌നങ്ങള്‍ വരുമായിരുന്നു.. ചിരിപ്പിക്കാന്‍,,,
സ്വയം മറന്നുറങ്ങിയ രാത്രികളില്‍ ഓര്‍മ്മകള്‍ വരുമായിരുന്നു കഥപറയാന്‍ 
ഉറങ്ങാതെ കിടന്ന രാത്രികളില്‍ ഞാന്‍ എന്നും ഒറ്റക്കായിരുന്നു...
നിലാവ് വരുന്നതും   പ്രതീക്ഷിച്ചു..സ്വപ്‌നങ്ങള്‍ വരുന്നതും കാത്തു.. ഓര്‍മ്മകള്‍ക്ക് പായ വിരിച്ചിട്ടു.....




Saturday, April 9, 2011

ഇപ്പോള്‍

എന്റെ ഓരോ നിശ്വാസങ്ങളിലും  നിന്റെ ഓര്‍മയുടെ മണം ഉണ്ടായിരുന്നു ഒരു കാലത്ത്...കാലം തന്ന പുണ്യം പോലെയായിരുന്നു നീ എനിക്ക്...

ഇന്ന് നിന്നെ ഞാന്‍ ഓര്‍ക്കുന്നത്.. ഉറക്കം വരാതെ കിടക്കുന്ന ചില അലസമായ നിമിഷങ്ങളിലും , മുഷിഞ്ഞ രാത്രികളിലുമാണ്..... അത് എന്നെ അസ്വസ്ഥനും  അപമാനിയും ആകുന്നു.. കടന്നു പോയ നിമിഷങ്ങള്‍ എനിക്ക് തന്ന ശാപം മാത്രമാണ് നീ ഇന്ന്..

Friday, April 8, 2011

തീര്‍ച്ച

മേഘം ഇരുണ്ടു പടര്‍ന്നു പരത്തിയ ഇരുട്ടിലും...
നിലാവ് ഉദിച്ചു പരന്നു വീണ രാവിലും 
തൊടാന്‍ കൊതിച്ച  ഓരോ സ്വപ്നങ്ങളുടെ കുമിളകളിലും
അക്കരെ എത്തി തിരിച്ചു വരാന്‍ മടിച്ച നീണ്ട  ശബ്ധങ്ങളിലും...
മിഴിവോടെ കാത്തിരുന്ന നിമിഷങ്ങള്‍..
കാത്തിരിപ്പിന്റെ ചട്ടക്കുള്ളില്‍ വിയര്‍ത്തു കുളിച്ചു നില്കുംപോളും..
പ്രത്യാശയുടെ വെയിലും ചൂടും ഇല്ലാത്ത നേര്‍ത്ത കാറ്റോടു കൂടിയ പൂക്കള്‍  വീണ... മരത്തണല്‍ ഉള്ള ..അരുവിയുടെ ശബ്ദം നിലയ്ക്കാത്ത...സമാധാനത്തിന്റെ നൂറുമേനി വിളഞ്ഞു നില്‍ക്കുന്ന പാടവക്കത്ത്...മറ്റാര്‍ക്കും വേണ്ടിയല്ല...ഞാനുണ്ടാവും..







Thursday, March 17, 2011

ഞങ്ങള്‍..

മേഘ, ...എനിക്ക് അവനോടു  വീണ്ടും പ്രേമം വരുന്നോ എന്നൊരു സംശയം.. :)

മേഘ : നിനക്ക് സംശയമല്ലേ ഉള്ളു.. എനിക്ക് നിന്റെ മട്ടും  ഭാവവും കണ്ടപ്പോള്‍ തന്നെ ഉറപ്പായി.. വേണ്ടാത്ത വേലയ്ക്കു പോവണ്ട എന്നേ എനിക്ക് പറയാനുള്ളൂ .. അത് ശെരിയാവില്ല.. ബാക്കി ഒക്കെ നിന്റെ ഇഷ്ടം ..

മേഘാ നീ ഇങ്ങെനെ ഒറ്റക്കാക്കാതെ... വേണ്ടാന്നു വക്കവുന്നതേ ഉള്ളു.. പക്ഷെ എന്റെ ...എന്റെ ഉള്ളില്‍ അത് ഇതുപോലെ എത്രകാലം ഉണ്ടാവും...വേറെ ഒരു ലൈഫ് ഇലേക്ക്  കാലെടുത്തു വക്കുമ്പോള്‍ ഇത് പോവും...തനിയെ പൊക്കോളും..

മേഘ : അപ്പോള്‍ വേറെ ഒരു ലൈഫ് കിട്ടും വരെ ഇതാണ് ലൈഫ് എന്ന് ഉറപിച്ചോ നീ..??
അവസാനം കിടന്നു കരെയെന്ടെങ്ങില്‍ ഇപ്പോള്‍ തന്നെ ഇറങ്ങിക്കോ ഈ കുരുക്കില്‍ നിന്ന് .. ഇനിയിപ്പോ ലൈഫ് കിട്ടും വരെ പോവാനിരിക്കുന്നു.. എനിക്ക് ദേഷ്യമാ നിന്റെ ഈ സില്ലി മെന്റാലിറ്റി...

ok..ok..ഞാന്‍ അത് വിട്ടു... ഇനി പറയില്ല ഓര്‍ക്കില്ല...

അവള്‍ ഇംഗ്ലീഷും മലയാളവും കൂടി കുഴച്ചു എന്റെ നേര്‍ക്ക്‌ ഉരുട്ടി എറിയുമ്പോള്‍ ..
 ഗുഡ് നൈറ്റ്‌ മേഘ...

mmm...ഗുഡ് നൈറ്റ്‌..

ജനാലക്കരികിലെ  എന്റെ ജനലഴിയുടെ നിഴല്‍ വീണ കിടക്കയില്‍ പുറത്തേക്ക് നോക്കി എന്നത്തെയും പോലെ സ്വപ്നം കണ്ടു കിടന്നു....ഉറങ്ങാതെ ....വിട്ടു കളഞ്ഞു എന്ന് പറഞ്ഞു ഒഴിഞ്ഞ ഞാന്‍ വിടാന്‍ ഒട്ടും ഉദ്ധേശം ഇല്ലാത്ത അതെ സ്വപ്‌നങ്ങള്‍ക്ക് രഹസ്യമായി ജനാലകള്‍ തുറന്നുകൊടുത്തുകൊണ്ട്  ..
എത്ര കാണേണ്ട എന്ന് വച്ചാലും കണ്ടു പോകുന്ന ഒന്നാണ് സ്വപ്നം...എന്റെതായ ലോകത്ത്.. മധുരമുള്ള ജീവനില്ലാത്ത നിമിഷങ്ങളില്‍...
തലയിണയില്‍ കെട്ടി പിടിച്ചു പൂര്‍ണവും നേര്ത്തതും ഇരുണ്ടതുമായ ചന്ദ്രക്കലകള്‍ നോക്കി അറിയാതെ ഉറങ്ങിയ നാളുകള്‍..

എല്ലാം എല്ലാം അറിഞ്ഞുകൊണ്ടുള്ള ഒരു പ്രണയമാണ്.. എന്ന് തുടങ്ങി എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയും എങ്കിലും ഞാന്‍ അതിനു ഇതുവരെ കൂട്ടാക്കിയിട്ടില്ല.. ഇതുവരെ പരസ്പരം കണ്ടിട്ടില്ലാത്ത...ഞങ്ങള്‍...പൊള്ളയല്ലാത്ത  രണ്ടു ജീവിതങ്ങള്‍ എന്ന് ഉറപ്പു വരുത്തിയിട്ടുള്ള ഒരു പ്രയാണം...ശൈശവവും ബാല്യവും വാകുകളിലൂടെ കണ്ടു സമംതം മൂളിയ ഒരു ഇഷ്ട പത്രം...പക്ഷെ സ്വീകര്യമാല്ലത്ത്ത പലതും ഉണ്ട് അതില്‍..ഞങ്ങള്‍ക്കൊഴിച്ചു  മറ്റുപലര്‍ക്കും..
ജീവിതം എത്ര പേര്‍ക്ക് വേണ്ടി ജീവിച്ചു തീര്‍ക്കണം.. ആര്‍ക്കൊകെയോ വേണ്ടി രണ്ടു പേര്‍ ജീവിതത്തിന്റെ ഒരു നിറമുള്ള പാഠം വായിക്കാതെ അടക്കുന്നു...വേദനയോടെ..ഒരു പക്ഷെ ഒരിക്കലും തുറക്കപ്പെടില്ലായിരിക്കാം... മേഘയോട് പറഞ്ഞപോലെ പുതിയ ജീവിതത്തില്‍ മറവിയുടെ മടക്കില്‍ ഒതുങ്ങി പൊക്കോളും...എങ്കിലും..അറ്റം വരെ ജീവിതത്തിന്റെ കോണില്‍ എവിടെയോ എങ്ങെനെയോ ഒക്കെ ഉണ്ടാവും..അതോര്‍ ക്കുമ്പോള്‍ പേടിയുണ്ട് എങ്കിലും...പേടിയോടെ വീണ്ടും സ്വപ്നത്തിലേക്ക്....





Saturday, March 12, 2011

നിന്റെ നിഴല്‍ കണ്ടു വന്നണഞ്ഞപ്പോഴേക്കും..
അവിടെ വെയില്‍  വന്നു വീണു പരന്നിരുന്നു..


Wednesday, February 23, 2011

കുരുവരികള്‍ -#

എനിക്കവളുടെ മഷി പടര്‍ന്ന കണ്ണുകളായിരുന്നു ഏറെ ഇഷ്ടം..
അതുകൊണ്ട് മാത്രമാണ് ഞാന്‍ അവളെ എപ്പോളും കരയിച്ചിരുന്നത്....



Monday, February 21, 2011

കൂടെ

കാറ്റ്ഉണ്ടായിരുന്നു..
കനവുണ്ടായിരുന്നു..
കുളിരുണ്ടായിരുന്നു..
കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നു..
കവിത ഉണ്ടായിരുന്നു..
കള്ള ചിരി ഉണ്ടായിരുന്നു.
കട്ടെടുത്ത അവളും ഉണ്ടായിരുന്നു...



കൊച്ചാപ്പി

എന്റെ ഓര്‍മയില്‍ ആള്‍ രൂപം ഇല്ലാത്ത ഒരു കഥ പാത്രം..ഒരു നിഴല്‍ രൂപം മാത്രമാണ് ഈ പേര് കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക ...
എന്റെ നാടിലെ ഒരു ഭ്രാന്തന്‍ കഥാപാത്രം .
വളരെ കുഞ്ഞു കാലത്തില്‍ വീട്ടിലും നാട്ടിലും  എല്ലാവരും പറഞ്ഞിരുന്ന ഒരു ഭ്രാന്തന്‍...

വലിയ തുന്നികെട്ടിയ മുഷിന്റെ പാന്റ്സും കീറിയ  നാറുന്ന  ഷര്‍ട്ടും കുറെ തുണികള്‍ ചുമന്നും പുതച്ചും.. അഴുക്കിന്റെ നിറം ഉള്ള ഒരു ഷൂസും ഇട്ടു വീടുകളില്‍ ഇടക്കൊകെ  ഉച്ച്ചയൂണോ  പ്രാതാലോ ഭിക്ഷ ചോദിച്ചു എത്തിയിരുന്ന കൊച്ചാപ്പി..

കുട്ടികളെ വീടുകര്‍ പേടിപ്പികുന്നത് കൊച്ചാപ്പി കണ്ടാല്‍ പിടിച്ചോണ്ട് പോകും എന്നും പറഞ്ഞു... എന്നെയും വീട്ടില്‍ പേടിപ്പിചിടുണ്ട്..ഞാന്‍ പേടിച്ച്ചിടുമുണ്ട്.

പാകത്തിന് പറ്റാത്ത ഒരു തുനിയുടുത്താല്‍ പരസ്പരം കളിയാക്കുന്നതും ... "ഹാ നല്ല കൊച്ചാപ്പി ലുക്ക്‌ ഉണ്ട്.."

എന്തെങ്കിലും മണ്ടത്തരം പറ്റിയാല്‍.. " ഇതിലും ഭേദം കൊച്ചാപ്പി ആയിരുന്നു..."

ഇടക്കൊക്കെ ആളുകള്‍ വെറുതേ കുശലം പറയും ഈ മാസം കൊച്ച്ചപ്പിയെ ഈ വഴിക്ക് കണ്ടില്ലലോ.. വല്ലോടത്തും പോയോ ചത്തോ...ആവോ..

കൊച്ചാപ്പി ചിരിച്ചു നടന്നു പോവും.. ഭ്രാന്തന്റെ സ്ഥിരം വേഷ വിധനത്ത്തോടെ..അര്ത്തമില്ലത്ത്ത പാട്ടുകള്‍ പാടിയും മൂളിയും..ഇടയ്ക്കിടയ്ക്ക് നിന്ന് ഉച്ചത്തില്‍ ഓരോന്നു വിളിച്ച്ചുകൂവിയും...

കൊച്ചാപ്പിയുടെ മരണം എല്ലാവരും ഒരു "അയ്യോ" യോടെ സ്വീകരിച്ചു..
വഴിയോരത്ത് മരിച്ചു കിടന്ന കൊച്ചാപ്പി.. എന്നത്തെയും പോലെ അന്നും അനാഥനായി..ഭ്രാന്താനായി...

ഇന്നും എന്റെ നാട്ടില്‍ പലരും ഓര്‍ക്കുന്നുണ്ട്... കൊച്ചാപ്പിയെ.. ഞാനും...


Thursday, February 17, 2011

കുരുവരികള്‍ -4

ഇരുള്‍ വീണൊഴുകിയ മുറ്റത്ത്...
ചന്ദ്രന്‍ ഉറങ്ങുവോളം..
സൂര്യന്‍ ഉണരുവോളം..
ഞാന്‍ നിനക്കായി കാത്തിരുന്നു...
ഒരുപാട് പ്രതീക്ഷകളുമായി..
ഇഴഞ്ഞു നീങ്ങിയ ഓരോ ഇരുണ്ട മേഖങ്ങളും 
എന്നെ കളിയാക്കി ചിരിച്ചിട്ടും...
ഒളിച്ചിരുന്ന് നീട്ടി കരഞ്ഞു
ചീവീടുകള്‍ ഭയപ്പെടുതിയിട്ടും..
കരഞ്ഞ   കണ്ണും  വിഷാദ  ഭാവവും 
തളര്ത്തിയിട്ടും...
കണ്ചിമ്മാതെ ഞാന്‍ കത്തിരുന്നു...
നക്ഷത്രങ്ങളെ  തോല്‍പ്പിച്ചു ...


Tuesday, February 8, 2011

കൊലുസ്സ്


വരണ്ട വിണ്ടു കീറിയ പാദങ്ങള്‍ നീട്ടി വച്ചു നടന്നു... വെയില്‍ മൂത്ത നേരമാണ്...
വഴിയിലെ പൊടിയും കരിഞ്ഞ ചില കുഞ്ഞു ഇലകളും വട്ടം പറന്നു നീങ്ങുന്നു...
വല്ലാണ്ട് ദാഹിക്കുന്നുണ്ട്... അന്നൊക്കെ ഇവിടെ കുറെ സംഭാര ഭരണികള്‍  ഉണ്ടാരുന്നു... ചുമട് താങ്ങികളും..ഇന്നിപ്പോ മരത്തണല്‍ കൂടി ഇല്ല... കാലം കൊണ്ട് പോയ സഹായികള്‍...

വടക്കന്‍ വഴീന്നുള്ള ബസ്‌ വരുന്നുണ്ട്...ഓ തെണ്ടികള്‍ മൂക്കുപോത്തുന്നു... നിങ്ങളൊക്കെ ചത്താലും ഈ നാറ്റം തന്നെ..പ്ഫൂ .......

നടന്നുവന്ന കാലുകള്‍ വീണ്ടും നടന്നു തണല്‍ മാത്രം വിരിച്ച കുടിലിന്റെ വാതിലില്‍ ഇരുന്നു സൂര്യനെ ഉറ്റു നോക്കി...ഇരുമ്പ് പാത്രത്തില്‍ നിറച്ച വെള്ളം കോരി കുടിച്ചു അതെ ഇരുപ്പു...

തെണ്ടികളുടെ നഗരം .... എപ്പോള്‍ വേണമെങ്കിലും ഇറങ്ങി പോകാന്‍ പറയപ്പെടാവുന്ന നഗരം .... ജനനവും മരണവും മണ്ണില്‍.. തിന്നുന്നതും വിസര്‍ജിക്കുന്നതും അതെ മണ്ണില്‍..നടക്കുന്നതും കിടക്കുന്നതും അതെ മണ്ണില്‍...ശവങ്ങള്‍ അഴുകി നാറ്റം  പൊങ്ങി
അടങ്ങിയ മണ്ണ്... വേദനയും പട്ടിണിയും അമര്ന്നുരങ്ങുന്ന മണ്ണ്... പകലിന്റെ വെയിലും രാവിന്റെ ഇരുളും പരിഹസിക്കുന്ന  മണ്ണ്...

അവളും അവിടുത്തെ അന്തേവാസി .. പിച്ച്ചയെടുത്തും അലഞ്ഞു തിരഞ്ഞും ജീവിതം കൊണ്ടാടുന്നവള്‍...
ബാല്യത്തില്‍ മുലപ്പാലും,,ശൈശവത്തില്‍  കൊഞ്ചലും, യൌവനത്തില്‍ സുരക്ഷിത്വവും നഷ്ടപ്പെട്ടു.. ബാക്കിയുള്ള കാലം പിഴച്ചുപോയ ജീവിതം , പഴംതുനിയില്‍ പൊതിഞ്ഞു ജീവിക്കുന്നവരുടെ ആ മണ്ണ്..

നീണ്ട പൈജാമയുടെ  തുന്നിക്കൂടിയ പോക്കെറ്റില്‍ നിന്നും മണികള്‍ പോയ ആ കൊലുസ്സ്  എടുത്തു... പഴകി കറുത്ത ഒരു വലിഞ്ഞ കൊലുസ്സ്...കണ്ണികള്‍ അകന്ന ഒരു ഒറ്റ കൊലുസ്സ്..
നിറയെ മണികള്‍ ഉണ്ടായിരുന്ന ഒരു വെള്ളി കൊലുസ്സ്...കാലത്തില്‍ കിലുങ്ങി കിലുങ്ങി മണികള്‍ തിരിച്ചും കണ്ണിയകന്നും എങ്ങേന്യോ കാലില്‍ നിന്നും ഊര്‍ന്നു പൊയ്..

അവള്‍ അത് കയ്യിലെടുത്തു ഒന്ന് കുലുക്കി... ഒച്ചയില്ല.. അവളുടെ കാലില്‍ കെട്ടാന്‍ പാകം നോക്കി... ചേരുന്നില്ല...അത് ചുരുട്ടി വീണ്ടും പഴയപോലെ ആ കീറ പോക്കെറ്റിലേക്ക് ..


Tuesday, February 1, 2011

പേടി

കാറ്റടിച്ചു കൊണ്ടേ ഇരുന്നു... കടത്തു കടവില്‍ നിന്നും വളളത്തില്‍ കയറുമ്പോള്‍ ഉള്ളില്‍ ഭയങ്കര പേടിയാരുന്നു...ഇരുട്ടത്ത്‌ പുഴ കറുത്ത് ഒഴുകുന്നതും..വെള്ളത്തിന്റെ ദൃതിയും...നിശബ്ധതയിലെ കാറ്റിന്റെ കാറലും....പുഴ കടന്നു കരിമ്പും കൃഷിയുടെ ഇടയിലൂടെ നടവഴി ഇല്‍  എത്തും  വരെ വീണ്ടും പേടി...കരിമ്പിന്‍ കൊമ്പിന്റെ അരികുകളില്‍ കൈത  കാടുകള്‍ ചേര്‍ന്ന് പാമ്പുകള്‍ പതുങ്ങി ഇരിക്കുന്നുണ്ടാവും എന്ന് ഓര്‍ത്തപ്പോള്‍...
നടവഴിയില്‍ ആരും തന്നെയില്ല... വീട്ടിലെത്താന്‍ നീണ്ട തൊടികടക്കണം...അവിടെ മരങ്ങള്‍ക്കിടയില്‍ ഇരുട്ട് കട്ട പിടിച്ചു കിടക്കുന്നു...അതിന്റെ വടക്കേ അറ്റത്തുള്ള മൂലയ്ക്ക് പന നില്‍പ്പുണ്ട്..നീണ്ട ചുരുള്‍ മുടി അഴിച്ചിട്ടു യക്ഷികള്‍ പറന്നു വന്നിരികാറുള്ള പന...അതിന്റെ അടുത്തായിട്ടാണ് മരിച്ചവരെ ഒക്കെ അടക്കാര്...

വീടെത്തും  വരെ പേടി തന്നെ പേടി.... വീടെത്തി...അച്ചന്‍ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്...
ഇത്ര നേരം വൈകിയതിനു പറയാനുള്ള വഴക്ക് വായില്‍ നിറച്ചു...
വീണ്ടും പേടി... ഇത് എന്ന് അവസാനിക്കും...


Wednesday, January 26, 2011

യാത്ര..


തിരഞ്ഞു നോക്കാതെ ഉള്ള ഈ യാത്ര എങ്ങോട്ട്???...അറിയില്ല്ല..അറിയണം എന്നുണ്ടായിരുന്നു...വര്‍ഷങ്ങള്‍ എത്രയായി അനുഗമിക്കാന്‍ തുടങ്ങിയിട്ട്...കാലുകളിലെ വിള്ളലുകളില്‍  ചോര കറുത്ത് കിടക്കുന്നു...അടുത്തത് പുഴയാണ്... ഈ കറുത്ത ചോര കട്ടകള്‍ തിന്നാന്‍ പുഴ മീനുകള്‍ വരും... വേദന അതാ പുഴയില്‍ ഒഴുകി കൊണ്ട് എന്നെ കാത്തിരിക്കും പോലെ ...അനുഭവിച്ച വേദനകള്‍ വച്ച് നോക്കിയാല്‍ പുഴയുടെ പടിവാതില്‍ക്കല്‍ പറന്നു നടക്കുന്ന മണല്‍ തരിയുടെ പകുതിയോളം വരില്ല ഈ വേദന..വരെട്ടെ...

അദ്ദേഹത്തിന് വിശക്കുന്നുണ്ടോ??...കാലുകള്‍ക്കൊരു മന്തത...ഉം...ഉണ്ട്....നടപ്പ് നിര്‍ത്തി ആ വെയിലത്ത്‌ തന്നെ ഇരിക്കുന്നു....പുഴയിലെ ഉച്ചയുറക്കം നടിച്ചു അനങ്ങാതെ കിടക്കുന്ന വെള്ളം കൈകുംപിളില്‍ കോരി കുടിച്ചിട്ട് വീണ്ടും യാത്ര... അറിവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ അനുഭവങ്ങള്‍ കൂടുതലുള്ളവള്‍  ഞാന്‍...

ഓരോ പാതയടിയിലും അദ്ദേഹം അറിവ് നേടുന്നു...ആയുസ്സ് കുറയുന്നു... എനിക്ക് ക്ഷീണം കൂടുന്നു... മനസ്സ് ഉറപ്പു നേടുന്നു.. ഞങ്ങള്‍ രണ്ടാളും പ്രകൃതിയുടെ  എറ്റ   കുറചിലുകളില്‍ ത്രിപ്താരകപ്പെട്ടു മുന്നോട്ടു..

പുഴകടന്നു... നീറുന്ന കാലുകള്‍ വിസമ്മതിക്കുന്നു എങ്കിലും..ഞാന്‍ പതിവൃതയും പതിയെ അനുഗമിക്കാന്‍ വിധിക്കപ്പെട്ടവലുമാണ്  ....ചരലുകള്‍ പാകിയ ഗ്രാമത്തിന്റെ ഈടു വഴി...ഏതോ ഒരു മനയിലേക്ക്...എനിക്ക് കടക്കാന്‍ വിധിയില്ലാത്ത പടികള്‍ ഇവിടെ നിന്നും തന്നെ എനിക്ക് കാണ്കയായി... അദ്ദേഹം നില്‍ക്കുന്നു...അതെ.. ഇവിടെ വരെ എനിക്ക് കടക്കാവൂ.. നരച്ച മുടിയഴിച്ച് വിടര്‍ത്തിയിട്ട ഒരു ചെമ്പക മരത്തിന്റെ  തണല് കടന്നു അദ്ദേഹം ബ്രാഹ്മണ്യത്തിന്റെ കരിങ്കല്‍ പടവ് ചവിട്ടി കയറി പോയി...മനയുടെ നിഴല്‍ തുംപിനും ഇപ്പുറം വിടര്‍ന്ന ഒരു പേരാലിന്‍ ചുവട്ടില്‍ ഇപ്പോള്‍ എനിക്ക്  അല്പം വിശ്രമം...വിഷാദം വന്നു കൂടിരുന്നു... മുലയില്‍ നിന്നും ഇട്ടു വീണു കൊണ്ടിരുന്ന ഓരോ തുള്ളി അമൃതും പേറ്റുനോവില്‍ ആദ്യമായും അവസാനമായും  കണ്ട കുന്നോമാനകളുടെ കുറിയ മുഖങ്ങളിലെക്കുള്ള ഓര്‍മ്മകള്‍ കൊണ്ട് വേട്ട നടത്തുന്നു.. ആയുധമില്ലാത്ത പരിഹാരമില്ലാത്ത ഒരു പോരാളിക്കൂട്ടത്തിലെ അംഗം എന്നാ പോലെ തലകുനിച്ചു കണ്ണുകളിലെ നിറഞ്ഞ തുള്ളികളെ ഉണങ്ങി വരണ്ട ശീല തുമ്പു കൊണ്ട് തുടച്ചുനീക്കി ഇരുന്നു...

വഴിപോക്കര്‍...നോക്കുന്നുണ്ട് പലരും...നിവര്‍ന്ന ആലിന്റെ ഇലകളില്‍ കൈ രേഖ നോക്കി ഇരിക്കുന്ന കാക്കാത്തി പെണ്ണിനെ പോലെ പലരുടെയും നോട്ടം കാണാത്ത പോലെ ഇരുന്നു..അവള്‍... പറയി...

യാത്ര ഇനി എത്ര.. ഇനി എപ്പോള്‍...ഒന്നിനും ഉത്തരം ഇല്ലാതെ യാത്ര ചെയ്യുന്നവള്‍....




Note: പറയി പെറ്റ പന്തിരുകുലം എന്നാ കഥയിലെ.. വരരുചി എന്നാ പണ്ഡിത ബ്രാഹ്മണനെ അനുഗമിച്ചു നടന്ന പതിവൃതയായ പറയി സ്ത്രീയെ കുറിച്ച്...അവരുടെ ഒരു ദിവസ ശകലം..നൊന്തു പെറ്റ കുഞ്ഞുങ്ങളെ എടുക്കുവാനോ മുലയൂട്ടുവാണോ കൂടെ കൊണ്ടുപോരുവാനോ സമ്മതിക്കാതെ ദൈവം വായ കീറിയിട്ടുണ്ടെങ്കില്‍  അതിനു വേണ്ടത് കൊടുത്തുകൊള്ളും എന്നാ ഒറ്റവാക്കില്‍  മാതൃത്വത്തെ വിധിയുടെ പേരില്‍ കരിച്ച്ചുകളഞ്ഞ ഭര്‍ത്താവിന്റെ ക്രൂരതയെ പഴിക്കാതേ ജീവിതാവസാനം വരെ കൂടെ നടന്നുവെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീസങ്കല്‍പ്പം....കൂടാതെ കീഴ് ജാതിയും മേല്‍ ജാതിയും എല്ലാം ഒരു അമ്മയുടെ ഉദരത്തില്‍ കുരുത്തത് എന്നാ ഒരു സത്യം കൂടി ഓര്‍മിപ്പിക്കുന്നു ഈ പ്രമേയം !!!



Tuesday, January 25, 2011

രണ്ടാനമ്മ

അവര്‍ മെല്ലെ മെല്ലെ നടന്നകന്നു...നിഴല്‍ വീണു  ഇരുണ്ട ആ ഇടവഴിയിലൂടെ മെല്ലെ മെല്ലെ...അവരുടെ പൊതിഞ്ഞു കെട്ടിയ ശരീരം വിറക്കുന്നുണ്ടായിരുന്നു...സാരി തുമ്പുകൊണ്ട് മറച്ച തലയും ഉടലും ഒരു നിറം മങ്ങിയ രൂപം പോലെ എന്നില്‍ നിന്നും അകന്നകന്നു പോയി... അവരുടെ ഉടലില്‍ നിന്നും മണ്ണില്‍  അവരുടെ  കാല്കള്‍  തീര്‍ത്ത നേരിയ പാടുകളിലേക്ക് ഞാന്‍ എന്റെ കണ്ണുകള്‍ താഴ്ത്തി കെട്ടി...



അവരെന്റെ രണ്ടാനമ്മ... അച്ചന്റെ രണ്ടാം ഭാര്യ..കുറെ നാളുകള്‍ കൂടിയാനിപ്പോളവരെ കാണുന്നത്..ഇടക്ക് ഓര്‍ക്കാറുണ്ട്... അവര്‍  ഇപ്പോള്‍ ഒറ്റക്കാണ്...

ഗുജറാത്തില്‍ നിന്നും അച്ചന്‍ നാട്ടില്‍ വരുന്നതും അമ്മയുമായി വഴക്ക്  ഉണ്ടാക്കുന്നതും വീട്ടില്‍ ഞെട്ടലോടെ ഉറങ്ങാന്‍ കിടക്കുന്നതും  ഒക്കെ ഇപ്പോള്‍ ഓര്‍കുന്നു..
അമ്മക്ക് കാന്‍സര്‍ വന്നതോടെ വഴക്കിന്റെ ആഴം കുറഞ്ഞു... അമ്മ കുറെ നിസബ്ധ ഭാവം ഏറ്റെടുത്തു .... അച്ഛന്‍   സ്വന്തം  ഇഷ്ടം പോലെ എന്തും ആവാം എന്നാ ഭാവവും ....

ഒരിക്കല്‍ അച്ചന്‍ വീട്ടില്‍ വന്നിട്ട് പോയപ്പോള്‍ വീടിലൊരു കരച്ചിലിന്റെ അന്തരീക്ഷമാരുന്നു...അമ്മയുടെ മുഖതിന്റെയും ഭാവത്തിന്റെയും  മാറ്റങ്ങള്‍  രോഗം കൊണ്ടാണെന്ന് എല്ലാവരും ധരിച്ചു...അമ്മ കിടന്നു കിടന്നു..മേലൊക്കെ പൊട്ടി നാറ്റം  വച്ച് വേദനിച്ചു മരിച്ചു... കരയാന്‍ അധികം ആരുമുണ്ടായിരുന്നില്ല..അച്ചന്‍ അപ്പോളും തിരികെ വന്നില്ല... കുഞ്ഞമ്മയുടെ കുട്ടികളെ നോക്കി അവരുടെ വീട്ടില്‍ നിന്നും  പഠിച്ചു ഞാന്‍ ..അതൊക്കെ ഒന്നും ശെരിയായില്ല... അവര്കൊരു ഭാരമെന്ന് തോന്നിയപ്പോള്‍ ഒരു കല്യാണത്തില്‍ എന്റെ ജീവിതവും കലാശിച്ചു...സുഖകരം ഒന്നും അല്ലെങ്കിലും  അസുഖങ്ങള്‍ ഒന്നുമില്ലാത്ത ഒരു ജീവിതം..

അച്ചന്‍ വന്നത് വളരെ അപ്രതീക്ഷിതമായിട്ടു.. കൂടെ ഈ പറഞ്ഞു വന്ന രണ്ടാനംമയും.. എങ്ങെനെ എന്ത് പറയും എന്നാ രീതിയിലുള്ള കുറെ മുഖങ്ങള്‍ എതിരേറ്റു....അച്ചന്‍ പോയതോടെ ചിറ്റപ്പന്‍ ഞങ്ങളുടെ വീട് വിറ്റിരുന്നു ..അതൊക്കെ ആരുടെ  കയ്യില്‍ അആര്‍ക്കൊക്കെ എന്തോകെ കിട്ടി എന്നൊന്നും എന്റെ അറിവില്‍ ഒരു രേഖയുമില്ല..

അച്ഛന്‍ വന്നതും അതെ പറ്റി വഴക്കിലക്കും പ്രശ്നങ്ങളിലേക്കും..എന്നെ കണ്ടിട്ടും അച്ഛന് ഒരു സ്നേഹത്തിന്റെ നോട്ടം പോലും ഉണ്ടായില്ല..അഭിപ്രയങ്ങളില്ലതെയ് അച്ചന്റെ പുതിയ ഭാര്യയും ,,,
അവരുടെ ജീവിതം കാണുമ്പോള്‍ മുതല്‍ കഷ്ടം തോന്നിപ്പിക്കുന്നതായിരുന്നു...
ആദ്യം ഒന്നും പുറത്തു ഇറങ്ങാതെ ഇരുന്ന അവര്‍ പിന്നീടു മെല്ലെ മെല്ലെ ആവശ്യങ്ങള്‍ കാരണം അറിയാത്ത ഭാഷക്കര്‍ക്കിടയില്‍ ഇറങ്ങി തുടങ്ങി.. അവരെ വളരെ വിചിത്രമായി നോക്കിയിരുന്ന ഒരു നാടായിരുന്നു അന്നെന്റെ നാട്...

പതിച്ചു കിട്ടിയ ഭൂമിയിലെ  ചെറിയ വീട്ടില്‍ ദിവസങ്ങള്‍ തള്ളിനീക്കി അവര്‍ കാലം കുറെ കഴിച്ചു...അച്ചന്‍  മരിച്ചു...എലിപ്പനി പിടിച്ചിട്ടു..  അവര്‍ ഒറ്റക്കായി ...സഹായിക്കാന്‍ ആരും ഇല്ലാത്ത ...ബന്ധുക്കളും സങ്കടം പറയാന്‍ ആരും ഇല്ലാത്ത രണ്ടാനമ്മയായി... ആഹാരത്തിന് പോലും വകയില്ലണ്ടായി വീട്ടില്‍ പട്ടിണി കിടന്നു മരിക്കരായപ്പോലാണ് ഞാനും കുഞ്ഞമ്മയും അവരെ ചെന്ന് കാണുന്നത്...മരിച്ചോ ഇല്ലയോ ..രണ്ടു നാള്‍ പുറത്ത് കാണാതെ ആയപ്പോള്‍ പോയി നോക്കി...
ഇടയ്ക്കിടയ്ക്ക് ഇപ്പോള്‍ ഞങ്ങള്‍ ആഹാരം കൊടുക്കും... ഇരുള് മാത്രം ഉള്ള ആ ഈര്‍പ്പം നില്‍ക്കുന്ന ചെറിയ വീടിലെ എലികല്കും പാറ്റക്കും അങ്ങിങ്ങായി കൂടി വച്ചിരിക്കുന്ന സാധങ്ങള്‍ക്കും ഒപ്പം നിര്‍ഭാഗ്യത്തില്‍ തീര്‍ത്ത ഒരു സ്ത്രീ രൂപം..

മെലിഞ്ഞുണങ്ങിയ അവരുടെ മുഷിഞ്ഞ ശരീരവും വേഷങ്ങളും അന്നത്തെ പോലെ ഇന്നും എല്ലാവരും കുറ്റം പറയും.. നര കയറി പറക്കുന്ന മുടിയും ചുവന്ന പല്ലുകളും...വരണ്ടു ഈരിയ കാലുകളും ...നരച്ച വളകളിട്ട മെലിഞ്ഞ കയ്യും...

ഇരന്നു കിട്ടുന്ന അആഹാരത്തിന് വേണ്ടി... എന്നും  അവര്‍ കുറെ നേരം കാക്കും... അടുക്കളയുടെ വാതില്‍ക്കല്‍...പാത്രം കഴുകല്‍ മുറ്റം തൂക്കല്‍ മുതലായ തൊട്ടുകൂടായ്മ പണികള്‍ ഒക്കെ എടുപ്പിക്കും.... വെറുതേ അങ്ങെനെ തീറ്റ കൊടുക്കേണ്ട എന്നാ ഒരു   മനോഭാവം..വന്നു കയറിയവള്‍  എന്നാ അവകാശം മാത്രമുള്ള  ഭര്‍ത്താവിന്റെ വീട്ടില്‍ എനിക്ക് അതിലൊന്നും ഇടപെടാന്‍ ഒരു അധികാരവുമില്ല...ഉണ്ടെങ്കില്‍ തന്നെ കൊടുക്കാനും മാത്രം ഒന്നുമേ ഇല്ല...ഇല്ലായ്മകള്‍ അല്ലാതെ  ...

ഇളയമ്മയുടെ വീട്ടില്‍ നിന്നും പോരുന്ന വഴിക്കാണ് ഞാനവരെ കണ്ടത്...തീരാന്‍ കാത്തിരിക്കുന്ന ഒരു ജീവിതവും പേറി ഒരു പരദേശി.. മൂകതയും വേദനയും മാത്രം ബാക്കി നില്‍ക്കുന്ന കുറെ നാളുകള്‍ ശേഷിക്കുന്ന രണ്ടാനമ്മ,,...