അവര്‍ മെല്ലെ മെല്ലെ നടന്നകന്നു...നിഴല്‍ വീണു ഇരുണ്ട ആ ഇടവഴിയിലൂടെ മെല്ലെ മെല്ലെ...അവരുടെ പൊതിഞ്ഞു കെട്ടിയ ശരീരം വിറക്കുന്നുണ്ടായിരുന്നു...സാരി തുമ്പുകൊണ്ട് മറച്ച തലയും ഉടലും ഒരു നിറം മങ്ങിയ രൂപം പോലെ എന്നില്‍ നിന്നും അകന്നകന്നു പോയി... അവരുടെ ഉടലില്‍ നിന്നും മണ്ണില്‍ അവരുടെ കാല്കള്‍ തീര്‍ത്ത നേരിയ പാടുകളിലേക്ക് ഞാന്‍ എന്റെ കണ്ണുകള്‍ താഴ്ത്തി കെട്ടി...
അവരെന്റെ രണ്ടാനമ്മ... അച്ചന്റെ രണ്ടാം ഭാര്യ..കുറെ നാളുകള്‍ കൂടിയാനിപ്പോളവരെ കാണുന്നത്..ഇടക്ക് ഓര്‍ക്കാറുണ്ട്... അവര്‍ ഇപ്പോള്‍ ഒറ്റക്കാണ്...
ഗുജറാത്തില്‍ നിന്നും അച്ചന്‍ നാട്ടില്‍ വരുന്നതും അമ്മയുമായി വഴക്ക് ഉണ്ടാക്കുന്നതും വീട്ടില്‍ ഞെട്ടലോടെ ഉറങ്ങാന്‍ കിടക്കുന്നതും ഒക്കെ ഇപ്പോള്‍ ഓര്‍കുന്നു..
അമ്മക്ക് കാന്‍സര്‍ വന്നതോടെ വഴക്കിന്റെ ആഴം കുറഞ്ഞു... അമ്മ കുറെ നിസബ്ധ ഭാവം ഏറ്റെടുത്തു .... അച്ഛന്‍ സ്വന്തം ഇഷ്ടം പോലെ എന്തും ആവാം എന്നാ ഭാവവും ....
ഒരിക്കല്‍ അച്ചന്‍ വീട്ടില്‍ വന്നിട്ട് പോയപ്പോള്‍ വീടിലൊരു കരച്ചിലിന്റെ അന്തരീക്ഷമാരുന്നു...അമ്മയുടെ മുഖതിന്റെയും ഭാവത്തിന്റെയും മാറ്റങ്ങള്‍ രോഗം കൊണ്ടാണെന്ന് എല്ലാവരും ധരിച്ചു...അമ്മ കിടന്നു കിടന്നു..മേലൊക്കെ പൊട്ടി നാറ്റം വച്ച് വേദനിച്ചു മരിച്ചു... കരയാന്‍ അധികം ആരുമുണ്ടായിരുന്നില്ല..അച്ചന്‍ അപ്പോളും തിരികെ വന്നില്ല... കുഞ്ഞമ്മയുടെ കുട്ടികളെ നോക്കി അവരുടെ വീട്ടില്‍ നിന്നും പഠിച്ചു ഞാന്‍ ..അതൊക്കെ ഒന്നും ശെരിയായില്ല... അവര്കൊരു ഭാരമെന്ന് തോന്നിയപ്പോള്‍ ഒരു കല്യാണത്തില്‍ എന്റെ ജീവിതവും കലാശിച്ചു...സുഖകരം ഒന്നും അല്ലെങ്കിലും അസുഖങ്ങള്‍ ഒന്നുമില്ലാത്ത ഒരു ജീവിതം..
അച്ചന്‍ വന്നത് വളരെ അപ്രതീക്ഷിതമായിട്ടു.. കൂടെ ഈ പറഞ്ഞു വന്ന രണ്ടാനംമയും.. എങ്ങെനെ എന്ത് പറയും എന്നാ രീതിയിലുള്ള കുറെ മുഖങ്ങള്‍ എതിരേറ്റു....അച്ചന്‍ പോയതോടെ ചിറ്റപ്പന്‍ ഞങ്ങളുടെ വീട് വിറ്റിരുന്നു ..അതൊക്കെ ആരുടെ കയ്യില്‍ അആര്‍ക്കൊക്കെ എന്തോകെ കിട്ടി എന്നൊന്നും എന്റെ അറിവില്‍ ഒരു രേഖയുമില്ല..
അച്ഛന്‍ വന്നതും അതെ പറ്റി വഴക്കിലക്കും പ്രശ്നങ്ങളിലേക്കും..എന്നെ കണ്ടിട്ടും അച്ഛന് ഒരു സ്നേഹത്തിന്റെ നോട്ടം പോലും ഉണ്ടായില്ല..അഭിപ്രയങ്ങളില്ലതെയ് അച്ചന്റെ പുതിയ ഭാര്യയും ,,,
അവരുടെ ജീവിതം കാണുമ്പോള്‍ മുതല്‍ കഷ്ടം തോന്നിപ്പിക്കുന്നതായിരുന്നു...
ആദ്യം ഒന്നും പുറത്തു ഇറങ്ങാതെ ഇരുന്ന അവര്‍ പിന്നീടു മെല്ലെ മെല്ലെ ആവശ്യങ്ങള്‍ കാരണം അറിയാത്ത ഭാഷക്കര്‍ക്കിടയില്‍ ഇറങ്ങി തുടങ്ങി.. അവരെ വളരെ വിചിത്രമായി നോക്കിയിരുന്ന ഒരു നാടായിരുന്നു അന്നെന്റെ നാട്...
പതിച്ചു കിട്ടിയ ഭൂമിയിലെ ചെറിയ വീട്ടില്‍ ദിവസങ്ങള്‍ തള്ളിനീക്കി അവര്‍ കാലം കുറെ കഴിച്ചു...അച്ചന്‍ മരിച്ചു...എലിപ്പനി പിടിച്ചിട്ടു.. അവര്‍ ഒറ്റക്കായി ...സഹായിക്കാന്‍ ആരും ഇല്ലാത്ത ...ബന്ധുക്കളും സങ്കടം പറയാന്‍ ആരും ഇല്ലാത്ത രണ്ടാനമ്മയായി... ആഹാരത്തിന് പോലും വകയില്ലണ്ടായി വീട്ടില്‍ പട്ടിണി കിടന്നു മരിക്കരായപ്പോലാണ് ഞാനും കുഞ്ഞമ്മയും അവരെ ചെന്ന് കാണുന്നത്...മരിച്ചോ ഇല്ലയോ ..രണ്ടു നാള്‍ പുറത്ത് കാണാതെ ആയപ്പോള്‍ പോയി നോക്കി...
ഇടയ്ക്കിടയ്ക്ക് ഇപ്പോള്‍ ഞങ്ങള്‍ ആഹാരം കൊടുക്കും... ഇരുള് മാത്രം ഉള്ള ആ ഈര്‍പ്പം നില്‍ക്കുന്ന ചെറിയ വീടിലെ എലികല്കും പാറ്റക്കും അങ്ങിങ്ങായി കൂടി വച്ചിരിക്കുന്ന സാധങ്ങള്‍ക്കും ഒപ്പം നിര്‍ഭാഗ്യത്തില്‍ തീര്‍ത്ത ഒരു സ്ത്രീ രൂപം..
മെലിഞ്ഞുണങ്ങിയ അവരുടെ മുഷിഞ്ഞ ശരീരവും വേഷങ്ങളും അന്നത്തെ പോലെ ഇന്നും എല്ലാവരും കുറ്റം പറയും.. നര കയറി പറക്കുന്ന മുടിയും ചുവന്ന പല്ലുകളും...വരണ്ടു ഈരിയ കാലുകളും ...നരച്ച വളകളിട്ട മെലിഞ്ഞ കയ്യും...
ഇരന്നു കിട്ടുന്ന അആഹാരത്തിന് വേണ്ടി... എന്നും അവര്‍ കുറെ നേരം കാക്കും... അടുക്കളയുടെ വാതില്‍ക്കല്‍...പാത്രം കഴുകല്‍ മുറ്റം തൂക്കല്‍ മുതലായ തൊട്ടുകൂടായ്മ പണികള്‍ ഒക്കെ എടുപ്പിക്കും.... വെറുതേ അങ്ങെനെ തീറ്റ കൊടുക്കേണ്ട എന്നാ ഒരു മനോഭാവം..വന്നു കയറിയവള്‍ എന്നാ അവകാശം മാത്രമുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ എനിക്ക് അതിലൊന്നും ഇടപെടാന്‍ ഒരു അധികാരവുമില്ല...ഉണ്ടെങ്കില്‍ തന്നെ കൊടുക്കാനും മാത്രം ഒന്നുമേ ഇല്ല...ഇല്ലായ്മകള്‍ അല്ലാതെ ...
ഇളയമ്മയുടെ വീട്ടില്‍ നിന്നും പോരുന്ന വഴിക്കാണ് ഞാനവരെ കണ്ടത്...തീരാന്‍ കാത്തിരിക്കുന്ന ഒരു ജീവിതവും പേറി ഒരു പരദേശി.. മൂകതയും വേദനയും മാത്രം ബാക്കി നില്‍ക്കുന്ന കുറെ നാളുകള്‍ ശേഷിക്കുന്ന രണ്ടാനമ്മ,,...

No comments:
Post a Comment