തിരഞ്ഞു നോക്കാതെ ഉള്ള ഈ യാത്ര എങ്ങോട്ട്???...അറിയില്ല്ല..അറിയണം എന്നുണ്ടായിരുന്നു...വര്‍ഷങ്ങള്‍ എത്രയായി അനുഗമിക്കാന്‍ തുടങ്ങിയിട്ട്...കാലുകളിലെ വിള്ളലുകളില്‍ ചോര കറുത്ത് കിടക്കുന്നു...അടുത്തത് പുഴയാണ്... ഈ കറുത്ത ചോര കട്ടകള്‍ തിന്നാന്‍ പുഴ മീനുകള്‍ വരും... വേദന അതാ പുഴയില്‍ ഒഴുകി കൊണ്ട് എന്നെ കാത്തിരിക്കും പോലെ ...അനുഭവിച്ച വേദനകള്‍ വച്ച് നോക്കിയാല്‍ പുഴയുടെ പടിവാതില്‍ക്കല്‍ പറന്നു നടക്കുന്ന മണല്‍ തരിയുടെ പകുതിയോളം വരില്ല ഈ വേദന..വരെട്ടെ...
അദ്ദേഹത്തിന് വിശക്കുന്നുണ്ടോ??...കാലുകള്‍ക്കൊരു മന്തത...ഉം...ഉണ്ട്....നടപ്പ് നിര്‍ത്തി ആ വെയിലത്ത് തന്നെ ഇരിക്കുന്നു....പുഴയിലെ ഉച്ചയുറക്കം നടിച്ചു അനങ്ങാതെ കിടക്കുന്ന വെള്ളം കൈകുംപിളില്‍ കോരി കുടിച്ചിട്ട് വീണ്ടും യാത്ര... അറിവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ അനുഭവങ്ങള്‍ കൂടുതലുള്ളവള്‍ ഞാന്‍...
ഓരോ പാതയടിയിലും അദ്ദേഹം അറിവ് നേടുന്നു...ആയുസ്സ് കുറയുന്നു... എനിക്ക് ക്ഷീണം കൂടുന്നു... മനസ്സ് ഉറപ്പു നേടുന്നു.. ഞങ്ങള്‍ രണ്ടാളും പ്രകൃതിയുടെ എറ്റ കുറചിലുകളില്‍ ത്രിപ്താരകപ്പെട്ടു മുന്നോട്ടു..
പുഴകടന്നു... നീറുന്ന കാലുകള്‍ വിസമ്മതിക്കുന്നു എങ്കിലും..ഞാന്‍ പതിവൃതയും പതിയെ അനുഗമിക്കാന്‍ വിധിക്കപ്പെട്ടവലുമാണ് ....ചരലുകള്‍ പാകിയ ഗ്രാമത്തിന്റെ ഈടു വഴി...ഏതോ ഒരു മനയിലേക്ക്...എനിക്ക് കടക്കാന്‍ വിധിയില്ലാത്ത പടികള്‍ ഇവിടെ നിന്നും തന്നെ എനിക്ക് കാണ്കയായി... അദ്ദേഹം നില്‍ക്കുന്നു...അതെ.. ഇവിടെ വരെ എനിക്ക് കടക്കാവൂ.. നരച്ച മുടിയഴിച്ച് വിടര്‍ത്തിയിട്ട ഒരു ചെമ്പക മരത്തിന്റെ തണല് കടന്നു അദ്ദേഹം ബ്രാഹ്മണ്യത്തിന്റെ കരിങ്കല്‍ പടവ് ചവിട്ടി കയറി പോയി...മനയുടെ നിഴല്‍ തുംപിനും ഇപ്പുറം വിടര്‍ന്ന ഒരു പേരാലിന്‍ ചുവട്ടില്‍ ഇപ്പോള്‍ എനിക്ക് അല്പം വിശ്രമം...വിഷാദം വന്നു കൂടിരുന്നു... മുലയില്‍ നിന്നും ഇട്ടു വീണു കൊണ്ടിരുന്ന ഓരോ തുള്ളി അമൃതും പേറ്റുനോവില്‍ ആദ്യമായും അവസാനമായും കണ്ട കുന്നോമാനകളുടെ കുറിയ മുഖങ്ങളിലെക്കുള്ള ഓര്‍മ്മകള്‍ കൊണ്ട് വേട്ട നടത്തുന്നു.. ആയുധമില്ലാത്ത പരിഹാരമില്ലാത്ത ഒരു പോരാളിക്കൂട്ടത്തിലെ അംഗം എന്നാ പോലെ തലകുനിച്ചു കണ്ണുകളിലെ നിറഞ്ഞ തുള്ളികളെ ഉണങ്ങി വരണ്ട ശീല തുമ്പു കൊണ്ട് തുടച്ചുനീക്കി ഇരുന്നു...
വഴിപോക്കര്‍...നോക്കുന്നുണ്ട് പലരും...നിവര്‍ന്ന ആലിന്റെ ഇലകളില്‍ കൈ രേഖ നോക്കി ഇരിക്കുന്ന കാക്കാത്തി പെണ്ണിനെ പോലെ പലരുടെയും നോട്ടം കാണാത്ത പോലെ ഇരുന്നു..അവള്‍... പറയി...
യാത്ര ഇനി എത്ര.. ഇനി എപ്പോള്‍...ഒന്നിനും ഉത്തരം ഇല്ലാതെ യാത്ര ചെയ്യുന്നവള്‍....
Note: പറയി പെറ്റ പന്തിരുകുലം എന്നാ കഥയിലെ.. വരരുചി എന്നാ പണ്ഡിത ബ്രാഹ്മണനെ അനുഗമിച്ചു നടന്ന പതിവൃതയായ പറയി സ്ത്രീയെ കുറിച്ച്...അവരുടെ ഒരു ദിവസ ശകലം..നൊന്തു പെറ്റ കുഞ്ഞുങ്ങളെ എടുക്കുവാനോ മുലയൂട്ടുവാണോ കൂടെ കൊണ്ടുപോരുവാനോ സമ്മതിക്കാതെ ദൈവം വായ കീറിയിട്ടുണ്ടെങ്കില്‍ അതിനു വേണ്ടത് കൊടുത്തുകൊള്ളും എന്നാ ഒറ്റവാക്കില്‍ മാതൃത്വത്തെ വിധിയുടെ പേരില്‍ കരിച്ച്ചുകളഞ്ഞ ഭര്‍ത്താവിന്റെ ക്രൂരതയെ പഴിക്കാതേ ജീവിതാവസാനം വരെ കൂടെ നടന്നുവെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീസങ്കല്‍പ്പം....കൂടാതെ കീഴ് ജാതിയും മേല്‍ ജാതിയും എല്ലാം ഒരു അമ്മയുടെ ഉദരത്തില്‍ കുരുത്തത് എന്നാ ഒരു സത്യം കൂടി ഓര്‍മിപ്പിക്കുന്നു ഈ പ്രമേയം !!!
No comments:
Post a Comment