Tuesday, February 8, 2011

കൊലുസ്സ്


വരണ്ട വിണ്ടു കീറിയ പാദങ്ങള്‍ നീട്ടി വച്ചു നടന്നു... വെയില്‍ മൂത്ത നേരമാണ്...
വഴിയിലെ പൊടിയും കരിഞ്ഞ ചില കുഞ്ഞു ഇലകളും വട്ടം പറന്നു നീങ്ങുന്നു...
വല്ലാണ്ട് ദാഹിക്കുന്നുണ്ട്... അന്നൊക്കെ ഇവിടെ കുറെ സംഭാര ഭരണികള്‍  ഉണ്ടാരുന്നു... ചുമട് താങ്ങികളും..ഇന്നിപ്പോ മരത്തണല്‍ കൂടി ഇല്ല... കാലം കൊണ്ട് പോയ സഹായികള്‍...

വടക്കന്‍ വഴീന്നുള്ള ബസ്‌ വരുന്നുണ്ട്...ഓ തെണ്ടികള്‍ മൂക്കുപോത്തുന്നു... നിങ്ങളൊക്കെ ചത്താലും ഈ നാറ്റം തന്നെ..പ്ഫൂ .......

നടന്നുവന്ന കാലുകള്‍ വീണ്ടും നടന്നു തണല്‍ മാത്രം വിരിച്ച കുടിലിന്റെ വാതിലില്‍ ഇരുന്നു സൂര്യനെ ഉറ്റു നോക്കി...ഇരുമ്പ് പാത്രത്തില്‍ നിറച്ച വെള്ളം കോരി കുടിച്ചു അതെ ഇരുപ്പു...

തെണ്ടികളുടെ നഗരം .... എപ്പോള്‍ വേണമെങ്കിലും ഇറങ്ങി പോകാന്‍ പറയപ്പെടാവുന്ന നഗരം .... ജനനവും മരണവും മണ്ണില്‍.. തിന്നുന്നതും വിസര്‍ജിക്കുന്നതും അതെ മണ്ണില്‍..നടക്കുന്നതും കിടക്കുന്നതും അതെ മണ്ണില്‍...ശവങ്ങള്‍ അഴുകി നാറ്റം  പൊങ്ങി
അടങ്ങിയ മണ്ണ്... വേദനയും പട്ടിണിയും അമര്ന്നുരങ്ങുന്ന മണ്ണ്... പകലിന്റെ വെയിലും രാവിന്റെ ഇരുളും പരിഹസിക്കുന്ന  മണ്ണ്...

അവളും അവിടുത്തെ അന്തേവാസി .. പിച്ച്ചയെടുത്തും അലഞ്ഞു തിരഞ്ഞും ജീവിതം കൊണ്ടാടുന്നവള്‍...
ബാല്യത്തില്‍ മുലപ്പാലും,,ശൈശവത്തില്‍  കൊഞ്ചലും, യൌവനത്തില്‍ സുരക്ഷിത്വവും നഷ്ടപ്പെട്ടു.. ബാക്കിയുള്ള കാലം പിഴച്ചുപോയ ജീവിതം , പഴംതുനിയില്‍ പൊതിഞ്ഞു ജീവിക്കുന്നവരുടെ ആ മണ്ണ്..

നീണ്ട പൈജാമയുടെ  തുന്നിക്കൂടിയ പോക്കെറ്റില്‍ നിന്നും മണികള്‍ പോയ ആ കൊലുസ്സ്  എടുത്തു... പഴകി കറുത്ത ഒരു വലിഞ്ഞ കൊലുസ്സ്...കണ്ണികള്‍ അകന്ന ഒരു ഒറ്റ കൊലുസ്സ്..
നിറയെ മണികള്‍ ഉണ്ടായിരുന്ന ഒരു വെള്ളി കൊലുസ്സ്...കാലത്തില്‍ കിലുങ്ങി കിലുങ്ങി മണികള്‍ തിരിച്ചും കണ്ണിയകന്നും എങ്ങേന്യോ കാലില്‍ നിന്നും ഊര്‍ന്നു പൊയ്..

അവള്‍ അത് കയ്യിലെടുത്തു ഒന്ന് കുലുക്കി... ഒച്ചയില്ല.. അവളുടെ കാലില്‍ കെട്ടാന്‍ പാകം നോക്കി... ചേരുന്നില്ല...അത് ചുരുട്ടി വീണ്ടും പഴയപോലെ ആ കീറ പോക്കെറ്റിലേക്ക് ..


No comments:

Post a Comment