എന്റെ ഓര്‍മയില്‍ ആള്‍ രൂപം ഇല്ലാത്ത ഒരു കഥ പാത്രം..ഒരു നിഴല്‍ രൂപം മാത്രമാണ് ഈ പേര് കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക ...
എന്റെ നാടിലെ ഒരു ഭ്രാന്തന്‍ കഥാപാത്രം .
വളരെ കുഞ്ഞു കാലത്തില്‍ വീട്ടിലും നാട്ടിലും എല്ലാവരും പറഞ്ഞിരുന്ന ഒരു ഭ്രാന്തന്‍...
വലിയ തുന്നികെട്ടിയ മുഷിന്റെ പാന്റ്സും കീറിയ നാറുന്ന ഷര്‍ട്ടും കുറെ തുണികള്‍ ചുമന്നും പുതച്ചും.. അഴുക്കിന്റെ നിറം ഉള്ള ഒരു ഷൂസും ഇട്ടു വീടുകളില്‍ ഇടക്കൊകെ ഉച്ച്ചയൂണോ പ്രാതാലോ ഭിക്ഷ ചോദിച്ചു എത്തിയിരുന്ന കൊച്ചാപ്പി..
കുട്ടികളെ വീടുകര്‍ പേടിപ്പികുന്നത് കൊച്ചാപ്പി കണ്ടാല്‍ പിടിച്ചോണ്ട് പോകും എന്നും പറഞ്ഞു... എന്നെയും വീട്ടില്‍ പേടിപ്പിചിടുണ്ട്..ഞാന്‍ പേടിച്ച്ചിടുമുണ്ട്.
പാകത്തിന് പറ്റാത്ത ഒരു തുനിയുടുത്താല്‍ പരസ്പരം കളിയാക്കുന്നതും ... "ഹാ നല്ല കൊച്ചാപ്പി ലുക്ക് ഉണ്ട്.."
എന്തെങ്കിലും മണ്ടത്തരം പറ്റിയാല്‍.. " ഇതിലും ഭേദം കൊച്ചാപ്പി ആയിരുന്നു..."
ഇടക്കൊക്കെ ആളുകള്‍ വെറുതേ കുശലം പറയും ഈ മാസം കൊച്ച്ചപ്പിയെ ഈ വഴിക്ക് കണ്ടില്ലലോ.. വല്ലോടത്തും പോയോ ചത്തോ...ആവോ..
കൊച്ചാപ്പി ചിരിച്ചു നടന്നു പോവും.. ഭ്രാന്തന്റെ സ്ഥിരം വേഷ വിധനത്ത്തോടെ..അര്ത്തമില്ലത്ത്ത പാട്ടുകള്‍ പാടിയും മൂളിയും..ഇടയ്ക്കിടയ്ക്ക് നിന്ന് ഉച്ചത്തില്‍ ഓരോന്നു വിളിച്ച്ചുകൂവിയും...
കൊച്ചാപ്പിയുടെ മരണം എല്ലാവരും ഒരു "അയ്യോ" യോടെ സ്വീകരിച്ചു..
വഴിയോരത്ത് മരിച്ചു കിടന്ന കൊച്ചാപ്പി.. എന്നത്തെയും പോലെ അന്നും അനാഥനായി..ഭ്രാന്താനായി...
ഇന്നും എന്റെ നാട്ടില്‍ പലരും ഓര്‍ക്കുന്നുണ്ട്... കൊച്ചാപ്പിയെ.. ഞാനും...
No comments:
Post a Comment