Saturday, November 27, 2010

അവസാന നോക്ക്..

ചിതറിയ നിന്റെ ചുരുണ്ട മുടിയിഴകള്‍..
അകന്ന കാലിലെ തരിച്ച്ച വിരലുകള്‍..
ഇനിയും എന്നെ പിന്തുടാരാന്‍ ആവാത്ത തുറിച്ച ഉയര്‍ന്ന കണ്ണുകള്‍..
 രോമങ്ങള്‍ ക്ഷീനീച്ച് ഉറങ്ങുന്ന  മരവിച്ച നിന്റെ വളയില്ലത്ത്ത കൈകള്‍...
ഇനിയോരുത്തര്‍ക്കും അടിയറവു വക്കനാവാത്ത   നിര്‍ജീവമായ ഉടല്‍..
മൂകതയും നിസബ്ധതയും മത്സരിക്കുന്ന  നിമിഷങ്ങള്‍..
വിട പറയുന്നു ഞാന്‍...
ഇനിയും ഏകാന്തനായ ഞാന്‍...
മരണ ഹേതുവായ ഞാന്‍
നിശബ്ദനായ ഞാന്‍...
പുലര്‍ച്ചയും വെയിലും സായാഹ്നവും സന്ധ്യയും ഇരുളും നിലാവും എന്നെ കാട്ടി തന്ന നീ....
ഇതാനെനിക്ക് നിനക്കായി അവസാനമായി തരാനുള്ളത്‌...
വികാരങ്ങളില്ലാത്ത എന്റെ ഈ അവാസാന നോക്ക്...

Friday, November 26, 2010

ഒറ്റയ്ക്ക്



ചിന്തകള്‍ക്ക്  ..പറന്നിരിക്കാനൊരു ഇടമില്ലാതെ വെറുതെയി ഇങ്ങെനെ പറക്കാന്‍ നേരമുള്ളപ്പോള്‍...
എനിക്കൊപ്പം എന്റെ നിഴല്‍ മാത്രം ഉറങ്ങാതെ കൂട്ടിരിക്കുംപോള്‍.
നിസബ്ധതയില്‍ എന്റെ നിശ്വാസം അലഞ്ഞു തിരികെ എത്തുമ്പോള്‍..
മിഴിപ്പോലകള്‍ ഒന്നിക്കാതെ വിടര്ന്നിരിക്കുംപോള്‍..
നനവ്‌  ഉണങ്ങി ചുണ്ടുകള്‍ വരള്മ്പോള്‍..
പെട്ടെന്നൊരു വിളിയില്‍ ഒരു പാട് നടന്ന ദൂരം ഒരു ഞെട്ടലോടെ ഒരു നിമിഷത്തില്‍ മടങ്ങി എത്തുമ്പോള്‍..
ഞാനറിയുന്നു... ഞാന്‍ ഒറ്റക്കായിരുന്നു എന്ന്...

Thursday, November 25, 2010

ഞാന്‍

എന്നിലെ എന്നെ ഞാന്‍ തിരിച്ച്ചരിഞ്ഞിട്ടും ഞാന്‍
ഞാനെന്നോരാളായി പെരുമാരുമ്പോലാണ് ഞാന്‍ ഞാനാവുന്നത്..
എന്റെ ആഗ്രഹങ്ങള്‍... ഒരു  നീര്കുമിലയനെന്നും... അതിലെ അലിഞ്ഞില്ലണ്ടാവുന്ന
കാറ്റിന്‍ കണങ്ങള്‍ മാത്രമാണ് സ്വപ്നമെന്നും തിരിച്ചറിയുംപോലാണ് ഞാന്‍  ഞാനാവുന്നത്.
അര്‍ത്ഥങ്ങള്‍ക്കപ്പുരം അനര്തങ്ങള്‍ക്ക്‌ കണ്ണടക്കുന്ന നിരര്തമായ നിമിഷങ്ങള്‍ ജീവിച്ചു തീരുമ്പോള്‍...
 ആശകള്‍ മറയിട്ട നിരാശകളുടെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയ നിമിഷങ്ങള്‍ ..
കയം അറിയാതെ നീന്തിയടുത്ത തീരങ്ങള്‍.
വിഷമറിയാതെ നുകര്‍ന്ന സ്നേഹങ്ങള്‍.
അറ്റം കാണാതെ നടന്നെത്തിയ കാതങ്ങള്‍..
ചുരുണ്ട് കിടന്ന ജീവിതം ചുരുളഴിഞ്ഞു തീര്‍ന്നപ്പോള്‍ ...
എന്നെ ഞാന്‍ തിരിച്ച്ചരിയുന്നതിപ്പോലാണ് ..
കൊഴിയാറയപ്പോള്‍ ..അടര്‍ന്നു  വീഴുമ്പോള്‍...
എന്നിലെ എന്നെ...
നിന്നിലെ നിന്നെ നീ കണ്ടത് പോലെ...
നിങ്ങളിലെ നിങ്ങളെ നിങ്ങള്‍ കാണാന്‍ ഇരിക്കും പോലെ...

Sunday, November 21, 2010

ദൂരെ എവിടെയോ


തുലാവര്ഷങ്ങളും ഇടവപ്പാതിയും പലതും പല വര്‍ഷങ്ങളിലായി  കടന്നു പൊയ് ..
ഇന്നും പല മഴകളും എനിക്ക് തരുന്നതില്‍ ഒന്ന് അവളെ കുറിച്ചുള്ള ഓര്‍മകളാണ് .
മണ്ണിന്റെ നിറമുള്ള അവള്‍.. മഴയുടെ തണുപ്പുള്ള അവള്‍..മഞ്ഞിന്റെ മനസ്സുള്ള അവള്‍..
പഠിച്ചുകൊണ്ടിരിക്കെ മഴപെയ്യുമ്പോള്‍ പുസ്തകം അടച്ചു കുളിരോടെ ജനാലയുടെ  പുറത്തേക്ക് നോക്കി ഇരുന്നിരുന്ന അവള്‍.. മാങ്ങാ പോട്ടികുവനും  മുള്ളിങ്കായ പറിക്ക്കുവാനും സ്വതന്ത്രമായി എനിക്കൊപ്പം നടന്നവള്‍... സായാഹ്നങ്ങളില്‍ ഒഴിഞ്ഞ പാടങ്ങളിലെയും പറമ്പ് കളിലെയും  വെയില്‍ വീണു നിറം മാറിയ പുല്ലിലൂടെ വെറുതേ ഓരോന്ന് പറഞ്ഞുകൊണ്ട് നടക്കാന്‍...കുളക്കടവിലെ തെളിഞ്ഞ പാറക്കല്ലില്‍ സൂര്യന്‍ അസ്തമിക്കും വരെ ഇരിക്കാന്‍. ഉറക്കമില്ലാത്ത എന്റെ നിലാവുമോത്ത്ള്ള  രാത്രികളില്‍ എനിക്ക് സ്വപ്നം കാണാന്‍..
ഒരു വര്‍ഷാവസാനം പുതുവര്‍ഷ കലണ്ടര്‍ സമ്മാനിച്ചു അതില്‍ എന്റെയും അവളുടെയും ജന്മദിനത്തിനു ചുറ്റും വട്ടം വരച്ചിട്ടു ചിരിച്ചുകൊണ്ടിറങ്ങി പോയവള്‍... പുതുവര്‍ഷത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു അതില്‍ കുറെ എനിക്ക് സമ്മാനിച്ച്‌ എന്റെ കരവലയത്തില്‍ നിന്നും അകന്നു പോയവള്‍..
എന്റെ വിരലുകളില്‍ കോര്‍ക്കാന്‍ ഇനിയൊരു നനുത്ത വിരലില്ലാതെ...എന്റെ സ്വപ്നങ്ങളില്‍  കാര്‍മേഘങ്ങള്‍ക്കപ്പുറം ഒരു മഴയുടെ നനവുപോലുമില്ലാതെ.. ഉള്ളിലെവിടെയോ നിര്‍ത്താതെ ഇടിവെട്ടിപെയ്യുന്ന ഒരു തോരാ മഴപോലെ  ഓര്‍മകളില്‍ അവളിന്നും...

Saturday, November 20, 2010

കൂടെ



കാലത്തെ  ഉണരുമ്പോള്‍ .. ചാറ്റല്‍  മഴ  ഉണ്ടായിരുന്നു ..
ചിമ്മി  തുറക്കുന്ന  കണ്ണുകള്‍  കണ്ടു  പുഞ്ചിരിച്ചു നിന്ന മഴ....
ഉച്ച്ചവേയിലത്തൊരു വേനല്‍ മഴയും...
വെയിലത്ത് തളര്ത്താതെ കുളിര്‍പ്പികനെന്നോണം...
ഇളംവെയില്‍ നേരത്ത് വിശ്രമിച്ച മഴ....
രാത്രിയില്‍ ഉറഞ്ഞു തുള്ളി ആര്‍ത്തു പെയ്യുനുണ്ടായിരുന്നു...
ഞാന്‍ ഉറങ്ങുവോളം...

ഇനിയും ഒരു കാത്തിരിപ്പ് കൂടി മാത്രം..














ദൂരം ഈ  വിദൂരം അത്രയും ..
നിന്‍  നീണ്ട   പാദങ്ങള്‍  പിന്തുടര്‍ന്നിതുവരെക്കെത്തി ഞാന്‍ .
കാവുകള്‍ കുളങ്ങള്‍ കടവുകള്‍ തീരങ്ങള്‍ താണ്ടി നിനക്കൊപ്പം,
കരഞ്ഞും കരയിച്ച്ചും ചിരിച്ചും ചിരിപ്പിച്ചും പിന്നിലെത്ര നിമിഷങ്ങള്‍...

കാത്തുവച്ച്ചോരീ അണയാത്ത മിഴികളില്‍.. പ്രതീക്ഷകള്‍ സ്വപ്‌നങ്ങള്‍ ദിനരാത്രങ്ങള്‍ അത്രയും,
ചലിച്ച്ചിരുന്നോരീ ചുണ്ടുകള്‍ ഇടാരാതെ ചിരിയായും വാക്കാലും
മറക്കാതെ കാത്തുവച്ച്ചോരോന്നീ  മനസ്സിത്രനാലും..
ഓടിയെത്തിയിരുന്നീ ഞാന്‍ എന്നും നിന്നിലെക്കായി.

കരിന്തിരി കത്ത്തുന്നോരീ കണ്ണ്കള്‍ക്കിനി 
ചിരിക്കാത്തോരീ ചുണ്ടുകള്‍ക്കിനി...
കത്ത്തുവക്കുവാന്‍ ഒന്നുമില്ലത്തോരീ മനസ്സിനിനി..
 ഒരൊറ്റ   കാത്തിരിപ്പ്   കൂടി  മാത്രം ..


Tuesday, November 9, 2010

തിരികെ വീണ്ടും,..













പച്ചപ്പ്‌ തീര്ത്തോരാ നാടുവഴിയിലൂടെ ,
ഉറവകളും  ഉരഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന
കരിയില മൂടിയ മണ്ണിലൂടെ ,
നടന്നു നടന്നു...

പായല്‍ പുതച്ച വലിയ മതില്കെട്ടിനുള്ളിലെ
മഞ്ഞില്‍ കുളിച്ചു സൂര്യ നമസ്കാരം ചെയ്യുന്ന
മനസ്സുള്ള അത്മാവുള്ള ജീവനുള്ള എന്റെ വീട്ടിലേക്കെത്തുവാന്‍..

ഓര്‍മകളുടെ കലവറയിലെ ,
വരിന്ഞ്ഞും മുറുകിയും കിടക്കുന്ന ആത്മാക്കളെ
മാറാല മാറ്റി പുറം വെയില്‍ കാട്ടുവാന്‍.
എനിക്ക് കൂട്ടിരുത്തുവാന്‍..

ചിതലുകള്‍ ഉണ്ടു തീര്‍ക്കാരായ മുറിവീണ ചുവരിന് ചുറ്റും
ഇടറുന്നോരീ കാലാല്‍ വലം വക്കുവാന്‍..