Monday, April 22, 2013

അകാലങ്ങൾ

നേരം  നന്നായി വെളുത്തു .. അടുക്കളയിലും അരങ്ങത്തും  അതിൻറേതായ  ഒച്ചയും മേളങ്ങളും . ..  ചായയുടെയും ഇടലിയുടെ  ആവിയുടെയും മണം .. ദൃതിവക്കുംതോറും  കൂടുതൽ  പടരുന്ന പൊക... ഗ്യാസും  വിറകും  ഒരേപോലെ  കത്തുന്നു ..

 അയാളും മകനും പത്രം വായിക്കുകയാണ് ..  വതിൽകലെ സോഫയിൽ  ഇരുന്നു ടീപോയിൽ  കാലുംവച്ചു  പത്രത്തിലെ അക്ഷരങ്ങൾ അയാളുടെ കട്ടികണ്ണടയുടെ ഇടയിലൂടെ ഞെങ്ങി ഞെരുങ്ങി അകത്തേക്ക് ..  മകൻ  ഓരോ പേജിലും  ഇന്റ്രസ്റ്റിങ്ങായ  ഏതേലും  പീഡന കഥകൾ തിരഞ്ഞു പാറിക്കൊണ്ടിരുന്നു ..  ബലാൽസംഗ  കഥകളിലെ പെണ്‍കുട്ടിയുടെ പ്രായം മാത്രം മതി അവള്ക്കൊരു  രൂപം ശ്രിഷ്ടിക്കാൻ ...  ഭാഗ്യംപ്രതികളുടെ   പ്രായവും ഫോട്ടോയും ( കളർ ) കൊടുത്തിട്ടുണ്ട് ... കഥാപാത്രങ്ങളും  സീനും  ഓ കെ ...  ചരമകൊളത്തിന്റെ  താഴെയാണ്  ചാകര.. എത്ര എത്ര വെറയിറ്റീസ് .

അടുക്കളയില നിന്നും വളയിട്ട കൈകൾ മാക്സി  ഇട്ടു വന്നു  ചായ വച്ച് പോയി ...

ചുരിദാറിട്ട  ഒരു പതിനാറു  വയസ്സായ  പെണ്‍ ശരീരം പുസ്തകം ചുമന്നു ഒരുങ്ങി ഇറങ്ങി പോവുന്നു ...

മുഷിപ്പില്ലാണ്ട്  ഒരു നേരം  വെളുപ്പിക്കാൻ പല പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ  കഥകൾ തുരു തുരെ ... ഇന്ത്യയുടെ  തെക്കും വടക്കും  കിഴക്കും... പിന്നെ കേരളത്തിന്റെ  അറിയവുന്നിടത്തും അറിയാതിടത്തും ഒന്നുവേണ്ട ... കഥകൾക്ക്  ഒരു പഞ്ഞവുമില്ല..

മുറ്റത്തു  അയാളുടെ അമ്മ  കുളിച്ച്  രാമാ രാമാ പാടി,  നടന്നകന്നു പോവുന്ന  ചെറുമകളെ നോക്കി  നിന്നു..

പണിക്കാരി  പെണ്ണുംപിള്ള  മുറ്റം തൂത്ത് കൂട്ടിയ കൂനകൾ  കൊട്ടയിൽ  വാരിയൊതുക്കി കൊണ്ട് പറയുന്നു " കാലം  തെറ്റിയ  ഈ മഴയത്ത്  ആ മാവിന്റെ പൂ  മുഴുക്കനെ കൊണം പിടിക്കാണ്ടങ്ങ്  കൊഴിഞ്ഞു.  നോക്കണേ കൊച്ചു വാങ്ങിച്ചു  നട്ട മാതളത്തിന്റെ  ആകെ  ഉണ്ടാരുന്ന ഒരു പൂവു.. അതും കായ്കാതെ  കൊഴിഞ്ഞു..  വൈകിട്ട് വരുമ്പോൾ, പാവത്തിന് അത് കാണുമ്പോൾ വെഷമം ആവും.. "

"അവനവൻ  നട്ടത്  കൊഴിയുമ്പോൾ അവനവനേ  ദണ്ഡം ഉണ്ടാവൂ ...  കലികാലം!!!"  അവർ രാമാ രാമാ  പാടി  അകത്തേക്ക് കയറി പൊയി ...






Sunday, March 3, 2013

ആമം





മഴയില്‍ നനഞ്ഞ പത്മാരാജന്‍ കഥകളും , പ്രണയത്തില്‍ അമരുന്ന ഭരതന്‍ കഥകളും , കണ്ണില്‍ ഉറക്കത്തിന്റെ ചായം മുക്കി സ്വപ്നം വരയ്ക്കുന്ന മുത്തശ്ശി കഥകളും , അന്തം വിടാനായി മാത്രം വായിക്കുന്ന ഗ്രീക്ക് കഥകളും ... അങ്ങനെ  അങ്ങനെ  മേല്‍വിലാസം  ഏറ്റെടുക്കപ്പെട്ട  ഒരുപാടിനം  കഥകള്ക്കിടയില്‍ ഇവിടെ  വേറൊരു  കഥ പറയുകയാണ് ... അതാ അവിടെ ഉറക്കത്തിനും  ഉണരലിനും  ഇടയില്‍ അസ്വസ്ഥയായി  ഇരിക്കുന്ന അവരുടെ കഥ !!


കാലങ്ങളായി  അവര്‍  അന്തി ഉറങ്ങുന്നത്   ഒറ്റയ്ക്കാണ് . ചുറ്റും പടരുന്ന പല  തരത്തിലുള്ള  ഇരുട്ടിനെ  കണ്ണടച്ച്  സാന്ദ്രത കൂട്ടി  സ്വപ്‌നങ്ങള്‍  ഇല്ലാത്ത  മറ്റൊരു ലോകത്തിന്റെ  തിരക്കില്ലാത്ത വെളിമ്പ്രദേശത്തേക്ക് ... അവിടെയും അവര്‍ ഒറ്റയ്ക്ക് തന്നെ... മരങ്ങളും ചെടികളും പക്ഷികളും മൃഗങ്ങളും മനുഷ്യരും സബ്ധവും ഒന്നുംതന്നെ  ഇല്ലാത്ത ഒരിടം ...
ഉറക്കം തീരും വരെ അവിടെ സമയം പോക്കാന്‍ ഇങ്ങെനെ വെറുതെ  അലഞ്ഞുതിരിയും .. ഉണരാന്‍ കാത്തു നില്ക്കുംപോലെ  വെളിച്ചം കണ്ണിലേക്കു ഒലിച്ചിറങ്ങി പരന്നു നിറയും... വെയിലിലേക്ക്‌ വീണ്ടും  ഉണര്‍ന്നു ... മനുഷ്യനും  മൃഗങ്ങളും മരങ്ങളും ഒച്ചകളും ഉള്ള മറ്റൊരു ദേശം ...രാത്രിയുടെ  സൌന്ദര്യം അനുഭവിക്കുവാനോ പകലിന്റെ തുറിച്ചു  നോട്ടത്തില്‍  നിന്നും ഒളിക്കുവാനോ  അവര്‍ക്ക്  ആവാറില്ല !!



രാത്രിയില്‍ എങ്ങെനെ സഞ്ചരിച്ചാലും ഒടുവില്‍ എതിപെടുന്നത് പുലരിയുടെ  വലിയ  കവാടത്തിലാണ് ... അപ്പുറത്തെ  വെളിച്ചം കാണാന്‍ പറ്റാത്തത്ര വലിയ  മതിലുകളുള്ള  കവാടം . പലവഴി  തിരിച്ചും മറിച്ചും  നടന്നിട്ടും എല്ലയ്പ്പോളും  എത്തിപ്പെടുന്നത് ഒടുക്കം ഇവിടെ തന്നെ.. തിരിഞ്ഞോടുവാന്‍  നോക്കിയാല്‍ അവിടെയും  കാണാം  പുലരിയിലേക്ക് , വെയിലിലേക്കുള്ള  വഴി ...  ഒരു കീഴ്പെടുത്തല്‍  പോലെ . നെറ്റി ച്ചുളിഞ്ഞുള്ള തലവേദന  തോന്നും ചിലപ്പോള്‍ ...  തല തല്ലി  കരയാന്‍  തോന്നും  മറ്റു ചില നേരങ്ങളില്‍ .

എത്രയോ  നാള്കള്‍  കൂടി ഈ അലഞ്ഞു തിരിയല്‍ . അറിയാന്‍ അവര്‍ക്കതിനുള്ള  അവകാശങ്ങളില്ല. നിഴല്‍ പോലും വഞ്ചിക്കുന്ന  പകലും രാത്രികളും ... ഇറങ്ങി പോവുന്ന ശ്വാസം  തിരിച്ചു കയറി വരാതെ ഇരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ... അത് മാത്രമേ  പിന്തുടരുന്നതായി  തോന്നിയിട്ടുള്ളൂ ....  പകലിലോ രാത്രിയിലോ അതും അവരെ ഒറ്റക്കാക്കുന്നത്??...  രാത്രിയിലെങ്കില്‍  ആരും കാണാതെ  ആ വെളിമ്പ്രദേശത്ത്  കിടന്നു  ഉണങ്ങി വരണ്ടു  പൊടിഞ്ഞു  മണ്ണിലേക്ക് . ... പകലിലെങ്കില്‍  പുഴുത്ത്  നാറി  മറ്റുളവര്‍ക്ക് വെറുപ്പിനു  പുറമേ അറപ്പുകൂടി ...

ദീര്‍ഘമായ ഒരു ശ്വാസം  അവരില്‍ നിന്നും പുറത്തേക്ക് .. പ്രതീക്ഷകള്‍ തകര്‍ത്തും കൊണ്ട് അത്രയും  ശക്തിയില്‍ മറ്റൊന്ന് അകത്തേക്ക് ....




Sunday, January 13, 2013

കുബ്ബൂസും ഹമൂസും

 കുബ്ബൂസും  ഹമൂസും

-------------------------------

ഗള്‍ഫ്‌ മലയാളികളുടെ കഞ്ഞീം പയറും എന്ന് വേണമെങ്ങില്‍ പറയാം...
നാട്ടി ലെ നമ്മുടെ കുബ്ബൂസ് പണ്ട് ഷവര്‍മയ്ക്കൊപ്പം   നിന്നുപോയതാണ്...ദൈവത്തിന്റെ സ്വന്തമായിരുന്ന, ഇപ്പോള്‍ മനുഷ്യരുടെ മാത്രമായ കേരളത്തില്‍;  ഷവര്‍മ ചുരുട്ടി തന്നിരുന്ന  വെളുത്ത ഐറ്റം ആയി രുന്നല്ലോ  കുബ്ബൂസ് .!!!  ഞാനൊക്കെ  തിന്നു വിസര്‍ജിച്ച്ച്ച  ശ/ഷവര്‍മയുടെ  ഒക്കെ കൈയും  കണക്കും നോക്കീരുന്നേല്‍  അന്ന് ഷവര്‍മ ട്രാജഡി ടൈമില്‍  അറ്റാക്ക്‌ വന്നു ചത്തേനെ.. കേരളത്തിലെയും കര്‍ണാടകത്തിലെയും പല ഇടങ്ങളില്‍  നിന്നും   വൃത്തിഇല്ലാത്ത ഒരുപാടു   ഷവര്‍മ  ഞാന്‍  തിന്നിട്ടുണ്ട്... :)

കുവൈറ്റില്‍ വരും മുന്‍പേ ഈ കുബ്ബൂസ്  ഞാന്‍ കണ്ടിട്ടും തിന്നിട്ടും ഉള്ള  ഐറ്റത്തില്‍  നിന്നും   ടിഫേറെന്റ്  ആണെന്ന് മനസിലായി..ഇറാനിയന്‍ കുബ്ബൂസ് , ഫുള്‍ വീറ്റ് കുബ്ബൂസ് ..ഒന്ന് വേണ്ട..അത്യാവശ്യം  എല്ലാതരം കുബ്ബൂസും തിന്നിട്ടുള്ള  ഒരു കുബ്ബൂസ് പ്രേമി യാണ്  എന്റെ ഭര്‍ത്താവു . മിക്കപോഴും  ബ്രേക്ക്‌ ഫാസ്റ്റ്  എന്താരുന്നു  എന്നാ ചോദ്യത്തിന്  ഉത്തരം കുബ്ബൂസും  ഹമൂസും ..

ഹമൂസ് ഭയങ്കര ടേസ്റ്റ് ഉള്ള ഒരു സാദനം  ആണെന്നും അത് ആദ്യമായി തിന്നുമ്പോള്‍ ഇഷ്ടമാവില്ല എങ്കിലും  തിന്നു തുടങ്ങിയാല്‍ ഇഷ്ടമാവുമെന്നും ,നിര്‍ത്തില്ലന്നുമായിരുന്നു സ്റ്റേറ്റുമെന്റ്റ്‌........  ...
 സംഭവം  ഒള്ളതാണെന്ന് തോന്നുന്നു.
ആദ്യമായി തിന്നുമ്പോള്‍   പീ-നട്ട്  ബട്ടര്‍  ന്റെ ഒരു പച്ച കലര്‍ന്ന രുചി..
ഇപ്പോള്‍  ഗുമ ഗുമ എന്ന് ഞാന്‍ വെട്ടുന്നുണ്ട് .. :)



കുബ്ബൂസ് വിചാരിച്ച  അത്ര ബോര്‍ അല്ല ...ഒന്നുകില്‍ വാങ്ങി  അപ്പോള്‍ തന്നെ സാപിടണം  അല്ലെങ്ങില്‍ നമ്മുടെ ഇഡലി  കുക്കറില്  വച്ച് ആവി  കേറ്റി എടുക്കണം ..കുബ്ബൂസില്‍ ഞാന്‍ ഓക്കേ..അതൊരു നല്ല  ഡയറ്റ്  കൂടി ആണല്ലോ .. വയറു ചാടില്ല തടി കൂടില്ല... പിന്നെ എന്നാ വേണം !!!





ഹമൂസ് അതിനോടെ  പണിയും എന്ന് തോന്നുന്നു... ഹൈ പ്രൊറ്റീന്‌   കടല  + ഒലിവെ ഓയില്‍ ..  എന്തായാലും സംഗതി കൊള്ളാം . കൂടെ ഒരു പീസ്‌  ഗ്രില്ല്ട്   ചിക്കന്‍ കൂടെ ഉണ്ടാവണമേന്നേ  ഒള്ളു...  ;)




കുമ്പസാരം : ഇതെഴുതുമ്പോള്‍ ഞാന്‍  ഇപ്പോള്‍  ഒരു പുത്തന്‍ പ്രവാസിയാണ്.

പ്രവാസികള്‍ക്  ആര്‍ക്കെങ്കിലും ഇത് വായിച്ചു  ദേഷ്യം വന്നാല്‍  പ്രതികരിക്കാതിരിക്കുക  എന്നെ എനിക്ക്  പറയാനുള്ളൂ..
ഇന്ഷാ  അല്ലാഹ്  !!






ഇടവഴികള്‍





ഓരുപാടു കാല്പ്പാടുകള്‍ കണ്ട ഇടവഴികള്‍...... .
 തേഞ്ഞ കറുകപ്പുല്ലുകള്‍,  കുണ്ടും  കുഴിയും പൊടിയുമുള്ള വളഞ്ഞുപുളഞ്ഞ,  തണലുകളുള്ള വഴികള്‍...... ....
 ചേരയും കീരിയും മൈനയും കരീലക്കിളികളും പിന്നെ ഒരുപാടു തരത്തിലുള്ള മണങ്ങളും ,  മുള്ളും, കുറ്റിക്കാടുകളും,  പിന്നിടുന്ന വഴികള്‍...
ചോലയും പുഴയും കുളങ്ങളും കണ്ടുപോകുന്ന കാര്യങങള്‍ പങ്കുവയ്ക്കുന്ന,  കഥകള്‍ കൈമാറുന്ന വഴികള്‍.. .... വഴുക്കലും വരള്‍ച്ചയും കുളിരും അനുഭവിക്കാറുള്ള നാട്ടുവഴികള്‍.......
സ്വകാര്യതകളും അടക്കം പറച്ചിലുകളും പരാതിയും പരിഭവവും ശണ്ടയും കുട്ടിക്കളികളും കേട്ടിട്ടുള്ള കേള്‍ക്കാറുള്ള വഴികള്‍....
പച്ചപ്പുകള്‍ക്കു മേലെ മണ്ണില്‍ മനുഷ്യനറിയാതെ മനുഷ്യന്‍ തീറ്ക്കുന്ന ജീവനില്ലാത്ത ഒരാത്മാവ്..ഗ്രാമത്തിന്റെ നാടീഞരന്‍പുകള്‍ പോലെ പ്രക്രിതിയുടെ രക്തധമനികള്‍ പോലെയുള്ള വഴികള്‍


Wednesday, January 2, 2013

വേനല്‍ മഴ

വെള്ളിയാഴ്ച വൈകിട്ട്  വീടിലെത്തി..
മരത്തണലുള്ള വഴി യി ലൂടെ ഇരുട്ടത്ത്‌ പോവുമ്പോള്‍  തന്നെ  ഭൂമിയുടെ  ഒരു തണുപ്പ് അറിഞ്ഞിരുന്നു...
അമ്മ ഉണ്ടാക്കി വച്ചിരുന്നതെല്ലാം വയറു നിറെ യും അതിലപ്പുറവും തിന്നിട്ടു ...ഒരു ഗ്ലാസ്‌ ചൂട് പാല്.. നാടിന്പുറത്തു മാത്രം കിട്ടുന്ന മായം  കലരാത്ത; കവറില്‍ കേറാത്ത പശുവിന്‍ പാല്; എടുത്തു അമ്മയും ഞാനും മാത്രം ഉറങ്ങുന്ന  ഞങ്ങളുടെ കിഴക്കേ വശത്തുള്ള മുറിയിലേക്ക്...


സീറോ വോള്‍ട്ട് ബള്‍ബില്‍ ഞാന്‍ ഒരാഴ്ചത്തെ മുഴുവന്‍ വിശേഷങ്ങളുടെ ഒരു സമ്മറി  നിരത്തി..
ചെറു ചൂടും നേരിയ  മധുരവും ഉള്ള പാല് വലിച്ചു കുടിച്ചു ലൈറ്റ് അണച്ച് കിടന്നു...


ഇരുട്ടില്‍ ഇരുട്ടിനെ മാത്രം നോക്കി കെടക്കുമ്പോള്‍ അമ്മ പറഞ്ഞു..


" ഇന്നലെ നല്ല മഴയരുന്നു ഇവിടെ... വലിയ തുള്ളികളുള്ള ഒരു മഴ... ഭൂമി നന്നായങ്ങ് തണുത്തു... "


ശെരിയാണ് .. തുറന്നിട്ട രണ്ടു ജനാലയിലൂടെ എനിക്ക് ആ തണുപ്പിന്റെ കനം അറിയാം...


വേനലിലെ ഈ വഴി തെറ്റിയ മഴകള്‍ക്കാണ്    മറ്റേതു മഴയെക്കളും ഭംഗി എന്ന് ചിലപ്പോള്‍ തോന്നും...

വേനല്‍ മഴ..

വേനല്‍ മഴ ഒരുപാട് പഴയതുള്ളതു ഓര്‍ക്കാനാണ് എനിക്കിഷ്ടം എന്ന് തോന്നുന്നു,..  കഴിഞ്ഞ വര്‍ഷത്തെയും അതിനു മുന്നിലുള്ള വര്‍ഷത്തെയും  ഓര്‍മ്മകള്‍  എവിടെയോ  ആ ..അത് കണ്ടുപിടിക്കാന്‍  എനിക്ക് തോന്നുന്നുമില്ല...

സ്റ്റഡി ലീവ് ന്റെ സമയത്തുള്ള മഴകളാരുന്നു എനിക്ക് സ്വസ്ഥമായി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുള്ളവ....പേട്ടെന്ന് ഇരുണ്ടു  മൂടുന്ന  മാനവും ..ആടി  ഉലയ്ക്കുന്ന  കാറ്റും... ഉടനെ പോവുന്ന  കറന്റും അതിനു വഴി ഒരുക്കീരുന്നു..
കമ്പി അഴിയുടെ  അരികില്‍  ഇച്ചിരി ഈര്‍പ്പം  വലിച്ചു തണുത്തിരുന്നു സ്വപ്നം കാണണം..ആ സ്വപ്നങ്ങള്‍ക്  മഴപാറ്റകളുടെ  ഭംഗി യും  ആയുസ്സും  ആണെങ്കിലും വീണ്ടും വീണ്ടും കണ്ടുപോവുക ഒരു വൈകല്യം തന്നെ ആരുന്നോ ആ..

വീട്ടില്‍ ആണെങ്കില്  ചിലപ്പോള്‍ കള്ള ഉറക്കം  നടിച്ചു പുതപ്പിനടിയില്‍  സ്വപ്നം കണ്ടു കിടന്നു അറിയാതെ  മയങ്ങും..അല്ലെങ്കില്‍  എല്ലാവര്‍ക്കും ഒപ്പം  സൊറ  പറഞ്ഞു കാപിയും കപ്പലണ്ടിയും...

ഒറ്റ  മഴ കൊണ്ട് മാത്രം ഒരു മഴക്കാലത്തിന്റെ  പേരുതന്നെ  കിട്ടിയ വേനല്‍ മഴ .. പ്രകൃതിയുടെയും മനുഷ്യന്റെയും ഈ തെറ്റിയ കാലത്തില്‍   പെയുന്നത് ഏതു മഴയാണ് എന്നറിയാതെ ഇരിക്കുമ്പോള്‍. ഇതില്‍ വേനല്‍ മഴ  വന്നുപോയതെപ്പോളെന്നു  ചോദിയ്ക്കാന്‍ കൂടി മറന്നു പൊഇരിക്കുന്നു...








Sunday, June 12, 2011

12-JUNE-2011

മഴ  മന്ത്രിക്കുന്നു ,....
മൌനം  അടക്കി  കാത്തുവച്ച  പാട്ടിന്റെ      പാലഴികള്‍  ... അങ്ങ്   നിന്നും  ഇങ്ങു വരെ  നേര്‍പ്പിച്ചു  ചാലിച്ച്  നിറെയെ  പൊഴിച്ചും    കൊണ്ട് ... 
മഴ  മൌനം  മറന്നു  പാടുന്നു ....ഉറക്കെ ഉറക്കെ ഉറക്കെ....
ഇവിടെ   ...
സഭാകമ്പം  ഇല്ലാതെ ... പരിസരം  മറന്നു ....
നിര്‍ത്താതെ  .... 

Wednesday, April 13, 2011

ഇന്നും..

കരഞ്ഞുറങ്ങിയ രാത്രികളില്‍ സ്വപ്‌നങ്ങള്‍ വരുമായിരുന്നു.. ചിരിപ്പിക്കാന്‍,,,
സ്വയം മറന്നുറങ്ങിയ രാത്രികളില്‍ ഓര്‍മ്മകള്‍ വരുമായിരുന്നു കഥപറയാന്‍ 
ഉറങ്ങാതെ കിടന്ന രാത്രികളില്‍ ഞാന്‍ എന്നും ഒറ്റക്കായിരുന്നു...
നിലാവ് വരുന്നതും   പ്രതീക്ഷിച്ചു..സ്വപ്‌നങ്ങള്‍ വരുന്നതും കാത്തു.. ഓര്‍മ്മകള്‍ക്ക് പായ വിരിച്ചിട്ടു.....