Wednesday, January 2, 2013

വേനല്‍ മഴ

വെള്ളിയാഴ്ച വൈകിട്ട്  വീടിലെത്തി..
മരത്തണലുള്ള വഴി യി ലൂടെ ഇരുട്ടത്ത്‌ പോവുമ്പോള്‍  തന്നെ  ഭൂമിയുടെ  ഒരു തണുപ്പ് അറിഞ്ഞിരുന്നു...
അമ്മ ഉണ്ടാക്കി വച്ചിരുന്നതെല്ലാം വയറു നിറെ യും അതിലപ്പുറവും തിന്നിട്ടു ...ഒരു ഗ്ലാസ്‌ ചൂട് പാല്.. നാടിന്പുറത്തു മാത്രം കിട്ടുന്ന മായം  കലരാത്ത; കവറില്‍ കേറാത്ത പശുവിന്‍ പാല്; എടുത്തു അമ്മയും ഞാനും മാത്രം ഉറങ്ങുന്ന  ഞങ്ങളുടെ കിഴക്കേ വശത്തുള്ള മുറിയിലേക്ക്...


സീറോ വോള്‍ട്ട് ബള്‍ബില്‍ ഞാന്‍ ഒരാഴ്ചത്തെ മുഴുവന്‍ വിശേഷങ്ങളുടെ ഒരു സമ്മറി  നിരത്തി..
ചെറു ചൂടും നേരിയ  മധുരവും ഉള്ള പാല് വലിച്ചു കുടിച്ചു ലൈറ്റ് അണച്ച് കിടന്നു...


ഇരുട്ടില്‍ ഇരുട്ടിനെ മാത്രം നോക്കി കെടക്കുമ്പോള്‍ അമ്മ പറഞ്ഞു..


" ഇന്നലെ നല്ല മഴയരുന്നു ഇവിടെ... വലിയ തുള്ളികളുള്ള ഒരു മഴ... ഭൂമി നന്നായങ്ങ് തണുത്തു... "


ശെരിയാണ് .. തുറന്നിട്ട രണ്ടു ജനാലയിലൂടെ എനിക്ക് ആ തണുപ്പിന്റെ കനം അറിയാം...


വേനലിലെ ഈ വഴി തെറ്റിയ മഴകള്‍ക്കാണ്    മറ്റേതു മഴയെക്കളും ഭംഗി എന്ന് ചിലപ്പോള്‍ തോന്നും...

വേനല്‍ മഴ..

വേനല്‍ മഴ ഒരുപാട് പഴയതുള്ളതു ഓര്‍ക്കാനാണ് എനിക്കിഷ്ടം എന്ന് തോന്നുന്നു,..  കഴിഞ്ഞ വര്‍ഷത്തെയും അതിനു മുന്നിലുള്ള വര്‍ഷത്തെയും  ഓര്‍മ്മകള്‍  എവിടെയോ  ആ ..അത് കണ്ടുപിടിക്കാന്‍  എനിക്ക് തോന്നുന്നുമില്ല...

സ്റ്റഡി ലീവ് ന്റെ സമയത്തുള്ള മഴകളാരുന്നു എനിക്ക് സ്വസ്ഥമായി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുള്ളവ....പേട്ടെന്ന് ഇരുണ്ടു  മൂടുന്ന  മാനവും ..ആടി  ഉലയ്ക്കുന്ന  കാറ്റും... ഉടനെ പോവുന്ന  കറന്റും അതിനു വഴി ഒരുക്കീരുന്നു..
കമ്പി അഴിയുടെ  അരികില്‍  ഇച്ചിരി ഈര്‍പ്പം  വലിച്ചു തണുത്തിരുന്നു സ്വപ്നം കാണണം..ആ സ്വപ്നങ്ങള്‍ക്  മഴപാറ്റകളുടെ  ഭംഗി യും  ആയുസ്സും  ആണെങ്കിലും വീണ്ടും വീണ്ടും കണ്ടുപോവുക ഒരു വൈകല്യം തന്നെ ആരുന്നോ ആ..

വീട്ടില്‍ ആണെങ്കില്  ചിലപ്പോള്‍ കള്ള ഉറക്കം  നടിച്ചു പുതപ്പിനടിയില്‍  സ്വപ്നം കണ്ടു കിടന്നു അറിയാതെ  മയങ്ങും..അല്ലെങ്കില്‍  എല്ലാവര്‍ക്കും ഒപ്പം  സൊറ  പറഞ്ഞു കാപിയും കപ്പലണ്ടിയും...

ഒറ്റ  മഴ കൊണ്ട് മാത്രം ഒരു മഴക്കാലത്തിന്റെ  പേരുതന്നെ  കിട്ടിയ വേനല്‍ മഴ .. പ്രകൃതിയുടെയും മനുഷ്യന്റെയും ഈ തെറ്റിയ കാലത്തില്‍   പെയുന്നത് ഏതു മഴയാണ് എന്നറിയാതെ ഇരിക്കുമ്പോള്‍. ഇതില്‍ വേനല്‍ മഴ  വന്നുപോയതെപ്പോളെന്നു  ചോദിയ്ക്കാന്‍ കൂടി മറന്നു പൊഇരിക്കുന്നു...








No comments:

Post a Comment