Wednesday, February 23, 2011

കുരുവരികള്‍ -#

എനിക്കവളുടെ മഷി പടര്‍ന്ന കണ്ണുകളായിരുന്നു ഏറെ ഇഷ്ടം..
അതുകൊണ്ട് മാത്രമാണ് ഞാന്‍ അവളെ എപ്പോളും കരയിച്ചിരുന്നത്....



Monday, February 21, 2011

കൂടെ

കാറ്റ്ഉണ്ടായിരുന്നു..
കനവുണ്ടായിരുന്നു..
കുളിരുണ്ടായിരുന്നു..
കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നു..
കവിത ഉണ്ടായിരുന്നു..
കള്ള ചിരി ഉണ്ടായിരുന്നു.
കട്ടെടുത്ത അവളും ഉണ്ടായിരുന്നു...



കൊച്ചാപ്പി

എന്റെ ഓര്‍മയില്‍ ആള്‍ രൂപം ഇല്ലാത്ത ഒരു കഥ പാത്രം..ഒരു നിഴല്‍ രൂപം മാത്രമാണ് ഈ പേര് കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക ...
എന്റെ നാടിലെ ഒരു ഭ്രാന്തന്‍ കഥാപാത്രം .
വളരെ കുഞ്ഞു കാലത്തില്‍ വീട്ടിലും നാട്ടിലും  എല്ലാവരും പറഞ്ഞിരുന്ന ഒരു ഭ്രാന്തന്‍...

വലിയ തുന്നികെട്ടിയ മുഷിന്റെ പാന്റ്സും കീറിയ  നാറുന്ന  ഷര്‍ട്ടും കുറെ തുണികള്‍ ചുമന്നും പുതച്ചും.. അഴുക്കിന്റെ നിറം ഉള്ള ഒരു ഷൂസും ഇട്ടു വീടുകളില്‍ ഇടക്കൊകെ  ഉച്ച്ചയൂണോ  പ്രാതാലോ ഭിക്ഷ ചോദിച്ചു എത്തിയിരുന്ന കൊച്ചാപ്പി..

കുട്ടികളെ വീടുകര്‍ പേടിപ്പികുന്നത് കൊച്ചാപ്പി കണ്ടാല്‍ പിടിച്ചോണ്ട് പോകും എന്നും പറഞ്ഞു... എന്നെയും വീട്ടില്‍ പേടിപ്പിചിടുണ്ട്..ഞാന്‍ പേടിച്ച്ചിടുമുണ്ട്.

പാകത്തിന് പറ്റാത്ത ഒരു തുനിയുടുത്താല്‍ പരസ്പരം കളിയാക്കുന്നതും ... "ഹാ നല്ല കൊച്ചാപ്പി ലുക്ക്‌ ഉണ്ട്.."

എന്തെങ്കിലും മണ്ടത്തരം പറ്റിയാല്‍.. " ഇതിലും ഭേദം കൊച്ചാപ്പി ആയിരുന്നു..."

ഇടക്കൊക്കെ ആളുകള്‍ വെറുതേ കുശലം പറയും ഈ മാസം കൊച്ച്ചപ്പിയെ ഈ വഴിക്ക് കണ്ടില്ലലോ.. വല്ലോടത്തും പോയോ ചത്തോ...ആവോ..

കൊച്ചാപ്പി ചിരിച്ചു നടന്നു പോവും.. ഭ്രാന്തന്റെ സ്ഥിരം വേഷ വിധനത്ത്തോടെ..അര്ത്തമില്ലത്ത്ത പാട്ടുകള്‍ പാടിയും മൂളിയും..ഇടയ്ക്കിടയ്ക്ക് നിന്ന് ഉച്ചത്തില്‍ ഓരോന്നു വിളിച്ച്ചുകൂവിയും...

കൊച്ചാപ്പിയുടെ മരണം എല്ലാവരും ഒരു "അയ്യോ" യോടെ സ്വീകരിച്ചു..
വഴിയോരത്ത് മരിച്ചു കിടന്ന കൊച്ചാപ്പി.. എന്നത്തെയും പോലെ അന്നും അനാഥനായി..ഭ്രാന്താനായി...

ഇന്നും എന്റെ നാട്ടില്‍ പലരും ഓര്‍ക്കുന്നുണ്ട്... കൊച്ചാപ്പിയെ.. ഞാനും...


Thursday, February 17, 2011

കുരുവരികള്‍ -4

ഇരുള്‍ വീണൊഴുകിയ മുറ്റത്ത്...
ചന്ദ്രന്‍ ഉറങ്ങുവോളം..
സൂര്യന്‍ ഉണരുവോളം..
ഞാന്‍ നിനക്കായി കാത്തിരുന്നു...
ഒരുപാട് പ്രതീക്ഷകളുമായി..
ഇഴഞ്ഞു നീങ്ങിയ ഓരോ ഇരുണ്ട മേഖങ്ങളും 
എന്നെ കളിയാക്കി ചിരിച്ചിട്ടും...
ഒളിച്ചിരുന്ന് നീട്ടി കരഞ്ഞു
ചീവീടുകള്‍ ഭയപ്പെടുതിയിട്ടും..
കരഞ്ഞ   കണ്ണും  വിഷാദ  ഭാവവും 
തളര്ത്തിയിട്ടും...
കണ്ചിമ്മാതെ ഞാന്‍ കത്തിരുന്നു...
നക്ഷത്രങ്ങളെ  തോല്‍പ്പിച്ചു ...


Tuesday, February 8, 2011

കൊലുസ്സ്


വരണ്ട വിണ്ടു കീറിയ പാദങ്ങള്‍ നീട്ടി വച്ചു നടന്നു... വെയില്‍ മൂത്ത നേരമാണ്...
വഴിയിലെ പൊടിയും കരിഞ്ഞ ചില കുഞ്ഞു ഇലകളും വട്ടം പറന്നു നീങ്ങുന്നു...
വല്ലാണ്ട് ദാഹിക്കുന്നുണ്ട്... അന്നൊക്കെ ഇവിടെ കുറെ സംഭാര ഭരണികള്‍  ഉണ്ടാരുന്നു... ചുമട് താങ്ങികളും..ഇന്നിപ്പോ മരത്തണല്‍ കൂടി ഇല്ല... കാലം കൊണ്ട് പോയ സഹായികള്‍...

വടക്കന്‍ വഴീന്നുള്ള ബസ്‌ വരുന്നുണ്ട്...ഓ തെണ്ടികള്‍ മൂക്കുപോത്തുന്നു... നിങ്ങളൊക്കെ ചത്താലും ഈ നാറ്റം തന്നെ..പ്ഫൂ .......

നടന്നുവന്ന കാലുകള്‍ വീണ്ടും നടന്നു തണല്‍ മാത്രം വിരിച്ച കുടിലിന്റെ വാതിലില്‍ ഇരുന്നു സൂര്യനെ ഉറ്റു നോക്കി...ഇരുമ്പ് പാത്രത്തില്‍ നിറച്ച വെള്ളം കോരി കുടിച്ചു അതെ ഇരുപ്പു...

തെണ്ടികളുടെ നഗരം .... എപ്പോള്‍ വേണമെങ്കിലും ഇറങ്ങി പോകാന്‍ പറയപ്പെടാവുന്ന നഗരം .... ജനനവും മരണവും മണ്ണില്‍.. തിന്നുന്നതും വിസര്‍ജിക്കുന്നതും അതെ മണ്ണില്‍..നടക്കുന്നതും കിടക്കുന്നതും അതെ മണ്ണില്‍...ശവങ്ങള്‍ അഴുകി നാറ്റം  പൊങ്ങി
അടങ്ങിയ മണ്ണ്... വേദനയും പട്ടിണിയും അമര്ന്നുരങ്ങുന്ന മണ്ണ്... പകലിന്റെ വെയിലും രാവിന്റെ ഇരുളും പരിഹസിക്കുന്ന  മണ്ണ്...

അവളും അവിടുത്തെ അന്തേവാസി .. പിച്ച്ചയെടുത്തും അലഞ്ഞു തിരഞ്ഞും ജീവിതം കൊണ്ടാടുന്നവള്‍...
ബാല്യത്തില്‍ മുലപ്പാലും,,ശൈശവത്തില്‍  കൊഞ്ചലും, യൌവനത്തില്‍ സുരക്ഷിത്വവും നഷ്ടപ്പെട്ടു.. ബാക്കിയുള്ള കാലം പിഴച്ചുപോയ ജീവിതം , പഴംതുനിയില്‍ പൊതിഞ്ഞു ജീവിക്കുന്നവരുടെ ആ മണ്ണ്..

നീണ്ട പൈജാമയുടെ  തുന്നിക്കൂടിയ പോക്കെറ്റില്‍ നിന്നും മണികള്‍ പോയ ആ കൊലുസ്സ്  എടുത്തു... പഴകി കറുത്ത ഒരു വലിഞ്ഞ കൊലുസ്സ്...കണ്ണികള്‍ അകന്ന ഒരു ഒറ്റ കൊലുസ്സ്..
നിറയെ മണികള്‍ ഉണ്ടായിരുന്ന ഒരു വെള്ളി കൊലുസ്സ്...കാലത്തില്‍ കിലുങ്ങി കിലുങ്ങി മണികള്‍ തിരിച്ചും കണ്ണിയകന്നും എങ്ങേന്യോ കാലില്‍ നിന്നും ഊര്‍ന്നു പൊയ്..

അവള്‍ അത് കയ്യിലെടുത്തു ഒന്ന് കുലുക്കി... ഒച്ചയില്ല.. അവളുടെ കാലില്‍ കെട്ടാന്‍ പാകം നോക്കി... ചേരുന്നില്ല...അത് ചുരുട്ടി വീണ്ടും പഴയപോലെ ആ കീറ പോക്കെറ്റിലേക്ക് ..


Tuesday, February 1, 2011

പേടി

കാറ്റടിച്ചു കൊണ്ടേ ഇരുന്നു... കടത്തു കടവില്‍ നിന്നും വളളത്തില്‍ കയറുമ്പോള്‍ ഉള്ളില്‍ ഭയങ്കര പേടിയാരുന്നു...ഇരുട്ടത്ത്‌ പുഴ കറുത്ത് ഒഴുകുന്നതും..വെള്ളത്തിന്റെ ദൃതിയും...നിശബ്ധതയിലെ കാറ്റിന്റെ കാറലും....പുഴ കടന്നു കരിമ്പും കൃഷിയുടെ ഇടയിലൂടെ നടവഴി ഇല്‍  എത്തും  വരെ വീണ്ടും പേടി...കരിമ്പിന്‍ കൊമ്പിന്റെ അരികുകളില്‍ കൈത  കാടുകള്‍ ചേര്‍ന്ന് പാമ്പുകള്‍ പതുങ്ങി ഇരിക്കുന്നുണ്ടാവും എന്ന് ഓര്‍ത്തപ്പോള്‍...
നടവഴിയില്‍ ആരും തന്നെയില്ല... വീട്ടിലെത്താന്‍ നീണ്ട തൊടികടക്കണം...അവിടെ മരങ്ങള്‍ക്കിടയില്‍ ഇരുട്ട് കട്ട പിടിച്ചു കിടക്കുന്നു...അതിന്റെ വടക്കേ അറ്റത്തുള്ള മൂലയ്ക്ക് പന നില്‍പ്പുണ്ട്..നീണ്ട ചുരുള്‍ മുടി അഴിച്ചിട്ടു യക്ഷികള്‍ പറന്നു വന്നിരികാറുള്ള പന...അതിന്റെ അടുത്തായിട്ടാണ് മരിച്ചവരെ ഒക്കെ അടക്കാര്...

വീടെത്തും  വരെ പേടി തന്നെ പേടി.... വീടെത്തി...അച്ചന്‍ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്...
ഇത്ര നേരം വൈകിയതിനു പറയാനുള്ള വഴക്ക് വായില്‍ നിറച്ചു...
വീണ്ടും പേടി... ഇത് എന്ന് അവസാനിക്കും...