Friday, May 28, 2010

മഴതോരുവോളം..

ഏകാന്തതയുടെ ചുവ മാത്രമുള്ള ദിവസങ്ങള്‍..പറയുവാനോ പറയുന്നത് കേള്‍ക്കുവനോ മറ്റൊരാളില്ലാത്ത നിമിഷങ്ങള്‍..വേദന അമര്‍ന്നു കണ്ണിലൂടെ ഒലിച്ചിറങ്ങിയ നിശബ്ധമായ നീറുന്ന നിമിഷങ്ങള്‍... പ്രതീക്ഷകള്‍ക്ക് നാളെ എന്നൊന്നില്ലാത്ത നിമിഷങ്ങള്‍...മഴ തോരുവോളം നാല് ചുവരുകള്‍ സാക്ഷി നിര്‍ത്തി തേങ്ങി കരഞ്ഞു.. ആരും കേള്‍ക്കാതെ കാണാതെ... എന്റെ വേദനയില്‍ തടവുവാന്‍ എനിക്ക് കരഞ്ഞു തീരുവാന്‍ തോരാതെ നിന്നു,.... കണ്ണീര്‍ പെയ്തോഴിയുവോളം,...മഴ..

എന്റെ വിരല്‍ തൊട്ട മഴത്തുള്ളികള്‍..

ഇരുമ്പഴി ജനാലയ്കരികില്‍ അകലങ്ങളിലേ മങ്ങിയ കാഴ്ചയില്‍ നിശാന്തമായി ശൂന്യമായ മനസ്സും നിറഞ്ഞ കണ്ണുകളുമായി നോക്കിയിരിക്കവേയ്..കരീലകള്‍ കാറിന്റെ കൂടെ എന്നില്‍ നിന്നകന്നു പോകവേ ...എന്നെ നോക്കി നെടുവീര്‍പ്പിട്ടു നിന്ന പൂക്കള്‍ എന്നെന്നേക്കുമായി കൊഴിഞ്ഞു വീഴവേ...നിസംബ്ധം തലതാഴ്ത്തി ഇരുന്ന കിളികള്‍ ഒരുവാകുപോലും പറയാതെ ധ്രിതിപ്പെട്ടു കൂടനയവേയ്
കാഹളം കൊട്ടി ചരിഞ്ഞും ചാഞ്ഞും കൊമാരമാടി മഴയനയവേയ്... ഉച്ചത്തിലെയ് ഇലകളില്‍ തട്ടി തെറിച്ചു പായല്‍ പരന്ന ഒട്ടു മേലില്‍ ഉരസ്സിഎന്റെ വിരല്കള്‍ തൊട്ടു താഴെക്കുതിരവേയ്...

Friday, May 21, 2010

പ്രതീക്ഷ..

കാലങ്ങള്‍; കാഴ്ച കാണുവാനായി എനിലെക്കെത്തിയ നാളുകള്‍ ...

വാര്‍ധക്യം പുതച്ചു ഞാന്‍ എനിലെക്കൊതുങ്ങവേ..

ചുക്കി ചുളിഞ്ഞ എന്റെ കോശങ്ങള്‍.. മരച്ച്ചോരാ എല്ലിന്‍ കൂട് മൂടിവയ്ക്കവേ...

കണ്‍ തുറന്നു നോക്കിയാല്‍ കണ്‍ പീലികള്‍ക്കപ്പുരം ഒന്നുമേ ഇല്ലാത്ത കാഴ്ചകള്‍.

ഒന്നെനീക്കുവാന്‍ മൂന്നാമതൊരു കയ്യ് ഇല്ലാതെ വയ്യെന്നോരീ സ്വാതന്ത്ര്യം ...

പരസഹായത്താല്‍ നാളുകള്‍ കാണുന്നു...

പരസഹായത്താല്‍ കാലങ്ങള്‍ കേള്‍ക്കുന്നു..



ഉത്തരത്തില്‍ കിടയ്ക്കയ്കരികിലലായ് സഹായത്തിനായ് കുരുക്കുകള്‍ കൊരുത്ത കയറും..

ഒന്നോടുങ്ങിയിടോരീ മുറിവിട്ടു പോകുവാന്‍ കാത്തു കാത്തു നില്‍ക്കുന്നു പ്രായം ചെന്നോരീ കിടക്കയും..
നിഴല്‍ ചാരി ഒറ്റയ്ക്കേ നില്‍ക്കുന്നു ആട്ടും തുപ്പലും ഒട്ടുസഹിച്ച്ചോരീ വാല്യകാരിയാം കോളാമ്പി കിണ്ണവും...

നേര്ത്തോരീ പരുത്തിയില്‍ മൂടിയ നഗ്നത എണ്ണയില്‍ മുങ്ങി അലിഞ്ഞുതീരവേയ്...

അഴികളില്‍ എണ്ണകള്‍ , മരുന്നുകള്‍ ,ആര്‍ക്കും വെന്ദീടാത്ത ഒരുപാടു കുപ്പികള്‍,,
മുഖത്ത് സഹതാപം പൂശി കാണികള്‍ എത്താവേ. കയികളില്‍ തഴുകി യാത്ര പറയവേ...
ഇന്നുണ്ടാവും ഇല്ലെങ്കില്‍ നാളെ
പിന്നെയും നീലില്ലെന്ന പ്രതീക്ഷിയാല്‍ ഉറ്റവര്‍ നില്‍ക്കവേ..
ഒരു പിടി ചോറ് ഊട്ടുവാനുന്ദ് ഇന്നല്ല..നാളെ ബലിതര്‍പ്പണം നടത്ത്തുംബോലെന്നു കളി പറഞ്ജോടുന്ന
പേരക്കിടാങ്ങളും...
ഒക്കെയും കണ്ടുകണ്ണടയ്ക്കുമ്പോള്‍ ഓര്‍മകള്‍ക്ക് പിന്നിലെ യൌവനം മുന്നില്‍ പടര്‍ന്നു ഉയരുന്നു..
പാടവും, വരമ്പും, പച്ചയും , പച്ചപ്പും
കാവും കുളങ്ങളും നാടും നാട്ടാരും..
പടിപ്പുര ചെര്തോരാ വന്‍ മതില്ക്കെട്ടുകളും , കൊയ്തും കതിരും,ചെരുമികളും ,....
പാട്ടും പരിവാരങ്ങളും കളിയും കളിത്തട്ടുകളും..
തരവാടിന്‍ തലങ്ങളില്‍ കഴിഞ്ഞൊരാ ബാല്യത്തിന്‍ നിഷ്കളങ്കതയും...
പിച്ച്ചവച്ച ഉമ്മര തിന്നകളും..
ആദിയുറങ്ങിയ ആട്ടുതോട്ടിലുകളും..
ചൂട് പകര്‍നനു തന്നൊരാ മാരുകളും..
ഊറി കുടിച്ച്ചോരാ അമ്മതന്‍ അമൃതും
കേട്ടിരുന്ന നാമങ്ങളും ജപങ്ങളും...രാമായണ പുസ്തക താളുകള്‍ പോലെ മറിഞ്ഞു പോയ കാലങ്ങളും...
ശാട്യവും ദു൪ വാശിയും ആദ്യമയി കിട്ടിയ ഈര്‍ക്കിലില്‍ കഷായവും..
വിടര്‍ന്നു വന്‍ന കൌമാരവും..കേട്ട് പഠിച്ച പാട്ടും പാട്യങ്ങളും..
പൂത്തുലോന്ജോരാ യൌവന ഘട്ടവും അനുഭവിച്ച്ചാരധിച്ച്ച്ച അകത്തള ചിട്ടകളും..
ഓണവും വിഷുവും ശ്രാധവും ഊട്ടും .... നൂറും പാലും പാട്ടും ഹോമങ്ങളും..
കൈപിടിച്ച്ചടുത്ത്തതും... പിന്നെ അകന്നകന്നകന്നു പോയ ഹൃദയത്തിന്‍ ബന്ധങ്ങളും..
വെറ്റിലയും കതളിയും കുരുത്തോലയും കോര്‍ത്ത മംഗല്യ പന്തലും..
ജീവിതത്തിന്റെ രണ്ടാം ഘട്ടത്തെ കൊട്ടും കുരവയുമായി വരവെട്ടതും..
പിന്നെയും പ്രതീക്ഷകള്‍ ഒരുപ്പാട്‌ നെയ്തു തീര്‍ത്തതും..
പട്ടുടുപ്പും വെള്ളികൊലുസും കുരിയനിഞ്ഞ കുട്ടികിടാങ്ങളിലൂടെ
പിന്നിട്ട കാലങ്ങള്‍ മുന്നില്‍ നിരക്കവേ..
പിന്‍ഗാമികള്‍ മുന്നിലാടവേയ്
തുടുത്ത ജീവിതം ക്ഷയിച്ചു വന്നതും
ആര്‍കകൊക്കെയോ വേണ്ടി ജീവിച്ച്ചുപോയതും..
ആര്‍ക്കൊകെയോ വേണ്ടി പക്ഷം പിടിച്ചതും
ആര്‍ക്കൊകെയോ വേണ്ടി പലതും സഹിച്ചതും
ഒക്കെയും ഉദരത്തിന്‍ കോശ ത്തിന്‍ എന്ന് മനസുരക്കെ പറഞ്ഞതും ...
ക്ഷമിച്ചു ക്ഷമിച്ചു ഉച്ചി ഉള്ളം കാലില്‍ തൊട്ടതും..
നട്ട കോടികള്‍ വളര്‍ന്നാകാസം മുട്ടിയതും ...
അവഗനയുടെ വേദന നിറഞ്ഞ നിമിഷങ്ങളും..
.
പലതും പ്രതീക്ഷിച്ചു ഇരുന്നോരാ ജിവിതം ഇനിയോന്നുമാത്രം പ്രതീക്ഷിച്ചു കിടക്കവേ.. കാത്തു കാത്തു..
.രണ്ടാമതൊരു വെളിയതോന്നുമേ
അരിപ്പൊടിയും മുരിത്തെങ്ങയും നനഞ്ഞു കത്തുന്ന തിരിയുമായി അലങ്കരിച്ച മണ്ഡപവും..
കൂട്ടകരച്ച്ചിലിന്‍ കുരവയുമായി ..വരവേല്‍പ്പും..
ഇനിയോന്നെ വേണ്ടൂ ...തെക്കേ വളപ്പിലെ ആറടി മണ്ണ്മാത്രം ..പെണ്‍ പണമായി..
നീരലോടെ വാര്‍ധക്യം പ്രതീക്ഷിച്ചു കിടക്കുന്നു....

മറഞ്ഞു പോയവള്‍ക്കുവേണ്ടി...

നിന്റെ കുഴിമാടത്തില്‍ ഞാന്‍ മനസ്സുകൊണ്ട് അര്‍പ്പിച്ച പൂക്കളേമന്നുതുരന്നു അത് നിന്നിലേക്ക്‌ എത്തിച്ച നമ്മുടെ ഇടയിലെ മഴ ....ഒരുവഴിയിലെ രണ്ടു അരികിലൂടെ നടന്ന നമ്മുടെ ഇടയിലെ അന്തരം കുറച്ചു നമ്മളെ ഒരു കുടക്കുള്ളില്‍ എത്തിച്ചതും മഴ...നമ്മുടെ വാകുകളും ഇഷ്ടങ്ങളും പങ്കുവയ്ക്കുമ്പോള്‍ ആ നേരമാത്രെയും കൂടിരുന്നത് സാക്ഷിയായ മഴ മാത്രം..നമ്മുടെ മനസ്സുകള്‍ തുറന്നു അവിടെ കൊതുമ്പുവള്ളവും, ആമ്പല്‍ പൂകളും ,പരല്‍ മീനും മാനത്ത് കണ്ണിയും പായുന്ന തെളിഞ്ഞ വെള്ളമുള്ള കുളവും... കുളത്തിനു ചുറ്റും തുമ്പയും കറുകയും പുല്‍ച്ചാടിയും പൂക്കളും തന്നു ..പെയ്തു ഒഴിഞ്ഞ മഴയുടെ തണുത്ത നിമിഷങ്ങള്‍ തന്നതും ....അന്ന് എന്റെ കൂടെ എന്റെ വിരലില്‍ പിടിച്ചില്ല എന്നിരുന്നാലും എന്റെ നിഴല്‍ പോലെ എന്നോടൊപ്പം അന്ന് കൂടെ നടന്ന്നു എന്ന് സ്വപനത്തില്‍ എനിക്കൊപം എന്നും നടക്കുന്ന നീ.. നമ്മുടെ ഇടയില്‍ പെയ്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ ചിരിയുടെ മഴകള്‍...നമ്മള്‍...ഇന്ന് നീ ആണോ ഈ മഴയായി എന്നില്‍ പെയ്തിറങ്ങുന്നത് ,...
നീ പോയിട്ട് എത്ര കാലങ്ങള്‍... എനിക്കറിയില്ല ആ വര്‍ഷങ്ങളുടെ കണക്കുകള്‍ ഞാന്‍ അളന്നു നോക്കിയിട്ടില്ല .. മനസ്സില്‍ നിര്‍ത്താതെ പെയ്ത ഒരു കണ്ണീരിന്റെ മഴയുന്ടരുന്നു... ഞാന്‍ മാത്രം അനുഭവിച്ച, കണ്ടിരുന്ന ഒരു മഴ...ഒരു പക്ഷെ നീയും കണ്ടിരിക്കണം....നിസ്സഹായയായി..

.കാലങ്ങള്‍ക്ക് ശേഷം ഞാന്‍ മഴയെന്ന സങ്കല്പ്പങ്ങല്‍ക്കപുരതുള്ള ഈ പ്രതിഭാസത്തെ തിരിച്ചറിയുമ്പോള്‍ ....നീ മടങ്ങി വന്നതുപോലെ ...തൊടാനും പറയാനും കഴിയുന്ന ഒരു പ്രകൃതിയുടെ രണ്ടാം വരവ് പോലെ...

നമ്മുടെ, നമ്മള്‍ പരസ്പരം അറിഞ്ഞ ...ജീവിച്ചു തീര്‍ത്ത കൌമാരത്തിന്റെ ആമ്പല്‍ പൂവുകള്‍ വിടര്‍ന്ന പൊയ്കയില്‍ കൊതുമ്പു വള്ളത്തില്‍ ചാരുന്ന മഴയില്‍.. അന്ന് എന്റെ ഒപ്പം നീ ഉണ്ടായിരുന്നു... എന്ന് മഴയുണ്ട്.. നീയായിട്ട് ...
നമ്മുടെ സ്വപ്‌നങ്ങള്‍ പെയ്തിരക്കി ഞാന്‍ മാത്രം ഈ മഴയിലൂടെ നീങ്ങുന്നു... ജീവിതത്തിന്റെ മറുകരയിലേക്ക്.. നിനക്കീ ജീവിതത്തില്‍ നഷ്ടമായ ഒരിടത്തേക്ക്....ഞാന്‍ എത്തുമോ അവിടെ?? അതോ ഈ ചെറു മഴയില്‍ ഏതെങ്കിലും ചുഴികളില്‍ പെട്ട് നമ്മുടെ അറ്റ് പോയ സൌഹൃദത്തിന്റെ അഗാധതയിലേക് ഞാനും??? ഇന്ന് ഞാന്‍ ജീവിക്കുകയാണ്.. മറന്നുവെന്നു കരുതിയോ നീ??? മഴയുള്ളില്ടത്തോളം എന്നിലെ നിശ്വാസം നിലയ്ക്കുന്നിടത്തോളം എനിക്കതിനാവുമെന്നു കരുതുന്നില്ല...

എന്റെ ഓര്‍മയില്‍ നിശ്ചലമായ ആ ഫാന്‍ ഇല്ല.. നിന്റെ കഴുത്തില്‍ അമര്‍ന്ന ഒരു തുണ്ട് തുണികഷ്ണം ഇല്ല...പടര്‍ന്നു കിടന്ന നിന്റെ മുടിയില്ല..എനിക്ക് വേണ്ടാ ആ ഓര്‍മ്മകള്‍..പിരുപിരുത്തും അടക്കം പറഞ്ഞും കൂടി നിന്ന നാടുകാരില്ല...സ്പന്തിച്ചുകൊണ്ട് അടുത്ത് മാറി നിന്ന എന്റെ ആ നിമിഷങ്ങള്‍ ഇല്ല ...

അന്നത്തെ എന്റെ കണ്ണീര്‍ തുള്ളികള്‍ മഴയില്‍ അലിഞ്ഞു എവിടെക്കോ പോയി എന്നെന്നേക്കുമായി ....
ആ മഴ നനയാന്‍ എനിക്കിഷ്ടമാണ്..നമ്മുടെ സ്വപ്‌നങ്ങള്‍ പെയ്തിറങ്ങുന്ന മഴയില്‍ ഇന്ന് ഞാനും നിന്റെ ഓര്‍മകളും വിടര്‍ന്നു നില്കുന ആമ്പല്‍ പൂവുകളില്‍ എന്റെ കൈ തലോടി ആ കൊതുംപുവല്ലത്ത്തില്‍ ...

Tuesday, May 4, 2010

ഇന്നലത്തേ മഴ...

കണ്ണീരിന്റെ ഉപ്പില്ലാത്ത മഴ..
നെടുവീര്‍പ്പിന്‍ടെ തേങ്ങലിന്റെ ഹൃദയതാളങ്ങള്‍ഇല്ലാത്ത മഴ ..
ഒരുപാട് പറയനുണ്ടായിട്ടും ..
ഒന്നും പറയാതെ നിശംബ്ധമായി തിരികെ പോയ മഴ..
ഓര്‍ക്കുവാന്‍ ഒന്നും ബാക്കിവയ്ക്കാതെ എങ്ങോടെക്കോമറഞ്ഞു മാഞ്ഞ മഴ..