Wednesday, January 26, 2011

യാത്ര..


തിരഞ്ഞു നോക്കാതെ ഉള്ള ഈ യാത്ര എങ്ങോട്ട്???...അറിയില്ല്ല..അറിയണം എന്നുണ്ടായിരുന്നു...വര്‍ഷങ്ങള്‍ എത്രയായി അനുഗമിക്കാന്‍ തുടങ്ങിയിട്ട്...കാലുകളിലെ വിള്ളലുകളില്‍  ചോര കറുത്ത് കിടക്കുന്നു...അടുത്തത് പുഴയാണ്... ഈ കറുത്ത ചോര കട്ടകള്‍ തിന്നാന്‍ പുഴ മീനുകള്‍ വരും... വേദന അതാ പുഴയില്‍ ഒഴുകി കൊണ്ട് എന്നെ കാത്തിരിക്കും പോലെ ...അനുഭവിച്ച വേദനകള്‍ വച്ച് നോക്കിയാല്‍ പുഴയുടെ പടിവാതില്‍ക്കല്‍ പറന്നു നടക്കുന്ന മണല്‍ തരിയുടെ പകുതിയോളം വരില്ല ഈ വേദന..വരെട്ടെ...

അദ്ദേഹത്തിന് വിശക്കുന്നുണ്ടോ??...കാലുകള്‍ക്കൊരു മന്തത...ഉം...ഉണ്ട്....നടപ്പ് നിര്‍ത്തി ആ വെയിലത്ത്‌ തന്നെ ഇരിക്കുന്നു....പുഴയിലെ ഉച്ചയുറക്കം നടിച്ചു അനങ്ങാതെ കിടക്കുന്ന വെള്ളം കൈകുംപിളില്‍ കോരി കുടിച്ചിട്ട് വീണ്ടും യാത്ര... അറിവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ അനുഭവങ്ങള്‍ കൂടുതലുള്ളവള്‍  ഞാന്‍...

ഓരോ പാതയടിയിലും അദ്ദേഹം അറിവ് നേടുന്നു...ആയുസ്സ് കുറയുന്നു... എനിക്ക് ക്ഷീണം കൂടുന്നു... മനസ്സ് ഉറപ്പു നേടുന്നു.. ഞങ്ങള്‍ രണ്ടാളും പ്രകൃതിയുടെ  എറ്റ   കുറചിലുകളില്‍ ത്രിപ്താരകപ്പെട്ടു മുന്നോട്ടു..

പുഴകടന്നു... നീറുന്ന കാലുകള്‍ വിസമ്മതിക്കുന്നു എങ്കിലും..ഞാന്‍ പതിവൃതയും പതിയെ അനുഗമിക്കാന്‍ വിധിക്കപ്പെട്ടവലുമാണ്  ....ചരലുകള്‍ പാകിയ ഗ്രാമത്തിന്റെ ഈടു വഴി...ഏതോ ഒരു മനയിലേക്ക്...എനിക്ക് കടക്കാന്‍ വിധിയില്ലാത്ത പടികള്‍ ഇവിടെ നിന്നും തന്നെ എനിക്ക് കാണ്കയായി... അദ്ദേഹം നില്‍ക്കുന്നു...അതെ.. ഇവിടെ വരെ എനിക്ക് കടക്കാവൂ.. നരച്ച മുടിയഴിച്ച് വിടര്‍ത്തിയിട്ട ഒരു ചെമ്പക മരത്തിന്റെ  തണല് കടന്നു അദ്ദേഹം ബ്രാഹ്മണ്യത്തിന്റെ കരിങ്കല്‍ പടവ് ചവിട്ടി കയറി പോയി...മനയുടെ നിഴല്‍ തുംപിനും ഇപ്പുറം വിടര്‍ന്ന ഒരു പേരാലിന്‍ ചുവട്ടില്‍ ഇപ്പോള്‍ എനിക്ക്  അല്പം വിശ്രമം...വിഷാദം വന്നു കൂടിരുന്നു... മുലയില്‍ നിന്നും ഇട്ടു വീണു കൊണ്ടിരുന്ന ഓരോ തുള്ളി അമൃതും പേറ്റുനോവില്‍ ആദ്യമായും അവസാനമായും  കണ്ട കുന്നോമാനകളുടെ കുറിയ മുഖങ്ങളിലെക്കുള്ള ഓര്‍മ്മകള്‍ കൊണ്ട് വേട്ട നടത്തുന്നു.. ആയുധമില്ലാത്ത പരിഹാരമില്ലാത്ത ഒരു പോരാളിക്കൂട്ടത്തിലെ അംഗം എന്നാ പോലെ തലകുനിച്ചു കണ്ണുകളിലെ നിറഞ്ഞ തുള്ളികളെ ഉണങ്ങി വരണ്ട ശീല തുമ്പു കൊണ്ട് തുടച്ചുനീക്കി ഇരുന്നു...

വഴിപോക്കര്‍...നോക്കുന്നുണ്ട് പലരും...നിവര്‍ന്ന ആലിന്റെ ഇലകളില്‍ കൈ രേഖ നോക്കി ഇരിക്കുന്ന കാക്കാത്തി പെണ്ണിനെ പോലെ പലരുടെയും നോട്ടം കാണാത്ത പോലെ ഇരുന്നു..അവള്‍... പറയി...

യാത്ര ഇനി എത്ര.. ഇനി എപ്പോള്‍...ഒന്നിനും ഉത്തരം ഇല്ലാതെ യാത്ര ചെയ്യുന്നവള്‍....




Note: പറയി പെറ്റ പന്തിരുകുലം എന്നാ കഥയിലെ.. വരരുചി എന്നാ പണ്ഡിത ബ്രാഹ്മണനെ അനുഗമിച്ചു നടന്ന പതിവൃതയായ പറയി സ്ത്രീയെ കുറിച്ച്...അവരുടെ ഒരു ദിവസ ശകലം..നൊന്തു പെറ്റ കുഞ്ഞുങ്ങളെ എടുക്കുവാനോ മുലയൂട്ടുവാണോ കൂടെ കൊണ്ടുപോരുവാനോ സമ്മതിക്കാതെ ദൈവം വായ കീറിയിട്ടുണ്ടെങ്കില്‍  അതിനു വേണ്ടത് കൊടുത്തുകൊള്ളും എന്നാ ഒറ്റവാക്കില്‍  മാതൃത്വത്തെ വിധിയുടെ പേരില്‍ കരിച്ച്ചുകളഞ്ഞ ഭര്‍ത്താവിന്റെ ക്രൂരതയെ പഴിക്കാതേ ജീവിതാവസാനം വരെ കൂടെ നടന്നുവെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീസങ്കല്‍പ്പം....കൂടാതെ കീഴ് ജാതിയും മേല്‍ ജാതിയും എല്ലാം ഒരു അമ്മയുടെ ഉദരത്തില്‍ കുരുത്തത് എന്നാ ഒരു സത്യം കൂടി ഓര്‍മിപ്പിക്കുന്നു ഈ പ്രമേയം !!!



Tuesday, January 25, 2011

രണ്ടാനമ്മ

അവര്‍ മെല്ലെ മെല്ലെ നടന്നകന്നു...നിഴല്‍ വീണു  ഇരുണ്ട ആ ഇടവഴിയിലൂടെ മെല്ലെ മെല്ലെ...അവരുടെ പൊതിഞ്ഞു കെട്ടിയ ശരീരം വിറക്കുന്നുണ്ടായിരുന്നു...സാരി തുമ്പുകൊണ്ട് മറച്ച തലയും ഉടലും ഒരു നിറം മങ്ങിയ രൂപം പോലെ എന്നില്‍ നിന്നും അകന്നകന്നു പോയി... അവരുടെ ഉടലില്‍ നിന്നും മണ്ണില്‍  അവരുടെ  കാല്കള്‍  തീര്‍ത്ത നേരിയ പാടുകളിലേക്ക് ഞാന്‍ എന്റെ കണ്ണുകള്‍ താഴ്ത്തി കെട്ടി...



അവരെന്റെ രണ്ടാനമ്മ... അച്ചന്റെ രണ്ടാം ഭാര്യ..കുറെ നാളുകള്‍ കൂടിയാനിപ്പോളവരെ കാണുന്നത്..ഇടക്ക് ഓര്‍ക്കാറുണ്ട്... അവര്‍  ഇപ്പോള്‍ ഒറ്റക്കാണ്...

ഗുജറാത്തില്‍ നിന്നും അച്ചന്‍ നാട്ടില്‍ വരുന്നതും അമ്മയുമായി വഴക്ക്  ഉണ്ടാക്കുന്നതും വീട്ടില്‍ ഞെട്ടലോടെ ഉറങ്ങാന്‍ കിടക്കുന്നതും  ഒക്കെ ഇപ്പോള്‍ ഓര്‍കുന്നു..
അമ്മക്ക് കാന്‍സര്‍ വന്നതോടെ വഴക്കിന്റെ ആഴം കുറഞ്ഞു... അമ്മ കുറെ നിസബ്ധ ഭാവം ഏറ്റെടുത്തു .... അച്ഛന്‍   സ്വന്തം  ഇഷ്ടം പോലെ എന്തും ആവാം എന്നാ ഭാവവും ....

ഒരിക്കല്‍ അച്ചന്‍ വീട്ടില്‍ വന്നിട്ട് പോയപ്പോള്‍ വീടിലൊരു കരച്ചിലിന്റെ അന്തരീക്ഷമാരുന്നു...അമ്മയുടെ മുഖതിന്റെയും ഭാവത്തിന്റെയും  മാറ്റങ്ങള്‍  രോഗം കൊണ്ടാണെന്ന് എല്ലാവരും ധരിച്ചു...അമ്മ കിടന്നു കിടന്നു..മേലൊക്കെ പൊട്ടി നാറ്റം  വച്ച് വേദനിച്ചു മരിച്ചു... കരയാന്‍ അധികം ആരുമുണ്ടായിരുന്നില്ല..അച്ചന്‍ അപ്പോളും തിരികെ വന്നില്ല... കുഞ്ഞമ്മയുടെ കുട്ടികളെ നോക്കി അവരുടെ വീട്ടില്‍ നിന്നും  പഠിച്ചു ഞാന്‍ ..അതൊക്കെ ഒന്നും ശെരിയായില്ല... അവര്കൊരു ഭാരമെന്ന് തോന്നിയപ്പോള്‍ ഒരു കല്യാണത്തില്‍ എന്റെ ജീവിതവും കലാശിച്ചു...സുഖകരം ഒന്നും അല്ലെങ്കിലും  അസുഖങ്ങള്‍ ഒന്നുമില്ലാത്ത ഒരു ജീവിതം..

അച്ചന്‍ വന്നത് വളരെ അപ്രതീക്ഷിതമായിട്ടു.. കൂടെ ഈ പറഞ്ഞു വന്ന രണ്ടാനംമയും.. എങ്ങെനെ എന്ത് പറയും എന്നാ രീതിയിലുള്ള കുറെ മുഖങ്ങള്‍ എതിരേറ്റു....അച്ചന്‍ പോയതോടെ ചിറ്റപ്പന്‍ ഞങ്ങളുടെ വീട് വിറ്റിരുന്നു ..അതൊക്കെ ആരുടെ  കയ്യില്‍ അആര്‍ക്കൊക്കെ എന്തോകെ കിട്ടി എന്നൊന്നും എന്റെ അറിവില്‍ ഒരു രേഖയുമില്ല..

അച്ഛന്‍ വന്നതും അതെ പറ്റി വഴക്കിലക്കും പ്രശ്നങ്ങളിലേക്കും..എന്നെ കണ്ടിട്ടും അച്ഛന് ഒരു സ്നേഹത്തിന്റെ നോട്ടം പോലും ഉണ്ടായില്ല..അഭിപ്രയങ്ങളില്ലതെയ് അച്ചന്റെ പുതിയ ഭാര്യയും ,,,
അവരുടെ ജീവിതം കാണുമ്പോള്‍ മുതല്‍ കഷ്ടം തോന്നിപ്പിക്കുന്നതായിരുന്നു...
ആദ്യം ഒന്നും പുറത്തു ഇറങ്ങാതെ ഇരുന്ന അവര്‍ പിന്നീടു മെല്ലെ മെല്ലെ ആവശ്യങ്ങള്‍ കാരണം അറിയാത്ത ഭാഷക്കര്‍ക്കിടയില്‍ ഇറങ്ങി തുടങ്ങി.. അവരെ വളരെ വിചിത്രമായി നോക്കിയിരുന്ന ഒരു നാടായിരുന്നു അന്നെന്റെ നാട്...

പതിച്ചു കിട്ടിയ ഭൂമിയിലെ  ചെറിയ വീട്ടില്‍ ദിവസങ്ങള്‍ തള്ളിനീക്കി അവര്‍ കാലം കുറെ കഴിച്ചു...അച്ചന്‍  മരിച്ചു...എലിപ്പനി പിടിച്ചിട്ടു..  അവര്‍ ഒറ്റക്കായി ...സഹായിക്കാന്‍ ആരും ഇല്ലാത്ത ...ബന്ധുക്കളും സങ്കടം പറയാന്‍ ആരും ഇല്ലാത്ത രണ്ടാനമ്മയായി... ആഹാരത്തിന് പോലും വകയില്ലണ്ടായി വീട്ടില്‍ പട്ടിണി കിടന്നു മരിക്കരായപ്പോലാണ് ഞാനും കുഞ്ഞമ്മയും അവരെ ചെന്ന് കാണുന്നത്...മരിച്ചോ ഇല്ലയോ ..രണ്ടു നാള്‍ പുറത്ത് കാണാതെ ആയപ്പോള്‍ പോയി നോക്കി...
ഇടയ്ക്കിടയ്ക്ക് ഇപ്പോള്‍ ഞങ്ങള്‍ ആഹാരം കൊടുക്കും... ഇരുള് മാത്രം ഉള്ള ആ ഈര്‍പ്പം നില്‍ക്കുന്ന ചെറിയ വീടിലെ എലികല്കും പാറ്റക്കും അങ്ങിങ്ങായി കൂടി വച്ചിരിക്കുന്ന സാധങ്ങള്‍ക്കും ഒപ്പം നിര്‍ഭാഗ്യത്തില്‍ തീര്‍ത്ത ഒരു സ്ത്രീ രൂപം..

മെലിഞ്ഞുണങ്ങിയ അവരുടെ മുഷിഞ്ഞ ശരീരവും വേഷങ്ങളും അന്നത്തെ പോലെ ഇന്നും എല്ലാവരും കുറ്റം പറയും.. നര കയറി പറക്കുന്ന മുടിയും ചുവന്ന പല്ലുകളും...വരണ്ടു ഈരിയ കാലുകളും ...നരച്ച വളകളിട്ട മെലിഞ്ഞ കയ്യും...

ഇരന്നു കിട്ടുന്ന അആഹാരത്തിന് വേണ്ടി... എന്നും  അവര്‍ കുറെ നേരം കാക്കും... അടുക്കളയുടെ വാതില്‍ക്കല്‍...പാത്രം കഴുകല്‍ മുറ്റം തൂക്കല്‍ മുതലായ തൊട്ടുകൂടായ്മ പണികള്‍ ഒക്കെ എടുപ്പിക്കും.... വെറുതേ അങ്ങെനെ തീറ്റ കൊടുക്കേണ്ട എന്നാ ഒരു   മനോഭാവം..വന്നു കയറിയവള്‍  എന്നാ അവകാശം മാത്രമുള്ള  ഭര്‍ത്താവിന്റെ വീട്ടില്‍ എനിക്ക് അതിലൊന്നും ഇടപെടാന്‍ ഒരു അധികാരവുമില്ല...ഉണ്ടെങ്കില്‍ തന്നെ കൊടുക്കാനും മാത്രം ഒന്നുമേ ഇല്ല...ഇല്ലായ്മകള്‍ അല്ലാതെ  ...

ഇളയമ്മയുടെ വീട്ടില്‍ നിന്നും പോരുന്ന വഴിക്കാണ് ഞാനവരെ കണ്ടത്...തീരാന്‍ കാത്തിരിക്കുന്ന ഒരു ജീവിതവും പേറി ഒരു പരദേശി.. മൂകതയും വേദനയും മാത്രം ബാക്കി നില്‍ക്കുന്ന കുറെ നാളുകള്‍ ശേഷിക്കുന്ന രണ്ടാനമ്മ,,...