Tuesday, September 28, 2010

സ്വപ്നങ്ങള്‍ക്ക് ഒരു കത്ത് ...

പ്രിയ സ്വപ്നങ്ങള്‍ക്ക്..
ഒരു നിമിഷത്തില്‍ തോന്നിയ എടുത്തു ചാട്ടമാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് നീ വിചാരിക്കരുത് ... രാവും പകലും നേരം നോക്കാതെ എന്റെ ഓടുന്ന മനസിനെ എറിഞ്ഞു കൊള്ളിച്ചിരുന്ന നിന്റെ കളികള്‍ എന്നെ പലപ്പോഴും നോവിപ്പിചിട്ടുണ്ട്....നിറത്തിന് നിറവും ചിറകിനു ചിറകും നല്‍കി നീ പറത്തിക്കളിച്ച എന്റെ ജീവിതത്തിലെ കുറെ നിമിഷങ്ങള്‍...പൊട്ടിപ്പോയ പട്ടം പോലെ അതില്‍ നിന്നും വിട്ടു കുറെ അകലെയായി ഞാന്‍ ഒറ്റയ്ക്ക് പൊട്ടി വീഴുമ്പോള്‍...ഒന്നുമാറിയാതെയെന്നപോലെ നീ മറ്റൊരിടത്തേക്ക് ചേക്കേറുന്നത് കണ്ടു നിസ്സഹായമായി നോക്കി നില്‍ക്കാനേ എനിക്കിന്നോളം കഴിഞ്ഞിട്ടുള്ളൂ... നാവിനു ബലം ഇല്ലഞ്ഞിട്ടോ.. ഉണ്ടായിട്ടും നാവു പറയഞ്ഞിട്ടോ എന്തോ എനിക്കിത് ഇതുവരെ തുറന്ന്നു പറയുവാന്‍ സാധിച്ചിട്ടില്ല...
ഇനി എന്റെ മനസിന്റെ പടിവാതില്കള്‍ പോലും വരരുത്... എന്റെ നിഴല്‍ പോലും നീ കല്ലെറിഞ്ഞു നോവിക്കരുത്... നിദ്രകളില്‍ ഇരുട്ടും പകലുകളില്‍ വെളിച്ചവും മാത്രം മതി ഇനി എന്റെ ബാക്കികള്‍ക്ക്...നിമിഷങ്ങള്‍ മാത്രം ജീവനുള്ള നിന്റെ ഈ അനര്‍ ധമായ ജീവനില്ലാത്ത നാടകം കളിയ്ക്കാന്‍ ഇനി എന്നിലെ കോമാളിക്ക് താല്പര്യമില്ല...
വിട...
ഇനിയുമൊരു കൂടികാഴ്ച ഇല്ല എന്ന് പ്രതീക്ഷിച്ചുകൊണ്ട്...അരങ്ങൊഴിയുന്നു...

Friday, September 24, 2010

അവരിപ്പോള്‍ എവിടെയാവും കിടക്കുക?

ഞാന്‍ എന്നും നടന്നു വീടെത്തുന്ന വഴിയില്‍ ഒരു തെരുവുണ്ട്.. ഒരു ചെറു തെരുവ്.. അവിടെ ഒറ്റ മുറി വീടുകളുടെ ഒരു ചേരി തന്നെയാണ്... കണക്കു പറയുവനറിയില്ലഎന്തായാലും ഒരുപാട്കുടുംബങ്ങള്‍ ഉണ്ടെന്നറിയാം.. എന്നും കാണുന്ന ആള്‍ക്കാര്‍.. കുട്ടികളെ ഒക്കത്തിരുത്തി വെറുതേ നടക്കുന്ന പെണ്ണുങ്ങള്‍...റോഡില്‍ സൊറ പറഞ്ഞിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും..ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് അവിടെ ഉള്ള ഒരു അമ്മൂമ്മ പലയിടങ്ങളിലും ഭിക്ഷയെടുക്കുന്നത് ....മുഷിഞ്ഞ വേഷതിലല്ലതേ അവിടെ ഞാന്‍ ആരെയും കണ്ടിട്ടില്ല..തമിഴ് ആണ് ഭാഷ.. ആണ്‍കുട്ടികളൊക്കെ വിജയ്‌ യുടെ pokkiri സ്റ്റൈല്‍ ... പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കുതനേ ഒരു പേടി varum..എത്ര insecure ആണ് അവരുടെ ജീവിതം എന്ന്... കുറെ ആടുകള്‍ ,നായകള്‍, കോഴികള്‍, ഒക്കെ ഉണ്ടാവും അവിടെ...ആടുകള്‍ ഒക്കെയും ചുവരില്‍ ഒട്ടിച്ച സിനിമ പോസ്റ്ററുകള്‍ കീറി തിന്നു ജീവിക്കുവര്‍...
പകല്‍ പട്ടികളും രാത്രി മനുഷ്യരും ഉറങ്ങുന്ന ഇരുവശങ്ങളിലും കരിങ്കല്ല് പാകിയ അരികുകളുള്ള കരിങ്കല്ലിനടിയിലൂടെ കറുത്ത് കട്ടിയായി ഒഴുകുന്ന ഓടയുള്ള ...ചപ്പും ചവറും ചാണകവും എറിയപ്പെട്ട കടലാസും പ്ലാസ്ടിക്കും .. മലവും മൂത്രവും ഒക്കെയുള്ള ഒരു ചെരുതെരുവ്...ഭിക്ഷ എടുക്കുന്ന ആ സ്ത്രീയും അവരെപോലെ തന്നേയ് പ്രായമായ കുറെ സ്ത്രീകളും ആ തെരുവോരത്താണ് എന്നും ഉറക്കം..ഓഫീസു കഴിഞ്ഞു വരുമ്പോള്‍ കാണാം അവര്‍ കയ്യിലുള്ള പായും കമ്പിളിയും ഒക്കെ വിരിപാകി വക്കുന്നുണ്ടാവും..
ജീവിതത്തിന്റെ കീരപ്പെട്ട ഒരു പേജ് ആണ് അത്..അവിടെ കാണുമ്പോള്‍ എങ്കിലും ഞാന്‍ ഓര്‍ക്കട്ടെ ജീവിതത്തില്‍ ഒരുപാട് പേജ് ഉണ്ടെന്നും ...കീരപ്പെട്ടു പോയ പേജ് ഇങ്ങെനെ ആണെന്നും ...നായ്ക്കളും മനുഷ്യരും അണുക്കളും അഴുക്കും ഒന്നിച്ചുരങ്ങുന്ന തെരുവ്...
ബാംഗ്ലൂര്‍ ഇലെ നേരം തെറ്റി പെയ്യുന്ന മഴയിലും കുത്തുന്ന തണുപ്പിലും പോല്ള്ളി ക്കുന്ന വെയിലിലും അവര്‍ അങ്ങെനെ തന്നേയ്...പല തണുപ്പുള്ള രാത്രികളിലും സ്വേട്ടെരിനുള്ളില്‍ ഞാന്‍ വരുമ്പോള്‍ വിചാരിക്കരുന്ദ് ഇവരെങ്ങേനെ സഹിക്കുന്നു എന്ന്...
ഇപ്പോള്‍ ഇവിടെ തോരാതെ മഴ പെയ്യുന്നു.. ആ ഓട നിറഞ്ഞു പോങ്ങിയിട്ടുണ്ടാവും...ആ തെരുവോരത്തേ അമ്മൂമ്മമാര്‍ എവിടെയാവും കിടക്കുക...

മഴയത്ത്..

മഴയുടെ ശബ്ദം കേട്ട് വെറുതേ ഇങ്ങെനെ കിടക്കാന്‍ എനിക്കൊരു വല്ലാത്ത ഇഷ്ടമാണ് ... അതും ഉച്ച സമയങ്ങളില്‍.. ചോറുണ്ട് കഴിഞ്ഞുള്ള ഭാരമുള്ള നിമിഷങ്ങളില്‍...അടുത്ത് അമ്മ ഉറങ്ങി കേടാക്കുമ്പോള്‍... ചൂട് പറ്റി പുതപ്പിന് വെളിയില്‍ തല മാത്രം ഇട്ടു ജനലിലൂടെ ചുമന്ന ചെമ്പരത്തിയും തെച്ചിയും മഞ്ഞ കൊലാംബിപൂവും കഴുകി ഇറങ്ങി മഴ മണ്ണില്‍ ചേരുന്നതും നോക്കി...മനസിലൂടെ മഴപോലെ പെയ്തുപോഴിയുന്ന പല പല സ്വപ്നങ്ങളും...
ഇപ്പോള്‍ അതൊന്നുമില്ല ... ഇപ്പോളിവിടെ മഴ പെയ്യുന്നുണ്ട്... രാത്രിയുടെ നിറം കൊണ്ട് ഒന്നും കാണാന്‍ കഴിയുന്നില്ല... പക്ഷെ കേള്‍ക്കാം.. തോരാതെ പോഴിഞ്ഞിറങ്ങുന്ന മഴ...സ്വപ്നങ്ങളും അമ്മയും ജനലിലൂടെ ഉള്ള എന്റെ നാടന്‍ കാഴ്ചകളും ഒന്നുമില്ല... ഞാനും നാല് ചുമരും തുരനിട്ട ഒരു ജനലും മാത്രം...
ഉണ്ണിമേനോന്‍ പാടിയ ഒരു ചെമ്പനീര്‍ പൂവിറുത്തു ... കേട്ട് ഈ മഴയത്ത്.... ഒന്നും കാണില്ല എന്ന് അറിഞ്ഞിട്ടു കൂടിയും മാനം നോക്കി കിടക്കുമ്പോള്‍...ആകാശം മുരളുന്നു...അനുവാദം വാങ്ങാതെ ഈ രാത്രിയില്‍ ഇറങ്ങി പോയ മഴയെ ശകാരിക്കുകയവും..