മഴ... മഴയെ ഞാന്‍ ആദ്യമായി ശ്രദ്ദിച്ചു തുടങ്ങിയതു കൌമാരം കടന്നു കയറിയ രണ്ടു പേരുടെ ഇടയില്‍ തങ്ങുന്ന ഒരു നോട്ടം പോലെയായിരുന്നു... ഞാനാദ്യമായി മഴയെ ശ്രദ്ധിച്ചതന്നാണ്..ഒന്നും ആലോചിക്കാതെ ഒന്നും ചെയ്യാനില്ലാതെ മഴയത്ത് കോതമങഗലത്തേക്കുള്ള ഒരു ബസ്സ് യാത്രയില്‍ ... ചുവന്ന KSRTC super fast bus ന്റെ ചില്ലു ജനാലകള്‍ക്കപ്പുറം,പെയ്തൊഴിയാതെ കോരിച്ചൊരിയുന്ന മഴ എനിക്കൊരുപാടുന്ദായിട്ടുണ്ട്..പല തരത്തിലും ശബ്ദ്ത്തിലും ഭാവത്തിലുമുള്ള മഴകള്‍..പക്ഷെ അന്നു ഞാന്‍ കണ്ട മഴ, വലിയ തുള്ളികളുള്ള ഇടതൂര്‍ന്നു പെയ്യുന്ന ഒരു മഴയായിരുന്നു..എനിക്കും ആ മഴയ്ക്കും ഇടയിലെ ചില്ലില്‍ ഓരോ തുള്ളിയും എറിഞ്ഞു വീഴ്ത്തി എന്റെ കണ്ണുകളെ ഞാനറിയാതെ
ശ്രദ്ധിക്കപ്പെടുത്തിയ ആ മഴ ... വന്നു വീണ തുള്ളികള്‍ വലിഞ്ഞിറങ്ങി താഴേക്കു പോവുന്നതും അതിഴഞ്ഞുപോയ നേറ്ത്ത വെള്ളത്തിന്റെ ഞരന്പുപോലുള്ള പാടുകളും ഇന്നും കണ്ണിലുന്ട് ....ഇമകള്‍ ക്കിടയിലൂടെ ഇന്നും ...
ഇതിത്രയും എഴുതി ബുക്കടയ്ക്കുന്‍പോളും എഴുതാനിരുന്നപ്പോളും തുലാം കഴുകി വെളുപ്പിക്കാന്‍ എത്തിയ മഴ പെയ്യുന്നുണ്ടായിരുന്നു...