Saturday, June 26, 2010

ഞാന്‍ ഗന്ധര്‍വന്‍..




ഒരുപാട് നാളുകള്‍ക്കു ശേഷം ..ഒരുപ്പാട്‌ നാളുകളായി കാണണം എന്നാഗ്രഹിച്ച ഒരു പതമരാജന്‍ മൂവി ..
ഗന്ധര്‍വ സങ്കല്പം ...ഒരു ഇന്ത്യന്‍ കോണ്‍സെപ്റ്റ് നു അപ്പുറം ..ഒരു ഹിന്ദു mythology ക്കും അപ്പുറം ..കേട്ടിരിക്കാന്‍ രസമുള്ള ഒരു മുത്തശ്ശി കഥയ്ക്കും അപ്പുറം ... വികാരങ്ങളെ ഉണര്‍ത്തുന്ന ....വൃണപ്പെടുത്തുന്ന ...പ്രണയവും , യാഥാര്‍ത്ഥ്യവും, അമാനുഷികത്വവും , വേര്‍പാടിന്റെ തീവ്ര വേദനയും , വിരഹത്തിന്റെ മുറിവുകളും ഒക്കെയാക്കി മാറ്റിയ പതമരാജന്‍ എന്നാ പ്രതിഭയുള്ള വ്യക്തിയുടെ കഴിവ് അല്ലെങ്കില്‍ നൈസര്‍ഗികമായ കല ഒന്ന് മാത്രമാണ് ....

Friday, June 11, 2010

വീട്ടില്‍ പോവണം..

വീണ്ടും ഒരിടവപ്പാതി കൂടി.. അതിന്റെ തുടക്കത്തിലാണ്‌ 2 മാസം കൂടി നാട്ടിലേക് പോയത്...കണ്ടുകൊണ്ടിരുന്ന ഒരുപാട് കാര്യങ്ങള്‍ നാടിലേക്ക് പോവുമ്പോള്‍ അവിടെ നിന്നും വീടിലേക്കുള്ള വഴിയിലും കാണുമ്പോള്‍.. ഗ്രഹാതുരത്വം എന്ന ഫീല്‍. തെങ്ങും വാഴയും ജാതിയും പിന്നെ കമ്യുണിസ്റ്റ് കാടുകളും കറുകയും പടര്‍പ്പന്‍ പുല്ലും എല്ലാം നനഞ്ഞു തോര്‍ത്തി നില്‍ക്കുന്ന ഒരു കാഴ്ച.. സര്‍ക്കാര്‍ വഴികളിലെ ഗട്ടരുകളിലെചെളിവെള്ളവും അതുവിട്ടുള്ള ചെരുവഴികളിലെ കൊഴഞ്ഞ മണ്ണും...വെയില്‍ ഇല്ലാതെ മൂടിപുതച്ചു നില്‍ക്കുന്ന മാനവും... ഒരു രാത്രി ഫുള്‍ ട്രെയിന്‍ യാത്ര കഴിഞ്ഞു കുളികാതെയും പല്ലുതേക്കാതെയും പാറിപറന്ന മുടിയുമായി ക്ഷീണിച്ച ഒരു കൊലത്ത്തില്‍ വീടിന്റെ പടികയറുമ്പോള്‍ .... വല്ലാത്തഒരു .... എന്താ പറയുക..സ്വര്‍ഗം കിട്ടിയപോലെ... :)
പല്ലുതെക്കാതേ തന്നെ പലപ്പോഴും അമ്മ എനികായി ഉണ്ടാക്കി വയ്ക്കാറുള്ള ഇഡലിയും ചമ്മന്തിയും ചായയും സാപ്പിടും.. :)
മഴയുടെ ഒച്ച കേട്ട് ഉറങ്ങുന്ന രാത്രികളും.. മഴയുടെ പശ്ചാത്തല സംഗീതത്തില്‍ അമ്മയുടെ കഥ കേള്‍ക്കുന്ന പകല്‍ സമയത്തെ ഈ൪പ്പമ് വീണ വരാന്തയുടെ പടികളും ....കട്ടന്‍ കാപ്പിയും ചക്ക ,കായ മുതലായവ എനിക്കായി വറുത്തു വച്ച കൂട്ടുകളും....ഉച്ചയ്ക്കുള്ള പുത്തരി ചോറും..മീന്‍ വറുത്തതും..പുളിശ്ശേരിയും , നല്ല വെളിച്ചെണ്ണ ചൂടോടെ ഒഴിച്ച അവിയലും...ചമ്മന്തി പൊടിയും ....ചക്കകുരുവും ഉള്ളിയും ഇട്ട തീയലും..
ഓര്‍ക്കുമ്പോള്‍ കണ്ണ് നിരയ്കുനാ ഈ ഓര്‍മകളാണ് തിരികെ പോരുമ്പോള്‍ ഞാന്‍ മറക്കാതെ എടുക്കാര് ....മഴയില്‍ കുതിരാതേ ഞാന്‍ കാത്തുവയ്ക്കാര്..

ന്യായീകരണം

:)
നുണ ...പറഞ്ഞിട്ടുണ്ട് ...അറിഞ്ഞുകൊണ്ട് ഒരുപാടൊരുപാട് ...അറിയാതെ അതിലും അപ്പുറം....
നുണ ഇല്ലെങ്കില്‍ പിന്നെ സത്യത്തിനു എന്ത് വില... അല്ലെ.