Monday, October 12, 2009

കടല്‍

ഓരുപാടു പറയുവാനുള്ളവര്‍ .ഒരൂപാട് പറഞ്ഞിട്ടുള്ളവര്‍ . മണ്ണ് മുതല്‍ ആകാശം വരെ തൊട്ട് നില്‍ക്കുന്നവര്‍... ആട്ടും തുപ്പും മുതല്‍ ബലിച്ചോറു വരെ ഏറ്റുവാങുന്നവര്‍.. ആരോടെന്നില്ലാതെ സദാ പുലംബിക്കൊണ്ടിരിക്കുന്നവര്‍..

മഞ്ഞ്

സുദാര്യം.കാലാനുശ്രിതം.പുലര്‍ച്ചയില്‍ ഒഴിഞ പാടത്തും അനങ്ങാതെ മലന്നു കിടന്നുറങ്ങുന്ന പുഴയുടെ മാറത്തും..വിടര്‍ന്നു വരുന്ന പൂവിന്‍ ചുണ്ടിലും.കറുകകള്‍ക്കു മേലെ വലിച്ചു കെട്ടിയ ചിലന്തി വലളില്‍ മുത്തുകള്‍ കൊറ്ത്ത് വച്ച് , സൂര്യന്‍ ഉദിക്കും മുന്‍പെ തിരികെ വിടപറഞ്ഞു പോകുന്നവര്‍....

നാട്

നാട്ടിന്‍പുറം ... ഗ്രഹാതുരത്വം ഉണര്‍ത്തുന്ന വീടുകളും ഒരുപാടു കാഴ്ചകള്‍ നിറഞ്ഞ നാട്ടുവഴികളും...കാലാനുശ്രിതമായി മാറുന്ന പാടവും പറന്‍പുകളും.മെല്ലെ നടക്കുന്ന പുഴ, ചിരിക്കുന്ന മരങ്ങള്‍, കാറ്റടിച്ചു വീഴുന്ന പൂക്കള്‍, പഴമാങ്ങ,പുളി,..ഒറ്റയ്ക്കും പറ്റമായും വരുന്ന കിളികള്‍.. ആമ്പലും താമരയും മാറിമാറി പൂക്കളമിടുന്ന കുളങ്ങളും..ക്രിഷി വളരുന്ന മേടുകള്‍...നാട്

പാടം

ഞാറു പുതച്ചതു്‌, നെല്ല് വിരിഞഞതു, കൊയ്തൊഴിഞ്ഞതു , പശുക്കള്‍ മേയുന്നതു, വല്യ അവധിക്കു കാലുവരണ്ട മുടിചീകാത്ത വാശിയും വീറുമുളള നാട്ടിന്‍ പുറത്തെ ബാല്യങങള്‍ കളിച്ചു വിയര്‍കുന്നതും തളര്‍ന്നിരിക്കുന്നതും... പനംതത്തയും മാടത്തയും പാറുന്നതു, ചുണ്ടതു ബീഡിയമായി ചീട്ട് കളിക്കാന്‍ പുരുഷാരങങള്‍ ഒത്തു കൂടുന്ന മരത്തണലുകളും ,...വക്കത്തെ കുളത്തില്‍ ചാടിക്കളിക്കുന്ന പരലും കല്ലേമുട്ടിയും അനങങാതെ നില്‍ക്കുന്ന മാനത്തു കണ്ണിയും,,, വരമ്പും അതിന്റെ വക്കത്ത് തണുപ്പുപറ്റാന്‍ എത്തുന്ന തവളകളും... അവയെത്തേടി ഇഴഞ്ഞ് നടക്കുന്ന നാട്ട് പാമ്പുകളും...തുമ്പിയും,മുക്കൂറ്റിയും,കരീലകളും സുസ്വാതന്ത്ര്യത്തോടെ പടരുന്ന വിടറ്ന്ന പാടങ്ങള്‍....