Saturday, December 12, 2009

പെയ്തൊഴിയാതെ

പെയ്തൊഴിയാത്തൊരു മഴ നടക്കുന്നു പിന്നിലായ്
മൂടുന്നു ചുറ്റും അരണ്ടൊരു വെളിച്ചം ..
ഈറനടിച്ചു കയറുന്നു തണുപ്പുമായ്...
തണുത്തോരു മേനിയിന്‍ രോമങ്ങളൊക്കേയും കൂര്‍ത്തങ്ങുയര്ത്തുന്നു കുളിരിന്റെ തീഷ്ണത..
മഴവെള്ളം തല്ലുന്നു പിന്നിലെ വാതിലില്‍..കൊട്ടിവിളിക്കുന്നു
ഇറ്റിറ്റു വീഴുന്നു ഓടിന്റെ ചുമലുകളില്‍..
തളം കെട്ടുന്നു മുറ്റത്തങ്ങിങ്ങായ്..തടങ്ങളില്‍..പെയ്തൊഴിയാത്തൊരു മഴയായ് നടക്കുന്നു..എങ്ങോട്ടെന്നില്ലാതെ അങ്ങോട്ടുമിങ്ങോട്ടും...

:)

ഇരുട്ടു മൂടിയ നടവഴികളില്‍ ...
കുടപിടിക്കുന്നു പടറ്ന്ന ചില്ലകള്‍..
നനഞ്ഞ മണ്ണിലായ് വളഞ്ഞുപോകുന്നു
തടിച്ച വേരിലെ പടര്‍ന്ന വള്ളികള്‍..
ചുരുണ്ട അട്ടകള്‍,ചുവന്ന പ്റാണികള്‍..
നനുത്ത ചിറകുള്ള ചിലച്ച പക്ഷികള്‍...
ഒളിച്ചു വരുന്നോരാ പ്രകാശ രശ്മികള്‍...
കുളിച്ചു തോറ്ത്തുന്ന കിളിന്നു നാന്‍പുകള്‍..
ചിരിച്ചു നില്‌ക്കുന്ന ചെറിയ പൂവുകള്‍..
മറഞ്ഞു നില്‍ക്കുന്ന് കറുത്ത മണ്ണുകള്‍..
മുതിര്‍ന്ന മരത്തിന്റെ മരിചച ഇലകള്‍ക്കു`
കരഞഞു വിടനല്‍കും കുറിയ നാന്‍പുകള്‍...
തെളിഞ്ഞ മാനത്തു ചിരിച്ചു നോക്കീട്ട്
പുതിയ ജീവനെ പെറുന്ന ചില്ലകള്‍..
കനിഞ്ഞു കിട്ടുന്ന മഞ്ഞും മഴയും
കളയാതെ കെട്ടുന്ന കാട്ടിലെ ജീവനം..
നിസ്വാര്‍ത്തമായൊരു ജീവിത സമ്പത്ത്
തുറന്നു കാട്ടുന്നു ഗ്രാമത്തിന്‍ വീഥിയില്‍...

ഇടവഴി

ഓരുപാടു കാല്പ്പാടുകള്‍ കണ്ട ഇടവഴികള്‍... തേഞ്ഞ കറുകപ്പുല്ലുകള്‍,കുന്നും കുഴിയും പൊടിയുമുള്ള വളഞ്ഞുപുളഞ്ഞ തണലുകളുള്ള വഴികള്‍.ചേരയും കീരിയും മൈനയും കരീലക്കിളികളും പിന്നെ ഒരുപാടു തരത്തിലുള്ള മണങങളുമുള്ളും, കുറ്റിക്കാടുകളും, പിന്നിടുന്ന വഴികള്‍...ചോലയും പുഴയും കുലങങളും കണ്ടുപോകുന്ന കാര്യങങള്‍ പങ്കുവയ്ക്കുന്ന കഥകള്‍ കൈമാറുന്ന വഴികള്‍.. വഴുക്കലും വരള്‍ച്ചയും കുളിരും അനുഭവിക്കാറുള്ള നാട്ടുവഴികള്‍... സ്വകാര്യതകളും അടക്കം പറച്ചിലുകളും പരാതിയും പരിഭവവും ശണ്ടയും കുട്ടിക്കളികളും കേട്ടിട്ടുള്ള കേള്‍ക്കാറുള്ള വഴികള്‍...പച്ചപ്പുകള്‍ക്കു മേലെ മണ്ണില്‍ മനുഷ്യനറിയാതെ മനുഷ്യന്‍ തീറ്ക്കുന്ന ജീവനില്ലാത്ത ഒരാത്മാവ്..ഗ്രാമത്തിന്റെ നാടീനരന്‍പുകള്‍ പോലെ പ്രക്രിതിയുടെ രക്തധമനികള്‍ പോലെയുള്ള വഴികള്‍

Friday, November 13, 2009

കാഴ്ച

കാറ്റായ് മഴയായ് വെയിലായ് എന്നെ നീ കാണാന്‍ വരുമ്പൊഴെല്ലാമ്... ഞാന്‍ അറിയാതെ പോയിട്ടുണ്ട്.... നിന്നെ കാണാതിരുന്നിട്ടുമുന്ട്.. പക്ഷെ..... ഞാന്‍ വരുമ്പൊള്‍ നീ കണ്ടില്ലാന്നു നട്ിച്ചിട്ടെ ഉള്ളൂ.. ഒരിക്കലും കാണാതെ പൊയിട്ടില്ല....

മിഴി

ഒരിക്കലും ഒറ്റപ്പെടാന്‍ ... ഒറ്റപ്പെടുത്താന്‍ ഇഷ്ട്മില്ലാത്തവര്‍ .... കണ്ണടചിരുട്ടു പരത്തുകയും കണണ്‍ തുരന്ന് കഥ പറയുകയും ചെയ്യുന്നവര്‍. ഒരിക്കലും കണ്‍ടു മുട്ടാന്‍ വിധിയില്ലാത്തവര്‍.... മിഴികള്‍.... നിശബ്മായ് മൊഴിയുന്നവര്‍.. മിഴികള്‍...

നിഴല്‍

കൂടെ ജനിച്ചവര്‍ ......കൂടെ വളര്‍ന്നവര്‍ ... കൂടെ നടന്നവര്‍... കൂടെ കളിചചവര്‍ കൂടെ ഉണ്ടവര്‍ കൂടെ ഉറങ്ങിയവര്‍.. ഒരിക്കല്‍ കൂടൊരു നോട്ടം കൊന്ടു പോലും പരിഗണിക്ക പെടാത്തവര്‍...എന്നിരുന്നാലും കൂടെ അറ്റം വരെ പിന്തുടരുന്നവര്‍...

Monday, October 12, 2009

കടല്‍

ഓരുപാടു പറയുവാനുള്ളവര്‍ .ഒരൂപാട് പറഞ്ഞിട്ടുള്ളവര്‍ . മണ്ണ് മുതല്‍ ആകാശം വരെ തൊട്ട് നില്‍ക്കുന്നവര്‍... ആട്ടും തുപ്പും മുതല്‍ ബലിച്ചോറു വരെ ഏറ്റുവാങുന്നവര്‍.. ആരോടെന്നില്ലാതെ സദാ പുലംബിക്കൊണ്ടിരിക്കുന്നവര്‍..

മഞ്ഞ്

സുദാര്യം.കാലാനുശ്രിതം.പുലര്‍ച്ചയില്‍ ഒഴിഞ പാടത്തും അനങ്ങാതെ മലന്നു കിടന്നുറങ്ങുന്ന പുഴയുടെ മാറത്തും..വിടര്‍ന്നു വരുന്ന പൂവിന്‍ ചുണ്ടിലും.കറുകകള്‍ക്കു മേലെ വലിച്ചു കെട്ടിയ ചിലന്തി വലളില്‍ മുത്തുകള്‍ കൊറ്ത്ത് വച്ച് , സൂര്യന്‍ ഉദിക്കും മുന്‍പെ തിരികെ വിടപറഞ്ഞു പോകുന്നവര്‍....

നാട്

നാട്ടിന്‍പുറം ... ഗ്രഹാതുരത്വം ഉണര്‍ത്തുന്ന വീടുകളും ഒരുപാടു കാഴ്ചകള്‍ നിറഞ്ഞ നാട്ടുവഴികളും...കാലാനുശ്രിതമായി മാറുന്ന പാടവും പറന്‍പുകളും.മെല്ലെ നടക്കുന്ന പുഴ, ചിരിക്കുന്ന മരങ്ങള്‍, കാറ്റടിച്ചു വീഴുന്ന പൂക്കള്‍, പഴമാങ്ങ,പുളി,..ഒറ്റയ്ക്കും പറ്റമായും വരുന്ന കിളികള്‍.. ആമ്പലും താമരയും മാറിമാറി പൂക്കളമിടുന്ന കുളങ്ങളും..ക്രിഷി വളരുന്ന മേടുകള്‍...നാട്

പാടം

ഞാറു പുതച്ചതു്‌, നെല്ല് വിരിഞഞതു, കൊയ്തൊഴിഞ്ഞതു , പശുക്കള്‍ മേയുന്നതു, വല്യ അവധിക്കു കാലുവരണ്ട മുടിചീകാത്ത വാശിയും വീറുമുളള നാട്ടിന്‍ പുറത്തെ ബാല്യങങള്‍ കളിച്ചു വിയര്‍കുന്നതും തളര്‍ന്നിരിക്കുന്നതും... പനംതത്തയും മാടത്തയും പാറുന്നതു, ചുണ്ടതു ബീഡിയമായി ചീട്ട് കളിക്കാന്‍ പുരുഷാരങങള്‍ ഒത്തു കൂടുന്ന മരത്തണലുകളും ,...വക്കത്തെ കുളത്തില്‍ ചാടിക്കളിക്കുന്ന പരലും കല്ലേമുട്ടിയും അനങങാതെ നില്‍ക്കുന്ന മാനത്തു കണ്ണിയും,,, വരമ്പും അതിന്റെ വക്കത്ത് തണുപ്പുപറ്റാന്‍ എത്തുന്ന തവളകളും... അവയെത്തേടി ഇഴഞ്ഞ് നടക്കുന്ന നാട്ട് പാമ്പുകളും...തുമ്പിയും,മുക്കൂറ്റിയും,കരീലകളും സുസ്വാതന്ത്ര്യത്തോടെ പടരുന്ന വിടറ്ന്ന പാടങ്ങള്‍....